Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാട്ടുകൊമ്പന്മാരെ നാട്ടിലേക്ക് ആകർഷിക്കുന്നത് പഴുത്ത ചക്കയോ? പഴുക്കും മുമ്പ് ചക്ക പറിച്ചു വിറ്റോളണമെന്നു നാട്ടുകാർക്കു നിർദ്ദേശം നല്കി വനംവകുപ്പ്; പട്ടാപ്പകൽ പുരയിടത്തിലെത്തി മുൻകാലുകൾ ഉയർത്തി പ്ലാവിൽവച്ച് ചക്ക പറിച്ചെടുക്കുന്ന ചില്ലികൊമ്പന്റെ വീഡിയോയും വൈറൽ

കാട്ടുകൊമ്പന്മാരെ നാട്ടിലേക്ക് ആകർഷിക്കുന്നത് പഴുത്ത ചക്കയോ? പഴുക്കും മുമ്പ് ചക്ക പറിച്ചു വിറ്റോളണമെന്നു നാട്ടുകാർക്കു നിർദ്ദേശം നല്കി വനംവകുപ്പ്; പട്ടാപ്പകൽ പുരയിടത്തിലെത്തി മുൻകാലുകൾ ഉയർത്തി പ്ലാവിൽവച്ച് ചക്ക പറിച്ചെടുക്കുന്ന ചില്ലികൊമ്പന്റെ വീഡിയോയും വൈറൽ

കോതമംഗലം: പ്ലാവിലെ ചക്ക പറിച്ചെടുത്ത് വിൽക്കുകയോ ഉപയോഗിക്കുകയോ ചെയുക, പൈനാപ്പിളോ പപ്പായയോ അടുത്തെങ്ങാനുമുണ്ടെങ്കിൽ അതും ഒഴിവാക്കുക. കാട്ടാന ശല്യം ഒഴിവാക്കാൻ വനമേഖലയോടുത്ത് താമസിക്കുന്നവർക്ക് വനം വകുപ്പധികൃതർ നൽകിയിട്ടുള്ള മുഖ്യ നിർദ്ദേശമിതാണ്. കോതമംഗലം താലൂക്കിലെ പ്ലാമൂടി കോട്ടപ്പാറ, കുട്ടംമ്പുഴ, വടാട്ടുപറ, വേട്ടാമ്പാറ, മാമലക്കണ്ടം, നേര്യമംഗലം കഞ്ഞിരവേലി എന്നിവിടങ്ങളിലെല്ലാം കാട്ടാന ശല്യം വ്യാപകമായിട്ട് വർഷങ്ങളായി. ഇതിനിടെ പട്ടാപ്പകൽ പുരയിടത്തിലെത്തിയ കാട്ടുകൊമ്പൻ മുൻകാലുകൾ ഉയർത്തി പ്ലാവിൽവച്ച് ചക്ക പറിക്കുന്ന വീഡിയോയും വൈറലായിട്ടുണ്ട്.

ഇത് സംമ്പന്ധിച്ച് നാട്ടുകാർ പ്രത്യക്ഷ സമര പരിപാടികളും നടത്തി വരികയാണ്. ഇതിനിടെയാണ് വനം വകുപ്പ് പ്രശ്‌നത്തിൽ ഇടപെട്ട് ഇത്തരത്തിൽ നിർദേശവുമായി വനമേഖലയോടടുത്ത ജനവാസ കേന്ദ്രങ്ങളിൽ ബോധവൽക്കരണവുമായി എത്തിയിരിക്കുന്നത്.

കായ്ച് നിൽക്കുന്ന പ്ലാവുള്ള പുരയിടങ്ങളിൽ കാട്ടാനക്കൂട്ടം പതിവായി എത്തുന്നുണ്ട് എന്ന തിരിച്ചറിവിലാണ് ചക്ക പ്രദേശത്തുനിന്നു തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി വനംവകുപ്പ് സ്ഥലമുടമകളെ സമീപിച്ചിട്ടുള്ളത്. പഴുത്തുവീഴുന്ന ചക്കയുടെ മണം പിടിച്ച് എത്തുന്ന ആനക്കൂട്ടം ഇത് ഭക്ഷിച്ച ശേഷവും പ്രദേശത്ത് ചുറ്റിത്തിരിയുന്നതായിട്ടാണ് അധികൃതരുടെ സ്ഥിരീകരണം.

പട്ടാപ്പകൽ വനാതിർത്തിയിലെ പുരയിടത്തിലെത്തി മുൻകാലുകൾ പ്ലാവിൽ ചവിട്ടി ഉയർന്ന് നിന്ന് തുമ്പികൈകൊണ്ട് കാട്ടു കൊമ്പൻ ചക്ക പറിച്ചെടുക്കുന്ന വീഡിയോ ദൃശ്യം ഇന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് കോട്ടപ്പാറ വനമേഖലയിൽ നിന്നും അടിക്കടി ജനവാസ കേന്ദ്രത്തിൽ എത്താറുള്ള ചില്ലികൊമ്പൻ ആണെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. ചില്ലക്കൊമ്പൻ ഇത്തരം വിക്രിയകൾ കാട്ടാറുണ്ടെങ്കിലും ഉപദ്രവകാരിയല്ലന്നാണ് ഇക്കൂട്ടരുടെ വെളിപ്പെടുത്തൽ.

മറ്റിടങ്ങളിൽ പ്രത്യക്ഷപ്പെട്ട ആനക്കൂട്ടങ്ങളിൽ ഒട്ടുമിക്കതും വ്യാപകമായി കൃഷിയും വസ്തുവകളും നശിപ്പിച്ച്, വൻ നാശനഷ്ടം വരുത്തിയാണ് മടങ്ങുന്നത് .വടാട്ടുപാറ ചക്കിമേടിൽ കാട്ടാനയുടെ ആക്രമണത്തിൽ നാട്ടുകാരനായ ജയൻ കൊല്ലപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP