Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏത് കോഴ്‌സിന്റേയും വ്യാജ സർട്ടിഫിക്കറ്റ് റെഡി! പൊലീസ് റെയ്ഡ് പൂട്ടിച്ചത് ''കാതോലിക്കാ ബാവയുടെ'' സ്ഥാപനം; തട്ടിപ്പ് നടത്താൻ മെത്രാനായ യാക്കോബ് ഡോ. മാർ ഗ്രിഗോറിയസിന്റെ കഥ

ഏത് കോഴ്‌സിന്റേയും വ്യാജ സർട്ടിഫിക്കറ്റ് റെഡി! പൊലീസ് റെയ്ഡ് പൂട്ടിച്ചത് ''കാതോലിക്കാ ബാവയുടെ'' സ്ഥാപനം; തട്ടിപ്പ് നടത്താൻ മെത്രാനായ യാക്കോബ് ഡോ. മാർ ഗ്രിഗോറിയസിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കാതോലിക്കാ ബാവ എന്നു കേട്ടാൽ ആരും ഒന്നും ആദരിക്കും. സ്വയം ഭരണാവകാശമുള്ള സഭാ തലവനായാണ് അങ്ങനെ വിളിക്കുക. കേരളത്തിൽ കാതോലിക്കാ എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്നത് ഒരാൾ മാത്രമാണ്. സിറയൻ യാക്കോബയ സഭയുടെ തലവൻ മാത്രം. മലങ്കര കാതോലിക്കാ സഭാ തലവൻ മാർ ക്ലീമീസും ഇടക്കിടെ കാതോലിക്കാ ബാവയെന്ന് ഉപയോഗിക്കാറുണ്ട്. ഇതൊക്കെയാണ് സത്യമെങ്കിലും കൊല്ലത്ത് ഏറെ നാളായി ഒരു കാതോലിക്കാ ബാവ ഉണ്ടായിരുന്നു. ഡോ. യാക്കോബ് മാർ ഗ്രിഗോറിയസ്.

സ്വന്തമായി സഭ ഉണ്ടാക്കി സ്വയം അഭിഷേകം നടത്തി നാളുകളായി ഈ കാതോലിക്കാ ബാവ കൊല്ലത്ത് വാഴുകയായിരുന്നു. കാതോലിക്ക ബാവയ്ക്ക് അത്യാവശ്യമായ ബഹുമാനം കൊടുക്കാൻ കൊല്ലംകാർ ഒട്ടും മടിച്ചുമില്ല. ബാവ നേരിട്ട് നടുത്തുന്ന വിദ്യാഭ്യാസ സ്ഥാപമായ മോഡേൺ ഗ്രൂപ്പും പ്രശസ്തമായി. എന്തായാലും കഴിഞ്ഞ ദിവസം തൃശൂരിൽ നിന്നും പൊക്കിയ തട്ടിപ്പ് കേസ് എത്തി ചേർന്നതുകൊല്ലത്തെ ബാവയുടെ അലമാരിയിലാണ്.

വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകുന്നുവെന്ന പരാതിയെ തുടർന്ന് കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തിൽ പൊലീസ് റെയ്ഡ് നടത്തിയപ്പോൾ പൊളിഞ്ഞത് തട്ടിപ്പുകാരനായ ജെയിംസ് ജോർജിന്റെ കള്ളക്കളികൾ. കൊല്ലം എസിപിയുടെ നേതൃത്വത്തിൽ മോഡേൺ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ നടന്ന റെയ്ഡിൽ നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ സ്ഥാപനത്തിന്റെ മേധാവി ഫാ. ജെയിംസ് ജോർജിനെതിരെ പൊലീസ് കേസെടുത്തു. ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ചിന്റെ കേരളത്തിലെ ബാവ എന്ന പേരിലാണ് ഫാ.ജെയിംസ് ജോർജ് അറിയപ്പെട്ടിരുന്നത്.

ആളുകളുടെ വിശ്വാസ്യത നേടിയെടുക്കാൻ ഭാരതീയ ഓർത്തഡോക്‌സ് സഭ ഉണ്ടാക്കി അതിന്റെ മെത്രാനായി സ്വയം അവരോധിച്ച വ്യക്തിയാണ് ജെയിംസ് ജോർജ്. അതിന് ശേഷം വിദ്യാഭ്യാസ സ്ഥാപനവുമായി തട്ടിപ്പ് നടത്തുകയായിരുന്നു. ഗുരുവായൂർ സ്റ്റേഷനിൽ രണ്ട് വിദ്യാർത്ഥികൾ നൽകിയ പരാതിയെ തുടർന്നാണ് കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ പൊലീസ് റെയ്ഡ് നടത്തിയത്. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി തങ്ങളെ സ്വകാര്യ സ്ഥാപനം കബളിപ്പിച്ചു എന്നായിരുന്നു വിദ്യാർത്ഥികൾ നൽകിയ പരാതി. റെയ്ഡിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന മോഡേൺ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ നിന്ന് ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള അനേകം സർട്ടിഫിക്കറ്റുകൾ പൊലീസ് പിടിച്ചെടുത്തു. സ്ഥാപനത്തിന്റെ മേധാവി ഫാ.ജെയിംസ് ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇയാൾ വർഷങ്ങളായി വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു വരുന്നതായി പൊലീസ് വിശദീകരിച്ചു. സ്ഥാപനത്തിൽ നിന്ന് 450ലധികം സർട്ടിഫിക്കറ്റുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പുതിയതായി ഏവിയേഷൻ എന്ന കോഴ്‌സ് കൂടി സ്ഥാപനം ആരംഭിക്കാനിരിക്കെയാണ് സ്ഥാപനത്തിന്റെ മേധാവി വ്യാജ മെത്രാൻ പിടിയിലാകുന്നത്. കേസുമായി ബന്ധപ്പെട്ട് സീനത്ത് എന്ന സ്ത്രീയെ തൃശൂരിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് ജെയിംസ് ജോർജിനെ അറസ്റ്റ് ചെയ്തത്. ഇതോടെ കള്ളം മുഴുവനായി പൊളിഞ്ഞു. പതിനായിരം മുതൽ ലക്ഷങ്ങൾ വരെ വാങ്ങി ഏത് സർട്ടിഫിക്കറ്റും നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു മോഡേൺ.

കൊട്ടാരക്കര സ്വദേശിയാണ് ജെയിംസ് ജോർജ്. 30 വർഷം മുമ്പാണ് കടപ്പാക്കടയിൽ എത്തിയത്. 2010ലാണ് സ്വയം അവരോധിത മെത്രാനായി മാറിയത്. വേഗത്തിൽ ആളുകളുടെ വിശ്വാസ്യത നേടാൻ മെത്രാൻ പേരിലൂടെ ജെയിംസ് ജോർജിന് കഴിഞ്ഞു. അത് തന്നെയാണ് സ്ഥാപനത്തിന്റെ വിജയ രഹസ്യവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP