Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നമ്പർ പ്ലേറ്റ് ഇല്ലാതെ ഇന്നോവ കാറു മാത്രം മതി യാത്ര ചെയ്യാൻ; നമ്പർ മറയ്ക്കാത്ത ടാക്‌സികാർക്ക് ഭീഷണി; ഗസ്റ്റ് ഹൗസുകൾ മുഴുവൻ ബ്ലോക്ക് ചെയ്തവർക്ക് താമസം താജിലും ഹിൽട്ടണിലും; സർവ്വാധികാരം കൈയിൽ കിട്ടിയപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പെരുമാറുന്നത് ഹിറ്റലറെ പോലെ

നമ്പർ പ്ലേറ്റ് ഇല്ലാതെ ഇന്നോവ കാറു മാത്രം മതി യാത്ര ചെയ്യാൻ; നമ്പർ മറയ്ക്കാത്ത ടാക്‌സികാർക്ക് ഭീഷണി; ഗസ്റ്റ് ഹൗസുകൾ മുഴുവൻ ബ്ലോക്ക് ചെയ്തവർക്ക് താമസം താജിലും ഹിൽട്ടണിലും; സർവ്വാധികാരം കൈയിൽ കിട്ടിയപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പെരുമാറുന്നത് ഹിറ്റലറെ പോലെ

മറുനാടൻ മലയാളി ബ്യൂറോ

കാക്കനാട്: നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിന്നെ സർക്കാരല്ല താരം. അതുവരെ മിണ്ടാതിരിക്കുന്ന ഉദ്യോഗസ്ഥർക്ക് അധികാരം കിട്ടും. പിന്നെ എല്ലാം അവർ തിരുമാനിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കർശനമായി നടപ്പാക്കാനായി സർക്കാർ ഖജനാവ് ദൂർത്തടിക്കും. ഇതിനൊപ്പം കേന്ദ്രത്തിൽ നിന്ന് ഉദ്യോഗസ്ഥരുമെത്തും. ചോദിക്കുന്നതെല്ലാം കൊടുത്തില്ലെങ്കിൽ ഇവർ നിരാശരാകും. അത് തെരഞ്ഞെടുപ്പ് കമ്മീഷനിലെ സാദാ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിലാക്കും.

അപകടമുണ്ടാക്കി കടന്നുപോയാൽ നിയമനടപടിപോലും അസാധ്യമാകുമെന്നതിനാൽ രജിസ്‌ട്രേഷൻ നമ്പർ നിർബന്ധമായും വാഹനങ്ങളിൽ രേഖപ്പെടുത്തണമെന്നാണ് ചട്ടം. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകർ അതും പാലിക്കാൻ തയ്യാറല്ല. സംസ്ഥാനത്തെ മിക്കവാറും ഗസ്റ്റ് ഹൗസിലും മുറികൾ ഇവർക്കായി മാറ്റി വച്ചിട്ടുണ്ട്. എന്നാൽ ടാജും ഹിൽട്ടണും പോലുള്ള സ്റ്റാർ ഹോട്ടലുകളിലേ ഇവർ താമസിക്കുന്നൂള്ളൂ. അങ്ങനെ ഖജനാവിന് അതും പാഴ് ചെലവാകുന്നു. അങ്ങനെ തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രിക്കാനെത്തുന്നവരുടെ ചെലവിൽ വീർപ്പമുട്ടുകയാണ് കേരളം.

നിയമസഭാ മണ്ഡലങ്ങളിൽ പെരുമാറ്റച്ചട്ട ലംഘനം നടക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ ഔദ്യോഗിക വാഹനമായി ഇന്നോവ തന്നെ കിട്ടണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നവരുമുണ്ട്. ഇന്നോവകൾക്കൊന്നിനും നമ്പർ പ്ലേറ്റ് പാടില്ലെന്ന് ശഠിച്ച നിരീക്ഷകർ ടാക്‌സി പെർമിറ്റുള്ള വാഹനങ്ങളുടെ ഇരുവശത്തും രേഖപ്പെടുത്തിയിരുന്ന രജിസ്‌ട്രേഷൻ നമ്പറുകൾ മായിച്ചുകളയണമെന്നും വാശിപിടിച്ചു. വാഹനത്തിനു മുകളിൽ നീല വെളിച്ചമുള്ള ലുമാക്‌സ് ലൈറ്റുകൾ പിടിപ്പിച്ച് നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കേണ്ട സ്ഥലത്ത് ഇലക്ഷൻ ഒബ്‌സർവർ എന്നെഴുതിയ ചുവന്ന ബോർഡുകളുമായാണ് നിരീക്ഷകർക്കായുള്ള ഔദ്യോഗിക വാഹനങ്ങൾ ഇന്നലെ ജില്ലാ ഭരണകൂട വളപ്പിൽ എത്തിയത്.

വാഹനങ്ങളുടെ മുമ്പിലും പിന്നിലും മോട്ടോർ വാഹന നിയമപ്രകാരമുള്ള നമ്പർ പ്ലേറ്റുകളില്ലാതെ ഇന്നോവകൾ. ടാക്‌സി പെർമിറ്റുള്ള വാഹനങ്ങളിലാണ് ചട്ടപ്രകാരം രേഖപ്പെടുത്തിയ രജിസ്‌ട്രേഷൻ നമ്പറുകൾ നിരീക്ഷകരുടെ പിടിവാശിമൂലം മാറ്റേണ്ടിവന്നത്. തെരഞ്ഞെടുപ്പിലെ അമിത ധൂർത്തും ചട്ടലംഘനങ്ങളും കണ്ടെത്തി ഇലക്ഷൻ കമ്മിഷന് റിപ്പോർട്ട് നൽകാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരാണ് ഇതെല്ലാം ചെയ്യുന്നത്. മോട്ടോർ വാഹന നിയമങ്ങൾപോലും കാറ്റിൽപ്പറത്തി നിയമസഭാ മണ്ഡലങ്ങളിൽ യാത്ര ചെയ്ുന്നയത്. തങ്ങളുടെ ഇഷ്ടങ്ങൾ നിറവേറ്റാൻ ടാക്‌സി വാഹന ഏജൻസികളെ ഇവർ നിർബന്ധിക്കുന്നതായും ആക്ഷേപമുണ്ട്.

രജിസ്‌ട്രേഷൻ നമ്പർ നീക്കം ചെയ്യാൻ വിസമ്മതിച്ച ട്രാവൽ ഏജൻസിയുടെ വാഹനത്തിൽ കയറില്ലെന്ന നിലപാടിൽ ഇലക്ഷൻ ഒബ്‌സർവർ ഉറച്ചുനിന്നെങ്കിലും ചട്ടലംഘനത്തിന് കൂട്ടുനിൽക്കില്ലെന്ന വാദവുമായി വാഹന ഏജൻസിയും ഉറച്ചുനിന്നു. പുതിയ വാഹനമെത്തിച്ച് ഒബ്‌സർവറെ ഔദ്യോഗിക കൃത്യനിർവഹണത്തിനു കൊണ്ടുപോകാൻ തെരഞ്ഞെടുപ്പ് വിഭാഗം നിർബന്ധിതരായി. കേരളത്തിൽ നമ്പർ പ്ലേറ്റില്ലാതെ വാഹനം നിരത്തുകളിൽ ഇറക്കില്ലെന്ന കാര്യം ഇവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും രജിസ്‌ട്രേഷൻ നമ്പറില്ലാത്ത വാഹനം മതിയെന്ന പിടിവാശിയിൽ തന്നെയാണ് നിരീക്ഷകർ.

ഇതു പോലെയാണ് ഗസ്റ്റ് ഹൗസുകളുടേയും സ്ഥിതി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കായി ബുക്ക് ചെയ്തിട്ടിരിക്കുകയാണ്. എന്നാൽ ആരും ഗസ്റ്റ് ഹൗസിൽ ഇല്ല. എല്ലാവരും കഴിയുന്നത് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ. ചർച്ചകൾ നടക്കുന്നതും അവിടെ. എന്നാലും സംസ്ഥാനത്തുടനീളം ഗസ്റ്റ് ഹൗസുകളും ഇവർക്കായി ഒരുക്കിയിട്ടിരിക്കുന്നു. അങ്ങനെ സാധാരണക്കാർക്ക് താമസിക്കാൻ ഗസ്റ്റ് ഹൗസുകളുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP