Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ

പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കേരളത്തെ മുക്കിയ പ്രളയത്തിൽ കേരള സർക്കാറിന്റെ വീഴ്‌ച്ചകൾ ചൂണ്ടിക്കാട്ടിയും യുഎഇ സഹായത്തിൻ മേലുള്ള വിവാദത്തിൽ അഭിപ്രായം പറഞ്ഞും മെട്രോമാൻ ഇ ശ്രീധരൻ. കേരള പുനർ നിർമ്മാണത്തിനായി വിദേശഫണ്ട് ആവശ്യമുണ്ടോ എന്ന സംശയം പ്രകടിപ്പിച്ചു കൊണ്ടും അദ്ദേഹം നവകേരള നിർമ്മിതിയിലേക്ക് തന്റെ ആശയങ്ങൾ പങ്കുവെച്ചു.

കേരളത്തെ മുക്കിയ പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയാണെന്ന് ഡിഎംആർസി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരൻ വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി. ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു. മഴ കനത്തിട്ടും ഇത്രയും വെള്ളം സംഭരിച്ചു നിർത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇന്ത്യ വിദേശ സഹായം തേടുന്നത് അഭിമാനകരമല്ലെന്ന് യുഎഇ സഹായവുമായി ബന്ധപ്പെട്ട വിഷയത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടത്. പന്ത്രണ്ടായിരം ലക്ഷം കോടി കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യയെന്നും നമ്മുക്ക് വിദേശ സഹായം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി സർക്കാർ രൂപീകരിക്കണം. സമിതി രൂപീകരിച്ചാൽ എട്ട് വർഷംകൊണ്ട് പുതിയ കേരളം പുടുത്തുയർത്താൻ കഴിയും. സർക്കാർ ആവശ്യപ്പെട്ടാൽ വേണ്ട ഉപദേശങ്ങൾ നൽകാൻ താൻ തയാറാണെന്നും ഇ.ശ്രീധരൻ കൂട്ടിച്ചേർത്തു.

ലോകബാങ്കിൽ നിന്നടക്കം വായ്‌പ്പ സ്വീകരിക്കുന്ന നടപടിയിലേക്കാണ് സർക്കാർ കടക്കുന്നത്. ഇതിനിടെയാണ് വിദേശ ധനസഹായത്തിന്റെ കാര്യത്തിൽ അടക്കം അഭിപ്രായം രേഖപ്പെടുത്തി ഇ ശ്രീധരൻ വ്യക്തമാക്കിയത്. അതേസമയം വായ്‌പ്പയെടുക്കുക എന്ന നിലപാടിനോട് അദ്ദേഹത്തിന് എതിർപ്പില്ലെന്നാണ് അറിയുന്നത്. ദുരിതബാധിതരെ സഹായിക്കാനായി പ്രമുഖ വ്യവസായി എം.എ.യൂസഫലി 18 കോടി ദുരിതാശ്വാസ സഹായമായി പ്രഖ്യാപിച്ചതിന് പിന്നാലെ മരുമകൻ ഡോ.ഷംസീർ വയലിൽ 50 കോടി സഹായം പ്രഖ്യാപിച്ചിരുന്നു. ദുരിതത്തിൽ നിന്ന് മലയാളികളെ കരകയറ്റുക മാത്രമല്ല, കേരളത്തിന്റെ പുനർനിർമ്മാണ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഈ തുക വിനിയോഗിക്കാനും ഡോ.ഷംസീർ വയലിൽ ലക്ഷ്യമിടുന്നു. ഇതിനായുള്ള ചുമതല ഷംസീർ ഏൽപ്പിച്ചതും മെട്രോമാനെ ആയിരുന്നു.

കേരളത്തിന് അനുവദിക്കുന്ന 50 കോടി എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കുക ഇ.ശ്രീധരൻ നയിക്കുന്ന കർമ്മസേനയായിരിക്കും. തിരക്കിനിടയിലും ഈ ദൗത്യം ഏറ്റെടുക്കാൻ ഇ.ശ്രീധരൻ സമ്മതിച്ചതിൽ അതീവ സന്തോഷമുണ്ടെന്ന് ഡോ.ഷംസീർ വയലിൽ ഫേസ്‌ബുക്കിൽ കുറിച്ചു. മെട്രോമാന്റെ അനുഭവപരിചയവും, ഉൾകാഴ്ചയും പുതിയ കേരളത്തിന്റെ നിർമ്മാണത്തിന് വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. പുനർനിർമ്മാണച്ചുമതല ഏറ്റെടുത്ത കാര്യം ഇ.ശ്രീധരനും സ്ഥിരീകരിച്ചിട്ടുണ്ട്.

ഗൾഫിലെ മലയാളികളായ വ്യവസായികളെല്ലാം പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ സഹായിക്കേണ്ടതിന്റെ ആവശ്യകതയാണ് ഷംസീർ ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നത്. കേരളത്തിന് സഹായം പ്രഖ്യാപിച്ചു കൊണ്ടുള്ള ഷംസീറിന്റെ പോസ്റ്റിനെ മോഹൻലാൽ അടക്കമുള്ള സെലിബ്രട്ടികളും ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നു. പ്രളയക്കെടുതിയിൽ കൈതാങ്ങായി മലയാളിയായ വ്യവസായ സംരംഭകൻ പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ തുകയാണ് ഷംസീർ വയലിന്റെ 50 കോടി. ഈ ദൗത്യം ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കാൻ സാധിക്കുന്നത് മെട്രോമാനാണെന്ന് ബോധ്യം ഷംസീറിനുണ്ട്. അതുകൊണ്ട് തന്നെ കേരളപുനർനിർമ്മാണം ഏറ്റവും മികച്ച വിധത്തിൽ രീതിയിൽ നടപ്പിലാക്കാനുള്ള ദൗത്യം അദ്ദേഹം മെട്രോമാനെ ഏൽപ്പിച്ചത്. അതുകൊണ്ട് തന്നെ കേരളത്തിന്റെ പുനർനിർമ്മാണം ശ്രീധരനെ ഏൽപ്പിക്കുമോ എന്ന ചലഞ്ച് സൈബർ ലോകവും ഉയർത്തിക്കഴിഞ്ഞു.

അതേസമയം ഇ ശ്രീധരന്റെ നിലപാടിന് വിരുദ്ധമായി ലോകത്തിന്റെ ഏതുകോണിൽ നിന്നും സഹായ സ്വീകരിക്കുമെന്ന പക്ഷക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയൻ. 700 കോടിയുടെ യുഎഇ സഹായം ഏതുവിധേനയു സ്വീകരണക്കണമെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. ഇതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി വലിയ തോതിൽ പണം സമാഹരിക്കുന്നുണ്ട്. നാടിതുവരെ കണ്ട പ്രളയത്തിൽ കൈത്താങ്ങായി 14 ദിവസം കൊണ്ട് കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തിയത് 713.92 കോടി. കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നുള്ള സഹായം രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്തിന് ലഭിക്കുക.

ഓഗസ്റ്റ് 14 മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തിയ തുകയിൽ 3.91 ലക്ഷത്തോളം വിവിധ വ്യക്തികളിൽ നിന്നുള്ളതാണ്. വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമായി തിങ്കളാഴ്ച മാത്രം ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തിയത് 5.6 കോടിയാണ്. ആകെ ലഭിച്ചിട്ടുള്ള 713.92 കോടിയിൽ 132.62 കോടി ബാങ്ക്വഴിയുള്ളതാണ്. ഓൺലൈനിലൂടെ എത്തിയയ് 43 കോടി. ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തിയ സംഭാവന 518.24 കോടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പണമായും, ചെക്കായും, ഡ്രാഫ്റ്റായും കിട്ടിയിരിക്കുന്നത് 20 കോടിയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം സംഭാവന ചെയ്യാനായി എന്ന വെബ്സൈറ്റാണ് ഒരുക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP