1 usd = 71.05 inr 1 gbp = 89.87 inr 1 eur = 78.40 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 233.86 inr

Oct / 2019
14
Monday

ജോളിയുടെ അപകർഷതാ ബോധമാണ് അവളെ 'എൻഐടി അദ്ധ്യാപിക'യാക്കിയത്; ആദ്യ കൊലപാതകത്തെ അധികാരത്തിനു വേണ്ടിയുള്ള 'അട്ടിമറിശ്രമ'മെന്നു വിളിക്കേണ്ടി വരും; തനിക്കൊപ്പം നിൽക്കാത്ത കുടുംബത്തെയും സമൂഹത്തെയും നിരസിക്കുക എന്നതായിരുന്നു ജോളിയുടെ രീതി; കൈവരുന്ന അധികാരവും സ്വത്തുമെല്ലാം ലൈംഗിക താൽപര്യങ്ങളിലും മാറ്റം വരുത്തും; എന്തുകൊണ്ട് ജോളി ഈ കൊലപാതകങ്ങൾ നടത്തി; ഡോ. വർഗീസ് വയലാമണ്ണിൽ ദേവസ്യയുടെ പഠനം ചർച്ചയാവുന്നു

October 10, 2019 | 01:46 PM IST | Permalinkജോളിയുടെ അപകർഷതാ ബോധമാണ് അവളെ 'എൻഐടി അദ്ധ്യാപിക'യാക്കിയത്; ആദ്യ കൊലപാതകത്തെ അധികാരത്തിനു വേണ്ടിയുള്ള 'അട്ടിമറിശ്രമ'മെന്നു വിളിക്കേണ്ടി വരും;  തനിക്കൊപ്പം നിൽക്കാത്ത കുടുംബത്തെയും സമൂഹത്തെയും നിരസിക്കുക എന്നതായിരുന്നു ജോളിയുടെ രീതി; കൈവരുന്ന അധികാരവും സ്വത്തുമെല്ലാം ലൈംഗിക താൽപര്യങ്ങളിലും മാറ്റം വരുത്തും; എന്തുകൊണ്ട് ജോളി ഈ കൊലപാതകങ്ങൾ നടത്തി; ഡോ. വർഗീസ് വയലാമണ്ണിൽ ദേവസ്യയുടെ പഠനം ചർച്ചയാവുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സീരിയൽ കില്ലർമാരുടെയും മനഃശാസ്ത്രത്തെക്കുറിച്ച് ധാരാളം പഠനങ്ങൾ വിദേശരാജ്യങ്ങളിൽ നടന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ പ്രതിയെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും ഏത് കുറ്റവാളിയും രൂപപ്പെടുന്നതിന് പിന്നിൽ ഒരു സാമുഹിക മനഃശാസ്ത്രം ഉണ്ടെന്നുമാണ് സോഷ്യോളജിസ്റ്റുകളുടെയും ക്രിമിനോളജിസ്റ്റുകളുടെയും വിലയിരുത്തിൽ. ഒരു കുറ്റവാളി രൂപപ്പെട്ട സാമൂഹിക പശ്ചാത്തലം അവിടെ വിശദമായി പഠിക്കാറുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ ഇത്തരം സംഭവങ്ങൾ അപൂർവമായതുകൊണ്ട് കൂടിയാവണം ആ രീതിയിലുള്ള പഠനങ്ങൾ വിരളമാണ്. കൂടത്തായിയിൽ 14 വർഷത്തിനിടെ ഒരേ കുടുംബത്തിലെ ആറു പേർ കൊല്ലപ്പെട്ട സംഭവം ചർച്ചകളിൽ നിറയുമ്പോൾ മുഖ്യപ്രതി ജോളിയുടെ സ്വഭാവവും അവരെ കൊലപാതകത്തിലേക്കു നയിച്ച ഘടകങ്ങളും വിശകലനം ചെയ്തു വിദഗ്ധ പഠനം നടത്തിയിരിക്കയാണ് മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് മുൻ ഡീനും പ്രഫസറുമായ ഡോ. വർഗീസ് വയലാമണ്ണിൽ ദേവസ്യ. അധികാരവും സ്വാധീനവും മറ്റുള്ളവരിൽനിന്നു ബഹുമാനവും സ്വന്തമാക്കണമെന്ന ജോളിയുടെ ആഗ്രഹമായിരിക്കാം ക്രൂരമായ നീക്കങ്ങൾക്കു പ്രേരിപ്പിച്ചതെന്നു പഠനത്തിൽ പറയുന്നു. ജോളിയുടെ മാനസികനില വിവിധ സാമൂഹിക ഘടകങ്ങളുമായി ചേർത്തു താരതമ്യം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്.

ദരിദ്ര കുടുംബത്തിൽ ജനിച്ച ജോളിയുടെ അപകർഷാ ബോധമാണ് കൊലകളിലേക്ക് നയിച്ചതിന് പിന്നിൽ പ്രകടമാണെന്ന് ഡോ വർഗ്ഗീസ് വയലാമണ്ണിൽ വിലയിരുത്തുന്നു. ആദ്യ കൊലപാതകത്തെ അധികാരത്തിനു വേണ്ടിയുള്ള 'അട്ടിമറിശ്രമ'മെന്നു വിളിക്കേണ്ടി വരുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. തനിക്കൊപ്പം നിൽക്കാത്ത കുടുംബത്തെയും സമൂഹത്തെയും നിരസിക്കുകയെന്നതായിരുന്നു ജോളിയുടെ രീതി. കൈവരുന്ന അധികാരവും സ്വത്തുമെല്ലാം ലൈംഗിക താൽപര്യങ്ങളിലും മാറ്റം വരുത്തുമെന്നും ഡോ. വർഗീസ് വയലാമണ്ണിൽ ദേവസ്യ ചൂണ്ടിക്കാട്ടുന്നു. ഈ പഠനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്.

അപകർഷതയും അധികാരം പടിക്കാനുള്ള വെമ്പലും വില്ലനാവുമ്പോൾ

കൂടത്തായി കൊലപാതകങ്ങളെക്കുറിച്ചു മനസ്സിലാക്കണമെങ്കിൽ ജോളിയുടെയും അവർ ചെയ്ത കുറ്റകൃത്യങ്ങളുടെയും പശ്ചാത്തലവും അറിയേണ്ടതുണ്ട്. ലഭിച്ച വിവരം പ്രകാരം ഇടുക്കിയിലെ ഒരു ഉൾപ്രദേശത്താണു ജോളി ജനിച്ചത്. സാമ്പത്തിക നിലവാരം പിന്നിൽ. പഠനത്തിൽ ശരാശരി മാത്രമായിരുന്ന ജോളി, അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷം പാലായിലെ പാരലൽ കോളജിലാണ് തുടർപഠനം നടത്തിയത്. 1993 ൽ തുടങ്ങിയ കൊമേഴ്സ് പഠനം 1996ൽ അവസാനിച്ചു. ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ താമരശേരി കൂടത്തായിയിൽ പോയപ്പോഴായിരുന്നു ജോളി റോയിയെ ആദ്യമായി കാണുന്നത്. പിൽക്കാലത്ത് ജോളിയുടെ ക്രൂരതയ്ക്ക് ഇരയായി മരിച്ച ഒരു വ്യക്തിക്കൊപ്പമായിരുന്നു കൂടത്തായിയിലേക്കുള്ള അവരുടെ ആദ്യയാത്ര.

ധനിക കുടുംബത്തിലെ അംഗമായിരുന്നു റോയി. മാതാപിതാക്കൾ അദ്ധ്യാപകർ, കുടുംബക്കാരെല്ലാം ഉയർന്ന വിദ്യാഭ്യാസം നേടിയവർ, കൂട്ടത്തിൽ ഒരാൾ യുഎസിൽ. റോയിയുടെയും ജോളിയുടെയും പ്രണയവിവാഹമായിരുന്നുവെന്നാണു വിവരം. വലിയ വീടും കാറുകളും മറ്റ് ആഡംബരങ്ങളുമെല്ലാം ജോളിക്ക് പുതിയ അനുഭവമായിരുന്നു. പെട്ടെന്നൊരുനാൾ കുടുംബത്തിലെ മറ്റുള്ളവരുമായി ജോളി സ്വയം താരതമ്യം ചെയ്യാൻ തുടങ്ങി. അതോടെ താൻ ജനിച്ചു വളർന്ന കുടുംബപശ്ചാത്തലത്തോട് അസ്വസ്ഥത തോന്നിത്തുടങ്ങിയിട്ടുണ്ടാകാം. ഈ അപകർഷതാബോധം മറികടക്കാനാണ് ജോളി കോഴിക്കോട് എൻഐടിയിൽ അദ്ധ്യാപികയാണെന്നു സ്വയം പ്രഖ്യാപിച്ചത്. രാവിലെ കാറിൽ സ്വയം ഡ്രൈവ് ചെയ്ത് എൻഐടിയിലേക്കാണെന്ന മട്ടിൽ യാത്ര ചെയ്യുന്നതിൽ അവർ ഏറെ ആനന്ദം കണ്ടെത്തുകയും ചെയ്തു.

ഭർത്താവിന്റെ വീട്ടിൽ ജോളി അസൂയയോടെ കണ്ട വ്യക്തികളിൽ മുന്നിൽ റോയിയുടെ മാതാവ് അന്നമ്മയായിരുന്നു. അത്രയേറെ സ്വാധീനശക്തിയും അധികാരവുമുണ്ടായിരുന്നു അന്നമ്മയ്ക്ക് ആ വീട്ടിൽ. ജോളിക്കും അധികാരവും സ്വാധീനവും മറ്റുള്ളവരിൽനിന്നു ബഹുമാനവും സ്വന്തമാക്കണമെന്നുണ്ടായിരുന്നു. പക്ഷേ അന്നമ്മ വലിയ തടസ്സമായി. അങ്ങനെയാണ് അവരെ ഇല്ലായ്മ ചെയ്യാൻ പദ്ധതി തയാറാക്കുന്നത്. ഒരു സാധാരണ പെൺകുട്ടിക്ക്, അവളെ സംബന്ധിച്ചിടത്തോളം ഏറെ ഉയരെയുള്ള ഒരു പദവിയിലേക്ക് ഉയർന്നു വരാനുള്ള ആഗ്രഹത്തിൽ നിന്നായിരുന്നു ആദ്യ കൊലപാതകം.

2002 ലെ ജോളിയുടെ ആദ്യ കൊലപാതകത്തെ അധികാരത്തിനു വേണ്ടിയുള്ള 'അട്ടിമറിശ്രമ'മെന്നു വിളിക്കേണ്ടി വരും. ആദ്യമായാണെന്നതിനാൽ ചില ഉത്കണ്ഠയും മാനസിക സംഘർഷങ്ങളും കുറച്ചു സങ്കടവുമെല്ലാം ജോളിക്കു തോന്നിയിട്ടുണ്ടാകാം. പക്ഷേ ആ കുറ്റകൃത്യത്തിൽ ജോളി സന്തോഷിച്ചിരിക്കാം. ഏറെ നാൾ കൊതിച്ച, താൻ ആഗ്രഹിച്ച അധികാര പദവിയിലേക്ക് എത്താൻ സഹായകരമായതാണ് ആ കൊലപാതകം എന്നതാവാം അതിനു കാരണം. മനുഷ്യൻ ചെയ്യുന്ന ഓരോ പ്രവൃത്തിക്കു പിന്നിലും അത്തരമൊരു സന്തോഷമോ സങ്കടമോ ചാലകശക്തിയായുണ്ടാകുമെന്ന് ബ്രിട്ടിഷ് ക്രിമിനോളജിസ്റ്റ് ജെറോമി ബേൻതം വ്യക്തമാക്കിയിട്ടുണ്ട്.

എത്രമാത്രം അധികം സന്തോഷമുണ്ടോ അത്രയേറെ കരുത്തോടെ തന്റെ ലക്ഷ്യം നേടാനുള്ള ആഗ്രഹവും ആ വ്യക്തിക്കുണ്ടാകും. 2008 ലായിരുന്നു ജോളിയുടെ അടുത്ത നീക്കം. ജോളിയും ഭർത്താവ് റോയിയും താമസിച്ചിരുന്ന പുരയിടം റോയിയുടെ പിതാവ് ടോം ജോസിന്റെ പേരിലായിരുന്നു. ആ സ്വത്ത് തന്റെ പേരിൽ സ്വന്തമാക്കുന്നിന്റെ ആനന്ദമായിരുന്നു ജോളിയുടെ അടുത്ത ലക്ഷ്യം. അങ്ങനെയാണ് ടോം ജോസിനെ ഇല്ലാതാക്കാൻ തീരുമാനിക്കുന്നത്. ആ മരണവും ജോളി മനസ്സിൽ ആഘോഷിച്ചിട്ടുണ്ടാകണം.

ജോളിയിൽ സംഭവിച്ചത് സെക്ഷ്വൽ ഡീവിയൻസ്

ഒരാൾക്കു കൈവരുന്ന അധികാരവും സ്വത്തുമെല്ലാം ലൈംഗിക താൽപര്യങ്ങളിലും മാറ്റം വരുത്താൻ പോന്നതാണ് (ലൈംഗിക വ്യതിചലനം അഥവാ സെക്ഷ്വൽ ഡീവിയൻസ് എന്നാണിതിനെ വിളിക്കുക. സമൂഹം അനുശാസിക്കുന്ന പരമ്പരാഗത രീതികളിൽനിന്നു വഴിമാറിയുള്ള ചിന്തയെന്നോ പ്രവൃത്തിയെന്നോ ആണ് ഈ വ്യതിചലനത്തെ സോഷ്യോളജിയിൽ നിർവചിക്കുന്നത്). ജോളിയും റോയിയും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നുവെന്നാണു പറയപ്പെടുന്നത്. ടോം ജോസിന്റെ ബന്ധുവും റോയിയുടെ കസിനുമായ ഷാജുവായിരുന്നു ജോളിയുടെ മനസ്സിൽ. അതിനാൽത്തന്നെ റോയിയുടെ ഭക്ഷണത്തിൽ സയനൈഡ് കലർത്തുന്നതിൽ യാതൊരു പശ്ചാത്താപവുമുണ്ടായിരുന്നില്ല ജോളിക്ക്. ഇതുവരെ നടത്തിയ ഒട്ടേറെ പഠനങ്ങൾ സൂചിപ്പിക്കുന്നത് വനിതാ കൊലയാളികൾ കൃത്യം നിർവഹിക്കാൻ ഏറ്റവുമധികം ഉപയോഗിച്ചത് വിഷമാണെന്നാണ്; ഭർത്താവിനെ കൊലപ്പെടുത്താൻ പ്രത്യേകിച്ച്.

അന്നമ്മയുടെ സഹോദരൻ മാത്യുവായിരുന്നു ജോളിയുടെ അടുത്ത ലക്ഷ്യം. മാത്യുവുമൊത്താണ് ആദ്യമായി ജോളി കൂടത്തായിയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തുന്നത്. അങ്ങനെയാണ് റോയിയെ പരിചയപ്പെടുന്നതും. റോയിയുടെ മരണത്തിൽ മാത്യുവിനു സംശയങ്ങളുണ്ടായിരുന്നു. അദ്ദേഹമാണ് പോസ്റ്റ്മോർട്ടം വേണമെന്ന് ആവശ്യപ്പെടുന്നതും. ഇത് ജോളിയെ കോപാകുലയാക്കി. ഷാജുവിനൊപ്പം എന്നെന്നും സന്തോഷജീവിതം ആഗ്രഹിച്ചു കാര്യങ്ങൾ മുന്നോട്ടു നീക്കിയ ജോളിക്കു മാത്യുവിനെ ഇല്ലാതാക്കേണ്ടത് അനിവാര്യമായി. ലൈംഗികവ്യതിചലനം കോപത്തിലേക്കു വഴിമാറുന്നതാണ് മാത്യുവിന്റെ കൊലപാതകത്തിൽ കണ്ടത്.

ഷാജുവിനെ സ്വന്തമാക്കാനുള്ള വഴിയായാണ് അദ്ദേഹത്തിന്റെ ഒരു വയസ്സുള്ള കുഞ്ഞ് ആൽഫൈനെയും ജോളി കൊലപ്പെടുത്തുന്നത്. 2014ലെ ആ മരണത്തിനു ശേഷം 2016ൽ ഷാജുവിന്റെ ഭാര്യ സിലിയും കൊല്ലപ്പെട്ടു. ഷാജുവിനെ സ്വന്തമാക്കാനുള്ള അവസാന വഴിയായിരുന്നു ജോളിയെ സംബന്ധിച്ചിടത്തോളം ആ കൊലപാതകം. ജോളിയുടെ മടിയിൽ കിടന്നായിരുന്നു സിലിയുടെ മരണം.

കുടുംബത്തിന്റെ ഭാഗമായിരുന്നു താനെന്ന് ജോളി ഒരിക്കലും കരുതുന്നില്ല

സമൂഹത്തിലെ ചട്ടക്കൂടുകളും സാംസ്‌കാരിക നിലപാടുകളുമെല്ലാം മനസ്സിലുള്ള ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, അതിനോടു പൊരുതാൻ അയാളുടെ കൈയിലുള്ള ആയുധമാണ് കൊലപാതകം. കൂടത്തായി കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, സമൂഹവും കൊലപാതകിയും തമ്മിലുള്ള ബന്ധം മനസ്സിലാകണമെങ്കിൽ സാമൂഹിക ശാസ്ത്രജ്ഞർ താഴെപ്പറയുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കേണ്ടതുണ്ട്.

1) എന്തുകൊണ്ട് ജോളി ഈ കൊലപാതകങ്ങൾ നടത്തി?

2) എന്തൊക്കെയാണ് അതിലേക്കു പെട്ടെന്നു മനസ്സിനെ നയിച്ച ഘടകങ്ങൾ?

3) കുടുംബം, വിദ്യാഭ്യാസം തുടങ്ങിയവ എത്രമാത്രം ജോളിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്?

4) ഈ കൊലപാതകങ്ങളുടെ അനന്തരഫലങ്ങൾ എന്തൊക്കെയാണ്?

കുടുംബത്തിന്റെ ഭാഗമായിരുന്നു താനെന്ന് ഒരിക്കലും സ്വയം കരുതിയിരുന്നില്ല ജോളിയെന്നു വേണം അനുമാനിക്കാൻ. അവരുടെ വ്യക്തിബന്ധങ്ങളും സ്ഥിരമായിരുന്നില്ല, തൃപ്തികരവും ആയിരുന്നില്ല. മാനസികമായ ഒറ്റപ്പെടൽ അവർ അനുഭവിച്ചിട്ടുണ്ടാകണം. പിന്തുണ നൽകുന്ന ബന്ധങ്ങൾ, വ്യക്തിയെന്ന നിലയ്ക്ക് സ്വയം ഉണ്ടാകേണ്ട ചില പ്രതിബദ്ധതകൾ, സമൂഹവുമായുള്ള ഇടപെടൽ തുടങ്ങിയവയൊന്നും കാര്യമായി ഇല്ലാതെയായിരുന്നു ജോളിയുടെ ജീവിതം. മറ്റുള്ളവരുടെ കാഴ്ചപ്പാടും താൽപര്യങ്ങളും അവരുടെ ജീവിതമൂല്യങ്ങളുമെല്ലാം മനസ്സിലാക്കുന്നതിൽ ജോളി പരാജയപ്പെടുകയാണുണ്ടായത്. തനിക്ക് അവകാശപ്പെട്ട അധികാരങ്ങളും സ്ഥാനവും പണവും മറ്റു സന്തോഷങ്ങളുമെല്ലാം തന്നിൽനിന്നു മാറ്റി നിർത്തപ്പെടുകയാണെന്നായിരിക്കാം ജോളി ചിന്തിച്ചിരുന്നത്. തന്റെ വഴിയിൽ തടസ്സമായി നിന്നവരെല്ലാം 'പോയിന്റ് ബ്ലാങ്കി'ൽ നിർത്തി അവരില്ലാതാക്കി

സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്നതു സംബന്ധിച്ച് എഴുതപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങളെയെല്ലാം നിരസിക്കുന്നതായിരുന്നു ജോളിയുടെ ജീവിതം. തനിക്കൊപ്പം നിൽക്കാത്ത കുടുംബത്തെയും സമൂഹത്തെയും നിരസിക്കുകയെന്നതായിരുന്നു രീതി. വിവാഹജീവിതത്തിന്റെ ആരംഭം മുതൽക്കുതന്നെ റോയിയും അദ്ദേഹത്തിന്റെ മാതാപിതാക്കളും ജോളിക്ക് തികച്ചും അപരിചിതരെപ്പോലെയായിരുന്നു. സ്വന്തം വ്യക്തിത്വവും വ്യക്തിയെന്ന നിലയ്ക്കുള്ള സമൂഹത്തിലെ സ്ഥാനത്തെപ്പറ്റിയുള്ള അവബോധവുമെല്ലാം പതിയെപ്പതിയെ ജോളിക്ക് നഷ്ടമാവുകയായിരുന്നു. എന്നാൽ ചില കാര്യങ്ങളും സ്ഥാനങ്ങളും ബന്ധങ്ങളുമെല്ലാം വിലപ്പെട്ടതാണെന്ന് അവർക്ക് അറിയാമായിരുന്നു. അങ്ങനെയാണ് സ്വയം എൻഐടിയിലെ അദ്ധ്യാപികയായി പ്രഖ്യാപിക്കുന്നതും വ്യാജ ഒസ്യത്ത് തയാറാക്കുന്നതും ഷാജുവിനെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നതും.

എന്തിനു വേണ്ടിയാണു താൻ ജീവിച്ചിരിക്കുന്നതെന്ന ചോദ്യം പലപ്പോഴും ജോളി സ്വയം ചോദിച്ചിട്ടുണ്ടാകാം. ഇടയ്ക്ക് ഷാജുവിന്റെ ഭാര്യ സിലിയുമായും അവർ സ്വയം താരതമ്യം ചെയ്തു. ജോളിയെ സംബന്ധിച്ചിടത്തോളം സിലി 'ഭാഗ്യവതി'യായിരുന്നു. തന്റെ ജീവിതത്തിലെ അർഥമില്ലായ്മയ്ക്കു കാരണം സിലിയും ഷാജുവും തമ്മിലുള്ള ദാമ്പത്യജീവിതമാണെന്നും ജോളി കരുതിയിരുന്നിരിക്കാം. ഈ സാഹചര്യങ്ങൾക്കും കുടുംബഘടനയ്ക്കും മാറ്റം വരുത്താനുള്ള സ്ഥാനത്തല്ല താനെന്നും ഇവർ ആരംഭത്തിൽ കരുതിയിട്ടുണ്ടാകും. ഏതെങ്കിലും ലക്ഷ്യം മുന്നിൽക്കണ്ട് അതു പൂർത്തിയാക്കാനുള്ള ശേഷി (personal efficacy) തനിക്കില്ലെന്നും ജോളി കരുതിയിട്ടുണ്ടാകണം. പക്ഷേ ഈ തോന്നലുകൾക്കെല്ലാം ആറു മരണങ്ങളോടെ അവസാനമായി. 2017ൽ, സിലിയുടെ മരണത്തിനു മൂന്നു മാസത്തിനപ്പുറം, ജോളി ഷാജുവിനെ വിവാഹവും ചെയ്തു.

വനിതകൾ കൊലപാതകികൾ ആവുമ്പോൾ സമീപനം എങ്ങനെ?

കൊലപാതകത്തിനുള്ള ഒരു വ്യക്തിയുടെ ചോദന കുറ്റക്കാരന്റെ മനസ്സിൽ (individual psyche) മാത്രമല്ല ഉള്ളത്. അതിനു സാമൂഹിക സംസ്‌കാരത്തിലുമുണ്ട് ഒരു സ്ഥാനം. ആ സംസ്‌കാരത്തിന് ഒരു കൊലപാതകിയുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കാനുള്ള ശേഷിയുമുണ്ട്. വേദനകളിൽ നിന്നുള്ള മോചനവും കരുത്തും അധികാരവും പദവിയും സ്വത്തും പണവും ലൈംഗികതയുമെല്ലാം ഉൾപ്പെട്ട സന്തോഷം തേടുന്നവരിലാണ് കൊലപാതക സ്വഭാവം ഏറ്റവും ശക്തമായി കേന്ദ്രീകരിച്ചിട്ടുണ്ടാവുക. സമൂഹം ഒരാൾക്കു ചാർത്തി നൽകിയ നിലയ്ക്കും വിലയ്ക്കും വേണ്ടിയാണ് കൊലപാതകമെന്നോർക്കണം. സമൂഹത്തിന്റെ നേരിട്ടല്ലാത്ത ഈ സ്വാധീനത്തിൽപ്പെട്ട്, സമൂഹം 'അംഗീകരിക്കുന്ന' സന്തോഷത്തിനു വേണ്ടിയാണ് പലരും കൊലപാതകം നടത്തുന്നത്. ആ സന്തോഷത്തിലേക്കാണ് കൊലപാതകി ശ്രദ്ധയൂന്നുന്നത്.

ഈ പശ്ചാത്തലത്തിൽ, തന്റെ ഭർത്താവിനോടും ബന്ധുക്കളോടുമെല്ലാം ഒപ്പം പിടിച്ചു നിൽക്കാനുള്ള ശ്രമമായിരുന്നു ജോളിയുടെ നീക്കങ്ങളെല്ലാം. ജോളിയെ സംബന്ധിച്ച് അവിടെ മറ്റു വഴികളെല്ലാം അടഞ്ഞു, അല്ലെങ്കിൽ സമൂഹം അംഗീകരിച്ച വഴികളിലൂടെ തന്റെ സ്ഥാനം മെച്ചപ്പെടുത്താൻ ജോളിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. അതുമല്ലെങ്കിൽ അത്തരം വഴികൾ അപര്യാപ്തമായിരുന്നു. ഇത്തരത്തിൽ സാമൂഹികവും മാനസികവുമായ രോഗലക്ഷണങ്ങളെല്ലാം കൊലപാതകങ്ങൾക്കു പിന്നിലുണ്ടായിരുന്നു. തന്റെ ഉറക്കം കളയുന്ന ആഗ്രഹങ്ങൾ വഴിയുണ്ടായ പ്രശ്നങ്ങളിൽ നിന്നുള്ള രക്ഷയായി ജോളി കണ്ടതുകൊലപാതകങ്ങളായിരുന്നു.

സോഷ്യോളജിസ്റ്റിനെ സംബന്ധിച്ചിടത്തോളം, സമൂഹവുമായി ഒരു വ്യക്തി നടത്തുന്ന കൊടുക്കൽവാങ്ങലുകളിൽ നിന്നുണ്ടാകുന്ന ഉപോൽപന്നമാണ് കൊലപാതകം. ഇന്ത്യയിൽ പുരുഷ കൊലയാളികളെ അപേക്ഷിച്ച് വനിതാ കൊലയാളികൾ വളരെ കുറവാണ്. എന്നാൽ വനിതകൾ കൊലയാളികളാകുമ്പോൾ കൊടുംകുറ്റവാളികളെന്ന നിലയ്ക്കാണ് അവരോടുള്ള സമീപനം. കൊലപാതകങ്ങൾക്കു പിന്നിലെ കാരണവും അതിന്റെ രീതിയുമെല്ലാം മനസ്സിലാക്കിയെടുക്കാൻ പൊലീസിനു ബുദ്ധിമുട്ട് നേരിട്ടേക്കാം. നിയമത്തിനു കൃത്യമായ തെളിവുകളാണു വേണ്ടത്. കൂടത്തായി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശകലനം ചെയ്തെടുക്കാനുള്ള പൊലീസിന്റെ കഴിവും ബൗദ്ധിക നീക്കങ്ങളുമെല്ലാം ഇവിടെ വിലയിരുത്തപ്പെടും. വൻ വെല്ലുവിളികളാണ് പൊലീസിനു മുന്നിലെന്നു ചുരുക്കം. നിയമത്തിനു മുന്നിൽ തെറ്റുകാരിയെന്നു തെളിയിക്കപ്പെടും വരെയെങ്കിലും ജോളി നിരപരാധിയായി തുടരും ഡോ.വർഗീസ് പഠനത്തിൽ വ്യക്തമാക്കുന്നു.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
തറപറ്റിയിടത്തു നിന്ന് ഐഎസ് ഭീകരത തിരിച്ചുവരുന്നോ? ആഗോള ഭീകരരെ ചെറുത്തു തോൽപ്പിക്കാൻ ആയുധമേന്തിയ കുർദ്ദിഷ് പോരാളികൾ ചെകുത്താനും കടലിനും നടുവിൽ; അമേരിക്ക പിൻവാങ്ങിയ സിറിയൻ മണ്ണിൽ ഇരച്ചുകയറിയ തുർക്കി സൈന്യം ആക്രമിക്കുന്നത് കുർദുകളെ; ജയിലുകൾ തകർത്ത തുർക്കി സൈന്യം ഐഎസ് ഭീകരരെ മോചിപ്പിക്കുന്നു; മെഷീൻ ഗണ്ണും കൈയിലേന്തി പ്രതിരോധിച്ച് കുർദ്ദ് സ്ത്രീപോരാളികൾ; സിറിയയിൽ നിന്ന് പിന്മാറാൻ ട്രംപ് എടുത്ത തീരുമാനം ഐഎസിന്റെ രണ്ടാം വരവിന് വഴിവെക്കുമ്പോൾ ആശങ്കയോടെ ലോകം
പന്നിയിറച്ചിക്ക് പകരം വിളമ്പിയത് ബീഫ് കറി; ബീഫ് അലർജിയായ യുവാവ് വെയറ്ററുമായി തർക്കിച്ച് കറി വലിച്ചെറിഞ്ഞതോടെ സംഘർഷം; ബീഫ് വിൽക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് മർദ്ദനം എന്നത് ചിലരും ചേർന്നു പ്രചരിപ്പിച്ച കള്ളക്കഥ മാത്രം; പ്രശ്‌നം പറഞ്ഞു തീർത്ത് ഇരുവരും തമ്മിൽ രമ്യതയിൽ എത്തിയതോടെ കൊടിപിടിച്ച ഡിവൈഎഫ്‌ഐ സഖാക്കൾ ആപ്പിലായി; രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന താക്കീതുമായി പൊലീസും
ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്ക് 11 കെവി വൈദ്യുതി ലൈൻ പൊട്ടിവീണു; ദേഹത്ത് ചുറ്റിയ വൈദ്യുതിലൈനിൽ നിന്നും ഷോക്കേറ്റ് യുവതി മരിച്ചു; നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഫ്യൂസ് ഊരിമാറ്റി ഭർത്താവിനെയും മകളെയും രക്ഷപെടുത്തി; രക്ഷപെടുത്താൻ വെള്ളം നിറഞ്ഞ പാടത്തിറങ്ങിയ യുവാക്കൾക്കും ഷോക്കേറ്റു; കോട്ടയത്തെ കീഴൂർ-ആപ്പാഞ്ചിറ റോഡിൽ നടുക്കുന്ന അപകടം ഉണ്ടായത് ഇങ്ങനെ
മഹാത്മാ ഗാന്ധി വ്യാഖ്യാനിച്ച ഭഗവദ് ഗീതയും കേരളീയ ക്ഷേത്രങ്ങളിലെ പരമ്പരാഗത രീതിയിൽ തിടമ്പേന്തി നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മാർപ്പാപ്പയ്ക്ക് സമ്മാനിച്ചു കേന്ദ്രമന്ത്രി വി മുരളീധരൻ; 'മോദിയോട് ആശംസകൾ അറിയിക്കണം' എന്നു പറഞ്ഞ് മാർപ്പാപ്പയും; മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന ചടങ്ങിൽ ഇന്ത്യൻ സംഘത്തെ നയിച്ച് വത്തിക്കാനിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മാർപ്പാപ്പയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയുടെ വിശദാംശങ്ങൾ ഇങ്ങനെ
എൻഡിഎ വിട്ടത് തെറ്റായി പോയെന്ന് ചന്ദ്രബാബു നായിഡു ഏറ്റുപറയുമ്പോൾ സത്യമാകുന്നത് വൈഎസ്ആർ കോൺഗ്രസ് ഒരുക്കിയ കെണിയിൽ നായിഡു വീഴുകയായിരുന്നുവെന്ന നരേന്ദ്ര മോദിയുടെ പ്രവചനം; ബിജെപി ബന്ധം ഉപേക്ഷിച്ചത് ആന്ധ്രയിലെ ജനങ്ങൾക്ക് വേണ്ടിയെങ്കിലും നഷ്ടമുണ്ടാക്കിയത് പാർട്ടിക്കെന്ന് ചന്ദ്രബാബു നായിഡു; മുന്നണിയിൽ തുടർന്നിരുന്നെങ്കിൽ ചിത്രം വേറെ ആയേനെ എന്നും ടിഡിപി അധ്യക്ഷൻ; പ്രതികരിക്കാതെ ബിജെപി നേതൃത്വവും
എൻഎസ്എസിന്റെ ശരിദൂരം യുഡിഎഫിന് ലോട്ടറി ആകുമോ? അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി എൻഎസ്എസ് പരസ്യ പ്രചരണവുമായി രംഗത്ത്; കോന്നിയിലും വട്ടിയൂർക്കാവിലും അടക്കം യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി സ്‌ക്വാഡ് പ്രവർത്തനം നടത്താൻ കരയോഗങ്ങളുടെ തീരുമാനം; കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് വട്ടിയൂർക്കാവിൽ; മണ്ഡലത്തിലെ 38 കരയോഗങ്ങളിലും എൻഎസ്എസ് നേതാക്കൾ നിലപാട് വിശദീകരിച്ച് രംഗത്ത്; ശബരിമല വിഷയത്തിൽ ബിജെപിക്ക് ആത്മാർത്ഥയില്ലെന്നും വിമർശനം
'ആറ് കൊലപാതകങ്ങളും നടത്താനുള്ള സയനൈഡ് ജോളി ബാഗിൽ കൊണ്ടു നടന്നു; ഒരു കൊച്ചു ഡപ്പിയിലാണ് ഇവർ സയനൈഡ് കൊണ്ടു നടന്നിരുന്നത്; ആ തെളിവ് കിട്ടിയേക്കും.. അതിനെക്കുറിച്ച് വിശദമായി ഇപ്പോൾ പറയുന്നില്ല'; സയനൈഡ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ജോളി വിശദമായി പഠിച്ചെന്ന് എസ് പി വിവരിക്കുമ്പോഴും തെളിവുകൾ ഒന്നും കിട്ടിയില്ലെന്ന് സൂചന; കൊലപാതകങ്ങളിലെ കുറ്റം പൊലീസിനോട് സമ്മതിച്ച ജോളി കോടതിയിൽ മാറ്റിപ്പറയുമ്പോൾ പ്രോസിക്യൂഷൻ കൈമലർത്തി കാണിക്കേണ്ടി വരുമോ? ഫോറൻസിക് തെളിവുകളുടെ ബലം തേടാൻ അന്വേഷണ സംഘം
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
സയനേഡ് കൊടുത്ത് മടിയിൽ കിടത്തി അവസാന ശ്വാസം വലിപ്പിച്ചു; സിലിയെ കൊന്നു തള്ളിയതിന്റെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പ്രണയജീവിതം മാത്രം ചിന്തിച്ച് മരണവീട്ടിലും ഷാജുവും ജോളിയും; സിലിയെ ഇല്ലാതാക്കിയവർ അന്ത്യ ചുംബനം നൽകിയത് പരസ്പരം മുഖമുരുമിക്കൊണ്ടും; ജോളിയുടെ പ്രവർത്തിയിൽ ഞെട്ടിയെന്ന ഷാജുവിന്റെ വാദവും കള്ളം; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ അന്ത്യ ചുംബനത്തിന്റെ ചിത്രം പുറത്ത്
സ്‌കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ പണം മോഷ്ടിച്ച് ആദ്യ കവർച്ച; ബികോം പാരലൽ കോളേജിൽ പഠിക്കുമ്പോൾ നാട്ടിൽ പറഞ്ഞത് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനിയെന്നും; റോയിയുമായുള്ള പ്രണയം തുടങ്ങുന്നത് 22 കൊല്ലം മുമ്പ് കൊന്ന് തള്ളിയവരിൽ നാലാമനായ മാത്യുവിന്റെ വീട്ടിലെ കൂടിക്കാഴ്ചയ്ക്കിടെ; കട്ടപ്പനയിലെ 'സയനൈയ്ഡ് രാജ്ഞി' കൊലപാതക ഭ്രമത്തിനും മോഷണ സ്വഭാവത്തിനും സെക്ഷ്വൽ അബറേഷൻസിനും അടിമ; ജോളിക്കുള്ളത് കുറ്റകൃത്യങ്ങളുടെ ബാല്യം തന്നെ
ഭാര്യയേയും മകളെയും കൊല്ലാൻ അവസരമൊരുക്കിയത് ഞാൻ തന്നെ; ജോളിയോട് പ്രണയമായിരുന്നു; അരുങ്കൊലയ്ക്ക് എല്ലാ ഒത്താശയും ചെയ്തു നൽകിയെന്ന് പൊട്ടിക്കരഞ്ഞ് വെളിപ്പെടുത്തി ഷാജു; സിലിയെ കൊല്ലാൻ ദിവസം തീരുമാനിച്ചത് പനമരത്ത് വിവാഹത്തിന് പോയപ്പോൾ; മകളെ കൊന്നത് ബാധ്യതയാകുമെന്ന തോന്നലിൽ; മകനെ കൊല്ലാതെ വിട്ടത് മാതാപിതാക്കൾ നോക്കുമെന്ന് പറഞ്ഞതിനാൽ; ജോളിയുമായുള്ള വിവാഹത്തിന് മുൻകൈ എടുത്തത് അച്ഛൻ സക്കറിയ; കൂടത്തായി കൂട്ടക്കൊലയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
`ഞാൻ തൃശ്ശൂരിൽ തന്നെയുണ്ട്...ഇവിടെ സലൂൺ നടത്തുകയാണ്`; ജീവനക്കാരനായി എത്തിയ യുഎഇ പൗരൻ കമ്പനിയും പണവും തട്ടിയെടുത്തത് കബളിപ്പിച്ച്; ഒമാൻ വഴി നാട്ടിലേക്ക് കടത്തിയത് അറബി എടുത്ത് തന്ന കള്ള പാസ്‌പോർട്ട് ഉപയോഗിച്ച്; 10 കോടി രൂപ തട്ടിച്ചെന്ന യുഎഇ പൗരന്റെ ആരോപണം നിഷേധിച്ചും കഥകൾ മറുനാടനോട് വിശദീകരിച്ചും ജേവിസ്; അറബിയുടെ ഭാര്യ പറയുന്നത് നുണയെന്ന് ഭാര്യ ശിൽപ; ഗൾഫിലെ അന്വേഷണത്തിൽ തെളിഞ്ഞത് സുഹൃത്തുക്കളെ പോലും വൻ തുകകൾ തട്ടിച്ച ജേവിസിന്റെ ചെയ്തികളും
സയനൈഡ്‌ ജോളിക്കുണ്ടായിരുന്നത് പതിനൊന്നിലേറെ കാമുകന്മാർ; എന്ത് പ്രശ്‌നമുണ്ടായാലും പരിഹരിക്കാൻ പ്രാപ്തിയുള്ള പുരുഷ സുഹൃത്തുക്കളിൽ ചിലർക്കും കൂട്ടക്കുരുതിയെ കുറിച്ച് അറിയാമായിരുന്നു; പല രാഷ്ട്രീയ നേതാക്കളുമായും ഉണ്ടായിരുന്നത് ആത്മ ബന്ധം; ബ്യൂട്ടി പാർലറുമായി അടുത്തത് സദാ സുന്ദരിയായി നടക്കാൻ; ഏലസ് പൂജിച്ച് നൽകിയ ജ്യോത്സ്യൻ ഒളിവിൽ പോയെന്നും പൊലീസ്; കൂടത്തായിയിലെ ക്രൂരതയിൽ ട്വിസ്റ്റുകൾ തുടരുന്നു
എല്ലാം സീനിലും കാണും! പ്രത്യകിച്ച് റോളുമില്ല ഡയലോഗുമില്ല; കുമ്മനടിക്ക് പകരം 'കമലയടി' വൈറലാക്കി സംഘപരിവാറുകാർ; ഇന്നലെ ഇന്ത്യൻ ട്രെന്റിംഗിൽ എത്തിയ 'കമലയടി' ഇന്ന് അർബൻ ഡിക്ഷണറിയിലും ഇടംപിടിച്ചു; മുഖ്യമന്ത്രിയോടൊപ്പം വിദേശ സന്ദർശനത്തിന് ഭാര്യ കമലയും പോവുന്നതിന് പുതിയ ഭാഷ്യം രചിച്ച് സോഷ്യൽ മീഡിയ; 'കമലയടി'ക്കണ കാലമായടീ തീയ്യാമ്മേ, കാശിന്റെ ക്ഷാമം തീർന്നടീ തീയ്യാമ്മേ എന്ന് ട്രോളന്മാർ
ജോളിക്കെതിരെ പുതിയ അന്വേഷണം കൂടി; പ്രാദേശിക കോൺഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണം ദുരൂഹമെന്ന് മകൻ; 55 ലക്ഷം നഷ്ടപ്പെട്ടെന്ന് മൊഴി; ജോളിയും സുഹൃത്ത് സുലേഖയും നടത്തിയ ബ്യൂട്ടിബാർലറുമായി രാമകൃഷ്ണന് ബന്ധമെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ; എൻഐടി അദ്ധ്യാപികയെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോന്നിരുന്ന ജോളി നിത്യസന്ദർശക ആയിരുന്നത് ബ്യൂട്ടി പാർലറിൽ; ടോംതോമസിൽ വാങ്ങിയ പണം ഉപയോഗിച്ച് ജോളി കാമ്പസ് പരിസരത്ത് ഫ്ളാറ്റ് വടകയ്ക്ക് എടുത്തിരുന്നതായും വിവരം
ജോൺസണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ൽ മക്കളെ നീന്തൽ പഠിപ്പിക്കാൻ പോയി ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാൻ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോൾ ജോൺസണിന്റെ കള്ളക്കളികൾ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോൾ ജോളിക്ക് ചർച്ചകൾക്ക് കൂട്ടുവന്നത് തഹസിൽദാർ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരിൽ ബന്ധം തുടർന്ന് ജോളിയും ജോൺസണും; കൂടത്തായിയിൽ അവിഹിതങ്ങളുടെ ചുരുൾ അഴിയുമ്പോൾ
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്