Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാട്ടാനക്കൂട്ടം ആക്രമിച്ചത് മുക്കുഴിയിൽ വിരിവച്ച് വിശ്രമിച്ച ശേഷം പുലർച്ചെ യാത്ര തുടങ്ങിയ പതിമൂന്നംഗ തീർത്ഥാടക സംഘത്തെ; കൊടും കാട്ടിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് തമിഴ്‌നാട് സേലം സ്വദേശി പരമശിവം; അപകട സ്ഥലത്ത് കൂട്ടംകൂടി നിൽക്കുന്നത് അക്രമാസക്തരായ 50 ഓളം കാട്ടാനകൾ; രക്ഷാപ്രവർത്തനം എങ്ങുമെത്തുന്നില്ല; പരമ്പരാഗത പാതയിൽ തീർത്ഥാടകർക്ക് നിയന്ത്രണം; ശബരിമലയിലേക്കുള്ള എരുമേലി കാനനപാത യാത്ര ഭീതിയിൽ

എസ് രാജീവ്‌

ശബരിമല : എരുമേലി കാനനപാത വഴി ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകന് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം. ഞായറാഴ്‌ച്ച പുലർച്ചെ നാല് മണിയോടെ പരമ്പരാഗത കാനന പാതയിൽ മുക്കുഴിക്ക് സമീപം വെള്ളാരം ചെറ്റയിലാണ് സംഭവം. സംഭവത്തെ തുടർന്ന് എരുമേലി വഴിയുള്ള കാനനപാതയിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ശനിയാഴ്ച രാത്രി മുക്കുഴിയിൽ വിരിവെച്ച് വിശ്രമിച്ച ശേഷം പുലർച്ചെ യാത്ര തുടങ്ങിയ പതിമൂന്നംഗ ഇതര സംസ്ഥാന തീർത്ഥാട സംഘത്തോടൊപ്പം വന്ന ഭക്തനാണ് കൊല്ലപ്പെട്ടത്. ഇവർ കാട്ടാനക്കൂട്ടത്തിന് മുമ്പിൽ അകപ്പെടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട ആൾക്കൊപ്പമുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു.

സംഭവ സ്ഥലത്ത് അമ്പതോളം വരുന്ന കാട്ടാനകൾ ആക്രമാസക്തരായി കൂട്ടം കൂടി നിൽക്കുന്നതിനാൽ കൊല്ലപ്പെട്ട തീർത്ഥാടകന്റെ മൃതദേഹം വീണ്ടെടുക്കാൻ വനം വകുപ്പിനും പൊലീസിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ശനിയാഴ്ച രാവിലെ അഴുതയിലും കാട്ടാനകളുടെ ആക്രമണം ഉണ്ടായി.

രണ്ട് വിരിപ്പന്തലുകൾ ഭാഗീകമായി തകർക്കുകയും തീർത്ഥാടകരെ വിരട്ടി ഓടിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ എരുമേലി വഴിയുള്ള പരമ്പരാഗത കാനന പാത താൽക്കാലികമായി അടച്ചിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP