Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനിതാ നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ സ്‌കൂളിൽ കയറി അദ്ധ്യാപികയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ പ്രതി; ഗുരുനാഥയെ അപമാനിച്ചത് എസ്.എഫ്.ഐ ചുമതലയിലിരിക്കെ; പീഡനശ്രമക്കേസിൽ പരാതി നൽകിയിട്ടും കണ്ണടച്ച് ഇരുട്ടാക്കി പാർട്ടി നേതൃത്വം; ജനാധിപത്യ മഹിളാ അസോസിയേഷനെ സമീപിച്ചിട്ടും പരാതിക്കാരിക്ക് നീതി ഇനിയും അകലെ

വനിതാ നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ സ്‌കൂളിൽ കയറി അദ്ധ്യാപികയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ പ്രതി; ഗുരുനാഥയെ അപമാനിച്ചത് എസ്.എഫ്.ഐ ചുമതലയിലിരിക്കെ; പീഡനശ്രമക്കേസിൽ പരാതി നൽകിയിട്ടും കണ്ണടച്ച് ഇരുട്ടാക്കി പാർട്ടി നേതൃത്വം;  ജനാധിപത്യ മഹിളാ അസോസിയേഷനെ സമീപിച്ചിട്ടും പരാതിക്കാരിക്ക് നീതി ഇനിയും അകലെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വനിതാ ഡിവൈഎഫ്ഐ നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആരോപണവിധേയനായ ഡിവൈഎഫ്ഐ ഇരിഞ്ഞാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സിപിഎം അംഗവുമായ ജീവൻലാൽ, അദ്ധ്യാപികയെ അപമാനിച്ച കേസിലെയും വിവാദ നായകൻ. ഇരിഞ്ഞാലക്കുട മോഡൽ സ്‌കൂളിലെ അദ്ധ്യാപികയെ അപമാനിച്ച കേസിൽ അറസ്റ്റിലായ പ്രതിയാണ് ജീവൻലാൽ. എസ്.എഫ്.ഐ ചുമതലയിൽ ഇരിക്കുമ്പോഴാണ് ഇയാൾ അദ്ധ്യാപികയെ ക്ലാസിൽ കയറി അപമാനിച്ചത്. ഈ കേസിലും ഇയാൾ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ജീവൻലാലിനെതിരായ പീഡന ആരോപണവുമായി കഴിഞ്ഞദിവസമാണ് പാർട്ടിയിലെ വനിത അംഗം കൂടിയായ പെൺകുട്ടി രംഗത്തെത്തിയത്.

വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു പെൺകുട്ടി പരാതിയുമായി രംഗത്തെത്തിയിരുന്നത്. തിരുവനന്തപുരത്ത് എംഎൽഎ ഹോസ്റ്റലിൽ വച്ചാണ് ജീവൻലാൽ തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഡിവൈഎഫ്ഐ കാട്ടൂർ മേഖലാ വൈസ് പ്രസിഡന്റായ പെൺകുട്ടിയെ എൻട്രൻസ് കോഴ്സുമായി ബന്ധപ്പെട്ട് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് തിരുവനന്തപുരത്തേക്ക് കൊണ്ടു വന്ന് പീഡിപ്പിക്കാൻ ശ്രമിച്ചത്. പിന്നീട് ഇത് ആരോടും പറയല്ലെന്ന് പെൺകുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തു. പീഡന ശ്രമം തുറന്നുകാട്ടി ചൊവ്വാഴ്ചയാണ് പെൺകുട്ടി വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് പരാതി അറിയിച്ചത്. പിന്നീട് ഇതുസംബന്ധിച്ച പരാതി സിപിഐ.എം ഏരിയാ കമ്മിറ്റിക്ക് സമർപ്പിക്കുകയും ചെയ്തു.

പിന്നീട് ജനാധിപത്യ മഹിളാ അസോസിയേഷനും നൽകിയെങ്കിലും നടപടിയുണ്ടായില്ല. പാർട്ടി നടപടി വൈകിയപ്പോൾ പെൺകുട്ടി സമൂഹമാധ്യമത്തിലൂടെ പ്രതിഷേധിച്ചതോടെയാണ് വിവരം പുറത്തായത്. സിപിഐ എം തുടക്കം മുതൽ ഡിവൈഎഫ്ഐ നേതാവിനെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് പെൺകുട്ടിയുടെ വാട്സ് അപ്പ് സന്ദേശത്തിൽ പറയുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ വാട്സപ്പ് കൂട്ടായ്മയായ വോയ്സ് ഓഫ് കാട്ടൂരിലാണ് പെൺകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസിൽ പരാതി കൊടുക്കുന്നതിൽ നിന്ന് തന്നെയും കുടുംബത്തെയും വിലക്കിയതായും സന്ദേശത്തിലുണ്ട്. പാർട്ടിക്ക് ദോഷമുണ്ടാക്കുമെന്ന് പറഞ്ഞാണ് നിയമ നടപടി സ്വീകരിക്കുന്നതിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടത്.

പരാതി ഇങ്ങനെ:-

ഡിവൈഎഫ്ഐ ഇരിഞ്ഞാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സിപിഐ.എം പാർട്ടി മെമ്പറും കൂടിയായ ആർ.എൻ ജീവൻലാൽ എന്നോട് അപമര്യാദയായി പെരുമാറിയിരുന്നു. ഇതിനെത്തുടർന്ന് പാർട്ടിക്ക് പരാതി നൽകിയിരുന്നു. മഹിളയ്ക്ക് പരാതികൊടുക്കുന്നുണ്ടെന്ന് പാർട്ടിയിലെ ചിലരോട് പറഞ്ഞപ്പോൾ അത് വേണ്ടെന്ന് അവർ പറഞ്ഞതിനെ തുടർന്ന് കൊടുത്തില്ല. പിന്നീട് മഹിളയേയും അറിയിച്ചിരുന്നു.

ഞങ്ങൾ നിയമപരമായി പോകാൻ തീരുമാനം എടുത്തപ്പോൾ അത് പാർട്ടിക്ക് ദോശമാണെന്നും അർ പറഞ്ഞതിനെ തുടർന്ന് ഈ പാർട്ടിയിൽ വിശ്വസിക്കുന്നതുകൊണ്ടും അവരുടെ വാക്കുകൾ കേട്ട് പാർട്ടിയിൽ നിന്നും സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയാൽ അത് പാർട്ടിക്കും ഡിവൈഎഫ്ഐക്കും മോശമാണെന്നതിനാലും. ഡിവൈഎഫ്ഐലേക്ക് പെൺകുട്ടികൾ വന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇങ്ങനെയൊരു കാര്യം അറിഞ്ഞാൽ അതിനെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവൈഎഫ്ഐബ്ലോക്ക് സെക്രട്ടറി ബോക്ക് സെക്രട്ടറി നിർദ്ദേശിച്ചതായി പെൺകുട്ടി ആരോപിക്കുന്നു.

എൻട്രൻസ് കോഴ്സുമായി ബന്ധപ്പെട്ട് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് തിരുവനന്തപുരത്തേക്ക് ജീവൻലാൽ കൊണ്ടു പോയത്. തിരുവനന്തപുരത്ത് എംഎൽഎ ക്വോർട്ടേഴ്‌സിൽ വച്ച് തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP