Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതപണ്ഡിതന്മാർ വിലക്കിയിട്ടും ലോക് ഡൗൺ ലംഘിച്ച് കാസർകോട്ട് ഈദ് നമസ്‌കാരം നടത്തിയതിന്റെ ചിത്രങ്ങൾ പുറത്ത്; കോവിഡ് നിരീക്ഷണത്തിൽ ഉള്ളവർ കൂട്ടി ഇതിൽ പങ്കെടുത്തുവെന്ന് ആരോപണം; നമസ്‌കാരം നടന്ന ഈ രണ്ട് വാർഡുകളിൽ നിന്നും പോസിറ്റീവ് കേസുകൾ റിപോർട്ട് ചെയ്തതോടെ ജനം പരിഭ്രാന്തിയിൽ; 140പേർക്ക് എതിരെ കേസ്; മാസ്‌ക്ക്പോലും ധരിക്കാതെ നടത്തിയ കൂട്ട നമസ്‌ക്കാരം കാസർകോടിനെ വീണ്ടും അപകടത്തിലാക്കുമോ

മറുനാടൻ മലയാളി ബ്യൂറോ

കാസർക്കോട്: ജില്ലയിൽ പെരുന്നാളിന് വ്യാപകമായി ലോക്  ഡൗണ് ലംഘിച്ചതിന്റെ തെളിവുകൾ പുറത്തുവന്നരുന്നു. ലോക് ഡൗൺ ലംഘിച്ച് ഈദ് നമസ്‌കാരം നടത്തിയതിന് ബേക്കൽ, കാസർക്കോട് പൊലീസ് സ്റ്റേഷനുകളിലായി 140 പേർക്കെതിരെയാണ് കേസെടുത്തത്. പാലക്കുന്ന് കണ്ണംകുളത്ത് അബ്ദുൽ റഹ്മാന്റെയും തളങ്കരയിൽ ഫാറൂഖ് എം സിന്റെയും വീട്ടുമുറ്റത്താണ് ചെറിയ പെരുന്നാളിന്റെ ഭാഗമായി 70 പേരെ വീതം പങ്കെടുപ്പിച്ച് ഈദ് നമസ്‌കാരം നടത്തിയത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. മാസ്‌ക് പോലും ധരിക്കാതെ കോവിഡ് 19 രോഗ പ്രതിരോധ നടപടി ഒന്നും തന്നെ പാലിക്കാതെയാണ് കൂട്ടംകൂടി നമസ്‌കാരം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

നമസ്‌കാരത്തിന് ശേഷം ലഘുഭക്ഷണവും വിതരണം ചെയ്തു. പ്രദേശത്ത് കോവിഡ് നിരീക്ഷണിലുള്ളവരും ഈദ് നമസ്‌കാരത്തിൽ പങ്കെടുത്തതായി സംശയിക്കുന്നതായും പൊലീസ് പറയുന്നു.മാത്രമല്ല ഇത്തരത്തിൽ നിരവധി ഇടങ്ങളിൽ പെരുനാൾ നമസ്‌കാരം നടത്തിയ വിവരങ്ങളും ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

മതപണ്ഡിതന്മാർ ആവശ്യപ്പെട്ടിട്ടും ലോക് ഡൗൺ ലംഘിച്ച് ഈദ് നമസ്‌കാരം നടത്തിയത് ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. മാത്രമല്ല കോവിഡ് നിരീക്ഷണത്തിൽ ഉള്ളവർ കൂട്ടി നമസ്‌കാരത്തിൽ പങ്കടുത്തു എന്നുള്ള സംശയം ജനങ്ങളെ പരിഭ്രാന്തിയിലക്കിയിരിക്കുകയാണ്. നമസ്‌കാരം നടന്ന ഈ രണ്ട് വാർഡുകളിൽ നിന്നും പോസിറ്റീവ് കേസുകൾ റിപോർട്ട് ചെയ്തതോടെ കൂടി കണ്ടോൺമെന്റ് വാർഡുകൾ ആയി മാറുകയാണ്.

ഉദുമയിലും തളങ്കരയിലെയും പള്ളിക്കമ്മിറ്റികാളിൽ ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളും ഉടലെടുത്തരിക്കുകയാണ്. രണ്ടു സ്ഥലങ്ങളിലും മുസ്ലിം ലീഗ് നേതൃത്വം നിരയിലുള്ളവരാണ് പള്ളി ഭാരവാഹികളായി ഉള്ളത്. ചില പ്രവർത്തകരുടെ വീടുകൾ കേന്ദ്രീകരിച്ചു നമസ്‌കാരം ഉണ്ടെന്ന വിവരം രഹസ്യമായി അറിയിക്കുകയും പെരുന്നാളിന് രണ്ട് പള്ളികളുടേയും ഭാരവാഹിയുടെ വീടുകളിൽ ഒത്തു ചേരുകയായിരുന്നു. മറ്റു രാഷ്ട്രീയ പാർട്ടിയിലെ പ്രവർത്തകർ അറിയിക്കാത്തയായിരുന്നു ഇത്തരം ഒത്തുചേരൽ സംഘടിപ്പിച്ചത്. പക്ഷെ വാട്സപ്പിലൂടെ ഫോട്ടോകൾ പുറത്തു വന്നതോടെ സംഭവം വിവാദമായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP