Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുലൈമാനി ഇഫക്ട് ഇന്ത്യൻ ഡ്രോൺ മേഖലയിലും! ഇന്ത്യയിലെ ഡ്രോൺ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ; സുരക്ഷാ മാനദണ്ഡം മുൻനിർത്തി ഡ്രോൺ പോളിസിയിൽ മാറ്റം കൊണ്ടുവരും; ഡ്രോൺ നിർമ്മാതാക്കളേയും ഓപ്പറേറ്റർമാരേയും ഉൾപ്പെടുത്തി രജിസ്‌ട്രേഷൻ വിവരങ്ങൾ ശേഖരിക്കും; ലൈസൻസില്ലാതെ ഡ്രോൺ പറത്തിയാൽ ഇനി അകത്തായേക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയിലെ ഡ്രോൺ നിയന്ത്രണങ്ങൾ കൊണ്ടുവാനൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്തെ ഡ്രോൺ പോളിസിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. 

സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് നീക്കം.ഡ്രോൺ നിർമ്മാതാക്കളെയും ഓപ്പറേറ്റർമാരെയും രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്ലാറ്റ്ഫോമായ 'ഡിജിറ്റൽ സ്‌കൈ പ്ലാറ്റ്ഫോ'മിലൂടെ ആരൊക്കെയാണ് പുതുതായി രജിസ്ട്രേഷന് ശ്രമിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കും. കടുത്ത നിയന്ത്രണങ്ങളോടുകൂടി ഡിജിറ്റൽ സ്‌കൈ പോളിസി നടപ്പാനാണ് തീരുമാനം.

രാജ്യത്തിന്റെ ഡ്രോൺ പോളിസിയിൽ ആവശ്യമായ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും സുരക്ഷാ സംവിധാനങ്ങൾ അടിയന്തിരമായി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും വ്യക്തമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു.

ലോകവ്യാപകമായി ഡ്രോൺ വ്യവസായത്തിൽ വൻ കുതിപ്പാണ് സമീപകാലത്തുണ്ടായിരിക്കുന്നത്. ഇന്ത്യൻ മാർക്കറ്റിലും ഡ്രോൺ വിൽപനയിൽ വർധനവുണ്ടെന്നാണ് റിപ്പോർട്ട്.

ഡ്രോൺ ഉപയോഗങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലൈസൻസില്ലാതെ രാജ്യത്തിന്റെ ഒരു ഭാഗത്തും, ഡ്രോൺ പറത്താൻ അനുവാദമില്ല. ഭരണ സിരാ കേന്ദ്രങ്ങളിലും ഡ്രോൺ വേണ്ടെന്നാണ് നിയമം. ഇവയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് പുതിയ തീരുമാനം. കർശന നിയന്ത്രണങ്ങളോടുകൂടിയ ഡ്രോൺ പോളിസി 2.0 പുറത്തിറക്കും.

കഴിഞ്ഞ ദിവസമാണ് ഇറാനിലെ സൈനിക കമാൻഡർ ഇറാഖിൽ വെച്ച് കൊല്ലപ്പെട്ടത്. ഇറാനിലെ സായുധ സൈന്യമായ റെവല്യൂഷണറി ഗാർഡിന്റെ കമാൻഡറായ ഖാസിം സുലൈമാനിയാണ് കൊല്ലപ്പെട്ടത്. ബാഗ്ദാദിലെ എയർപോർട്ടിലേക്ക് യു.എസ് നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP