Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാര നേർച്ച നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് തലയ്ക്ക് പരിക്കേറ്റു; യുഡിഎഫ് സ്ഥാനാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; തലയിൽ ആറ് തുന്നിക്കെട്ടുള്ളതിനാൽ വിശ്രമം ആവശ്യമായി വന്നേക്കും; സ്‌കാനിങ് അടക്കമുള്ള പരിശോധനകൾ നടത്തും; കടുത്ത മത്സരം നടക്കുന്ന മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന് ആശങ്ക

ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാര നേർച്ച നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് തലയ്ക്ക് പരിക്കേറ്റു; യുഡിഎഫ് സ്ഥാനാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; തലയിൽ ആറ് തുന്നിക്കെട്ടുള്ളതിനാൽ വിശ്രമം ആവശ്യമായി വന്നേക്കും; സ്‌കാനിങ് അടക്കമുള്ള പരിശോധനകൾ നടത്തും; കടുത്ത മത്സരം നടക്കുന്ന മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന് ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് പരിക്ക്. ക്ഷേത്രത്തിൽ തുലാഭാര നേർച്ച നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണുണ്ടായ അപകടത്തിലാണ് തരൂരിന് പരിക്കേറ്റത്. അദ്ദേഹത്തിന്റെ തലയ്ക്കാണ് പരിക്കുള്ളത്. ത്രാസ് പൊട്ടി തലയിൽ വീഴുകയായിരുന്നു. ഗാന്ധിരിയമ്മന് കോവിലിൽ നേർച്ചക്ക് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. പഞ്ചസാര കൊണ്ടുള്ള തുലാഭാര നേർച്ചക്ക് ഇടെയായിരുന്നു അപകടം. ത്രാസിന്റെ കൊളുത്ത് ഇളകിവീണതാണ് അപകടകാരണത്തിന് ഇടയാക്കിയത്. വീണ്ടും നടതുറക്കുന്നത് കാത്തിരിക്കുകയായിരുന്നു തരൂർ. ഇതിനിടെയാണ് അപകടമുണ്ടായത്.

പ്രവർത്തകരും തരൂരിനൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആറ് തുന്നിക്കെട്ടുകൾ അദ്ദേഹത്തിന്റെ തലയ്ക്കുണ്ട്. ഒരാഴ്‌ച്ച മാത്രം തെരഞ്ഞെടുപ്പിന് അവശേഷിക്കവേ യുഡിഎഫ് സ്ഥാനാർത്ഥിക്കേറ്റ പരിക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ചാകും തുടർന്നുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.

തിങ്കളാഴ്ച രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിൽ ശശി തരൂർ തുലാഭാര നേർച്ചക്ക് എത്തിയത്. തുലാഭാരത്തിന്റെ ത്രാസിൽ ഇരുന്നതോടെയാണ് ത്രാസ് പൊട്ടിവീണത്. ഇടനെ കൂടെയണ്ടായിരുന്ന പ്രവർത്തകർ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തരൂരിന്റെ തലയിൽ ആറ് സ്റ്റിച്ച് ഇട്ടിട്ടുണ്ട്. സംഭവം അറിഞ്ഞ് കോൺഗ്രസ് നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ലെങ്കിൽ അദ്ദേഹം നാളെ തന്നെ പ്രചരണത്തിന് ഇറങ്ങിയേക്കും.

അതേസമയം ഭാരമുള്ള വസ്തുവാണ് തലയ്ക്ക് പതിച്ചത് എന്നതിനാൽ സ്‌കാനിങ് അടക്കമുള്ള പരിശോധനകൾ വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ വിശദമായ പരിശോധനക്കായി സ്വാകാര്യ ആശുപത്രിയിലേക്കും മാറ്റിയേക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ശശി തരൂർ ആരാധനാലയത്തിൽ നേർച്ചക്ക് എത്തിയത്. പ്രവർത്തകരും നേതാക്കളുമായി ഒട്ടേറെ പേർ തരൂരിന് ഒപ്പമുണ്ട്. മണ്ഡലത്തിലെ പ്രചരണത്തിലെ മെല്ലെപ്പോക്കെല്ലാം മാറ്റിവെച്ച സജീവമായിരുന്നു തരൂരും സംഘവും. ഹൈക്കമാൻഡിന്റെ ഇടപെടലോടെയാണ് പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചത്.

അതേസമയം ഇന്നലെ പുറത്തുവന്ന ഏഷ്യാനെറ്റിന്റെ സർവേയിൽ തിരുവനന്തപുരം കുമ്മനം ജയിക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഈ സർവേ റിപ്പോർട്ടിൽ താൻ വിശ്വസിക്കുന്നില്ലെന്നാണ് തരൂർ ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. താൻ ഹൈക്കമാൻഡിനോട് പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ഇന്ന് പറഞ്ഞിരുന്നു. മണ്ഡലത്തിലെ ജനങ്ങളെ വിശ്വാസമുണ്ടെന്നും വിജയിക്കുമെന്നുമായിരുന്നു തരൂർ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫിന് ക്ഷീണമുണ്ടായാൽ ഉത്തരവാദപ്പെട്ട നേതാക്കൾ വീട്ടിലിരിക്കേണ്ടി വരുമെന്ന് കോൺഗ്രസ് നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു. പ്രചാരണം ശക്തമാക്കുന്നത് ചർച്ചചെയ്യാൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെയും സാന്നിദ്ധ്യത്തിൽ ഇന്നലെ നടന്ന യോഗത്തിലാണ് താക്കീത്.മണ്ഡലത്തിലെ പ്രചാരണം കൂടുതൽ ഊർജ്ജിതമാക്കാൻ യോഗത്തിൽ നിർദ്ദേശം നൽകി.

പ്രചാരണത്തിൽ ചില ഭാഗത്ത് അല്പം മന്ദത സംഭവിച്ചതായി യോഗം വിലയിരുത്തി.തിരുവനന്തപുരത്തെ ഹിന്ദുമഹാസഭയുടെ താവളമാക്കാൻ അനുവദിച്ചാൽ വളരെ അപകടകരമായ സ്ഥിതി ഉണ്ടാവുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് മൂന്നേകാൽ ലക്ഷത്തിലധികം വോട്ട് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് കിട്ടത്തക്കവിധം ഭാവിപ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനും നിർദ്ദേശമുണ്ടായി. പ്രചാരണത്തിൽ ചില നേതാക്കളുടെ സഹകരണം വേണ്ടത്ര കിട്ടിയില്ലെന്ന സ്ഥാനാർത്ഥി ശശിതരൂരിന്റെ പരാതി ഹൈക്കമാൻഡിന് ലഭിച്ചിട്ടില്ലെന്ന് മുകുൾ വാസ്നിക് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP