Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊറോണക്കാലത്തും മദ്യപാനികളെ കൈവിടാതെ ദുബായ്; ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് മദ്യം ഇനി വീട്ടിലെത്തും; ദുബായിൽ മദ്യം ലഭിക്കാൻ വേണ്ടത് ഇവയാണ്

കൊറോണക്കാലത്തും മദ്യപാനികളെ കൈവിടാതെ ദുബായ്; ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് മദ്യം ഇനി വീട്ടിലെത്തും; ദുബായിൽ മദ്യം ലഭിക്കാൻ വേണ്ടത് ഇവയാണ്

മറുനാടൻ ഡെസ്‌ക്‌

കൊവിഡ്19 വ്യാപനത്തെ തുടർന്ന് അറബ് രാജ്യങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് നിലനിൽക്കുന്നത്. ലോക് ഡൗണിനെ തുടർന്ന് വ്യാപാര സാധനങ്ങൾ അടച്ചിട്ടതോടെ മദ്യപാനികൾക്ക് മദ്യം ലഭിക്കാത്തതിന് പരിഹാരം കാണുമെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് മദ്യം ഓൺലൈനായി വാങ്ങാനുള്ള സംവിധാനമാണ് ദുബായിൽ ഒരുക്കുന്നത്. ടൂറിസം പ്രധാന വരുമാന മാർഗ്ഗങ്ങളിൽ ഒന്നായ ദുബായിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും മുടങ്ങിയ അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് പ്രധാന നികുതി വരുമാനങ്ങളിൽ ഒന്നായ മദ്യ വിൽപന ഓൺലൈനായി നടത്താൻ ഭരണകൂടം തീരുമാനമെടുത്തതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ബീയർ, മദ്യം, വൈൻ എന്നിവ വീട്ടിൽ എത്തിച്ച് നൽകാനാണ് നീക്കം.

ഇരുപത്തൊന്നു വയസിന് മുകളിലുള്ള, ദുബായിൽ മദ്യം വാങ്ങുന്നതിനു ലൈസൻസുള്ള യുഎഇ താമസ വീസക്കാർക്കും സന്ദർശക വീസയിലുള്ളവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. കുറഞ്ഞത് ഇരുന്നൂറ്റിഅൻപതു ദിർഹത്തിന്റെ മദ്യമെങ്കിലും ഓർഡർ ചെയ്തിരിക്കണം. ഡെലിവറി നിരക്കായി 50 ദിർഹം അധികം നൽകണം. മദ്യത്തിന് അപേക്ഷിക്കുമ്പോൾ ലൈസൻസ് നമ്പർ നൽകണം. സന്ദർശകവീസയിലുള്ളവരാണെങ്കിൽ പാസ്പോർട് നമ്പരാണ് നൽകേണ്ടത്. വീട്ടുപടിക്കലെത്തുമ്പോൾ ഒറിജിനൽ ലൈസൻസ് അല്ലെങ്കിൽ പാസ്പോർട് കാണിക്കണം. ഇസ്ലാം മതവിശ്വാസികൾക്കു മദ്യം ലഭിക്കില്ല. നിലവിൽ യുഎഇയിൽ ഷാർജയിലൊഴിച്ച് മറ്റെല്ലാ എമിറേറ്റുകളിലും മദ്യവിൽപനയുണ്ട്. ആഫ്രിക്കൻ ഈസ്റ്റേൺ കമ്പനി വെബ്സൈറ്റിലൂടെ ലൈസൻസിനു അപേക്ഷിക്കാവുന്നതാണ്. ദുബായ് പൊലീസാണ് ലൈസൻസ് നൽകുന്നത്.

നിയന്ത്രണങ്ങൾ ദുബായിലെ ആഡംബര ഹോട്ടലുകളും ബാറുകളുടെയും പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് മാർക്കറ്റ് റിസർച്ച് കമ്പനിയായ യൂറോ മോണിറ്റർ ഇന്റർനാഷണലിന്റെ അനലിസ്റ്റ് റാബിയ യാസ്മീൻ പറയുന്നു. 530 ഡോളർ, ഡോൺ, ജൂലിയോ, 1942, ടെക്വില, മുതൽ 4.30 ഡോളർ വരെ വിലയുള്ള ഇന്ത്യൻ മിശ്രിത വിസ്കി, ബിയറുകളും വൈനുകളുമാണ് വിതരണം ചെയ്യക.

എം‌എം‌ഐ എന്നറിയപ്പെടുന്ന സർക്കാർ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് എയർലൈനിന്റെ അനുബന്ധ സ്ഥാപനമായ മാരിടൈം ആൻഡ് മെർക്കന്റൈൽ ഇന്റർനാഷണൽ, ആഫ്രിക്കൻ & ഈസ്റ്റേൺ എന്നീ കമ്പനികൾ ചേർന്നാണ് ഹോം ഡെലിവറി വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റ് കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP