Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്നര കിലോമീറ്റർ നീന്തൽ; 40 കിലോമീറ്റർ സൈക്ലിങും 10 കിലോമീറ്റർ ഓട്ടവും; ട്രയാത്‌ലൺ മത്സരത്തിന് വേണ്ടത് അസാമാന്യ കായിക ക്ഷമത; മുന്നേറാൻ കൈത്താങ്ങില്ലെങ്കിൽ കായികരംഗം വിടേണ്ടി വരും; മലയാളികൾക്ക് സുപരിചിതമല്ലാത്ത കായികയിനത്തിൽ പോത്തൻകോട്കാരി സ്വപ്‌നം കാണുന്നത് ഒളിമ്പിക്‌സ് മെഡൽ; ദ്യുതിയുടെ കണ്ണുനീർ കണ്ടിട്ടും കണ്ണ് തുറക്കാതെ സ്പോർട്സ് കൗൺസിൽ

ഒന്നര കിലോമീറ്റർ നീന്തൽ; 40 കിലോമീറ്റർ സൈക്ലിങും 10 കിലോമീറ്റർ ഓട്ടവും; ട്രയാത്‌ലൺ മത്സരത്തിന് വേണ്ടത് അസാമാന്യ കായിക ക്ഷമത; മുന്നേറാൻ കൈത്താങ്ങില്ലെങ്കിൽ കായികരംഗം വിടേണ്ടി വരും; മലയാളികൾക്ക് സുപരിചിതമല്ലാത്ത കായികയിനത്തിൽ പോത്തൻകോട്കാരി സ്വപ്‌നം കാണുന്നത് ഒളിമ്പിക്‌സ് മെഡൽ; ദ്യുതിയുടെ കണ്ണുനീർ കണ്ടിട്ടും കണ്ണ് തുറക്കാതെ സ്പോർട്സ് കൗൺസിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: കരുത്തും വേഗതയുമാണ് ട്രയാത്‌ലൺ മത്സരങ്ങളെ ശ്രദ്ധേയമാക്കുന്നത്. ഒന്നര കിലോമീറ്റർ നീന്തൽ, 40 കിലോമീറ്റർ സൈക്ലിങ്, 10 കിലോമീറ്റർ ഓട്ടം. ഇതുമൂന്നും കൂടുമ്പോഴാണ് ട്രയാത്‌ലൺ സംഭവിക്കുന്നത്. കേരളത്തിൽ ഇതുവരെ ട്രയാത്‌ലണിന് അംഗീകാരമായില്ല. മത്സര ഇനം ആയി വരാത്തതിനാൽ സ്പോർട്സ് കൗൺസിൽ അഫിലിയേഷൻ ലഭിച്ചിട്ടില്ല. താരങ്ങളെ കണ്ടെത്തുക തന്നെ പ്രയാസവും. കഴിഞ്ഞ വർഷം വിശാഖപട്ടണത്തിൽ ട്രയാത്‌ലൺ ദേശീയ ചാമ്പ്യൻഷിപ്പ് നടന്നപ്പോൾ വളരെ ക്ലേശിച്ചാണ് കേരളം ടീമിനെ അയച്ചത്. പക്ഷെ ട്രയാത്‌ലൺ കോച്ചിംഗിന്റെ അപര്യാപ്തതകൾ കാരണം മറ്റു സംസ്ഥാനങ്ങളുമായി കടുത്ത മത്സരത്തിന് കേരളത്തിന് കഴിഞ്ഞതുമില്ല. വിശാഖപട്ടണത്തിലെ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത താരമാണ് തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ ദ്യുതി. സാമ്പത്തിക പരാധീനതകൾ കാരണം ദ്യുതി ട്രയാത്‌ലൺ മത്സര രംഗത്ത് നിന്ന് പിൻവാങ്ങുന്നു എന്ന വാർത്ത വന്നപ്പോൾ സ്വാഭാവികമായും കായിക രംഗത്തുള്ളവരുടെ ശ്രദ്ധ ഇപ്പോൾ ദ്യുതിക്ക് നേരെയും ട്രയാത്‌ലൺ രംഗത്തേക്കും തിരിക്കുകയാണ്.

നിലവിൽ കൊച്ചിയിൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ദ്യുതിക്ക് സാമ്പത്തിക പരിമിതികൾ കാരണം ഈ രംഗത്ത് മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയാണെന്നാണ് വാർത്തയിൽ പ്രത്യക്ഷപ്പെട്ടു വിങ്ങിപ്പൊട്ടി ദ്യുതി പറഞ്ഞത്. ഒളിംപിക്‌സ് മത്സര ഇനമായതിനാൽ സാധ്യതകളുണ്ട് . പക്ഷെ പരിശീലനം തുടരാൻ കഴിയാത്തതിനാൽ രംഗത്ത് നിന്ന് നിഷ്‌ക്രമിക്കേണ്ട അവസ്ഥയാണ്-വാർത്തയിൽ ദ്യുതി പറഞ്ഞു. കേരളത്തിലെ ട്രയാത്‌ലൺ രംഗത്തെ അവസ്ഥയും ദ്യുതി പറയുന്നതും തമ്മിൽ അന്തരങ്ങൾ നിലനിൽക്കുന്നതിനാൽ മറുനാടൻ ദ്യുതിയെ നേരിൽ ബന്ധപ്പെട്ടു. ട്രയാത്‌ലൺ രംഗത്ത് തന്നെ തുടരണം. പക്ഷെ സാമ്പത്തിക പരാധീനത കാരണം തുടരാൻ കഴിയുന്നില്ല-മറുനാടൻ മലയാളിയോട് ദ്യുതി പ്രതികരിച്ചു.

കടുത്ത കോച്ചിങ് ആവശ്യമുള്ള മേഖലയാണ് ട്രയാത്‌ലൺ. നല്ല നീന്തൽ പരിശീലനം വേണം. സൈക്ലിങ് പരിശീലനം വേണം. മാരത്തൺ ഓട്ടവുമുണ്ട്. അതിനു പരിശീലനം വേണം. ദ്യുതി പറയുന്നു. പക്ഷെ സാമ്പത്തികം സ്വരൂപിക്കാൻ കഴിയുന്നില്ല. ട്രയാത്‌ലൺ ഒരു പ്രതീക്ഷയായി മുന്നിലുണ്ട്. ഈ രംഗത്ത് പിടിച്ചു നിൽക്കണമെന്ന് ആഗ്രഹവുമുണ്ട്. ട്രയാത്‌ലൺ ഇനത്തിൽ ഒളിമ്പിക്‌സ് ആഗ്രഹവുമായി മുന്നിലുണ്ട്. പക്ഷെ സാമ്പത്തികം തടസമായി നിൽക്കുന്നു. സ്പോർട്സ് കൗൺസിൽ അഫിലിയേഷൻ ഇതുവരെ ഈ മത്സര ഇനത്തിന് വരാതിരുന്നതിനാൽ . സഹായത്തിനു പരിമിതികളുണ്ട്. അതുകൊണ്ട് തന്നെയാണ് അടിയന്തിര സഹായം വേണമെന്ന് വാർത്തയിൽ പ്രത്യക്ഷപ്പെട്ടു ആവശ്യപ്പെട്ടത്-ദ്യുതി പറയുന്നു.

ഡിഗ്രി കഴിഞ്ഞു രണ്ടുവർഷമായി. അതിനാൽ എനിക്ക് സ്പോർട്സ് കൗൺസിൽ ഹോസ്റ്റൽ സൗകര്യം ഉപയോഗിക്കാൻ കഴിയുന്നില്ല പണിതീരാത്ത വീട്ടിലാണ് തിരുവനന്തപുരത്ത് താമസിക്കുന്നത്. മാതാപിതാക്കൾക്ക് സഹായിക്കാനും കഴിയില്ല. ട്രയാത്‌ലൺ ദേശീയ ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ വർഷം വിശാഖപട്ടണത്ത് പങ്കെടുത്തിരുന്നു. ഒരു പരിശീലനവും ലഭിക്കാതെ തന്നെ മികവ് പുലർത്താൻ കഴിഞ്ഞതായാണ് എന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ട്രയാത്‌ലണിൽ കൂടുതൽ സഞ്ചരിക്കേണ്ടതുണ്ട്. കൊച്ചിയിൽ അവന്യൂ വാക്ക് വെയിലാണ് നടത്തം പ്രാക്ടീസ് ചെയ്തത്. വില്ലിങ്ടൺ അയലൻഡിലേക്ക് പോകുന്ന റോഡിലാണ് സൈക്ലിങ് പ്രാക്ടീസ് ചെയ്തത്. കൊച്ചി നേവൽ ബേസ് സ്വിമ്മിങ് പൂളിലാണ് സ്വിമ്മിങ് പരിശീലനം നടത്തിയത്. അവിടെ ഡ്യൂട്ടി ഉണ്ടായിരുന്നതുകൊണ്ടാണ് അവിടുത്തെ സ്വിമ്മിങ് പൂൾ ഉപയോഗിക്കാൻ കഴിഞ്ഞത്. പക്ഷെ ജോലി പോയതോടെ ഗേറ്റ് പാസ് ഇല്ലാതായി. അതോടെ നീന്തൽ പരിശീലനം മുടങ്ങി. തുടർന്ന് അവിടെ പിടിച്ചു നിൽക്കാൻ കഴിയാത്തതിനാൽ കൊച്ചി ഒഴിവാക്കി തിരുവനന്തപുരത്തേക്ക് തന്നെ തിരിച്ചു വന്നു.

മേൽ പറഞ്ഞ രീതിയിൽ ഉള്ള പരിശീലനം കൊണ്ടൊന്നും ട്രയാത്‌ലണിൽ മുന്നേറാൻ കഴിയില്ല. കേരളത്തിൽ ട്രയാത്‌ലൺ രംഗം വളരെ പിറകിലാണ്. ഇതാണ് എന്റെ സാധ്യതകളെ ബാധിക്കുന്നത്. ട്രയാത്‌ലൺ സ്പോർട്സ് കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ സ്പോർട്സ് കൗൺസിൽ സഹായം ലഭിക്കാൻ പ്രയാസമാണ് എന്നാണ് സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ കഴിഞ്ഞ വർഷം എന്നോട് പറഞ്ഞത്. ആരും സ്‌പെഷ്യലൈസ് ചെയ്യാൻ മുന്നിൽ വന്നിട്ടില്ല. കേരളത്തിൽ തന്നെ ട്രയാത്‌ലണിൽ സ്‌പെഷ്യലൈസ് ചെയ്യാൻ ആഗ്രഹിച്ചാണ് ഞാൻ മുന്നോട്ടു വരുന്നത്. പക്ഷെ സാമ്പത്തിക സഹായമില്ലാത്തതിനാൽ വഴി അടഞ്ഞ നിലയിലാണ്-ദ്യുതി പറയുന്നു.

ദ്യുതി പറയുന്ന പല കാര്യങ്ങളും ശരി തന്നെയെന്ന് ട്രയാത്‌ലൺ അസോസിയേഷൻ കോ-ഓർഡിനേറ്റർ അനീഷ് മാത്യു മറുനാടൻ മലയാളിയോട് പറഞ്ഞു. കേരളത്തിൽ ട്രയാത്‌ലൺ ശൈശവ ദിശയിലാണ്. ട്രയാത്‌ലണിൽ കഴിവ് തെളിയിച്ച് മുന്നോട്ടു വരേണ്ട ആവശ്യം ദ്യുതിക്കുണ്ട്. കഴിഞ്ഞ തവണ ഞങ്ങൾ ഇടപെട്ടിട്ടാണ് ദ്യുതിയെ ദേശീയ ചാമ്പ്യൻഷിപ്പിനു അയച്ചത്. പക്ഷെ ഈ ഇനം കേരളത്തിൽ വേണ്ട രീതിയിൽ വികസിക്കാത്തതിനാൽ കേരളത്തിന് ഒരു റിസൾട്ട് ഉണ്ടാക്കാൻ കഴിഞ്ഞില്ല. സ്പോർട്സ് കൗൺസിൽ അഫിലിയേഷൻ വന്നിട്ടില്ല. താരങ്ങൾ പലരും ട്രയാത്‌ലൺ അറിഞ്ഞു വരുന്നതേയുള്ളൂ. ദ്യുതി ട്രയാത്‌ലണിന് ആയി ഒരുങ്ങുന്നുണ്ട്. പക്ഷെ ഈ ഒരുക്കം മതിയാകില്ല ട്രയാത്‌ലൺ പോലുള്ള ഒരു ഇനത്തിന്. ട്രയാത്‌ലണിന് കൂടുതൽ ഡെഡിക്കേഷൻ വേണം. ആ ഡെഡിക്കേഷൻ കൂടി ദ്യുതിയെപോലുള്ള താരങ്ങളിൽ നിന്ന് സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.

ട്രയാത്‌ലണിന് ഒളിമ്പിക്‌സ് സ്വപനം നിലവിൽ കേരളത്തിനില്ല. സംസ്ഥാന തലത്തിൽ പോലും താരങ്ങളില്ല. ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ പോലും കേരളത്തിനെ പ്രതിനിധീകരിച്ച് താരങ്ങളില്ല. നിലവിൽ ഒളിമ്പിക്‌സ് സ്വപ്നം ഒന്നും ട്രയാത്‌ലണിനെ ചൊല്ലി കേരളം കെട്ടിപ്പൊക്കുന്നില്ല. ദേശീയ തലത്തിൽ പോലും കടുത്ത മത്സരത്തിന് പ്രാപ്തരായവരെ നൽകാൻ കഴിയുന്നില്ല. ട്രയാത്‌ലൺ താരങ്ങളെയല്ല നീന്തൽ താരങ്ങളെയാണ് കേരളം ദേശീയ ചാമ്പ്യൻഷിപ്പിനു കഴിഞ്ഞ തവണ അയച്ചത്. ഇപ്പോൾ എട്ടു ജില്ലകളിൽ അഫിലിയേഷന് ശ്രമം തുടങ്ങിയിട്ടുണ്ട്. 2014 ലാണ് ട്രയാത്‌ലൺ അസോസിയേഷൻ കേരളത്തിൽ രൂപം എടുക്കുന്നത് തന്നെ. കേരളത്തിൽ നടന്ന ദേശീയ ഗെയിസിൽ പോലും പേരിനാണു കേരളം ട്രയാത്‌ലണിൽ പങ്കെടുത്തത്- ഇപ്പോൾ ദ്യുതിക്ക് നൽകാൻ കഴിയുന്ന സഹായം ഞങ്ങൾ ചെയ്യും. പക്ഷെ ആ രീതിയിൽ ട്രയാത്‌ലണിനായുള്ള ഒരു സമർപ്പണം ദ്യുതിയുടെ ഭാഗത്തു നിന്നും വരേണ്ടതുണ്ട്- അനീഷ് മാത്യു പറയുന്നു.

കേരളത്തിൽ ട്രയാത് ലണിനു പ്രചാരം കുറവാണെങ്കിലും ദ്യുതിയുടെ വിങ്ങിപ്പൊട്ടൽ ട്രയാത്‌ലണിനെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ്. അനീഷ് മാത്യു പറയുന്നത്‌പോലെ ആത്മസമർപ്പണം വന്നെങ്കിൽ മാത്രമേ ദ്യുതി ട്രയാത്‌ലണിൽ താരമാകുകയുള്ളൂ. പക്ഷെ അത്തരമൊരു ആത്മസമർപ്പണത്തിനു ദ്യുതി വിരൽ ചൂണ്ടുന്നത് പോലെ സാമ്പത്തിക സഹായം കൂടി അനിവാര്യമാണ്. അത്തരമൊരു സഹായം ദ്യുതിക്ക് സർക്കാരിൽ നിന്നും വരുമോ ഒപ്പം ട്രയാത്‌ലൺ എന്ന കായിക ഇനത്തിന്റെ കേരളത്തിലെ മുന്നേറ്റത്തിന് കായികവകുപ്പിൽ നിന്നും നടപടികൾ വരുമോ എന്നാണ് അറിയാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP