Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റഷ്യയിലെ മെഡിക്കൽ കോളേജിലെ രേഖ പ്രകാരം പത്താം ക്ലാസ് ജയിച്ചത് 1992ൽ; ഹോമിയോ ബിരുദം രജിസ്റ്റർ ചെയ്തത് 1987ലും; ബിരുദാനന്തര ബിരുദ പഠനവും ഹൗസ് സർജൻസിയും നടത്തിയത് ഒരേ സമയം; ഓപ്പറേഷൻ ചെയ്ത് തുടങ്ങിയത് 2002ൽ; ശസ്ത്രക്രിയ ചെയ്യാനുള്ള പരീക്ഷ ജയിച്ചത് 2011ലും; ഇടപ്പള്ളി അൽഷിഫാ ആശുപത്രി ഡോ ഷാജഹാൻ യൂസഫ് സാഹിബിന്റെ ഡിഗ്രികളിൽ ഡോക്ടർമാരുടെ സംഘടനയ്ക്കും സംശയം; വിവാദ ഡോക്ടറെ ഐഎംഎ പുറത്താക്കി

റഷ്യയിലെ മെഡിക്കൽ കോളേജിലെ രേഖ പ്രകാരം പത്താം ക്ലാസ് ജയിച്ചത് 1992ൽ; ഹോമിയോ ബിരുദം രജിസ്റ്റർ ചെയ്തത് 1987ലും; ബിരുദാനന്തര ബിരുദ പഠനവും ഹൗസ് സർജൻസിയും നടത്തിയത് ഒരേ സമയം; ഓപ്പറേഷൻ ചെയ്ത് തുടങ്ങിയത് 2002ൽ; ശസ്ത്രക്രിയ ചെയ്യാനുള്ള പരീക്ഷ ജയിച്ചത് 2011ലും; ഇടപ്പള്ളി അൽഷിഫാ ആശുപത്രി ഡോ ഷാജഹാൻ യൂസഫ് സാഹിബിന്റെ ഡിഗ്രികളിൽ ഡോക്ടർമാരുടെ സംഘടനയ്ക്കും സംശയം; വിവാദ ഡോക്ടറെ ഐഎംഎ പുറത്താക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വ്യാജ എംബിബിഎസ് ബിരുദമെന്ന് സംശയത്തിൽ ഡോക്ടർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇടപ്പള്ളി അൽഷിഫ ആശുപത്രിയിലെ ഷാജഹാൻ യൂസഫ് സാഹിബിന്റെ ഡിഗ്രിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി. ഷാജഹാൻ യൂസഫിനെ ഐ എം എയിൽ നിന്ന് പുറത്താക്കി.

ഇന്ത്യൻ മെഡിക്കൽ കൗൺസിലിലും ട്രാവൻകൂർ കൊച്ചിന് മെഡിക്കല് കൗൺസിലിലും സംശയാസ്പദ രേഖകൾ ഷാജഹാൻ സമർപ്പിച്ചുവെന്നാണ് പരാതി. യോഗ്യതകൾ ഇല്ലാതെ ഓപ്പറേഷൻ ചെയ്യുന്നുവെന്നും ഐഎംഎയ്ക്ക് പരാതിയുണ്ട്. രോഗികളിൽ നിന്നും നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഐഎംഎ പരാതിയുമായി എത്തുന്നത്. ഗുരുതര ആരോപണങ്ങളാണ് അൽഷിഫാ ആശുപത്രിയ്‌ക്കെതിരെ ഐഎംഎ ഉയർത്തുന്നത്. ഐഎംഎ നടത്തിയ അന്വേഷണത്തിൽ ചില സംശയങ്ങൾ ഉയർന്നുവെന്നും ഡിജിപിയോട് വിശദീകരിക്കുന്നുണ്ട്

അൽഷിഫയുടെ ഉടമ 1992ൽ എസ് എസ് എൽ സി പാസായതായി റഷ്യയിലെ മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ച രേഖയിൽ കാണുന്നു. അതേ സമയം 1987ൽ തന്നെ ഹോമിയോ ബിരുദം ഹോമിയോ കൗൺസിലിൽ രജിസ്റ്റർ ചെയ്ത രേഖയുമുണ്ട്. ഒരേ കാലയളവിൽ ബിരുദാനന്തര-ബിരുദ പഠനവും ഹൗസ് സർജൻസിയും നടത്തിയെന്ന രേഖയും സംശയാസ്പദമാണ്. ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ നിന്നും ടിസി മെഡിക്കൽ കൗൺസിലിൽ നിന്നും കിട്ടി എന്ന് അവകാശപ്പെടുന്ന രേഖകൾ അന്വേഷണ വിധേയമാക്കണം. സ്വയം പ്രസിദ്ധീകരിച്ച ആശുപത്രിയുടെ ലഘുലേഖയിൽ 2002മുതൽ ഓപ്പറേഷനുകൾ ചെയ്യുന്നുവെന്ന് അവകാശപ്പെടുമ്പോൾ അംഗീകൃത ബിരുദം നേടിയത് 2011ലാണെന്നും ഐഎംഎ വിശദീകരിക്കുന്നു.

ഈ സാഹചര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇന്ത്യൻ മെഡിക്കൽ കൗൺസിലിനോയും കൊച്ചിൻ മെഡിക്കൽ കൗൺസിലിനോടും ഇക്കാര്യം ഐഎംഎ ആവശ്യപ്പെടുന്നുണ്ട്. ഐഎംഎയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഷാജഹാനെ പുറത്താക്കിയതെന്നും ഐഎംഎ വിശദീകരിക്കുന്നു. ഇടപ്പള്ളിയിലെ അൽ-ഷിഫ ആശുപത്രിയിൽ അംഗീകാരമില്ലാത്ത ഡോക്ടർമാർ സർജറികൾ നടത്തുന്നതായി പരാതി വ്യാപകമായിരുന്നു. ഇതേക്കുറിച്ചാണ് ഐഎംഎ അന്വേഷിച്ചത്.

പൈൽസിനും ഫിസ്റ്റുലയ്ക്കും ആധുനിക ചികിത്സ വാഗ്ദാനം ചെയ്ത് പരസ്യങ്ങൾ നൽകിയാണ് ആശുപത്രി രോഗികളെ ആകർഷിക്കുന്നത്. ഇവിടെ ചീഫ് മെഡിക്കൽ കൺസൽട്ടന്റാണ് ഷാജഹാൻ. ഷാജഹാന് അംഗീകൃത യോഗ്യതയില്ലെന്നായിരുന്നു പരാതി. വെബ്സൈറ്റിലും, ആശുപത്രിയിലെ നെയിം ബോർഡിലും പ്രദർശിപ്പിച്ചിരിക്കുന്ന ഡിഗ്രികളിലും വൈരുദ്ധ്യമുണ്ട്. മറ്റൊരു ഡോക്ടറുടെ രജിസ്ട്രേഷന്റെ അടിസ്ഥാനത്തിലാണ് സർജറികൾ നടത്തുന്നതെന്നാണ് പരാതി. സർജറിയുടെ പിഴവിനെ തുടർന്ന് ആശുപത്രിക്കെതിരെ ഒരു സ്ത്രീ പരാതിയുമായി രംഗത്ത് വന്നിരുന്നു. സംഭവത്തിൽ സെൻട്രൽ പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടികളുണ്ടായില്ല. പിന്നീട് പരാതിയുമായി വരുന്നവരെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് വിഷയം ഐഎംഎയുടെ മുന്നില്ത്തിയത്.

ആശുപത്രിക്ക് രജിസ്ട്രേഷൻ, അഗ്‌നിസുരക്ഷ ലൈസൻസ്, വാട്ടർ കണക്ഷൻ തുടങ്ങിയവ ഇനിയും ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. ആശുപത്രി ജീവനക്കാരെയും മാനേജ്മെന്റ് പല രീതിയിൽ ഉപദ്രവിക്കുന്നുണ്ട്. പരാതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഡിജിപിക്ക് നേരത്തെ ചില സാമൂഹിക പ്രവർത്തകരും കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർമാരുടെ സംഘടന തന്നെ കടുത്ത നിലപാട് എടുക്കുന്നത്.

എന്നാൽ ആരോപണങ്ങൾ തെറ്റാണെന്ന് അൽഷിഫാ ആശുപത്രിയും അറിയിച്ചു. ഡോക്ടർ ഷാജഹാൻ പത്താം ക്ലാസ് പാസായത് 1977ലാണ്. എല്ലാ രേഖകളും കൈയിലുണ്ട്. ഇത് എവിടേയും കാണിക്കാൻ തയ്യാറാണെന്ന് അവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP