Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

450 രൂപക്ക് 10 ഗുളിക; കടുത്ത ലഹരിയിൽ 48 മണിക്കൂർ വരെ ഉറക്കം; വേദനസംഹാരിയായ നൈട്രോസൻ ഗുളികയുടെ പ്രചാരണം വർധിക്കുന്നതിൽ അമ്പരന്ന് പൊലീസ്; അടിമയായാൽ കരളിന്റെയും വൃക്കകളുടെയും പ്രവർത്തനങ്ങൾ തകരാറിലാവും; മാരക ഗുളികളുടെ മൊത്ത വിതരണക്കാരെ തേടി പൊലീസ്; ഐ.ടി കേന്ദ്രങ്ങളിൽ പരിശോധന

450 രൂപക്ക് 10 ഗുളിക; കടുത്ത ലഹരിയിൽ 48 മണിക്കൂർ വരെ ഉറക്കം; വേദനസംഹാരിയായ നൈട്രോസൻ ഗുളികയുടെ പ്രചാരണം വർധിക്കുന്നതിൽ അമ്പരന്ന് പൊലീസ്; അടിമയായാൽ കരളിന്റെയും വൃക്കകളുടെയും പ്രവർത്തനങ്ങൾ തകരാറിലാവും; മാരക ഗുളികളുടെ മൊത്ത വിതരണക്കാരെ തേടി പൊലീസ്; ഐ.ടി കേന്ദ്രങ്ങളിൽ പരിശോധന

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വേദനാസംഹാരിയും വിഷാദത്തിനുള്ള മരുന്നുമായി ഉപയോഗിക്കുന്ന നൈട്രോസൽ ഗുളികകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പൊലീസ് കണ്ടെത്തി.ഐ.ടി. നഗരത്തിൽ യുവതീയുവാക്കൾക്കിടയിൽ ഇതിൻെ ഉപയോഗം കൂടുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. കഴക്കൂട്ടം എക്‌സൈസ് ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിൽ 30 നൈട്രോസൻ ഗുളികകളുമായി മുട്ടത്തറ പെരുന്തല്ലി പുതുവൽ പുത്തൻവീട്ടിൽ അനീഷ് (20) പിടികൂടിയതിൽനിന്നാണ് ഈ വിവരങ്ങൾ പുറത്തറിഞ്ഞത്. കഴക്കൂട്ടം ടെക്‌നോപാർക്കിന് സമീപം ടെക്കികൾക്ക് ഗുളിക കൈമാറുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

മാസങ്ങളായി ഗുളിക വാങ്ങുന്നവരെ നിരീക്ഷിച്ചപ്പോഴാണ് അനീഷ് പിടിയിലായത്. മാനസികവെല്ലുവിളി നേരിടുന്നവർക്കും വിഷാദരോഗികൾക്കും വേദനസംഹാരിയായി നൽകുന്ന ഈ ഗുളിക മെഡിക്കൽ സ്റ്റോറുകളിൽ ഡോക്ടറുടെ കുറിപ്പില്ലാതെ നൽകില്ല. അനധികൃതമായി മെഡിക്കൽ സ്റ്റോറുകളിൽനിന്നു ശേഖരിക്കുന്ന ഗുളിക തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളിൽ യുവാക്കൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്.

ലഹരിഗുളികകളുടെ മൊത്ത വിൽപനക്കാരനായ മുട്ടത്തറ സ്വദേശിയെക്കുറിച്ച് എക്‌സൈസ് അന്വേഷിക്കുകയാണ്.10 ഗുളികയ്ക്ക് 450 രൂപയാണ് വാങ്ങിയിരുന്നത്. മാസങ്ങളായി കഴക്കൂട്ടത്ത് വിൽപന നടത്തുന്നതായും പെൺകുട്ടികളാണ് കൂടുതൽ വാങ്ങുന്നതെന്നും കഴക്കൂട്ടം എക്‌സൈസ് പറഞ്ഞു. ലഹരിക്കായി ഗുളിക ഉപയോഗിച്ച് കഴിഞ്ഞാൽ 48 മണിക്കൂർ വരെ ബോധമില്ലാതെ ഉറങ്ങും. അവധി ദിവസങ്ങളിലാണ് ടെക്കികൾ കൂടുതലായി ഉപയോഗിക്കുന്നത്. ആദ്യം ലഹരിക്കായി ഉപയോഗം തുടങ്ങുകയും ക്രമേണ ഇതിന് അടിമപ്പെടുകയും ചെയ്യും. ഉപയോഗിക്കുന്നവർ വിഷാദരോഗത്തിനടിമപ്പെടുകയും തുടർന്നു അവരുടെ ആരോഗ്യസ്ഥിതി മോശമാകുകയും കരളിന്റെയും വൃക്കകളുടെയും പ്രവർത്തനങ്ങൾ തകരാറിലാകുകയും കാഴ്ചശക്തി കുറയുകയും ചെയ്യുമെന്ന് ഡോക്ടർമാർ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP