Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രൂരമായ ബാലപീഡനം കണ്ടിട്ടും കാണാതെ നടിക്കാതിരുന്നത് മനസാക്ഷിയെ ഓർത്ത്; ബെൻസിലെത്തിയ മാന്യന്റെ നീച പ്രവർത്തിയുടെ ഗൗരവം മനസിലാക്കി ചൈൽഡ് ലൈൻ പ്രവർത്തകരെയും അറിയിച്ചു; മൊയ്തീൻ കുട്ടിയുടെ തനിനിറം പുറത്തു കൊണ്ടുവന്ന തീയറ്റർ ഉടമക്കും ജീവനക്കാർക്കും അഭിനന്ദനം പ്രവഹിക്കുമ്പോഴും ദൃശ്യങ്ങൾ പുറത്ത് വന്നതിൽ ബിസിനസിനെ ബാധിക്കുമോ എന്ന് ആശങ്ക: എടപ്പാളിലെ ശാരദ തീയേറ്റർ ഉടമ മറുനാടനോട്

ക്രൂരമായ ബാലപീഡനം കണ്ടിട്ടും കാണാതെ നടിക്കാതിരുന്നത് മനസാക്ഷിയെ ഓർത്ത്; ബെൻസിലെത്തിയ മാന്യന്റെ നീച പ്രവർത്തിയുടെ ഗൗരവം മനസിലാക്കി ചൈൽഡ് ലൈൻ പ്രവർത്തകരെയും  അറിയിച്ചു; മൊയ്തീൻ കുട്ടിയുടെ തനിനിറം പുറത്തു കൊണ്ടുവന്ന തീയറ്റർ ഉടമക്കും ജീവനക്കാർക്കും അഭിനന്ദനം പ്രവഹിക്കുമ്പോഴും ദൃശ്യങ്ങൾ പുറത്ത് വന്നതിൽ ബിസിനസിനെ ബാധിക്കുമോ എന്ന് ആശങ്ക: എടപ്പാളിലെ ശാരദ തീയേറ്റർ ഉടമ മറുനാടനോട്

ആർ പീയൂഷ്

എടപ്പാൾ: സിനിമാ തീയറ്റിനുള്ളിൽ വെച്ച് പത്തുവയസുകാരിയായ പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം മലയാളികളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ബെൻസ് കാറിൽ കറങ്ങുന്ന പ്രവാസി വ്യവസായി മൊയ്തീൻ കുട്ടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് സംഭവത്തിന്റെ ദൃശ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ്. ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകിയ ശാരദാ തീയറ്റർ ഉടമയുടെയും ജീവനക്കാരുടെയും ഇടപെടൽ ഒരു നരാധമനെ തിരിച്ചറിയാനുള്ള അവസരമായി മാറി.

തീയേറ്ററിനുള്ളിൽ പെൺകുട്ടിയെ പീഡിപ്പിച്ച അറുപതുകാരന്റെ ലൈംഗിക വൈകൃതങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട തീയേറ്റർ ഉടമയ്ക്ക് നാടൊട്ടുക്കു നിന്നും അഭിനന്ദന പ്രവാഹമാണിപ്പോൽ. എടപ്പാൾ ശാരദാ തീയേറ്റർ ഉടമ ഇ.സി സതീഷിനാണ് അഭിനന്ദനമർപ്പിച്ച് നിരവധി പേർ തീയേറ്ററിലെത്തിയത്. തിയറ്ററിൽ രണ്ടര മണിക്കൂർ നടന്നത് ക്രൂരമായ ബാലികാ പീഡനമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മുതൽ വിഷയം നിയമത്തിന് മുന്നിൽ എത്തിക്കാൻ തീയറ്റർ ഉടമകൾ ശ്രമം തുടങ്ങിയിരുന്നു.

ദൃശ്യങ്ങൾ ചൈൽഡ് ലൈനിൽ എത്തിച്ചു കൊടുത്തതും പീഡകനായ മൊയ്തീൻകുട്ടി സഞ്ചരിച്ച ബെൻസ് കാറിന്റെ നമ്പരും മറ്റു ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളും തെളിവായി ഹാജരാക്കിയതും തീയറ്റർ ഉടമയും ജീവനക്കാരുമായിരുന്നു. ഒരു നരാധമനെ ലോകത്തിന് മുമ്പിൽ തുറന്നുകാട്ടിയതിന് സ്പീക്കർ ശ്രീരാമകൃഷ്ണനും വനിതാ കമ്മീഷനും അടക്കമുള്ളവർ ശാരദാ തീയറ്റർ ജീവനക്കാരെ അഭിനന്ദിച്ചു കൊണ്ടു രംഗത്തെത്തി. അതേസമയം അഭിനന്ദനങ്ങൾക്കൊപ്പം ആശങ്കയും തീയറ്റർ ഉടമ സതീഷിനും ജീവനക്കാർക്കുമുണ്ട്. വിവാദങ്ങൾ ബിസിനസിനെ ബാധിക്കുമോ എന്നതാണ് അദ്ദേഹത്തിന്റെ ആശങ്ക. ബാലപീഡനം നടന്ന ദിവസം സംഭവിച്ച കാര്യങ്ങളെ കുറിച്ച് സതീഷ് മറുനാടനോട് മനസു തുറന്നു.

ഏപ്രിൽ പതിനെട്ടിന് നടന്ന സംഭവത്തെ പറ്റി സതീഷ് മറുനാടൻ മലയാളിയോട് സംസാരിച്ചത് ഇങ്ങനെ:

'അന്ന് കമ്മാരസംഭവത്തിന്റെ ചെറിയൊരു ആഘോഷം സഹോദരന്റെ തീയേറ്ററായ ഗോവിന്ദയിൽ നടക്കുകയായിരുന്നു. ഉച്ചയ്ക്ക് മോഹൻലാലിന്റെ പ്രദർശനം ശാരദയിൽ നടക്കുമ്പോഴാണ് നീചകൃത്യം നടന്നത്. പ്രദർശനം നടക്കുമ്പോൾ എല്ലാ സിസിടിവി ദൃശ്യങ്ങളും ജീവനക്കാർ പരിശോധിക്കാറുണ്ട്. കാരണം തീയേറ്ററിനുള്ളിൽ പുകവലിയോ മദ്യപാനമോ സീറ്റിനു മുകളിൽ കാൽ കയറ്റി വയ്ക്കുകയോ മറ്റു കാണികളെ ആരെങ്കിലും ശല്യം ചെയ്യുന്നുണ്ടോ എന്നൊക്കെ നോക്കുവാനായിട്ടാണ്.

അതിനിടയിലാണ് ജീവനക്കാരൻ ഒരു മധ്യവയസ്‌ക്കൻ പെൺകുഞ്ഞിനെയും അടുത്തിരിക്കുന്ന സ്ത്രീയെയും ശരീര ഭാഗങ്ങളിൽ തലോടി ആസ്വദിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇവർ പുറത്തിറങ്ങിയപ്പോൾ കാറിന്റെ നമ്പർ കുറിച്ചു വെയ്ക്കുകയും വിവരം എന്നെ ഫോണിൽ വിളിച്ചു പറയുകയുമായിരുന്നു. അപ്പോൾ തന്നെ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ജീവനക്കാരോട് ഒരു കാരണവശാലും ദൃശ്യങ്ങൾ പുറത്ത് പോകരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

പത്തൊൻപതിന് രാവിലെ തന്നെ തീയേറ്ററിലെത്തി ഞാൻ ദൃശ്യങ്ങൾ കണ്ടു. ഉടൻ സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോൾ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കാൻ പറഞ്ഞു. അപ്പോൾ തന്നെ അവരെ ബന്ധപ്പെട്ടു വിവരങ്ങൾ അറിയിച്ചു. അവരുടെ നിർദ്ദേശ പ്രകാരം ദൃശ്യങ്ങൾ പെൻഡ്രൈവിൽ കോപ്പി ചെയ്തു വച്ചു. ഇരുപതാം തീയതി അവർ എത്തുകയും ദൃശ്യങ്ങൾ കൊണ്ടു പോകുകയും ചെയ്തു. എന്നോട് പറഞ്ഞിരുന്നത് പൊലീസിൽ അറിയിച്ച് ഇയാളെ കണ്ടെത്തുമെന്നായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു പ്രതികരണവുമുണ്ടായില്ല. ഞാൻ കരുതിയത് സംഭവം മുങ്ങിപ്പോയെന്നാണ്. എന്നാൽ കഴിഞ്ഞ ദിവസം വാർത്ത കണ്ടപ്പോഴാണ് സംഭവത്തിൽ കേസെടുത്ത വിവരം അറിഞ്ഞത് ' സതീഷ് പറഞ്ഞു.

കേരളത്തെ മുൾമുനയിൽ നിർത്തിയ സംഭവത്തിൽ സതീഷിന്റെ തീരുമാനം നിർണ്ണായകമായിരുന്നു. ദൃശ്യങ്ങൾ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറിയതിനാലാണ് വിവരം പുറത്ത് വന്നത്. അതേ സമയം ഇത്തരത്തിലൊരു സംഭവം മൂലം ബിസിനസ്സിൽ അത് ഏതു തരത്തിൽ ബാധിക്കും എന്നറിയില്ല എന്നും സതീഷിന് ആശങ്കയുണ്ട്. എന്നാൽ നാട്ടുകാർ ഏറെ സന്തോഷത്തോടെയാണ് തന്നോടും ജീവനക്കാരോടും പെരുമാറുന്നതെന്നും സതീഷ് പറഞ്ഞു.

2016 ഡിസംബർ മാസത്തിലാണ് സതീഷ് തീയേറ്റർ ആരംഭിക്കുന്നത്. അന്നു മുതലേ തീയേറ്ററും പരിസര പ്രദേശങ്ങളും ക്യാമറാ നിരീക്ഷണത്തിലാണ്. അതിനാൽ അനാവശ്യ പ്രശ്‌നങ്ങളൊന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. അതിനാൽ ഫാമിലിയായി വരുന്നവരുടെ എണ്ണം കൂടുതലാണ്. നാളെ തീയേറ്റർ ഉടമയേയും ജീവനക്കാരെയും നാട്ടുകാർ പൊന്നാടയണിയിച്ച് ആദരിക്കും. ശാരദ, ഗോവിന്ദ എന്നീ രണ്ടു തിയറ്ററുകളും ഒരേ മാനേജ്മെന്റിനു കീഴിലാണ്. കുറ്റിപ്പുറം റൂട്ടിലാണ് ശാരദ തിയറ്റർ സ്ഥിതി ചെയ്യുന്നത്. റിലീസിങ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന തിയറ്ററാണ്. അടുത്തിടെയാണ് തീയറ്റർ നവീകരിച്ചത്. നാളെ പ്രതികളെ തിയറ്ററിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP