Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡാൻസ് പരിശീലനത്തിനിടെ കാലിന് പരിക്കേറ്റ ദുൽഖർ സൽമാൻ ആശുപത്രിയിൽ; അസ്ഥിബന്ധത്തിനേറ്റ പരിക്ക് ഭേദമാകാൻ സമയമെടുക്കും; മഴവിൽ ഷോയിൽ പങ്കെടുക്കാനും സാധിക്കില്ല; പൃഥ്വിരാജും മഞ്ജു വാര്യരും അടക്കം ഒരു കൂട്ടം താരങ്ങൾ പങ്കെടുക്കാതെ മാറി നിൽക്കുന്ന പരിപാടിക്ക് ഒരു താരനഷ്ടം കൂടി; ആരാധകരുടെ ഏക പ്രതീക്ഷ മോഹൻലാലും മമ്മൂട്ടിയും കൈകോർത്തും പിടിച്ച കിടിലം ഡാൻസ് മാത്രം!

ഡാൻസ് പരിശീലനത്തിനിടെ കാലിന് പരിക്കേറ്റ ദുൽഖർ സൽമാൻ ആശുപത്രിയിൽ; അസ്ഥിബന്ധത്തിനേറ്റ പരിക്ക് ഭേദമാകാൻ സമയമെടുക്കും; മഴവിൽ ഷോയിൽ പങ്കെടുക്കാനും സാധിക്കില്ല; പൃഥ്വിരാജും മഞ്ജു വാര്യരും അടക്കം ഒരു കൂട്ടം താരങ്ങൾ പങ്കെടുക്കാതെ മാറി നിൽക്കുന്ന പരിപാടിക്ക് ഒരു താരനഷ്ടം കൂടി; ആരാധകരുടെ ഏക പ്രതീക്ഷ മോഹൻലാലും മമ്മൂട്ടിയും കൈകോർത്തും പിടിച്ച കിടിലം ഡാൻസ് മാത്രം!

മറുനാടൻ ഡെസ്‌ക്ക്

കൊച്ചി: മഴവിൽ അഴകിൽ അമ്മ വീണ്ടുമെത്തുമ്പോൾ താരത്തിളക്കം വളരെ കുറയും. മഴവിൽ മനോരമയുമായി സഹകരിച്ച് താരസംഘടനയായ അമ്മ ഒരുക്കുന്ന സ്‌റ്റേജ് ഷോക്ക് അരങ്ങൊരുങ്ങുകയാണ്. ഇതിനുള്ള പരിശീലനം കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ ഷോക്ക് ഒരു താരനഷ്ടം കൂടി വന്നിരിക്കയയാണ് ആരാധക പിന്തുണയിൽ മുന്നിലുള്ള ദുൽഖർ സൽമാനും മഴവിൽ ഷോയിൽ പങ്കെടുത്തേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഡാൻസ് പരിശീലനത്തിനിടെ കാലിന് പരിക്കേറ്റതിനെ തുടർന്നാണ് ദുൽഖർ ആശുപത്രിയിലാണ്. ഇതോടെയാണ് താരം ഷോയിൽ പങ്കെടുക്കാനുള്ള സാധ്യത കുറഞ്ഞത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ അഡ്‌മിറ്റ് ചെയ്തിരിക്കുന്നത്. അമ്മ മഴവിൽ ഷോയുടെ പരിശീലനത്തിനിടെ ഉണ്ടായ പരുക്കിനെ തുടർന്നാണ് താരത്തെ ആശുപത്രിയിലെത്തിച്ചത്. ഡാൻസ് പരിശീലനത്തിനിടെ ദുൽഖറിന്റെ കാലുകൾക്കാണ് പരുക്കേറ്റത്. ഉടൻ തന്നെ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കാലുകൾക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നും വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട് അതിനാൽ ഷോയിൽ നിന്ന് താരം പിന്മാറുമെന്ന് റിപ്പോർട്ടുകളുണ്ട്.

കാലിന്റെ അസ്ഥിബന്ധത്തിലാണ് പരുക്കേറ്റിരിക്കുന്നത്. ഇത് ഭേദപ്പെടാൻ കുറച്ചു സമയമെടുക്കുമെന്നാണ് അറിയുന്നത്. ഫോറം കേരളയുടെ ട്വിറ്റർ ഹാൻഡിലാണ് വാർത്ത പുറത്തുവിട്ടത്. അമ്മ മഴവിൽ ഷോയുടെ പരിശീലനത്തിലായിരുന്നു ദുൽഖർ സൽമാൻ. അമ്മയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയാണ് അമ്മ മഴവില്ല. മെയ് 6നാണ് ഷോ നടക്കുന്നത്. പരിപാടിയുടെ റിഹേഴ്സൽ ക്യാംപ് പുരോഗമിക്കുകയാണ്.

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. സംവിധായകൻ സിദ്ദിഖാണ് ഷോ ഡയറക്ടർ. പരിപാടിയിൽ മലയാളത്തിലെ നൂറിലേറെ താരങ്ങളാണ് അണിനിരക്കുന്നത്. ഷോയുടെ റിഹേഴ്സൽ ക്യാംപ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. മോഹൻലാലും മമ്മൂട്ടിയും കിടിലം ഡാൻസുമായാണ് ആരാധകർക്ക് മുന്നിൽ എത്തുന്നത്. ഇരുവരുടെയും ഡാൻസ് വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.

നടിയെ ആക്രമിച്ച കേസിൽ അകപ്പെട്ട് താരസംഘടനയിൽ നിന്നും പുറത്താക്കിയ ദിലീപ് അടക്കം സ്‌റ്റേജ് ഷോകളെ ഭംഗിയാക്കുന്ന നിരവധി താരങ്ങൾ ഷോയിൽ പങ്കെടുക്കുന്നില്ല. അമ്മയുടെ അംഗമല്ലാത്തതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് ചില താരങ്ങൾ പറയുന്നു. ദിലീപ് വിദേശത്താണ്, ഷോ നടക്കുന്നതിന്റെ തലേദിവസമേ കേരളത്തിലെത്തൂ. അതുകൊണ്ട് പങ്കെടുക്കാനൊക്കില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. പക്ഷേ ദിലീപ് അനുകൂലികൾ നിരവധി ഈ വേദിയിലുണ്ട്. അതുകൊണ്ട് തന്നെ ഓരോ ചലനവും അപ്പോഴപ്പോൾ ദിലീപ് അറിയുന്നു. ഇതോടെ ഷോയിൽ പങ്കെടുക്കാൻ പൃഥ്വിരാജും എത്തില്ല. മഞ്ജു വാര്യരും പരിപാടിയിൽ പങ്കെടുക്കില്ലെന്ന സൂചനയുണ്ട്.

നിർധനരായ ആർടിസ്റ്റുകളെ സഹായിക്കാൻ ഫണ്ട് ശേഖരിക്കാനാണ് 'അമ്മ' മഴവിൽ മനോരമയുമായി ചേർന്ന് മെഗാഷോ സംഘടിപ്പിക്കുന്നത്. നൂറോളം താരങ്ങളുടെ കലാപരിപാടികളാണ് മെഗാഷോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുമ്പ് നടന്ന ഷോകളെല്ലാം ദിലീപിന്റെ മേൽനോട്ടത്തിലായിരുന്നു. ദിലീപുമായി ബന്ധമുള്ള ചില മിമിക്രിതാരങ്ങൾ ഇത്തവണ പങ്കെടുക്കില്ലെന്നതും ഷോയുടെ മാറ്റ് കുറയ്ക്കുന്നുണ്ട്. ദിലീപ് സംഘടനയുടെ തലപ്പത്ത് എത്തിയ ശേഷമാണ് അമ്മയ്ക്ക് വരുമാനം കൂടിയത്.

ട്വന്റി 20 എന്ന സിനിമ ദിലീപ് നിർമ്മാണ ചെലവ് ഏറ്റെടുക്കുകയായിരുന്നു. അതിൽ നിന്ന് കിട്ടിയ ലാഭം വലിയ തുകയായിരുന്നു. അതിനാൽ ദിലീപിനെ ഒഴിവാക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധം സംഘടനയ്ക്കുള്ളിലുണ്ട്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫിൽഡ് സ്റ്റേഡിയത്തിൽ അമ്മ' മഴവില്ല് മെഗാഷോ മെയ് ആറിന് നടക്കുമ്പോൾ അണിയറയിൽ നടക്കുന്നത് പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള ശ്രമം. മമ്മൂട്ടിയും മോഹൻലാലുമെല്ലാം നടീ നടന്മാരിൽ അഭിപ്രായ ഐക്യം ഉണ്ടാക്കാനുള്ള ശ്രമിത്തിലാണ്. അമ്മയുടെ പരിപാടിയിൽ ദിലീപ് പങ്കെടുക്കുന്നില്ല. ഇതിനൊപ്പം പൃഥ്വിരാജും വിട്ടുനിൽക്കുന്നു. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ സാന്നിധ്യവും ഉണ്ടാകില്ലെന്നാണ് സൂചന. അതിനിടെ ഇവരെ എല്ലാം പങ്കെടുപ്പിക്കാനുള്ള ശ്രമവും തകൃതിയായി നടക്കുന്നുണ്ട്. സിനിമയിലെ ചേരിതിരിവ് ഷോയിലും നിഴലിക്കുമെന്നാണ് സൂചന. അതിനിടെ ദിലീപിനെ വേദിയിൽ എങ്കിലും എത്തിക്കാനുള്ള ശ്രമം സജീവമാണ്. സിനിമാ തിരക്കുകൾ കാരണം പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അമ്മയുടെ നേതൃത്വത്തെ പൃഥ്വി രാജ് അറിയിച്ചിട്ടുണ്ട്.

കൊച്ചിയിൽ അക്രമത്തിനിരയായ നടിയും പരിപാടിയിൽ പങ്കെടുക്കില്ല. അമ്മയുടെ സ്റ്റേജ് ഷോയിൽ വർഷങ്ങൾക്കു മുമ്പാണ്ടായ പ്രശ്നങ്ങളാണ് നടിയെ ആക്രമിക്കാൻ കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊച്ചിയിൽ നടന്ന റിഹേഴ്സൽ ക്യാമ്പും അതോടെ ചർച്ചയായി. ഈ സാഹചര്യത്തിൽ ഏറെ കരുതലുകളുമായാണ് പുതിയ ഷോയുടെ റിഹേഴ്സൽ പുരോഗമിക്കുന്നത്. ജയറാമിന്റെ നേതൃത്വത്തിലാണ് എല്ലാം മുന്നോട്ട് പോകുന്നത്. നടിയെ ആക്രമിച്ച സംഭവത്തോടെ താരങ്ങൾക്കിടയിൽ വലിയ ഭിന്നതയുണ്ടായി. അമ്മയുടെ എക്സിക്യൂട്ടീവിൽ പോലും ഇത് നിഴലിച്ചു. ഇതോടെ തകരാറിലായ സൗഹൃദങ്ങൾ പൊടിതട്ടിയെടുക്കാനാണ് ശ്രമം.

താമസിയാതെ അമ്മയുടെ ജനറൽ ബോഡി നടക്കുന്നുണ്ട്. ഇതിൽ സ്ഥാനം ഒഴിയുമെന്ന് പ്രസിഡന്റ് ഇന്നസെന്റ് പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനാൽ പുതിയ പ്രസിഡന്റിനെ കണ്ടെത്തണം. ഇത് വലിയ ഭിന്നതയ്ക്ക് കാരണമാകും. അമ്മയിൽ പിടിമുറുക്കാൻ ദിലീപ് സജീവമായി തന്നെ രംഗത്തുണ്ട്. മറഞ്ഞു നിന്നുള്ള പിൻസീറ്റ് ഡ്രൈവിങ് ദിലീപ് ഇഷ്ടപ്പെടുന്നില്ല. എന്നാൽ ദിലീപ് അനുയായികളുടെ നിർദ്ദേശ പ്രകാരമാണ് അമ്മയിൽ പിടിമുറുക്കാൻ ശ്രമിക്കുന്നത്. കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമണം നടത്തിയ സംഭവത്തിന്റെ ഗൂഢാലോചന കേസിൽ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.

അതുകൊണ്ട് തന്നെ കാര്യവട്ടത്തെ ഷോയിൽ ദിലീപ് പങ്കെടുക്കില്ല. അമ്മയുടെ അംഗമല്ലാത്തതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് ചില താരങ്ങൾ പറയുന്നു. ദിലീപ് വിദേശത്താണ്, ഷോ നടക്കുന്നതിന്റെ തലേദിവസമേ കേരളത്തിലെത്തൂ. അതുകൊണ്ട് പങ്കെടുക്കാനൊക്കില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. പക്ഷേ ദിലീപ് അനുകൂലികൾ നിരവധി ഈ വേദിയിലുണ്ട്. അതുകൊണ്ട് തന്നെ ഓരോ ചലനവും അപ്പോഴപ്പോൾ ദിലീപ് അറിയുന്നു.

പൃഥ്വി രാജ് നേതൃസ്ഥാനത്ത് എത്തില്ലെന്ന് ഉറപ്പിക്കാനാണ് ഇത്. നിർധനരായ ആർടിസ്റ്റുകളെ സഹായിക്കാൻ ഫണ്ട് ശേഖരിക്കാനാണ് 'അമ്മ' മഴവിൽ മനോരമയുമായി ചേർന്ന് മെഗാഷോ സംഘടിപ്പിക്കുന്നത്. നൂറോളം താരങ്ങളുടെ കലാപരിപാടികളാണ് മെഗാഷോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുമ്പ് നടന്ന ഷോകളെല്ലാം ദിലീപിന്റെ മേൽനോട്ടത്തിലായിരുന്നു. നടൻ സിദ്ദിഖ് അടക്കമുള്ള താരങ്ങളാണ് ദിലീപിനെ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നും പറയുന്നു. ദിലീപുമായി ബന്ധമുള്ള ചില മിമിക്രിതാരങ്ങൾ ഇത്തവണ പങ്കെടുക്കില്ലെന്നതും ഷോയുടെ മാറ്റ് കുറയ്ക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP