1 usd = 71.82 inr 1 gbp = 93.18 inr 1 eur = 77.98 inr 1 aed = 19.55 inr 1 sar = 19.14 inr 1 kwd = 234.26 inr

Feb / 2020
22
Saturday

കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ

January 20, 2020 | 01:18 PM IST | Permalink



കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: റോബർട്ട് വധേരയുടെ ബിസിനസ് പങ്കാളിയും മലയാളി വ്യവസായിയുമായ സി.സി തമ്പിയെ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തത് ഇന്ന് പുലർച്ചെയാണ്. ഡൽഹിയിലേക്ക് വിളിച്ചു വരത്തി ചോദ്യം ചെയ്ത ശേഷം തമ്പിയെ അറസ്റ്റു ചെയ്തതോടെ ഞെട്ടലുണ്ടായിരിക്കുന്നത് കോൺഗ്രസിലെ രാഷ്ട്രീയ കേന്ദ്രങ്ങൾക്കാണ്. 20018ലെ ഒ.എൻ.ജി.സിയുമായി ബന്ധപ്പെട്ട പണമിടപാട് കേസിലാണ് അറസ്റ്റ്. 1000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.

റോബർട്ട് വധേരയുടെ ബിസിനസ് പങ്കാളി എന്ന നിലയിലേക്ക് വളർന്ന മലയാളി എന്ന നിലയിൽ ഒരു അത്ഭുതം തന്നെയാണ് സിസി തമ്പിയുടെ കഥ. വധേരയുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം നേരിടുന്ന വ്യക്തികൂടിയാണ് ഹോളിഡേയ്സ് ഗ്രൂപ്പിന്റെ ചെയർമാൻ കൂടിയായ തമ്പി. 2016ൽ വൻതുകയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ തമ്പിയെ നേരത്തെയും എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. തൃശ്ശൂർ കുന്നംകുളം സ്വദേശിയാണ് സിസി തമ്പി എന്ന അതികായകനായ ബിസിനസുകാരൻ.

മറ്റ് മലയാളി ശതകോടീശ്വരന്മാരെ പോലെ തമ്പിക്കും പണം കൊയ്യാൻ വളക്കൂറുള്ള മണ്ണായി മാറിയത് ഗൾഫ് നാടുകൾ തന്നെയായിരുന്നു. ഗൾഫിലെ എണ്ണ വ്യവസായത്തിന്റെ സമ്പത്ത് വലുതായതിന് അനുസരിച്ച് തമ്പിയുടെ ബിസിനസ് സാമ്രാജ്യവും വർദ്ധിച്ചു. ഇന്ത്യയിലേക്ക് വ്യവസായം പറിച്ചു നട്ടപ്പോഴും എല്ലാറ്റിനും വളമായി മാറിയത് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുമായിരുന്നു. കുന്നംകുളത്തുകാരൻ സിസി തമ്പി ദുബായിലേക്ക് വിമാനം കയറുന്നത് കൈയിൽ ഒന്നും കരുതാതെയായിരുന്നു. കൂടെ പഠിച്ച സുഹൃത്തുക്കൾ ഗൾഫ് മോഹവുമായി കടൽകടന്ന ശേഷം നാട്ടിലെത്തിയപ്പോഴുള്ള ഗമ കണ്ടായിരുന്നു സിസി തമ്പി വിമാനം കയറാൻ തീരുമാനിച്ചത്. ആ യാത്ര വെറുതെയായില്ല. ഇന്ന് 1000 കോടിയുടെ സാമൃാജ്യത്തിന് ഉടമയാണ് തൃശൂർകാരൻ വ്യവസായി. എന്നാൽ, എത്രകോടിയുടെ ആസ്തിയുണ്ട് അദ്ദേഹത്തിന് എന്ന കാര്യത്തിൽ വ്യക്തമായ കണക്കുകൾ ഇല്ലതാനും.

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഉന്നതരുടെ പ്രിയ സുഹൃത്ത്. ഈ വിശേഷണങ്ങളിലേക്ക് തമ്പി നടന്നു കയറിയത് കഠിനാധ്വാനത്തിലൂടെയും ബുദ്ധിപരമായ നീക്കങ്ങളിലൂടെയുമാണ്. ഇപ്പോഴിതാ ബിജെപി സർക്കാരിന്റെ കണ്ണിലെ കരടായി തമ്പി മാറുന്നു. ഗാന്ധി കുടുംബവുമായുള്ള അടുപ്പമാണത്രേ ഇതിന് കാരണമെന്ന് വിലയിരുത്തലെത്തുന്നു. അങ്ങനെ പ്രവാസി മലയാളികളിലെ സാമ്പത്തിക കരുത്തായ സിസി തമ്പിയും വിവാദപുരുഷനാകുന്നു. ദുബൈ തമ്പി എന്നും ഹോളിഡേ തമ്പിയെന്നും അറിയപ്പെടുന്ന ചെറുവത്തൂർ ചാക്കുട്ടി തമ്പിയുടെ ഇന്നത്തെ ആസ്തിയെ കുറിച്ച് ആർക്കും ഒരു വ്യക്തതയുമില്ല. ഹോളിഡേ ഗ്രൂപ്പിന്റെ കരുത്തിൽ ശതകോടികളാണ് തമ്പി നേടിയത്.

ദുബായിലും അജ്മനാനിലും ഫുജ്റയിലും റാസൽകൈമയിലും നാലുകെട്ട് റെസ്റ്റോറന്റുകൾ, അജ്മാനിൽ ഹോളിഡേ ബീച്ച് ക്ലബ്ബ്, ഷാർജയിൽ സീ വീ മറൈൻ സർവ്വീസ്, അജ്മനിൽ ഹോളിഡേ അറേബ്യൻ റിസോർട്ട്, ഷാർജയിൽ റെന്റ് എ കാർ, മറൈൻ സർവ്വീസ്, ഡ്യൂട്ടി ഫ്രീ ഷോപ്പ്, അൽഖലീജ് ടയർ ഫാക്ടറി, റാസൽകൈമ മീഡിയാ സർവ്വീസ്-ഇങ്ങനെ നീളുന്നു തമ്പിയുടെ വ്യവസായക്കരുത്തിന് തെളിവായ സ്ഥാപനങ്ങൾ. ഈ ബിസിനസ്സ് സ്ഥാപനങ്ങളിലെല്ലാം ചില സംശയങ്ങൾ ആദായ നികുതി വകുപ്പിനുണ്ട്. പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദേരയുടെ അടുത്ത സുഹൃത്താണ് ഈ മലയാളി എന്നതാണ് ഇതിന് കാരണം. രണ്ട് ഡസനിലധികം കമ്പനികളുടെ എം.ഡിയാണ് തമ്പി. റിയൽ എസ്റ്റേറ്റ്, ഡിസ്റ്റിലറി, എഞ്ചിനീയറിങ് കോളേജുകൾ, ഹോട്ടലുകൾ തുടങ്ങിയ വ്യവസായ സംരംഭങ്ങളിൽ തമ്പിക്ക് നിക്ഷേപമുണ്ടെന്നാണ് കരുതുന്നത്.

തൃശൂരിലെ കോട്ടോൾ ദേശത്തെ തികച്ചും സാധാരണ ചുറ്റുപാടിലായിരുന്നു തമ്പിയുടെ ജനനം. അച്ഛന് ചെറിയ കച്ചവടം. ആറു മക്കളിൽ അഞ്ചാമൻ. വീട്ടിലെ കൃഷിയും കാലിമേയലും എല്ലാം ചെയ്യേണ്ടി വന്ന കുട്ടിക്കാലം. സർക്കാർ സ്‌കൂളിൽ പഠിച്ച് കൊച്ചിയിലെത്തിയത് പ്രിഡിഗ്രി വിദ്യാഭ്യാസത്തിനാണ്. അത് പൂർത്തിയാക്കി നാട്ടിലെത്തിയ പയ്യന്റെ മനസ്സിൽ ഗൾഫ് മോഹമെത്തി. സ്‌കൂൾ പഠനം ഉപേക്ഷിച്ച് ദുബായിലെത്തി പണമുണ്ടാക്കിയെത്തുന്നവരുടെ തിളങ്ങുന്ന കാഴ്ചകളായിരുന്നു തമ്പിയെന്ന യുവാവിനേയും അമ്പരപ്പിച്ചത്. ദുബായിലെത്തിയാൽ ജീവിതം പച്ച പിടിക്കുമെന്ന് ഉറപ്പിച്ച് കടം വാങ്ങിയും മറ്റും ദുബായിൽ. ജോലി തേടി അധികം അലയേണ്ടി വന്നില്ല. പിന്നെ വളർച്ച ശരവേഗതയിൽ. എൺപതുകളിൽ ഗൾഫിലെ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും മലയാളികളായിരുന്നു. മണലാര്യണ്യത്തിൽ വിയർപ്പൊഴിക്കി അവർ സമ്പാദിച്ചപ്പോൾ തമ്പിയുടെ മനസ്സിൽ അതിനുമപ്പുറത്തേക്കുള്ള സ്വപ്നങ്ങളായിരുന്നു.

1980ലായിരുന്നു തമ്പി ഗൾഫിലെത്തിയത്. ജോലി തേടിയെത്തിയ തമ്പി, 1984ൽ സ്വന്തമായി വ്യവസായ സ്ഥാപനം തുടങ്ങി. കപ്പലുകൾക്ക് വേണ്ട സാധനങ്ങൾ എത്തിച്ചു കൊടുക്കേണ്ട സ്ഥാപനമായിരുന്നു ഇത്. പിന്നീട് ഹോട്ടൽ വ്യവസായത്തിലേക്ക്. കേരളത്തിന്റെ കപ്പയും മീനും ദുബായിൽ അതേ തനിമയിൽ പരിചയപ്പെടുത്തി. ഫോർ സ്റ്റാർ ഹോട്ടൽ വാടകയ്ക്കെടുത്തുള്ള ആദ്യ സംരഭം വിജയമായതോടെ നാലുകെട്ട് എന്ന പേരിലെ ഹോട്ടൽ ശൃംഖല വളർന്നു പന്തലിച്ചു. പതിയെ റിയൽ എസ്റ്റേറ്റിലേക്ക്. അവിടേയും ചുവട് പിഴച്ചില്ല. ഇതോടെ ഹോളിഡേ ഗ്രൂപ്പ് യുഎഇയിലെ നമ്പർ വൺ ബിസിനസ് ഗ്രൂപ്പായി. ഇതോടെ ദുബായിലെത്തുന്ന രാഷ്ട്രീയക്കാരുടെ പ്രിയ സുഹൃത്തായി തമ്പി മാറി. ഇതാണ് ദേശീയ രാഷ്ട്രീയത്തിലെ പ്രധാനികളുമായി പോലും അടുത്ത ബന്ധത്തിലേക്ക് തമ്പിയെ എത്തിച്ചത്.

കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തെ പോലും സ്വാധീനിക്കുന്ന ശക്തിയായി തമ്പി മാറിയതായും ആരോപണം ഉയർന്നിരുന്നു. കോഴിക്കോട്ടെ കൊയിലാണ്ടിയിലെ സുബ്രഹ്മണ്യത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ തമ്പിയായിരുന്നു എന്നായിരുന്നു ആക്ഷേപം. കേരളത്തിലെ ഗ്രൂപ്പ് നേതൃത്വങ്ങളുടെ പിന്തുണയില്ലാതെ സുബ്രഹ്മണ്യം സ്ഥാനാർത്ഥിയായത് ദേശീയ നേതൃത്വത്തിൽ തമ്പിയുടെ കുരത്തിന് തെളിവായി വിലയിരുത്തപ്പെട്ടു. ഐ ഗ്രൂപ്പുമായി കരുണാകരന്റെ കാലത്തുണ്ടായിരുന്ന ബന്ധം മുറിയാതെ തമ്പി കാത്തു സൂക്ഷിക്കുകയായിരുന്നു. കരുണാകരനുമായുള്ള ബന്ധമാണ് കോൺഗ്രസ് ഹൈക്കമാൻഡിലേക്ക് വരെ തമ്പിയുടെ പിടി നീളാൻ ഇടയാക്കിത്.

കേരളത്തിന് അകത്ത് ഹോട്ടൽ ശൃംഖലകൾക്ക് പുറമേ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നതാണ് ഇന്ന് ഹോളിഡേ ഗ്രൂപ്പിന്റെ ബിസിനസുകൾ. മദ്യ ഡിസ്റ്റിലറികളും തമ്പിക്ക് സ്വന്തമായുണ്ട്. റിയൽ എസ്റ്റേ്റ്റ്, ഹോളിഡേ റിസോർട്ടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഡിസ്റ്റലറികൾ തുടങ്ങി രണ്ടു ഡസനിലധികം കമ്പനികളുടെ ഡയറക്ടറാണ് തമ്പി. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടേയും ചർച്ചയായി. സ്മാർട് സിറ്റിയിലെ വികസന പ്രക്രിയയ്ക്കും ആവുന്നത് ചെയ്തു. കേരളം ഇതിന്റെ പേരിൽ തമ്പിയെ ആദരിക്കുകയും ചെയ്തു. ടൈംസ് ഗ്രൂപ്പിന്റെ വ്യവസായ പ്രമുഖനുള്ള അവാർഡും തമ്പി നേടിയിട്ടുണ്ട്. ഒരു കാലത്ത് ഹോളിഡേ തമ്പി മുന്മുഖ്യമന്ത്രി കെ .കരുണാകരന്റെ വിശ്വസ്തനായിരുന്നു.

ഇതിനിടെ ചില ആരോപണങ്ങളും തമ്പിക്കെതിരെ ഉയർന്നു. കൊർണേലി പീറ്റർ ആയിരുന്നു പരാതിക്കാരൻ. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുകയും ചെയ്തു. അതിൽ പറയുന്നത് ഇങ്ങനെ-1975 മാർച്ച് 17 മുതൽ യു എ ഇ യിൽ ജോലിയും ബിസിനസുമായി 2012 ജൂൺ ഏഴാം തീയതി വരെ തുടർന്നു കൊണ്ടിരുന്നതാണ് .ഇതിനിടയിൽ 1995 മുതൽ തോട്ടക്കാട്ട് ഡിസ്റ്റലറി എന്നസ്ഥാപനവും 1999 മുതൽ ഗോവ യിൽ ടെട്രാക്യൂൻ ഡിസ്റ്റലറിയും ഞാൻ നടത്തികൊണ്ടിരുന്നു.2006 ൽ യു എ ഇ യിലെ അജ്മാൻ എന്ന എമിറേറ്റിൽ മദ്യവില്പനയ്ക്കുള്ള ലൈസൻസ് സമ്പാദിച്ച് ഗോഡൗണും ഷോപ്പും നടത്തിയിരുന്നു. 2008 വരെ എന്നെ കൂടാതെ 12 ലൈസൻസികൾ ഉണ്ടായിരുന്നു.എന്നാൽ 2008 ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ഈ എമിറേറ്റിലെ മുഴുവൻ മദ്യ വില്പനശാലകളുടെയും കുത്തക വ്യാപാരം എനിക്ക് സമ്പാദിക്കാനായി.ആയതിന്റെ പേരിൽ അന്നുവരെ നിലവിലുണ്ടായിരുന്ന മറ്റു 11 ലൈസന്സുകളും അജ്മാൻ ഭരണാധികാരി ഷെയ്ക്ക് റദ്ദാക്കി. കൊർണേലിയസ് ജനറൽ ട്രേഡിങ് എന്നസ്ഥാപനത്തിനു മാത്രമായി. ഇങ്ങനെ നീളുന്നു ആ പരാതി. ഇതിൽ നിന്ന് തന്നെ തമ്പിയുടെ ഗൾഫിലെ സ്വാധീനം വ്യക്തമാണ്.

ഹോളിഡേ ഗ്രൂപ്പിന്റെ ചെയർമാനാണ് തമ്പി. ഷെയ്ഖ് യൂസഫ് ഖാലിഫ റാഷിദ് അൽ മുല്ലയാണ് പ്രധാന സ്പോൺസർ. യുഎഇ രാജകുടുംബത്തിലെ പ്രധാനിയാണ് തന്റെ സ്പോണസറെന്നത് ഹോളിഡേ ഗ്രൂപ്പിന്റെ വളർച്ചയിൽ നിർണ്ണായകമായെന്ന വിലയിരുത്തലുമുണ്ട്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിനാണ് തമ്പിയെ കഴിഞ്ഞ ദിവസം എൻഫോഴ്സുമെന്റ് ചോദ്യം ചെയ്തതെന്നാണ് സൂചന. വിദേശനാണ്യ ചട്ട ലംഘനത്തിനു പുറമേ കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ തമ്പിയുടെ സ്ഥാപനങ്ങളിലൂടെ നടന്നുവെന്നാണ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കരുതുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമായുള്ള തമ്പിയുടെ ബന്ധവും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധിക്കുന്നുണ്ട്. 2010-ൽ സിബിഐ ചില എഞ്ചിനീയറിങ് കോളേജുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് തമ്പിയെ ചോദ്യം ചെയ്തിരുന്നു.

റോബർട്ട് വാദ്രയുടെ ബിസിനസ് പങ്കാളിയാണ് എന്ന കാരണത്താൽ പലതവണ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു തമ്പിയെ. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇന്ന് പുലർച്ചെ അറസ്റ്റ് നടന്നത്. കഴിഞ്ഞവർഷം ജൂണിലും ഡിസംബറിലുമായി രണ്ടു തവണ തമ്പിയെ ചോദ്യം ചെയ്തിരുന്നു. അന്ന് റോബർട്ട് വാദ്രയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് സി സി തമ്പി സമ്മതിച്ചിരുന്നു. ആയിരം കോടി രൂപയുടെ വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോഴത്തെ അറസ്റ്റ്. നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൽ ദുബായിൽ 14 കോടി രൂപയുടെ ഒരു വില്ല റോബർട്ട് വാദ്ര വാങ്ങിയതിൽ താൻ ഇടപെട്ടിരുന്നെന്നും താൻ അതിന് സഹായം ചെയ്തു കൊടുത്തിരുന്നെന്നും സി സി തമ്പി വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ലണ്ടനിൽ 26 കോടി രൂപയുടെ ഫ്‌ളാറ്റ് റോബർട്ട് വാദ്ര വാങ്ങിയതായിട്ട് നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു,ഇതിനും സി സി തമ്പി ആയിരുന്നു ഇടനില നിന്നത്. സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്നാണ് ദുബായിലെ അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പേര്. റിയൽ എസ്റ്റേറ്റ്, മദ്യ വ്യവസായം തുടങ്ങിയ ബിസിനസുകളിൽ പങ്കാളിയാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സി.സി. തമ്പിയെ ഇ.ഡി. ഉദ്യോഗസ്ഥർ പിടികൂടിയത്.

ഫോറക്സ്, ഫെമ നിയമലംഘനത്തിന്റെ പേരിൽ സി.സി. തമ്പിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയിരുന്നു. കേരളത്തിൽ വിവിധ വസ്തുവകൾ വാങ്ങിയതിൽ ഏകദേശം ആയിരം കോടി രൂപയുടെ വെട്ടിപ്പ് ഇദ്ദേഹം നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ഈ കേസിൽ കാരണംകാണിക്കൽ നോട്ടീസും നൽകി. കഴിഞ്ഞകുറേ നാളുകളായി തമ്പി ഇ.ഡി.യുടെ കർശന നിരീക്ഷണത്തിലായിരുന്നു. ഇതിനുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
തനിക്ക് മുമ്പ് വാ തുറക്കുന്നവരെ അപമാനിക്കുന്ന ശീലം ആവർത്തിച്ച് വീണ്ടും പിണറായി വിജയൻ; സ്വാഗത പ്രസംഗത്തിനിടെ തടസ്സപ്പെടുത്തികൊണ്ട് ഉദ്ഘാടനത്തിന് എണീറ്റത് ഒരു മണിക്കൂർ വൈകി എത്തിയ പിണറായി; ചമ്മിയ മുഖത്തോടെ ഇരിപ്പിടത്തിലേക്ക് മടങ്ങി സുജാ സൂസൻ ജോർജ്; ജാള്യത മറയ്ക്കാൻ ചിരിച്ച് ഒരു മണിക്കൂറായി കാത്തിരുന്ന മന്ത്രി കടകംപള്ളി  
തട്ടിക്കൊണ്ടുപോകുക, ബലാൽസംഗം ചെയ്യുക, പിന്നെ മതംമാറ്റി മൂന്നാമത്തെയോ നാലാമെത്തേയോ ഭാര്യയാക്കുക; പാക് മണ്ണിൽ അമുസ്ലിം സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്നതിന് ഒടുവിലത്തെ ഉദാഹരണമായി മെഹക് കുമാരിയും; കോടതിവിധിപോലും അംഗീകരിക്കാതെ ഈ 15കാരിയുടെ രക്തത്തിനായി ഉറഞ്ഞുതുള്ളി മതമൗലികവാദികൾ; ഹിന്ദു സ്ത്രീകൾ മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന വ്യാജ ഫത്വയും പ്രശ്നങ്ങൾ വർധിപ്പിക്കുന്നു; പാക്കിസ്ഥാനിൽ ന്യുനപക്ഷങ്ങൾക്ക് ഭീഷണിയായ 'മതംമാറ്റ ബലാൽസംഗങ്ങളുടെ' കഥ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
പാട്ട് കേൾക്കാൻ ആള് കൂടും, പക്ഷേ വോട്ടാകില്ല; നാട്ടുകാരുടെ മനസ്സറിയാവുന്നവൻ കരുക്കൾ നീക്കുന്നത് നിശബ്ദമായി; ബീഹാറിൽ കനയ്യകുമാർ ഉയർത്തുന്ന ഓളമെല്ലാം വെറുതെയാകുമോ? ഇന്ത്യൻ രാഷ്ട്രീയത്തിലെ ബുദ്ധിരാക്ഷസൻ പ്രശാന്ത് കിഷോർ പ്രതിപക്ഷ ഐക്യത്തിനായി നടത്തുന്ന നീക്കങ്ങൾ നെഞ്ചിടിപ്പ് കൂട്ടുന്നത് കനയ്യയുടെയും കൂട്ടരുടെയും; ബീഹാറിൽ ഭരണം പിടിക്കാൻ അരയും തലയും മുറുക്കി പ്രശാന്ത് കിഷോർ ഇറങ്ങുമ്പോൾ അവസാനിക്കുന്നത് സിപിഐയുടെ അവസാന പ്രതീക്ഷയും
'ഞാൻ ക്രിസ്ത്യൻ മതത്തിൽ ജനിച്ച ഒരാളാണ്; എന്റെ ഭാര്യ ശോഭ ഹിന്ദുമതവിശ്വാസിയും; ഞാൻ ഒരിക്കലും അവരുടെ മതവിശ്വാസങ്ങളിൽ ഇടപ്പെട്ടിട്ടില്ല; വിജയ് വിവാഹം കഴിച്ചത് ഒരു ഹിന്ദു പെൺകുട്ടിയെയാണ്; വിവാഹം ക്രിസ്ത്യൻ മതാചാര പ്രകാരമാണ് നടത്തിയതെന്ന് ആരോപിക്കുന്നവർ തെളിവ് കൊണ്ടുവരട്ടെ': സംഘപരിവാറിനെ തേച്ചൊട്ടിക്കുന്ന മറുപടിയുമായി ഇളയദളപതിയുടെ പിതാവ് ചന്ദ്രശേഖർ
വില്ലൻ വേഷത്തിൽ കോട്ടയം നഗരസഭ നിറഞ്ഞാടിയപ്പോൾ ഉമ്മൻ ഐപ്പ് കുടിച്ച വെള്ളത്തിന് കണക്കില്ല; ഗൾഫിൽ പണിയെടുത്ത് ചോര നീരാക്കിയുണ്ടാക്കിയ പണം കൊണ്ട് പ്ലൈവുഡ് ഫാക്ടറി വാങ്ങി റിനോവേറ്റ് ചെയ്ത് കൺവെൻഷൻ സെന്ററുണ്ടാക്കിയപ്പോൾ തുറക്കാതെ നോക്കാൻ എട്ടിന്റെ പണി; ഉമ്മൻ ചാണ്ടിയുടെ എമർജിങ് കേരളയെ വിശ്വസിച്ച് വന്ന പ്രവാസിയെ വരിഞ്ഞുമുറുക്കിയത് രാഷ്ട്രീയ എതിരാളികൾ; ഒടുവിൽ പരാതി തള്ളി സെന്ററിന് അനുമതി നൽകി പിണറായിയുടെ ഇടപെടൽ
വീഡിയോ കോളിൽ ബിഷപ്പ് തന്റെ ശരീര ഭാഗങ്ങൾ കാണിച്ചു; ഒപ്പം തന്നെയും ശരീരഭാഗങ്ങൾ കാട്ടാൻ നിർബന്ധിച്ചു; കണ്ണൂരിലെ മഠത്തിൽ വച്ച്കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തു; ഫോൺവിളിച്ചാൽ പതിയെ അശ്ലീലഭാഷണത്തിലേക്ക് തിരിയും; എതിർപ്പുണ്ടായിരുന്നെങ്കിലും പരാതിപ്പെടാൻ ധൈര്യമുണ്ടായില്ല; ഫ്രാങ്കോ മുളയ്ക്കലിന് എതിരെ ലൈംഗിക പീഡനാരോപണവുമായി മറ്റൊരു കന്യാസ്ത്രീയും
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
ആദ്യ വിവാഹ ശേഷം ഭർതൃവീട്ടിൽ പോയപ്പോൾ തോന്നിയത് അറക്കാൻ കൊണ്ടു പോകുന്ന അവസ്ഥ; 18ാം വയസിൽ വിവാഹമോചിത; 'കെട്ടിച്ചൊല്ലിയവൾ' എന്ന വിളികൾക്കൊടുവിൽ കാലെടുത്ത വെച്ച രണ്ടാം ദാമ്പത്യവും നരകമായി; ആദ്യ രാത്രിയിൽ കെട്ടിയിട്ടു പീഡിപ്പിച്ചു രണ്ടാം ഭർത്താവ്; ഗർഭിണിയായപ്പോൾ വയറ്റത്ത് ചവിട്ടിക്കലക്കിയും ക്രൂരത; വീടു വിട്ടിറങ്ങി എത്തിയതുകൊച്ചിയിൽ; ജിമ്മിൽ തുടങ്ങിയ രണ്ടാം ജീവിതം എത്തിച്ചത് ബാഗ്ലൂരിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ട്രെയിനറായി; തീയിൽ കുരുത്ത ജാസ്മിൻ മൂസയുടെ ജീവിതകഥ
ഇത് വാങ്ങാൻ രണ്ടായിരം രൂപ അയച്ചു തന്ന നിന്റെ കൂട്ടുകാരൻ ഒരു ഭൂലോകതോൽവിയാണ്......വേറെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഒരുത്തൻ ആണേൽ! സ്വയംഭോഗത്തെ ആദ്യം എഴുതിയപ്പോൾ കിട്ടിയത് കൈയടി; ജയരാജനെതിരെ പോസ്റ്റിട്ടപ്പോൾ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച് പ്രതികാരം തീർത്തു; ശംഖുമുഖത്തെ സദാചാര ഗുണ്ടകളെ അഴിക്കുള്ളിലാക്കിയ ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ വീണ്ടും സൈബർ ആക്രമണം; ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ലേഖനം വൈറലാകുമ്പോൾ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ
കതിർ മണ്ഡപത്തിൽ വധു എത്തിയത് കടുത്ത മനോവേദനയിൽ; പെൺകുട്ടിയെ ആശ്വസിപ്പിച്ചത് നവ വരനും ബന്ധുക്കളും ചേർന്ന്; പിന്നെ പത്ത് മിനിറ്റിന് ശേഷം താലികെട്ട്; വിവാഹ വേദിയിൽ വെച്ച് വരൻ താലികെട്ടാൻ ഒരുങ്ങവേ പെൺകുട്ടി അലമുറയിട്ട് കരഞ്ഞതിന് പിന്നിൽ കടുത്ത മാനസികസമ്മർദ്ദം തന്നെ; വൈറലാകുന്ന വീഡിയോയ്ക്ക് ഒപ്പം പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളം; സെപ്റ്റംബറിലെ വിവാഹം ഫെബ്രുവരിയിൽ ചർച്ചയാകുമ്പോൾ