Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രൂഡ് ഓയിൽ വില മൈനസായതോടെ എണ്ണ വ്യവസായത്തിൽ മില്യൺ ഡോളർ മുടക്കിയ ജോയിക്ക് വന്നത് വമ്പൻ നഷ്ടം; സഹജീവികളുടെ കണ്ണീർ തുടച്ച പ്രവാസി വ്യവസായിയുടെ ഹൃദയം തകർത്തത് എണ്ണവിലയുടെ കൂപ്പുകുത്തൽ; ക്രൂഡ് വിലയിടിവ് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പലവിധ വാദങ്ങൾ; അറയ്ക്കൽ ജോയിയുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ ശ്രമം തുടരുന്നു

ക്രൂഡ് ഓയിൽ വില മൈനസായതോടെ എണ്ണ വ്യവസായത്തിൽ മില്യൺ ഡോളർ മുടക്കിയ ജോയിക്ക് വന്നത് വമ്പൻ നഷ്ടം; സഹജീവികളുടെ കണ്ണീർ തുടച്ച പ്രവാസി വ്യവസായിയുടെ ഹൃദയം തകർത്തത് എണ്ണവിലയുടെ കൂപ്പുകുത്തൽ; ക്രൂഡ് വിലയിടിവ് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പലവിധ വാദങ്ങൾ;  അറയ്ക്കൽ ജോയിയുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ ശ്രമം തുടരുന്നു

ആർ പീയൂഷ്

കൽപ്പറ്റ: കോവിഡ് എന്ന ചെറുവൈറസ് കാരണം ലോകത്തിന്റെ സ്പന്ദനം തന്നെ ഇന്ന് നിലയ്ച്ച മട്ടാണ്. അനേക ലക്ഷങ്ങൾ തൊഴിൽ നഷ്ടവും ബിസിനസ് നഷ്ടവും അഭിമുഖീകരിക്കുന്നു. ലോകത്തിന്റെ വിവിധ കോണിലുള്ള മലയാളികൾക്കും കോവിഡ് കാലം സമ്മാനിച്ചത് കടുത്ത ദുരന്തമാണ്. ഗൾഫ് നാടിലെ മലയാളികളായ ശതകോടീശ്വരന്മാരെ മുതൽ സാധാരണ പ്രവാസി തൊഴിലാളിയെ പോലും കോവിഡ് ഭീതിയിലുണ്ടായ സാമ്പത്തികമാന്ദ്യം തകർത്തിരിക്കുന്നു. പ്രവാസി ലോകത്തിന് ഏറെ സങ്കടകരമായ വാർത്ത പുറത്തുവന്നത്ത പ്രമുഖ പ്രവാസി വ്യവസായി ആയ അറയ്ക്കൽ ജോയിയുടെ മരണവാർത്ത ആയിരുന്നു. ജീവകാരുണ്യ രംഗത്ത് അടക്കം സജീവമായിരുന്ന അറയ്ക്കൽ ജോയി മരിച്ചു എന്ന വാർത്ത പുറത്തുവന്നത് ഇക്കഴിഞ്ഞ 23ാം തീയ്യതി ആയിരുന്നു.

വയനാട്ടിലെ കുടിയേറ്റ കർഷക കുടുംബത്തിൽ പിറന്ന ജോയി ചെറുപ്പത്തിൽ തന്നെ ഗൾഫിലേക്ക് ജോലി തേടി പോകുകയായിരുന്നു. സ്വപ്രയത്ന്നം കൊണ്ടു ചുരുങ്ങിയ കാലം കൊണ്ടു വലിയ ബിസിനസ് കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഹൃദയാഘാതം മൂലമാണ് ജോയി മരിച്ചതെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. അതേസമയം ജോയിയുടെ മരണത്തെ പ്രവാസ ലോകം വിലയിരുത്തുന്നത് ഒരു ബിസിനസ് തകർച്ചയുടെ ദുരന്തമായാണ്. ക്രൂഡ് ഓയിൽ വ്യാപാരമായിരുന്നു അറയ്ക്കൽ ജോയിയുടെ പ്രധാന ബിസിനസ്. അതുകൊണ്ട് തന്നെ കോവിഡ് സാഹചര്യത്തെ തുടർന്നുള്ള ക്രൂഡ് ഓയിൽ വിലയുടെ ഇടിവിന്റെ ആഘാതം ഏറ്റവും ബാധിച്ചത് ജോയിയെ ആയിരുന്നു.

ജോയി മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങലിൽ ക്രൂഡ് ഓയിൽ വില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിലാണ് നേരിട്ടത്. ഇതിന് തലേ ദിവസമാണ് ക്രൂഡോയിൽ വില മൈനസിൽ എത്തിയത്. -37.63 ഡോളറിലേക്കാണ് വില താഴ്ന്നത്. ക്രൂഡോയിൽ വില മൈനസിലേയ്ക്ക് കൂപ്പുകുത്തിയതോടെ എണ്ണബിസിനസ് രംഗത്തുള്ള ജോയിയെ പോലുള്ളവർക്ക് കോടികൾ ഒലിച്ചുപോയി പണം വരവില്ലാത്ത അവസ്ഥയിൽ എത്തിച്ചു. കോവിഡ് മൂലം ബിസിനസ് തകർച്ചയിലുള്ള ആശങ്കയാണ് ജോയിയുടെ ജീവൻ എടുത്തതെന്നാണ് പ്രവാസ ലോകം കരുതുന്നത്. ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് തന്റെ ജീവിതകാല സമ്പാദ്യം മുഴുവൻ കൊണ്ടുപോകുന്ന വിധത്തിലേക്ക് വളർന്നതായി അദ്ദേഹം ആശങ്കപ്പെട്ടിരിക്കാം എന്നാണ പ്രവാസ ലോകത്തെ പ്രമുഖരും പറയുന്നത്. കടുത്ത മാനസിക സമ്മർദ്ദം നേരിടേണ്ടി വന്നിരുന്നു ജോയിയെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും പറയുന്നു.

അതേസമയം സോഷ്യൽ മീഡിയയിലും പ്രമുഖ വ്യവസായി അറക്കൽ ജോയിയുടെ മരണത്തിൽ പലവിധത്തിൽ കഥകൾ പ്രചരിക്കുന്നുണ്ട്. ബിസിനസ് തകർച്ചയെ തുടർന്ന് അദ്ദേഹം കടുംകൈ ചെയ്തതാണെന്ന വിധത്തിൽ പ്രചരണം നടക്കുമ്പോൾ അത് പ്രവാസികളെയും അദ്ദേഹത്തിന്റെ ബന്ധുക്കളെയും ഏറെ വിഷമിപ്പിക്കുന്നു. ഇത്തരം പ്രചരണങ്ങളെല്ലാം ബന്ധുക്കൾ തള്ളിക്കളയുകയാണ്. എണ്ണവില ഇടിവിന് പിന്നാലെ മരിച്ച ദിവസം ഒരു എണ്ണവ്യാപാരിയെ കാണുവാനായി അറക്കൽ ജോയിയും മകനും പോയിരുന്നുവെന്നും ഇവിടെ വെച്ച് അത്യാഹിതം സംഭവിച്ചു എന്നുമാണ് വയനാട്ടിൽ പ്രചരിക്കുന്നത്. അതേസമയം ദുഃഖം കടിച്ചമർത്തി കഴിയുന്ന വേളയിൽ ഇത്തരം പ്രചരങ്ങൾ പിതാവ് ഉലഹന്നാൻ അടക്കമുള്ള ബന്ധുക്കളെ ശരിക്കും വിഷമത്തിലാക്കുകയാണ്. അനാവശ്യമായ പ്രചരണങ്ങൾ ദയവു ചെയ്ത് അരുതെന്നാണ് ഇവർക്ക് പറയാനുള്ളത്.

ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിനെ തുടർന്ന് ജോയി വളരെ അധികം മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. ബിസിനസ്സിന്റെ ഭൂരിഭാഗവും മുതൽമുടക്ക് നടത്തിയിരുന്നത് ഓയിൽ ബിസിനസ്സിലായിരുന്നു. അതിനാൽ തന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതെല്ലാം കൂട്ടി വായിക്കുന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. അതേസമയം നല്ല ഒരു മോട്ടിവേറ്ററായിരുന്നു ജോയി എന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. ജീവിതത്തിലെ പലവിഷമവൃത്തങ്ങളെയും കൈകാര്യം ചെയ്ത വ്യക്തിത്വം. അതേസമയം മരണം സംബന്ധിച്ച് ദുബായി പൊലീസിനും വലിയ വിവരങ്ങളില്ല. അതേസമയം ദുബായിൽ നിന്നും ജോയിയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാടിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ജോയി. അതുകൊണ്ട് തന്നെ നാട്ടിലെത്തിക്കാനുള്ള പരിശ്രമം തുടരുകയാണ്. എന്നാൽ, കേന്ദ്രസർക്കാർ വിലക്കാണ് പ്രശ്‌നങ്ങൾകക് ഇടയാക്കുന്നത്.

കർഷക കുടുംബത്തിൽ ജനിച്ചു

വയനാട്ടിലെ കുടിയേറ്റ കർഷക കുടുംബത്തിൽ പിറന്ന ജോയി ചെറുപ്പത്തിൽ തന്നെ ഗൾഫിലേക്ക് ജോലി തേടി പോകുകയായിരുന്നു.പിതാവ് ഉലഹന്നാൻ..സ്വപ്രയത്ന്നം കൊണ്ടു ചുരുങ്ങിയ കാലം കൊണ്ടു വലിയ ബിസിനസ് കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.മാനന്തവാടി വഞ്ഞോട് സ്വദേശിയാണ്. അരുൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ എന്ന നിലയിൽ പ്രവർത്തിച്ചുവരുന്ന അദ്ദേഹം നിരവധി കമ്പനികളിൽ ഡയറക്ടറും മാനേജിങ് പാർട്ണറും ആണ്. ഭാര്യ: സെലിൻ. മക്കൾ: അരുൺ, ആഷ്ലി. ജോയ് ഒരു വർഷം മുമ്പ് താമസമാരംഭിച്ച മാനന്തവാടിയിലെ അറക്കൽ പാലസ് കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടുകളിലൊന്നാണ്. യുഎഇ കേന്ദ്രീകരിച്ച് ക്രൂഡ് ഓയിൽ വ്യാപാരം നടത്തുന്ന ജോയ് അടുത്തിടെയാണ് നാട്ടിൽവന്നു പോയത്. രണ്ടു മക്കളും ഇംഗ്ലണ്ടിൽ വിദ്യാർത്ഥികളാണ്. കഴിഞ്ഞവർഷം അടക്കം അറയ്ക്കൽ കുടുംബത്തിന്റെ നേതൃത്വത്തിൽ പാവപ്പെട്ടവർക്കായി സമൂഹ വിവാഹം അടക്കം നടത്തിയിരുന്നു.

കുടുംബ സമേതം ദുബയിയിലായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന വ്യക്തിത്വമാണ്. മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ഡയാലിസിസ് യന്ത്രങ്ങൾ നൽകിയതുൾപ്പെടെ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു.ഗൾഫിൽ പെട്രോ കെമിക്കൽ രംഗത്തായിരുന്നു ജോലി കൈവെച്ചത്. ഈ ബിസിനസ് വളർന്നതോടെ സ്വന്തമായി കപ്പൽ വാങ്ങിയ വ്യക്തിയായി മാറി. ഇതോടെ നാട്ടിൽ ഇദദേഹം അറിയപ്പെട്ടത് കപ്പൽ ജോയി എന്നായിരുന്നു. കുടുംബ സമേതം ദുബയിയിലായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന വ്യക്തിത്വമാണ്. മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ഡയാലിസിസ് യന്ത്രങ്ങൾ നൽകിയതുൾപ്പെടെ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു.

ദുബായിൽ വെട്ടിപ്പിടിച്ചത് സ്വന്തം സാമ്രാജ്യം

കടലില്ലാത്ത വയനാട്ടിൽ ജനിച്ച് ലോക പെട്രോളിയം വ്യവസായ സാമ്രാജ്യത്തിലെ പ്രധാനിയായി മാറിയ കപ്പൽ ജോയി. മാനന്തവാടി വള്ളിയൂർക്കാവ് റോഡിലെ അറയ്ക്കൽ പാലസ് ഇന്ന് വേദനയിലാണ്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന..ജോയിയുടെ പിതാവ് ഉലഹന്നാനും അറയ്ക്കൽ പാലസിലുണ്ട്.

കോവിഡ് പ്രതിസന്ധിയും ലോക് ഡൗണും നിലനിൽക്കുന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഏറെ പ്രതിസന്ധികൾ നിലവിലുണ്ട..മധ്യപൂർവേഷ്യയിലേക്ക് പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകാനായി ചരക്കുകപ്പലുകൾ സ്വന്തമാക്കിയായിരുന്നു കപ്പൽ ജോയിയുടെ വളർച്ച. സംഘർഷഭരിതമായ മേഖലകളിലേക്ക് വലിയ വെല്ലുവിളിയേറ്റെടുത്തു ഈ എണ്ണക്കപ്പലുകൾ യുദ്ധസമയത്തും പാഞ്ഞു. അങ്ങനെ കപ്പൽ ജോയി സ്വന്തം സാമ്രാജ്യം കെട്ടി ഉയർത്തി.അക്കൗണ്ടന്റായി യുഎഇയിൽ എത്തി ലോകത്തെ ഏറ്റവും മികച്ച റിഫൈനറികളിൽ ഒന്നിന്റെ ഉടമയായി മാറിയ അറയ്ക്കൽ ജോയിയെ കപ്പൽ മുതലാളിയായി മാറുമ്പോഴും നാടിനേയും വീടിനേയും ജോയി മറന്നിരുന്നില്ല. പെട്രോ കെമിക്കൽ രംഗത്തും വാർത്താവിനിമയ രംഗത്തും ഇരുപതോളം കമ്പനികളുടെ ഉടമയായിരുന്നു ജോയ് അറയ്ക്കൽ.

ജിസിസി ഉൾപ്പെടെ 7 രാജ്യങ്ങളിൽ കമ്പനികൾ ഉണ്ടായിരുന്നു. ജഫ്‌സ്, ഹംറിയ, റാസൽഖൈമ എന്നിവിടങ്ങളിൽ വമ്പൻ കമ്പനികളും പദ്ധതികളും ഉണ്ടായിരുന്നു. യുഎഇയിലെ ഏറ്റവും വലിയ റിഫൈനറി പദ്ധതികളൊന്നിന്റെ നിർമ്മാണം പുരോഗമിക്കുമ്പോഴാണ് മരണം.ടെലിഫോൺ സേവനദാതാക്കളായ ഇത്തിസലാത്തിന്റെ പല കരാറുകളും നടത്തുന്നത് അദ്ദേഹത്തിന്റെ സ്ഥാപനമായ ബിൽഡ് മാക്‌സായിരുന്നു. മരണ ദിവസം ഉച്ചയ്ക്ക് 12ന് അദ്ദേഹത്തിന്റെ ഇന്നോവ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബിസിനസ് ബേയിലെ കമ്പനിയിൽ ഏതാനും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. കാണാൻ കാത്തിരുന്ന തങ്ങൾക്ക് കേൾക്കേണ്ടി വന്നത് മരണ വാർത്തയാണെന്ന് ഓഫീസ് സെക്രട്ടറി റീബ പറഞ്ഞു. സൗമ്യമായി ജീവനക്കാരോടു പെരുമാറുന്ന, താഴേത്തട്ടിലുള്ള ജീവനക്കാരുടെ വീട്ടാവശ്യങ്ങൾ വരെ അറിഞ്ഞു ചെയ്തിരുന്ന മുതലാളിയായിരുന്നു അദ്ദേഹം. 1997ൽ ദുബായിൽ ലോജിസ്റ്റിക്‌സ് കമ്പനിയിൽ ജോലിക്ക് കയറി പ്രവാസ ജീവിതം ആരംഭിച്ച ജോയ് പെട്രോ കെമിക്കൽ മേഖലയിലേക്ക് മാറിയതോടെയാണ് വൻ വ്യവസായിയായി വളർന്നത്. യുകെയിൽ പഠിക്കുന്ന മകൻ അരുണിനൊപ്പം ഓഫിസിലേക്ക് പോകാനിറങ്ങിയ ജോയി ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

സദാസമയവും ബിസിനസിന്റെ തിരക്കിലാകുമ്പോഴും പാവങ്ങളുടെ കണ്ണീരൊപ്പാൻ അറയ്ക്കൽ ജോയ് സമയം കണ്ടെത്തിയിരുന്നു. വ്യവസായമേഖലയ്ക്ക് മാത്രമല്ല നാട്ടിലെ പാവങ്ങൾക്കും വലിയ നഷ്ടമാണ് ജോയിയുടെ വേർപാടിലൂടെ സംഭവിച്ചിരിക്കുന്നത്. തൊണ്ണൂറുകളിലാണ് വയനാട്ടിൽനിന്ന് ദുബായിലേക്ക് ജോലിയന്വേഷിച്ച് സന്ദർശകവിസയിൽ ജോയ് എത്തിയത്. കൈയിൽ കാപ്പിക്കുരുകളുമായാണ് ആദ്യമായി കടൽ കടന്നെത്തിയതെന്ന പ്രത്യേകതയും ആ യാത്രയ്ക്കുണ്ട്. അന്നേ മനസ്സിൽ സ്വന്തമായൊരു ബിസിനസ് എന്ന സ്വപ്നം അദ്ദേഹത്തിനുണ്ടായിരുന്നു. എം.കോം. ബിരുദധാരിയായ ജോയ് ട്രൈസ്റ്റാർ ട്രാൻസ്‌പോർട്ടിങ് എന്ന കമ്പനിയിൽ അക്കൗണ്ടന്റ് ആയാണ് ഗൾഫിലെ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 2,000 ദിർഹമായിരുന്നു അന്നത്തെ ശമ്പളം. പിന്നീട് അതേ കമ്പനിയിൽ ഓപ്പറേഷൻ മാനേജരായി. തുടർന്ന് ആബലോൺ ട്രാൻസ്‌പോർട്ട് എന്ന കമ്പനിയിൽ സാമ്പത്തിക പങ്കാളിയായി ബിസിനസിലേക്ക് കാലെടുത്തുവെച്ചു.

2003 മുതൽ 2008 വരെ 'ആബാലോണിൽ' പ്രവർത്തിച്ചു. പിന്നീടാണ് സ്വന്തമായി ട്രോട്ടേഴ്സ് എന്ന എണ്ണക്കമ്പനിയുടെ തുടക്കം. ട്രോട്ടേഴ്സിൽനിന്ന് ഇന്നോവ റിഫൈനറി ഗ്രൂപ്പ് ഓഫ് കമ്പനി സ്ഥാപിച്ചു. അഞ്ഞൂറോളം ജീവനക്കാർ യു.എ.ഇ.യിൽ ജോയിയുടെ കീഴിൽ ജോലിചെയ്യുന്നുണ്ടായിരുന്നു. മാനന്തവാടിയിൽ പാവങ്ങളെ സഹായിക്കാനായി ഇസാഫ് ബാങ്കുമായി സഹകരിച്ച് നൂതനവ്യാപാരത്തിനും ജോയ് തുടക്കംകുറിച്ചിരുന്നു. പശു, ആട്, കോഴി വളർത്തലുമായി ബന്ധപ്പെട്ട മേഖലയാണത്.തെക്കൻ ജില്ലയിൽനിന്ന് വർഷങ്ങൾക്ക് മുൻപ് മാനന്തവാടിയിലേക്ക് കുടിയേറിയതായിരുന്നു ജോയിയുടെ പിതാവ് ഉലഹന്നാൻ. അരുൺ അഗ്രോ ഫാംസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് , അരുൺ അഗ്രോ വെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, വയനാട് അഗ്രോ മൂവ്മെന്റ് ടീ കമ്പനി, ഹെഡ്ജ് ഇക്യൂറ്റീസ് ലിമിറ്റഡ്, കോഫീ ഇൻഡ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് , പെട്രോൾ ഇന്നോവ പ്രൈവറ്റ് ലിമിറ്റഡ് , അരുൺ എക്സ്പോർട്ട് സ് ആൻഡ് ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് , ദി ഫ്രിങ് ഫോർഡ് എസ്റ്റേറ്റ്സ് എന്നിവയിൽ പ്രധാന ഓഹരി ഉടമയായിരുന്നു ജോയി അറക്കൽ.

'കേരളത്തിലെ ഏറ്റവും വലിയ വീടി'ന്റെ ഉടമ

പ്രവാസ ലോകത്ത് വലിയ ബിസിനസുകാരനായപ്പോഴും ജോയിയുടെ ആഗ്രഹം സ്വന്തം നാടിനോടായിരുന്നു. ജനിച്ചു വളർന്ന നാട്ടിൽ സ്വന്തമായി വീടു പണിയാൽ തീരുമാനിച്ചപ്പോൾ അത് കേരളത്തിലെ തന്നെ ഏറ്റവും വലിയ ബംഗ്ലാവുകളിൽ ഒന്നായി മാറിയത്. അടുത്തിടെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ തോതിൽ പ്രചരിച്ചത് അറയ്ക്കൽ ജോയിയുടെ വീടായിരുന്നു. കൊട്ടാര സദൃശ്യമായി ഈ വീട് 45,000 ചതുരശ്ര അടിയിൽ നിർമ്മിച്ചതായിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടെന്ന വിശേഷണമായിരുന്നു സോഷ്യൽ മീഡിയ അറയ്ക്കൽ പാലസ് എന്നു പേരിട്ട മാനന്തവാടിയിലെ ഈ വീടിന് നൽകിയത്.കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജെ.ബി ഗ്രൂപ്പ് ഓഫ് ആർട്ടിടെക് എന്ന സ്ഥാപനമായിരുന്നു ജോയിയുടെ മനസ്സിന് ഇണങ്ങുന്ന വിധത്തിൽ ഈ കൊട്ടാരത്തിന് രൂപകൽപ്പന ചെയ്തത്. തന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഈ തല ഉയർത്തി നിൽക്കുന്ന വീടെന്ന് ജോലി പറയുമായിരുന്നു.

മാനന്തവാടിയിൽ 45000 ചതുരശ്രയടിയിൽ കൊളോണിയൽ ശൈലിയിലാണ് ഈ വലിയ വീടിന്റെ രൂപകൽപന. പുറമേ നിന്നുള്ള കാഴ്ചകളിൽ നിന്നു തന്നെ ഈ വീടിന്റെ രൂപഭംഗി വ്യക്തമാണ്. റോഡുനിരപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാൻഡ്‌സ്‌കേപ്പും ഒരുക്കിയത്.പ്രധാനവാതിൽ തുറന്നകത്തേക്ക് കയറുമ്പോൾ തന്നെ പേര് അനശ്വരമാക്കുന്ന കാഴ്ചയാണ് അറയ്ക്കൽ പാലസ് സമ്മാനിക്കുക. മൂന്നിരട്ടി ഉയരമുള്ള മേൽക്കൂരയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. 26 മീറ്റർ നീളമുണ്ട് പ്രധാന ഹാളിന്. ഇതിനെ താങ്ങിനിർത്തുന്നത് ഇറക്കുമതി ചെയ്ത മാർബിൾ പൊതിഞ്ഞ നീളൻതൂണുകളും. മുന്തിയ ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് നിലത്ത് വിരിയുന്നത്. താഴത്തെ നിലയിൽ മൂന്നും മുകളിലത്തെ നിലയിൽ അഞ്ചും കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉണ്ടായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് ദുരിത ബാധിതർക്കായി അറയ്ക്കൽ പാലസിന്റെ വാതിലുകൾ മലർക്കെ തുറന്നിട്ടിരുന്നു. സദാസമയവും ബിസിനസിന്റെ തിരക്കിലാകുമ്പോഴും പാവങ്ങളുടെ കണ്ണീരൊപ്പാൻ അറയ്ക്കൽ ജോയ് സമയം കണ്ടെത്തിയിരുന്നു. വ്യവസായമേഖലയ്ക്ക് മാത്രമല്ല നാട്ടിലെ പാവങ്ങൾക്കും വലിയ നഷ്ടമാണ് ജോയിയുടെ വേർപാടിലൂടെ സംഭവിച്ചിരിക്കുന്നത്.

ഗൃഹനാഥനെ കാത്ത് അറയ്ക്കൽ കൊട്ടാരം

പുഞ്ചിരിയോടെ പടിപ്പുര കടന്നുപോയ ഗൃഹനാഥനെ കണ്ണീരോടെ കാത്തിരിക്കുകയാണ് മാനന്തവാടി വള്ളിയൂർക്കാവ് റോഡിലെ അറയ്ക്കൽ പാലസ്. ദുബായിൽ അന്തരിച്ച പ്രമുഖ വ്യവസായി അറയ്ക്കൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും. ജോയിയുടെ മരണ വിവരം അറിഞ്ഞപ്പോൾ തുടങ്ങിയ സന്ദർശക പ്രവാഹത്തിന് ഇനിയും കുറവ് വന്നിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ പൊലീസ് സന്ദർശനം കർശനമായി നിയന്ത്രിക്കുന്നുണ്ട്.

 

മകന്റെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കണമെന്ന പ്രാർത്ഥനയോടെ പിതാവ് ഉലഹന്നാനും അറയ്ക്കൽ പാലസിലുണ്ട്. കോവിഡ് പ്രതിസന്ധിയും ലോക് ഡൗണും നിലനിൽക്കുന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഏറെ പ്രതിസന്ധികൾ നിലവിലുണ്ട്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇപെടലിലൂടെ അടുത്ത ദിവസം മൃതദേഹം എത്തിക്കാനാകുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP