Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യപിച്ചു ലക്കുകെട്ടപ്പോൾ ഒളിസേവ നടത്താൻ ആഗ്രഹം; കത്തിയും ഗർഭനിരോധന ഉറയുമായി വിധവയുടെ വീടിനു പിന്നിൽ പതുങ്ങി നിന്നു; സംശയം തോന്നി നാട്ടുകാർ പിടിച്ച് മുറ്റത്തെ പ്ലാവിൽ കെട്ടി; പൊലീസ് വന്നപ്പോൾ വീരശൂര പരാക്രമം; പന്തളം സിഐയുടെ ഡ്രൈവർ സസ്‌പെൻഷനിലായത് ഇങ്ങനെ

മദ്യപിച്ചു ലക്കുകെട്ടപ്പോൾ ഒളിസേവ നടത്താൻ ആഗ്രഹം; കത്തിയും ഗർഭനിരോധന ഉറയുമായി വിധവയുടെ വീടിനു പിന്നിൽ പതുങ്ങി നിന്നു; സംശയം തോന്നി നാട്ടുകാർ പിടിച്ച് മുറ്റത്തെ പ്ലാവിൽ കെട്ടി; പൊലീസ് വന്നപ്പോൾ വീരശൂര പരാക്രമം; പന്തളം സിഐയുടെ ഡ്രൈവർ സസ്‌പെൻഷനിലായത് ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കള്ളുമൂത്തപ്പോൾ ഒളിസേവയ്ക്ക് ഇറങ്ങിയ പൊലീസുകാരനെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത ശേഷം പ്ലാവിൽ കെട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ സഹപ്രവർത്തകരെ കണ്ടപ്പോൾ നാട്ടുകാരെ മർദിക്കാൻ ആഗ്രഹം. ഇലയ്ക്കും മുള്ളിനും കേടില്ലാതെ പോകുമായിരുന്ന സംഭവം വിവാദമാക്കി മാറ്റിയ പന്തളം സിഐയുടെ ഡ്രൈവറെ ജില്ലാ പൊലീസ് മേധാവി സസ്‌പെൻഡ് ചെയ്തു. 'കൃത്യനിർവഹണത്തിന്' എത്തിയ പൊലീസുകാരനെ മർദിച്ചതിന് മൂന്നു നാട്ടുകാരുടെ പേരിലും കേസെടുത്തു.

കൊട്ടാരക്കര പുത്തൂർ സ്വദേശി ദേവകുമാറാണ് കഥയിലെ നായകനും വില്ലനും. കഴിഞ്ഞ 31 ന് രാത്രിയാണ് പന്തളം പെരുമ്പുളിക്കലിന് സമീപം സാമൂഹിക വിരുദ്ധരെയും കള്ളന്മാരെയും പിടികൂടാൻ നാട്ടുകാർ ഒരുക്കിയ കെണിയിൽ പൊലീസുകാരൻ വീണത്. രാത്രി 10 ന് ഒരു എസ്‌ഐയുടെ വീട്ടിലെ സൽക്കാരത്തിന് ശേഷമാണ് തയ്യാറെടുപ്പുകളുമായി പൊലീസുകാരൻ രാത്രിസഞ്ചാരത്തിന് പുറപ്പെട്ടത്.

പെരുമ്പുളിക്കൽ ഗുരുമന്ദിരം കവലയ്ക്ക് സമീപമുള്ള ഇടവഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും കറങ്ങിയ ഇയാളെ നാട്ടുകാർ ശ്രദ്ധിച്ചു. ഇതിനിടെ ബൈക്കുമായി ഇയാൾ മറിഞ്ഞു വീഴുകയും ചെയ്തു. ചോദ്യം ചെയ്ത നാട്ടുകാരോട് തനിക്ക് വഴിതെറ്റിയെന്നാണ് ഇയാൾ പറഞ്ഞത്. അങ്ങനെയിരിക്കേ, വീണ്ടും പൊലീസുകാരൻ ഈ വഴി വന്നു.

ഇയാളെ രഹസ്യമായി നിരീക്ഷിച്ച നാട്ടുകാർ പിന്നാലെ കൂടി. വിധവയായ വീട്ടമ്മ താമസിക്കുന്ന വീടിന്റെ പിൻവാതിലിൽ മുട്ടി വിളിച്ച ശേഷം മീശ മാധവനിലെ ജഗതിയെപ്പോലെ അക്ഷമനായി നിന്ന പൊലീസുകാരനെ നാട്ടുകാർ കൈയോടെ പൊക്കി. നാട്ടുകാർ വളഞ്ഞ് ചോദ്യം ചെയ്തപ്പോൾ ഇയാളിലെ തനി പൊലീസുകാരൻ തലപൊക്കി.

താൻ പൊലീസുകാരനാണെന്ന് മറുപടി. പൊലീസുകാരനെന്താ ഈ വീട്ടിൽ കാര്യമെന്ന് വീണ്ടും ചോദ്യം. നിന്നെയൊക്കെ കാണിച്ചു തരാമെന്ന് പൊലീസുകാരന്റെ ഭീഷണി. ഇതോടെ നാട്ടുകാർ ഇയാളെ പെരുമാറിയ ശേഷം വീട്ടുമുറ്റത്തെ പ്ലാവിൽ കെട്ടിയിട്ടു. ഇയാളിൽ നിന്ന് രണ്ടു കത്തിയും ഗർഭനിരോധന ഉറയും പിടികൂടി. സംഭവം അറിഞ്ഞ് വാർഡ് മെമ്പർ സ്ഥലത്ത് എത്തി. മെമ്പറുടെ നിർദേശ പ്രകാരം ഇയാളെ നാട്ടുകാർ വിട്ടയയ്ക്കാൻ തയാറായി. എന്നാൽ, തന്നെ മർദിച്ചവരെ തിരിച്ചടിക്കാതെ പോകില്ലെന്നായി പൊലീസുകാരൻ.

വിവരമറിഞ്ഞ് പന്തളം സ്റ്റേഷനിൽ നിന്ന് എത്തിയ പൊലീസുകാർ ഇയാളെ ജീപ്പിൽ കയറ്റി കൊണ്ടുപോയി. സ്റ്റേഷനിലെത്തിയ പൊലീസുകാരൻ ആശുപത്രിയിൽ ചികിൽസ തേടുകയും തന്നെ മർദിച്ചവർക്കെതിരേ പരാതി നൽകുകയുമായിരുന്നു. കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരേ പൊലീസ് കേസെടുത്തു. ഈ വിവരം രഹസ്യാന്വേഷണ വിഭാഗം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് ചെയ്തു.

ഇതേപ്പറ്റി അന്വേഷിക്കാൻ എസ്‌പി പന്തളം സിഐയെ ചുമതലപ്പെടുത്തി. സി.ഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ഇന്നലെ രാത്രി സസ്‌പെൻഡ് ചെയ്തു. പെരുമ്പുളിക്കലുള്ള വീട്ടമ്മയുടെ വീട്ടിൽ ഇയാൾ പതിവു സന്ദർശകനായിരുന്നുവെന്ന് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP