Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അകംകുടി സ്‌കൂളിലേക്ക് ഈജിപ്തിൽനിന്ന് അവർ വീണ്ടുമെത്തി; കുട്ടികൾക്കായി കുടിവെള്ളപദ്ധതിയൊരുക്കുക ലക്ഷ്യം; ഒരു വർഷത്തെ പഠനത്തിനിടെയുള്ള വരുമാനവും പോക്കറ്റ് മണിയും ഇവിടെ ചെലവഴിച്ചു പകരം സ്‌നേഹം തിരിച്ചുവാങ്ങി പോകാൻ

അകംകുടി സ്‌കൂളിലേക്ക് ഈജിപ്തിൽനിന്ന് അവർ വീണ്ടുമെത്തി; കുട്ടികൾക്കായി കുടിവെള്ളപദ്ധതിയൊരുക്കുക ലക്ഷ്യം; ഒരു വർഷത്തെ പഠനത്തിനിടെയുള്ള വരുമാനവും പോക്കറ്റ് മണിയും ഇവിടെ ചെലവഴിച്ചു പകരം സ്‌നേഹം തിരിച്ചുവാങ്ങി പോകാൻ

ആലപ്പുഴ : ഇക്കുറിയും അവരെത്തി, പതിനായിരം മൈലുകൾ താണ്ടി. വരളുന്ന ചുണ്ടുകളെ നീരണയിക്കാൻ. പതിവായെത്തുന്ന സന്ദർശകരെ കാത്തുകഴിയുന്ന ഒരു സ്‌കൂളുണ്ട് കേരളത്തിൽ. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ഗ്രാമത്തിലെ അകംകുടി സ്‌കൂൾ.

ഈജിപ്തിലെ സന്നദ്ധസേനാംഗങ്ങൾക്ക് കേരളം ഒരു ഹരമാണ്. അവരെ അകംകുടി സ്‌കൂളും സ്‌നേഹിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനുള്ള ഉചിതമായ സ്ഥലമായിട്ടാണ് സന്ദർശകർ സ്‌കൂളിലെ നോക്കിക്കാണുന്നത്.

പ്രതിവർഷം ഇവർ ജോലി ചെയ്തുണ്ടാക്കുന്ന പണവുമായാണ് കേരളത്തിലെത്തുന്നത്. വിവിധ ജില്ലകൾ സന്ദർശിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കലാണ് പ്രധാന ദൗത്യം.

പതിവുപോല ഇപ്രാവശ്യവും അവർ പള്ളിപ്പാട്ടെ അകംകുടി സ്‌കൂളിലെത്തി. സ്‌കൂളിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാനാണ് അവർ മുൻകൈയെടുത്തത്. എം.റ്റി.എൽ.പി.സ്‌കൂളിൽ കഴിഞ്ഞ തവണ എത്തിയ വിദേശ വിദ്യാർത്ഥി സംഘം മൂന്നു ലക്ഷം രൂപയുടെ സൗകര്യങ്ങൾ ഒരുക്കിയാണ് വിടപറഞ്ഞത്. സംസ്ഥാനത്തിന്റെ വിവിധ സ്‌കൂളുകളിൽ ഈ സംഘം എത്തി പോരായ്മകൾ കണ്ടെത്തി പരിഹരിച്ചിരുന്നു.

ഇക്കുറി അകംകുടി സ്‌കൂളിലെത്തിയ സംഘം കുടിവെള്ള പ്രശ്‌നം പരിഹരിക്കാനുള്ള ഒരുക്കത്തിലാണ്. ഈജിപ്തിലെ അമേരിക്കൻ ഇന്റർനാഷണൽ സ്‌കൂളിൽ നിന്നുള്ള അഹമ്മദ് അലി, അബ്ദുൾ റഹ്മാൻ, യൂസഫ്, യാസീൻ, റോണി, മാർക്ക്, റൂസ എന്നീ വിദ്യാർത്ഥികളാണു കുടിവെള്ളടാങ്കും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയത്. പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇവർ കേരളത്തിലെത്തിയത്. ഇവർക്കു കിട്ടുന്ന പോക്കറ്റ് മണിയും മറ്റും സ്വരൂക്കൂട്ടിയാണ് ടാപ്പുകളും മോട്ടോറും ഓവർ ഹെഡ് ടാങ്കോടു കൂടിയ കുടിവെള്ള പദ്ധതി ഒരുക്കി നൽകിയത്.

വേൾഡ് ചലഞ്ച് ലീഡർ അലക്‌സാണ്ടർ കലിപ്‌സോ, അദ്ധ്യാപകൻ ഡാനിയൽ ക്രൂസ് എന്നിവരും കുട്ടികളോടൊപ്പമുണ്ട്. കഴിഞ്ഞ 4 ദിവസമായി കുടിവെള്ള പദ്ധതി ഒരുക്കി നൽകുന്നതോടൊപ്പം ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സും പാട്ടും നൃത്തവുമൊക്കെയായി കൊച്ചു കുട്ടികൾക്ക് വളരെയേറെ സന്തോഷം പകർന്നു നൽകുകയും ചെയ്തു.കേരളത്തിലെ ഇവരുടെ ടൂർ ഓപ്പറേറ്ററും സ്‌പോൺസറുമായ കൊച്ചി പനമ്പള്ളി നഗറിലെ കലിപ് സോ അഡ്വഞ്ചേഴ്‌സ് മാനേജർ രവിയും ജഫിനും ഇവർക്കൊപ്പം സഹായത്തിനുണ്ട്. ഏതായാലും ശുചിമുറികൾക്കും കുടിവെള്ളത്തിനുമായി വിദ്യാഭ്യാസ വകുപ്പിലും സർവ്വശിക്ഷ അഭിയാനിലും കയറി ഇറങ്ങി മുട്ടുതേഞ്ഞ അദ്ധ്യാപകർക്കും രക്ഷകർത്തൃ സമിതി അംഗങ്ങൾക്കും തുണയാകുകയാണ് വിദേശ വിദ്യാർത്ഥി സംഘം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP