Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിനോദയാത്രയ്ക്ക് പോകാൻ കൂട്ടുകാരെ കാത്ത് നിൽക്കവേ മൂത്രശങ്കയെത്തി; ഇ ടോയിലറ്റ് വില്ലനായപ്പോൾ ഇൻഫോ പാർക്ക് ജീവനക്കാരൻ കുടുങ്ങി; മൂവാറ്റുപുഴയിലെ നെഹ്‌റു പാർക്കിൽ എബി രാജിനെ രക്ഷിക്കാൻ ഒടുവിൽ ഫയർഫോഴ്‌സുമെത്തി

വിനോദയാത്രയ്ക്ക് പോകാൻ കൂട്ടുകാരെ കാത്ത് നിൽക്കവേ മൂത്രശങ്കയെത്തി; ഇ ടോയിലറ്റ് വില്ലനായപ്പോൾ ഇൻഫോ പാർക്ക് ജീവനക്കാരൻ കുടുങ്ങി; മൂവാറ്റുപുഴയിലെ നെഹ്‌റു പാർക്കിൽ എബി രാജിനെ രക്ഷിക്കാൻ ഒടുവിൽ ഫയർഫോഴ്‌സുമെത്തി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നഗര വികസന പദ്ധതികളിൽ ജനങ്ങൾകിടയിൽ വളരെ ശ്രദ്ധേയമായ ഒരു പദ്ധതിയാണ് ഇ ടോയ്‌ലറ്റ് സംവിധാനം. തിരക്കുള്ള നഗരങ്ങളിലെ ശുചികരണവും, ഒപ്പം എത്തുന്നവർക്ക് ഉപയോഗിക്കാൻ എളുപ്പവുമായ ഈ ടോയ്‌ലറ്റുകൾ കേരളത്തിലെ ഒട്ടു മിക്ക ടൗണുകളിലും ഇപ്പോൾ സജീവമാണ്.

എന്നാൽ ടൗണിൽ ചുറ്റിയടിക്കുമ്പോൾ ഒന്നിന് മുട്ടിയാൽ നഗരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഇ ടോയ്‌ലറ്റിൽ കയറാൻ ഒരുങ്ങും മുൻപ് ഒന്ന് ശ്രദ്ധിക്കുന്നത് നന്ന്. അല്ലെങ്കിൽ കുടുങ്ങി പണ്ടാരമടങ്ങിപ്പോവും. മൂവാറ്റുപുഴയിൽ ഇ ടോയ്‌ലറ്റിൽ കയറിയ യുവാവ് വാതിൽ കൈപിടി ഓടിഞ്ഞു പോയപ്പോൾ ടോയ്‌ലറ്റിന്റെ അകത്ത് കുടുങ്ങിയത് ഒരു മണിക്കൂർ. മുവാറ്റുപുഴ നഗരത്തിലെ നെഹ്‌റു പാർക്കിലുള്ള ഉപയോഗശൂന്യമായ ഇ ടോയ്‌ലറ്റിൽ കുടുങ്ങിയ യുവാവിനെ ഫയർ ഫോഴ്‌സ് എത്തി വാതിൽ പൊളിച്ചാണ് അവസാനം രക്ഷപെടുത്തിയത്.

രാമമംഗലം തേവർകാട്ടിൽ എബിരാജാണ് ഇ ടോയ്‌ലറ്റിൽ ഒരു മണിക്കൂർ കുടുങ്ങി പോയത്. ഇടുക്കിയിലേക്കു ബൈക്കിൽ ഉല്ലാസ യാത്രക്കായി പോവാൻ കൂട്ടുകാരെ കാത്ത് നിൽക്കുമ്പോഴാണ് എബി രാജ് മുവാറ്റുപുഴ നെഹ്‌റു പാർക്കിലുള്ള ഇ ടോയ്‌ലറ്റിൽ കയറിയത്. പുറത്തു കടക്കാനുള്ള ശ്രമത്തിനിടയിൽ വാതിൽ കൈപിടി ഒടിഞ്ഞതോടെ എബി അകത്തു കുടുങ്ങി പോയി. അകത്തു ലോക്കായി പോയ എബി രാജ് ടോയ്‌ലെറ്റിന്റ തകിട് ഭിത്തിയിലും, ഡോറിലും തട്ടി വിളിചച്ചു എങ്കിലും ഗതാഗത തിരക്കിൽ എബി യുടെ ഒച്ച പുറത്തു റോഡിൽ ആരും ആദ്യം കേട്ടില്ല.

ഇതിനിടെ ലോക്കായി കിടക്കുന്ന ടോയ്‌ലറ്റിൽ നിന്നും രക്ഷിക്കണേ എന്ന ശബ്ദം ടോയ്‌ലെററ്റിന്റെ അരികിലുള്ള നടപ്പാതയിലൂടെ പോകുകയായിരുന്ന രഞ്ജിത് എന്ന യുവാവ് കേട്ടു. ഓട്ടോ സ്റ്റാൻഡിലെ ഓട്ടോക്കാരും ഒപ്പം കൂടി. അവസാനം ഇവർ വാതിൽ തകർത്തു രക്ഷിക്കാൻ നോക്കി എങ്കിലും നടന്നില്ല. ഇതോടെ എബി രാജിനെ രക്ഷിക്കാൻ ഇവിടെ കൂടിയവർ ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചു. ഉടൻ തന്നെ ഫയർ ഫോഴ്‌സ് സംഭവ സ്ഥലത്ത് എത്തി വാതിൽ തകർത്തു എബി രാജിനെ രക്ഷിച്ചു.

ഇതിനിടെ എബി രാജിനെ അന്വേഷിച്ചു സ്ഥലത്തു എത്തിയ കൂട്ടുകാർ അവിടെയൊക്കെ എബി രാജിനെ തിരഞ്ഞു എങ്കിലും കണ്ടില്ല. കഷ്ടകാലത്തിന് ആ സമയത്തു എബി യുടെ ഫോൺ കൂട്ടുകാരന്റെ കയ്യിൽ ആയതും കൂട്ടുകാരെ ഫോൺ വിളിക്കാൻ കഴിയാത്തതും വിനയായി എന്ന് പറയാം. കൂട്ടുകാരൻ നിൽക്കാം എന്ന് പറഞ്ഞ സ്ഥലത്തു കൂട്ടുകാരന് പകരം ആൾക്കൂട്ടം കണ്ട കൂട്ടുകാർ അന്വേഷിച്ചപ്പോഴാണ് അകത്തു എബി രാജ് കുടുങ്ങിയ വിവരം കൂട്ടുകാർ അറിയുന്നത്.

വൈകുന്നേരം 6 മണിക്ക് മൂത്രം ഒഴിക്കാൻ ഈ ടോയ്‌ലറ്റിൽ കയറിയ എബി രാജിനെ അവസാനം ഫയർ ഫോഴ്‌സ് എത്തി വാതിൽ തകർത്തു 7 മണിക്ക് പുറത്തു ഇറക്കി. രാമമംഗലം സ്വദേശിയായ എബി രാജ് ഇൻഫോ പാർക്കിലെ ജീവനക്കാരനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP