Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വാധീന മേഖലകളിൽ ചെറുപ്പക്കാർ കൂട്ടത്തോടെ ഡിഎച്ച്ആർഎമ്മിലേക്ക്; തടയാൻ ഡിവൈഎഫ്ഐയെ നിയോഗിച്ച് സിപിഎം; കൊടുമൺ ഇടത്തിട്ടയിൽ ഡിഎച്ച്ആർഎമ്മിന്റെ ബുദ്ധപഗോഡയിലെ പ്രതിമ തകർത്തത് സിപിഎമ്മിന്റെ യുവജന സംഘടനാ പ്രവർത്തകർ തന്നെ; തിരിച്ചടിക്കുമെന്ന സൂചന നൽകി ഡിഎച്ച്ആർഎം

സ്വാധീന മേഖലകളിൽ ചെറുപ്പക്കാർ കൂട്ടത്തോടെ ഡിഎച്ച്ആർഎമ്മിലേക്ക്; തടയാൻ ഡിവൈഎഫ്ഐയെ നിയോഗിച്ച് സിപിഎം; കൊടുമൺ ഇടത്തിട്ടയിൽ ഡിഎച്ച്ആർഎമ്മിന്റെ ബുദ്ധപഗോഡയിലെ പ്രതിമ തകർത്തത് സിപിഎമ്മിന്റെ യുവജന സംഘടനാ പ്രവർത്തകർ തന്നെ; തിരിച്ചടിക്കുമെന്ന സൂചന നൽകി ഡിഎച്ച്ആർഎം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സിപിഎം സ്വാധീന മേഖലകളിൽ ഡിഎച്ച്ആർഎം പിടിമുറുക്കുന്നു. ഡിവൈഎഫ്ഐയിൽ നിന്നടക്കം പ്രവർത്തകർ കൂട്ടത്തോടെ ഡിഎച്ച്ആർഎമ്മിലേക്ക് ചേക്കേറിയതോടെ അടിച്ചൊതുക്കാൻ പാർട്ടി തീരുമാനം. ഡിഎച്ച്ആർഎം ശക്തികേന്ദ്രത്തിലെത്തി വടിവാളുമായി വെല്ലുവിളിച്ച ഡിവൈഎഫ്ഐക്കാർ പിന്നീട് ബുദ്ധപഗോഡയിൽ കടന്നു കയറി ബുദ്ധപ്രതിമയുടെ ശിരസ് അറുത്തു മാറ്റി. ഡിഎച്ച്ആർഎമ്മിന് ഏറ്റവുമധികം ശക്തിയുള്ള കൊടുമണിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തിരിച്ചടിക്കുമെന്ന സൂചനയാണ് ഡിഎച്ച്ആർഎം നൽകിയിട്ടുള്ളത്.

കൊടുമൺ ഇടത്തിട്ട കാവുംപാട്ട് അമ്പലത്തിന് സമീപം ഐക്കരേത്ത് മംഗലം കുന്നിൽ സ്ഥാപിച്ചിട്ടുള്ള ഡി.എച്ച്ആർഎം ബൗദ്ധാചാര സംസ്ഥാന കേന്ദ്രമായ ബുദ്ധപഗോഡയ്ക്ക് നേരെ ആക്രമണം. ബുദ്ധപ്രതിമയുടെ ശിരസ് വെട്ടിമാറ്റി. പിന്നിൽ സിപിഎമ്മാണെന്ന് ഡിഎച്ച്ആർഎം സംസ്ഥാന ചെയർപേഴ്സൺ സെലീന പ്രക്കാനം ആരോപിച്ചു. വ്യാഴാഴ്ച രാത്രി ഡിഎച്ച്ആർഎമ്മിന്റെ ക്യാമ്പ് സെന്ററിൽ ഡിവൈഎഫ്ഐ പ്രവർത്തകർ വടിവാളുമായി എത്തി ഭീഷണി മുഴക്കിയിരുന്നുവെന്ന് സെലീന പറഞ്ഞു. ഇതിന് ശേഷം പോയ വഴിക്ക് ഇവർ തന്നെയാണ് പ്രതിമ തകർത്തതെന്നും സെലീന ആരോപിച്ചു.

ഡിഎച്ച്ആർഎം സ്ഥാപകൻ തത്തുഅണ്ണനാണ് 2011ൽ ഇവിടെ ബുദ്ധവിഗ്രഹം സ്ഥാപിച്ചത്. 2011 മുതൽ ഈ മേഖലകളിൽ സംഘടനാ പ്രവർത്തനം ശക്തമാകുന്നത് മനസിലാക്കി സിപിഎം നിരന്തരംപ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നുവത്രേ. 2013 ൽ പഗോഡ സ്ഥിതി ചെയ്യുന്ന സ്ഥലത്തോട് ചേർന്ന് നട്ടുവളർത്തിയിരുന്ന ബോധിവൃക്ഷം വെട്ടിമാറ്റി ആ സ്ഥാനത്ത് പാർട്ടിയുടെ കൊടിമരം സ്ഥാപിച്ചു. രാത്രിയിൽ ഇതേ കൊടിമരം പിഴുത് പഗോഡയിൽ കൊണ്ടിട്ട് ഡിഎച്ച്ആർഎം ആണ് ഇത് ചെയ്തതെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചുവെന്നും സെലീന പറഞ്ഞു.

28 ന് അയ്യങ്കാളിയുടെ ജന്മവാർഷികദിനത്തിൽ സമൂഹ വിവാഹവും കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കലും നടത്താനിരിക്കേയാണ് പുതിയ സംഭവ വികാസങ്ങൾ. 2015ൽ ഇടത്തിട്ട കാവുംപാട്ട് അമ്പലം ജങ്ഷനിൽ ഇരുമ്പുപൈപ്പിൽ സ്ഥാപിച്ചിരുന്ന പഗോഡയിലേക്കുള്ള ചൂണ്ടുപലക മുറിച്ചുമാറ്റി ബോർഡ് തകർക്കുകയും ചെയ്തിരുന്നു. ഈ വിഷയവുമായി ബന്ധപെട്ട് കൊടുമൺ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിട്ട് നാളിതുവരെയും പ്രതികളെ പിടിച്ചിട്ടില്ല.

ഐക്കരേത്ത് സ്ഥിതചെയ്യുന്ന ഡിഎച്ച്ആർഎം പഠന ക്യാമ്പ് സെന്ററിൽ ഡിവൈഎഫ്ഐ പ്രവർത്തകർ മദ്യപിച്ചെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പതിവാണെന്നും സെലീന പറഞ്ഞു. 23 ന് രാത്രി 10 ന് സ്ഥലത്തെ ഡിവൈഎഫ്ഐ പ്രവർത്തകനായ വിഷ്ണുവും കൂട്ടരും വടിവാളും മാരാകായുധങ്ങളുമായി എത്തി നാളെമുതൽ ഇവിടെ ഡിഎച്ച്ആർഎം പ്രവർത്തകരെ കണ്ടാൽ കൈയും കാലും വെട്ടും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP