Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എസി ഡീസൽ ബസുകൾക്ക് കിലോമീറ്ററിന് ചെലവ് 31 രൂപ; ഇലക്ട്രിക് ബസിന് ചെലവ് വെറും നാല് രൂപയും! യാത്രക്കാർക്ക് പെരുത്തിഷ്ടമായതോടെ ശബരിമല റൂട്ടിൽ സൂപ്പർ ഹിറ്റ്; നിലവിലെ സർവ്വീസ് റൂട്ടുകളിലെല്ലാം ഓടുന്നതിനും തടസ്സമില്ല; എല്ലാം പോരാത്തതിന് മലിനീകരണവും ഭയക്കേണ്ട; ആനവണ്ടി കുടുംബത്തിലെ ഇളമുറക്കാരൻ ഇലക്ട്രിക് ബസ് വൻ വിജയമാകുന്നത് ഇങ്ങനെ

എസി ഡീസൽ ബസുകൾക്ക് കിലോമീറ്ററിന് ചെലവ് 31 രൂപ; ഇലക്ട്രിക് ബസിന് ചെലവ് വെറും നാല് രൂപയും! യാത്രക്കാർക്ക് പെരുത്തിഷ്ടമായതോടെ ശബരിമല റൂട്ടിൽ സൂപ്പർ ഹിറ്റ്; നിലവിലെ സർവ്വീസ് റൂട്ടുകളിലെല്ലാം ഓടുന്നതിനും തടസ്സമില്ല; എല്ലാം പോരാത്തതിന് മലിനീകരണവും ഭയക്കേണ്ട; ആനവണ്ടി കുടുംബത്തിലെ ഇളമുറക്കാരൻ ഇലക്ട്രിക് ബസ് വൻ വിജയമാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വന്തമായി അയ്യായിരത്തോളം ബസുകളുണ്ടെങ്കിലും കെഎസ്ആർടിസി സർവ്വീസ് നടത്തുന്നവയിൽ യാത്രക്കാർക്ക് പ്രിയം ഇലക്ട്രിക്ക് ബസുകളോട്. തലസ്ഥാനത്ത് പരീക്ഷണ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂണിൽ ഓടിച്ച ഇലക്ട്രിക് ബസ് വൻ ഹിറ്റ് ആവുകയും ചെയ്തിരുന്നു.കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിലേക്ക് ചുവടുവെച്ച ഇലക്ട്രിക് ബസുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചതായി മുഖ്യമന്ത്രി ഉൾപ്പടെ പറഞ്ഞിരുന്നു.

ശബരിമല സീസണിലെ ഇലക്ട്രിക് ബസ് സർവീസുകൾ ലാഭത്തിലാവുകയും ചെയ്തിരുന്നു. അയ്യപ്പഭക്തർക്കായി കെ.എസ്.ആർ.ടി.സിയുടെ അഞ്ച് ഇലക്ട്രിക് എ സി ബസുകളാണ് സർവീസ് നടത്തിയത്. ഇത് കുറഞ്ഞ മുതൽ മുടക്കിൽ വലിയ ലാഭം വകുപ്പിന് നൽകിയെന്നാണ് പ്രാധമികമായ വിലയിരുത്തലുകൾ. ദിവസേന ശരാശരി 360 കിലോമീറ്ററാണ് ഒരു ബസ് ഓടിയിരുന്നത്. ഒരു കിലോമീറ്ററിന് 110 രൂപ നിരക്കിൽ വരുമാനവും ലഭിച്ചു. വൈദ്യുതി ചാർജ്ജും വെറ്റ്ലീസ് ചാർജ്ജും ഒഴിവാക്കിയാൽ ഒരു കിലോമീറ്ററിന് 57 രൂപയിലധികം ലാഭം

ഡീസൽ എസി ബസുകൾക്ക് കിലോമീറ്ററിന് 31 രൂപ ഇന്ധനത്തിനായി ചെലവ് വരുമ്പോൾ ഇലക്ട്രിക് ബസുകൾക്ക് വെറും ആറ് രൂപയാണ് ചെലവ് വരുന്നത്. വൈദ്യുതി ചാർജ് കുറഞ്ഞ രാത്രി സമയത്താണ് വാഹനങ്ങൾ ചാർജ്ജ് ചെയ്തിരുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് പുക ഇല്ലാത്തതിനാൽ അന്തരീക്ഷമലിനീകരണവും കുറഞ്ഞിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് വർഷത്തേക്ക് കെ.എസ്.ആർ.ടി.സി വാടകയ്ക്കെടുത്തിട്ടുള്ള ഇ-ബസുകൾ ദീർഘദൂര സർവീസുകൾക്ക് ഉപയോഗിക്കുന്നതിനാണ് തീരുമാനം.

ഇലക്ട്രിക് വാഹനങ്ങൾ സാർവ്വത്രികമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ ഇ-വെഹിക്കിൾ നയത്തിന് സർക്കാർ അംഗീകാരം നൽകിയിരുന്നു. കേരള ഓട്ടോ മൊബൈൽസ് ആകട്ടെ ഇലക്ട്രിക് ഓട്ടോകൾ വാണിജ്യ അടിസ്ഥാനത്തിൽ നിരത്തിലിറക്കാനുള്ള പരിശ്രമത്തിലുമാണ്. തലസ്ഥാനത്ത് പരീക്ഷണ അടിസ്ഥാനത്തിൽ ഓടിച്ചപ്പോളും നഷ്ടമായിരുന്നില്ല ഫലം. ഒരു ചിലവുമില്ലാതെയാണ് ഹൈദരാബാദിൽ നിന്ന് വാഹനം എത്തിച്ചതും. നീതി ആയോഗിലെ നിർദ്ദേശം അനുസരിച്ച് 2030ഓടെ എല്ലാം ഇലക്ട്രിക് ബസുകൾ ആക്കണം എന്നാണ് നിർദ്ദേശം.

സ്വന്തമായി ബസുകൾ വാങ്ങി ഓടിക്കുന്നതിലും ലാഭം വാടകയ്ക്ക് എടുക്കുന്നതാണ് എന്നാണ് കെഎ്ആർടിസി തീരുമാനം. 33 സീറ്റുള്ള 9 മീറ്റർ നീളമുള്ള സിൽവർ േ്രഗ കളറുള്ള കെഎസ്ആർടിസ് ബസുകളാണ് ഇവ. നിലവിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണ്ണാടകയും ആന്ധ്രയും പോലും പരീക്ഷണ അടിസ്ഥാനത്തിൽ മാത്രം സർവ്വീസ് നടത്തിയപ്പോഴാണ് കേരളം ഈ ബസുകൾ ഓടിക്കുന്നത്.

പത്ത് വർഷത്ത ജിസിസി വ്യവസ്ഥയിലാണ് ബസ്സുകൾ എടുത്തിട്ടുള്ളത്. ഒരു കിലോമീറ്റർ ഓടുന്നതിന് 0.8 യൂണിറ്റ് വൈദ്യുതിയാണ് വേണ്ടത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത വരെ ആകാമെങ്കിലും 80 ആയി ഇത് പരിമിതി പെടുത്തിയിട്ടുണ്ട്. ഡീസൽ എസി ബസുകൾ ഓടിക്കുന്നതിന് കിലോമീറ്ററിന് 31 രൂപ ചെലവ് വരുമ്പോൾ നാല് രൂപ മാത്രമാണ് ഇലക്ട്രിക് ബസിന്റെ ചെലവ്. മലിനീകരണം ഇ്ല്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേക. നിലവിൽ ഡീസൽ ബസുകൾ ഓടിക്കുന്ന എല്ലാ റൂട്ടിലും പുതിയ ബസുകൾ ഓടിക്കാൻ കഴിയും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP