Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വന്ന വഴി മറക്കാത്ത അദ്ധ്യാപകൻ; ഹയർസെക്കൻഡറി പരീക്ഷയിൽ വിദ്യാർത്ഥികൾക്കായി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയത് അദ്ധ്യാപകൻ; ഒത്താശ നൽകിയ പ്രിൻസിപ്പലിനെയടക്കം മൂന്ന് അദ്ധ്യാപകരെ സസ്‌പെന്റ് ചെയ്ത് വിദ്യാഭ്യാസ ഡയറക്ടർ; ഗുരുതര ക്രമക്കേട് കണ്ടെത്തിയത് നീലേശ്വരം സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ; പരീക്ഷ ചുമതലയുള്ള നിഷാദ് രണ്ടുകുട്ടികൾക്കുവേണ്ടി പ്ലസ്ടു ഇംഗ്ലീഷ് പരീക്ഷ പൂർണമായും 32 വിദ്യാർത്ഥികളുടെ കംപ്യൂട്ടർ സയൻസ് പേപ്പർ തിരുത്തിയെന്നും കണ്ടെത്തൽ

വന്ന വഴി മറക്കാത്ത അദ്ധ്യാപകൻ; ഹയർസെക്കൻഡറി പരീക്ഷയിൽ വിദ്യാർത്ഥികൾക്കായി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയത് അദ്ധ്യാപകൻ; ഒത്താശ നൽകിയ പ്രിൻസിപ്പലിനെയടക്കം മൂന്ന് അദ്ധ്യാപകരെ സസ്‌പെന്റ് ചെയ്ത് വിദ്യാഭ്യാസ ഡയറക്ടർ; ഗുരുതര ക്രമക്കേട് കണ്ടെത്തിയത് നീലേശ്വരം സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ; പരീക്ഷ ചുമതലയുള്ള നിഷാദ് രണ്ടുകുട്ടികൾക്കുവേണ്ടി പ്ലസ്ടു ഇംഗ്ലീഷ് പരീക്ഷ പൂർണമായും 32 വിദ്യാർത്ഥികളുടെ കംപ്യൂട്ടർ സയൻസ് പേപ്പർ തിരുത്തിയെന്നും കണ്ടെത്തൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ശോഭന ഭാവിക്കായി അഹോരാത്രം കഷ്ടപ്പെടുന്നവരെ വിളിക്കുന്ന പേരാണ് അദ്ധ്യാപകരെന്ന്. അതേസമയം അവരുടെ ഭാവിയെ ഈ വിധത്തിൽ നശിപ്പിക്കുന്നവരെ എന്ത് വിളിക്കും. ഹയർസെക്കൻഡറി പരീക്ഷയിൽ വിദ്യാർത്ഥികൾക്കായി ആൾമാറാട്ടം നടത്തിയ പരീക്ഷ എഴുതിയ അദ്ധ്യാപകനടക്കം ഒത്താശ ചെയ്ത മൂന്നു അദ്ധ്യാപകർക്കും സസ്‌പെൻഷൻ.

മാർച്ചിൽ നടന്ന പരീക്ഷയിൽ രണ്ടു വിദ്യാർത്ഥികളുടെ ഇംഗ്‌ളീഷ് പേപ്പർ പൂർണമായും 32 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ തിരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയത്. കോഴിക്കോട് മുക്കത്തിനടുത്ത് നീലേശ്വരം സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് ഗുരുതരമായ ക്രമക്കേട് നടന്നത്.സ്‌കൂളിലെ അദ്ധ്യാപകനായ നിഷാദ് വി. മുഹമ്മദാണ് കുട്ടികൾക്കുവേണ്ടി പരീക്ഷയെഴുതുകയും ഉത്തരക്കടലാസുകൾ തിരുത്തുകയും ചെയ്തതെന്ന് ഹയർസെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ പി.കെ. ജയശ്രീയുടെ അന്വേഷണത്തിൽ കണ്ടെത്തി. ഈ അദ്ധ്യാപകനെയും ക്രമക്കേടിന് കൂട്ടുനിന്നെന്ന കുറ്റത്തിന് സ്‌കൂൾ പ്രിൻസിപ്പലും പരീക്ഷാ ചീഫ് സൂപ്രണ്ടുമായിരുന്ന കെ. റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫും മറ്റൊരു സ്‌കൂളിലെ അദ്ധ്യാപകനുമായ പി.കെ. ഫൈസൽ എന്നിവരെയും സസ്‌പെൻഡ് ചെയ്തു.

നിഷാദ് വി മുഹമ്മദ് സ്‌കൂളിലെ രണ്ട് പ്ലസ് വൺ, രണ്ട് പ്ലസ് ടൂ വിദ്യാർത്ഥികൾക്കായി ഓഫിസിലിരുന്ന് ഇംഗ്ലീഷ് പരീക്ഷ എഴുതിയതായി കണ്ടെത്തിയത്. ക്രമക്കേട് ബോധ്യപ്പെട്ടതോടെ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് അദ്ധ്യാപരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയായിരുന്നു.പരീക്ഷാചുമതലയുള്ള അഡീഷണൽ ഡെപ്യൂട്ടി ചീഫായിരുന്നു നിഷാദ് വി. മുഹമ്മദ്. 32 വിദ്യാർത്ഥികളുടെ കംപ്യൂട്ടർ സയൻസ് പേപ്പർ കൂടുതൽ മാർക്ക് കിട്ടുന്ന തരത്തിൽ തിരുത്തിയെഴുതി. പൊലീസ് അന്വേഷണത്തിന് ഡയറക്ടർ ശുപാർശചെയ്തിട്ടുണ്ട്.

മൂല്യനിർണയ ക്യാമ്പിൽ ഇംഗ്ലീഷ് ഉത്തരപ്പേപ്പർ നോക്കിയ അദ്ധ്യാപകന് രണ്ട് കുട്ടികളുടെ കൈയക്ഷരത്തിൽ സംശയം തോന്നിയതാണ് അന്വേഷണത്തിലേക്ക് നയിച്ചത്. മുതിർന്നവരും കൂടുതൽ പഠിപ്പുള്ളവരുമായ ആരോ ആണ് അവ എഴുതിയെന്നതായിരുന്നു സംശയം. കൂടുതൽ പരിശോധനയ്ക്കായി അവ പരീക്ഷാബോർഡിലേക്ക് അയച്ചു. ഈ കുട്ടികളുടെ വിവിധ വിഷയങ്ങളിലെ പരീക്ഷാപേപ്പർ പല ക്യാമ്പുകളിൽനിന്നായി വരുത്തി. അവയിലെ കൈയക്ഷരം പരിശോധിച്ച് ഇതുമായി ഒത്തുചേരുന്നില്ലെന്ന് സ്ഥിരീകരിച്ചു. തുടർന്ന്, പ്രിൻസിപ്പലടക്കമുള്ള അദ്ധ്യാപകരെയും കുട്ടികളെയും പരീക്ഷാബോർഡ് സെക്രട്ടറി വിളിച്ചുവരുത്തി.

പ്രിൻസിപ്പലും അഡീഷണൽ ഡെപ്യൂട്ടി ചീഫും പരീക്ഷാബോർഡിന് മുന്നിൽ ഹാജരായി. പുറത്തുനിന്നുള്ള അദ്ധ്യാപകനായ ഡെപ്യൂട്ടി ചീഫ് തെളിവെടുപ്പിൽനിന്ന് ഒഴിവാക്കണമെന്ന് അപേക്ഷ നൽകിയിരുന്നു. നിരപരാധികളായതിനാൽ കുട്ടികളെ തെളിവെടുപ്പിന് ഹാജരാക്കുന്നില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പരിക്ഷാപേപ്പർ എഴുതിയത് നിഷാദ് വി. മുഹമ്മദാണെന്ന് കുറ്റസമ്മതവും നടത്തി. കംപ്യൂട്ടർ സയൻസ് പേപ്പറിൽ കുട്ടികളെഴുതിയ തെറ്റായ ഉത്തരം തിരുത്തി ശരിയുത്തരം എഴുതിച്ചേർത്തതായും സമ്മതിച്ചു. ഒന്നാം പ്രതിയായ അദ്ധ്യാപകൻ ഹാജരായില്ല. രണ്ട് വിദ്യാർത്ഥികളുടെയും ഫലം തടഞ്ഞുവച്ചിട്ടുണ്ട്. കുട്ടികളുടെ രക്ഷിതാക്കൾ ഉൾപ്പെടെ കേസിൽ പ്രതികളാവും. സംഭവത്തിൽ സമഗ്രാന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടുണ്ട്.

കുട്ടികളെ അദ്ധ്യാപകർ സഹായിച്ചതിന് പിന്നിൽ സാമ്പത്തിക ലക്ഷ്യമാണോ എന്നറിയാനും കൂടുതൽ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനുമാണ് അന്വേഷണം പൊലീസിന് വിടാൻ ശുപാർശചെയ്തത്. സംഭവത്തിൽ പ്രിൻസിപ്പലിന്റെ ഒത്താശ വ്യക്തമാണെന്നും വ്യാപകമായ ക്രമക്കേടുകൾ നടന്നതായി സംശയിക്കുന്നുവെന്നും ഹയർ സെക്കൻഡറി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മുഴുവൻ വിദ്യാർത്ഥികളുടെയും ഉത്തരക്കടലാസ് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കി. പ്ലസ് വൺ ഉത്തരക്കടലാസുകളും പരിശോധിച്ചു. പ്ലസ് വൺ പരീക്ഷയിൽ ഇതേ സ്‌കൂളിലെ 32 ഉത്തരക്കടലാസുകളിൽ തിരുത്തലുകൾ വരുത്തിയതായും കണ്ടെത്തി. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരേ നടപടിയുണ്ടാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP