Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനപ്രേമം മൂത്തപ്പോൾ ജോലിയും വേണ്ട ഗൾഫും വേണ്ട; ഇലക്ട്രിക്കൽ എൻജിനിയറിങ് ഒന്നാം ക്ലാസിൽ പാസായ ഹരികൃഷ്ണൻ തോട്ടിയേന്തി: മംഗലാംകുന്ന് കൃഷ്ണൻകുട്ടിയുടെ ഒന്നാം പാപ്പാന്റെ കഥ ഇങ്ങനെ

ആനപ്രേമം മൂത്തപ്പോൾ ജോലിയും വേണ്ട ഗൾഫും വേണ്ട; ഇലക്ട്രിക്കൽ എൻജിനിയറിങ് ഒന്നാം ക്ലാസിൽ പാസായ ഹരികൃഷ്ണൻ തോട്ടിയേന്തി: മംഗലാംകുന്ന് കൃഷ്ണൻകുട്ടിയുടെ ഒന്നാം പാപ്പാന്റെ കഥ ഇങ്ങനെ

തൃശൂർ: ഹരികൃഷ്ണൻ നമ്പൂതിരിക്ക് ആനയെന്നാൽ ജീവിതമാണ് . ചെറുപ്പത്തിൽ ഉത്സവപ്പറമ്പുകളിൽ കണ്ട് ഇഷ്ടം കൂടിയപ്പോൾ അത് ആത്മബന്ധമായി മാറി. അതു കൊണ്ടാണ് ഹരികൃഷ്ണൻ ഇലക്ട്രിക്കൽ സാങ്കേതികവിദ്യയിൽ ഫസ്റ്റ് ക്ലാസ്സോടെ ഡിപ്ലോമ നേടിയിട്ടും തോട്ടി കയ്യിലെടുത്ത് പാപ്പാനായി മാറിയത്.

ഇപ്പോൾ മംഗലാംകുന്ന് കൃഷ്ണൻകുട്ടി എന്ന ആനയുടെ ഒന്നാം പാപ്പാനാണ് ഹരികൃഷ്ണൻ നമ്പൂതിരി. മറ്റേതു ജോലി കിട്ടിയാലും സ്വീകരിക്കാതെ ഇനിയുള്ള കാലം ആന പാപ്പാനായി മുമ്പോട്ടു പോകാനാണ് 24 കാരനായ ഹരിയുടെ തീരുമാനം. കാരണം ഹരികൃഷ്ണന് ആനയാണ് എല്ലാം.

തൃശൂർ വടക്കെമഠത്തിൽ ഹരികൃഷ്ണൻ മലമ്പുഴ ഐടിഐയിൽ നിന്നാണ് 2010ൽ ത്രിവത്സര ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങ് ഡിപ്ലോമ പുർത്തിയാക്കിയത്. തുടർന്ന് ചൂണ്ടലിലെ സ്വകാര്യ കേബിൾ ടിവി ചാനലിൽ ടെക്‌നീഷ്യനായി .
ചെറുപ്പം മുതൽക്കേ ആനയോട് ഇഷ്ടമുണ്ടായിരുന്ന ഹരികൃഷ്ണന് പാപ്പാന്റെ ജീവിതത്തിലേക്കുള്ള മാറ്റം നൽകിയത് ചിറക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവമാണ്.

കാളിദാസന്റെ മൂന്നാം പാപ്പാനായാണ് തുടക്കം. പിന്നീട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ മൂന്നാം പാപ്പാനായി. ചെർപ്പുളശേരി രാജശേഖരന്റെ രണ്ടാം പാപ്പാനുമായ ശേഷം 2014 ലാണ് മംഗലാംകുന്ന് കൃഷ്ണൻകുട്ടിയുടെ ഒന്നാം പാപ്പാനായത്.

ഹരികൃഷ്ണന്റെ അച്ഛൻ രവികുമാർ ആനപ്പുറം തൊഴിലാളിയായിരുന്നു. ചെറുപ്പം മുതലെ അച്ഛനൊപ്പവും മുത്തശ്ശനൊപ്പവും ഉത്സവം കണ്ടു തുടങ്ങിയപ്പോൾ തുടങ്ങിയതാണ് ആന പ്രമം. ഗൾഫിൽ ജോലി ശരിയായെങ്കിലും പോകാൻ ഹരികൃഷ്ണൻ നമ്പൂതിരി തയ്യാറായില്ല. ഈ തൊഴിലുമായി മുന്നോട്ടു പോകാനാണ് തീരുമാനം. വർഷത്തിൽ 150 ലേറെ ഉത്സവങ്ങൾക്ക് പോകാറുണ്ടെന്ന് ഹരികൃഷ്ണൻ പറഞ്ഞു. സഹോദരൻ വിജയകുമാർ ബാംഗ്ലൂരിൽ ഇലക്ട്രോണിക്‌സ് എഞ്ചിനിയറാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP