Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിദഗ്ധ ചികിത്സയ്‌ക്കെന്നു പറഞ്ഞ് ആ മിണ്ടാപ്രാണിയ കൊണ്ടുപോയി എന്തിനാ വനം വകുപ്പെ കൊല്ലിച്ചേ? നരകയാതനയിൽ നിന്ന് സുഖചികിത്സയ്ക്കായി കോട്ടൂരേക്ക് മാറ്റിയ ശാസ്താംകോട്ട നീലകണ്ഠൻ ചരിഞ്ഞു; പാപ്പാന്മാരുട ക്രൂരപീഡ നേരിട്ട നീലൻ യാത്രയാകുന്നത് ഇരുപത് വർഷത്തെ വേദനയും പേറി; ആനത്തറയിൽ സുഖമായി നിന്ന നീലന്റെ നില അവസാനനാളുകളിൽ അതിദാരുണം; ആന്തരാവയവങ്ങളുടെ പ്രവർത്തനം നാൽപത് ശതമാനം നിലച്ചിട്ടും വനം വകുപ്പ് തുടർചികിത്സയ്ക്ക് തയ്യാറായില്ല; മരണത്തിന്റെ നാളുകളിൽ എഴുന്നേൽപിച്ചത് ക്രയിൻ ഉപയോഗിച്ച്‌

വിദഗ്ധ ചികിത്സയ്‌ക്കെന്നു പറഞ്ഞ് ആ മിണ്ടാപ്രാണിയ കൊണ്ടുപോയി എന്തിനാ വനം വകുപ്പെ കൊല്ലിച്ചേ? നരകയാതനയിൽ നിന്ന് സുഖചികിത്സയ്ക്കായി കോട്ടൂരേക്ക് മാറ്റിയ ശാസ്താംകോട്ട നീലകണ്ഠൻ ചരിഞ്ഞു; പാപ്പാന്മാരുട ക്രൂരപീഡ നേരിട്ട നീലൻ യാത്രയാകുന്നത് ഇരുപത് വർഷത്തെ വേദനയും പേറി; ആനത്തറയിൽ സുഖമായി നിന്ന നീലന്റെ നില അവസാനനാളുകളിൽ അതിദാരുണം; ആന്തരാവയവങ്ങളുടെ പ്രവർത്തനം നാൽപത് ശതമാനം നിലച്ചിട്ടും വനം വകുപ്പ് തുടർചികിത്സയ്ക്ക് തയ്യാറായില്ല; മരണത്തിന്റെ നാളുകളിൽ എഴുന്നേൽപിച്ചത് ക്രയിൻ ഉപയോഗിച്ച്‌

എം എസ് ശംഭു

തിരുവനന്തപുരം: ചരിഞ്ഞതല്ല, കൊണ്ടുപോയി കൊല്ലിച്ചതാണ്! സുഖചികിത്സയ്ക്കായി കോട്ടൂർ ആനകേന്ദ്രത്തിലേക്ക് മാറ്റിയ ശാസ്താംകോട്ടയിലെ ഗജവീരൻ ശാസ്താംകോട്ട നീലകണ്ഠൻ ഇനി ഓർമമാത്രം. നീണ്ടനാളത്തെ നരകയാതനയ്ക്ക് ഒടുവിലാണ് നീലൻ യാത്രയാകുന്നത്. ഇന്ന് പുലർച്ചയോടയാണ് ഏറെ നാളത്തെ ചിക്തിത്സയ്ക്കും ഫലം കിട്ടാതെ ശാസ്താംകോട്ടയുടെ ഗജവീരൻ ചരിഞ്ഞത്. പാപ്പാന്മാരുടെ ക്രൂരപീഡനത്തെ തുടർന്നാണ് നീലന്റെ ഇടതുകാലിന്റെ ശേഷി നഷ്ടപ്പെട്ടത്.

നീണ്ടനാൾ പല ചികിത്സകളും നടത്തിയിരുന്നെങ്കിലും ആനിമൽ പ്രോട്ടക്ഷൻ ടീമും ആനപ്രേമികളും ഇടപെട്ടാണ് നീലന്റെ ചികിത്സയ്ക്കായി ഹൈക്കോടതിയിൽ ഹർജി പോയത്. ഹൈക്കോടതി ഉത്തരവ് പ്രകാരം കേരളത്തിന് പുറത്ത് ചികിത്സയ്ക്കായി കൊണ്ടുപോകാൻ ഉത്തരവ് ലഭിച്ചിരുന്നെങ്കിലും ദീർഘയാത്ര പറ്റാത്തതിനാൽ ആനയെ കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. എഴുന്നേറ്റ് നിൽക്കാൻ പോലും ശേഷിയില്ലാതെ ബെൽറ്റിന്റെ സഹായത്താലാണ് ആനയെ എഴുന്നേൽപ്പിച്ചിരുന്നത്. മുൻ കാലുകൾ രണ്ടും അകത്തേക്ക് മടങ്ങിയ നിലയിലായിരുന്നു. ദേഹമാകെ വ്രണങ്ങൾ വന്നു പൊട്ടി, മരണത്തോട് മല്ലിടുകയായിരുന്നു ശാസ്താംകോട്ട നീലകണ്ഠൻ. ഞായറാഴ്ച പുലർച്ചെ തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ വച്ചാണ് ചികിത്സയിലിരിക്കെ നീലകണ്ഠൻ ചരിഞ്ഞത്.

പൂരപ്പറമ്പുകളിലെ താരമായിരുന്ന ആനയെ മദ്യലഹരിയിൽ പാപ്പാൻ മർദ്ദിക്കുകയായിരുന്നു. ഇടത്തേ മുൻകാലിന് ഏറ്റ പരിക്ക് മൂലം മുടന്തിയാണ് ആന നടന്നിരുന്നത്. ദേവസ്വം ബോർഡിന് ആന പരിചരണം ബാധ്യതയായതോടെ ഹൈക്കോടതി ഇടപെട്ട് വനം വകുപ്പിന് കൈമാറുകയായിരുന്നു. കോട്ടൂരിലെ പരിചരണ കേന്ദ്രത്തിൽ വിദ്ഗധ പരിചരണം നൽകണമെന്നും 24 മണിക്കൂറും വെറ്റിനറി ഡോക്ടറുടെ സേവനം നൽകണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം.

ഹൈക്കോടതി നിർദ്ദേശ പ്രകാരം കോട്ടൂരിലെ ആനപരിപാലന കേന്ദ്രത്തിൽ എത്തിച്ച നീലകണ്ഠന്റെ നില പിന്നീട് ഗുരുതരമാകുകയായിരുന്നു. ഇടതുകാലിലുള്ള പ്രശ്‌നം അല്ലാതെ മറ്റൊരുതരത്തിലുള്ള രോഗവും നീലന് തുടക്കത്തിലില്ലായിരുന്നു. എന്നാൽ മുറി വൈദ്യൻ ആളെ കൊല്ലും എന്ന് പറഞ്ഞ അവസ്ഥയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ക്ഷേത്രവളപ്പിൽ ആന നല്ലരീതിയിൽ തീറ്റിയും എടുത്തിരുന്നു അത്യാവശ്യം നടക്കുകയും ചെയ്തിരുന്നു. പരിചരണത്തിലെ നോട്ടപിശകാണ് ഇപ്പോൾ നീലനെ മരണ ശയ്യയിലേക്ക് വിളിക്കാൻ കാരണമായത്.

വിദഗ്ധ ചികിത്സയുടെ അഭാവമാണ് ആനയുടെ സ്ഥിതി ഗുരുതരമാകാൻ ഇടയാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. ആന തളർന്നു കിടന്നതിനെ തുടർന്ന് കേരളത്തിലെ വിദഗ്ദ ഡോക്ടറായ അരുൺ സഖറിയയെ വരുത്തി ആനയുടെ സ്ഥിതി കഴിഞ്ഞാഴ്ച പരിശോധിച്ചിരുന്നു. ആനയ്ക്ക് അതിജീവനം പ്രയാസമാണെന്നാണ് പരിശോധിച്ച ശേഷം അദ്ദേഹം പ്രതികരിച്ചത്.ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ആനയെ ചികിത്സയ്ക്കായാണ് വനം വകുപ്പിന് കൈമാറിയത്.

ഹൈക്കോടതി നിർദ്ദേശ പ്രകാരം കോട്ടൂരെയ്ക്ക് മാറ്റിയിട്ടും ആനയ്ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കാത്തതാണ് ആനയുടെ നില വഷളാക്കിയത് എന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. എല്ലാ പതിനഞ്ച് ദിവസം കൂടുമ്പോഴും റിപ്പോർട്ട് നൽകാനും ഇരുപത്തി നാല് മണിക്കൂറും ഒരു വെറ്റിറനറി ഡോക്ടറുടെ സേവനം ലഭ്യമാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പക്ഷെ ഇരുപത്തിനാല് മണിക്കൂർ മൃഗ ഡോക്ടറുടെ സേവനം ആനയ്ക്ക് ലഭ്യമാക്കിയില്ല. ഇത് ഹൈക്കോടതി വിധിയുടെ ലംഘനം തന്നെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുമുണ്ട്. ഹൈക്കോടതി നിർദ്ദേശിച്ച പരിചരണത്തിന്റെ ലഭ്യതക്കുറവ് തന്നെയാണ് ആനയെ മരണാസന്നനാക്കുന്നത് എന്നാണ് ഉയരുന്ന ആക്ഷേപം.

പാപ്പാന്റെ പീഡനം എത്തിച്ചത് മരണത്തിലേക്ക്

ക്ഷേത്രത്തിലെ പാപ്പാന്മാരുടെ പീഡനം കാരണം ഇടത് കാൽമുട്ട് ഒടിഞ്ഞതിനെ തുടർന്നുള്ള പ്രശ്നങ്ങളെ തുടർന്നാണ് ആനയ്ക്ക് ജീവനുവേണ്ടി പോരാടുന്ന അവസ്ഥ വന്നത്. പാപ്പാന്മാരുടെ പീഡനം കാരണം കാൽമുട്ട് ഒടിഞ്ഞപ്പോൾ ആനയ്ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കിയില്ല. ഒടിഞ്ഞ സ്ഥലത്ത് മാംസം വളരുകയും ചെയ്തു. ഇതോടെ ആനയ്ക്ക് കാൽ കുത്തി നടക്കാൻ കഴിയാത്ത അവസ്ഥ വന്നു. ഇടത് കാൽ മുട്ട് ഒടിഞ്ഞിട്ടും ചികിത്സ ലഭിക്കാതെ മുടന്തി മുടന്തി നടക്കുന്ന നീലകണ്ഠന്റെ ദുരിത വാർത്ത മറുനാടൻ മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആന പ്രേമികൾ ചേർന്ന് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. തുടർന്ന് വിദഗ്ധ സംഘം എത്തി ആനയ്ക്ക് ചികിത്സ നൽകിയിരുന്നു.ഉത്തർപ്രദേശ് മധുരയിലെ ആനപരിപാലന ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിക്കണമെന്നാണ് ഹർജി നൽകിയവർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ അവശനിലയിലായ ആനയെ 2500 കിലോ മീറ്റർ അകലെ എത്തിക്കുന്നത് ശരിയാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി തുടർ ചികിത്സയ്ക്കായി കോട്ടൂരിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു.

വിദഗ്ദ ഡോക്ടർമാരുടെ ചികിത്സ ഉറപ്പ് വരുത്താത്തതാണ് ആനയുടെ നില അപകടത്തിലേക്ക് നീങ്ങിയത് എന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. വിദഗ്ദ ചികിത്സയ്ക്ക് വേണ്ടിയാണ് ആനയെ കോട്ടൂരിലെക്ക് മാറ്റിയത്. ഇവിടെ ആനയ്ക്ക് പരിപാലനവും ഭക്ഷണവും ലഭ്യമായെങ്കിലും വിദഗ്ദ ചികിത്സ ലഭ്യമായില്ല. ഇത് ആനയുടെ സ്ഥിതി ഗുരുതരമാക്കുകയും ചെയ്തു. ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോക്ടർ ഈശ്വരനാണ് ആനയെ നോക്കിയിരുന്നത്. എപ്പോഴും ഡോക്ടറുടെ പരിപാലനം ആനയ്ക്ക് ലഭ്യമാക്കാൻ ഈശ്വരനും കഴിഞ്ഞിരുന്നില്ല. ഇത് ആനയുടെ സ്ഥിതി വഷളാക്കി. കോട്ടൂരിൽ ഡോക്ടർ ഇല്ല. ശെന്തുരുണിയാണ് ഡോക്ടർ ഉള്ളത്. ഈ ഡോക്ടർക്ക് ഇപ്പോഴും കോട്ടൂരിൽ വരാൻ കഴിയില്ല. ഇതാണ് ആനയുടെ സ്ഥിതി വഷളാക്കിയത്. ഡോക്ടർ ഈശ്വരൻ മറുനാടനോട് പറഞ്ഞ പ്രകാരം ഈശ്വരൻ ഇല്ലാതിരുന്ന സമയത്താണ് ഡോക്ടർ അരുൺ സഖറിയ വന്നു ആനയെ പരിശോധിച്ചത് എന്നാണ്. പക്ഷെ ആനയുടെ സ്ഥിതി ഗുരുതരമായതിനാൽ സഖറിയയെ വരുത്തി ആനയെ പരിശോധിപ്പിക്കുകയായിരുന്നു. കിടപ്പിലായ ആനയെ താത്ക്കാലത്തേക്ക് എഴുന്നേൽപ്പിച്ച് നിർത്തിയെങ്കിലും ആനയുടെ സ്ഥിതി ഗുരുതരമെന്ന സൂചന തന്നെയാണ് അരുൺ സഖറിയയും നൽകുന്നത്. ഇപ്പോൾ കോട്ടൂരിൽ ഡോക്ടർ ഈശ്വരൻ ഉണ്ടെങ്കിലും ആനയുടെ അവസ്ഥ പരിതാപകരമായി തന്നെ തുടരുകയാണ്.

വാദരോഗത്തിന്റെ കൂടെ പീഡനവും! കണ്ണടച്ചത് ദേവസ്വം

2003-ലാണ് നീലകണ്ഠനെ ശാസ്താംകോട്ട ശ്രീധർമ ശാസ്ത ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. അന്ന് അഞ്ചു വയസുള്ള നീലകണ്ഠൻ പാപ്പാന്മാരുടെ പീഡനം കാരണം രോഗശയ്യയിലായി. 2012ൽ ആനകളോട് കൊടുംക്രൂരത കാണിച്ചതിന് പണിഷ്‌മെന്റ് ട്രാൻസ്ഫർ കിട്ടിയ സന്തോഷ് എന്ന പാപ്പാനെ നീലകണ്ഠനെ പരിപാലിക്കാൻ ഏൽപ്പിച്ചത് വഴി ദേവസ്വം ബോർഡ് കാണിച്ച അനാസ്ഥയോടെ നീലകണ്ഠന്റെ നരകം ആരംഭിച്ചു.

അതിന് മുൻപ് തന്നെ വാതരോഗം കൊണ്ട് ചെറിയ ബുദ്ധിമുട്ട് അവനുണ്ട്. ചിട്ട പഠിപ്പിക്കുന്നതിന്റെ ഭാഗമായി സന്തോഷ് കത്തി കൊണ്ടും മരം കൊണ്ടും ഭേദ്യം ചെയ്ത് മുൻവശത്തുള്ള ഇടതു കാലിൽ മാരകമായി മുറിവേൽപ്പിച്ചു. ശരിയായ ചികിത്സ കിട്ടാത്തതുകൊണ്ട് നീലകണ്ഠൻ ലക്ഷണമൊത്ത കൊമ്പനാനയുടെ ശ്രേണിയിൽ നിന്നു ഇനി ദേവസ്വം ബോർഡിന് അഞ്ചു പൈസയുടെ വരുമാനം ഉണ്ടാക്കികൊടുക്കാൻ കഴിയാത്ത വിലക്ഷണനായ ആനയായി മാറി ,2 വർഷങ്ങൾ കഴിഞ്ഞു 2015ൽ വനം വകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും കീഴിൽ പ്രവർത്തിക്കുന്ന 5 പ്രധാന മൃഗ ഡോക്റ്റർമാർ നീലകണ്ഠനെ പരിശോധിച്ച് തിരുവിതാംകൂർ ദേവസ്വത്തിന് റിപ്പോർട്ട് നൽകിയത് ഇനി നീലകണ്ഠന്റെ ക്ഷതമേറ്റ കാൽ ഒരു ചികിത്സയോടും പ്രതികരിക്കില്ല എന്നും അവനെ എത്രയും വേഗം വനം വകുപ്പിന്റെ കീഴിലുള്ള കോട്ടൂർ റീഹാബിലിറ്റേഷൻ കേന്ദ്രത്തിലേക്ക് മാറ്റണം എന്നുമാണ്.

2003 -ൽ പ്രവാസിയായ അജിത് കുമാർ ബി പിള്ള എന്ന നാട്ടുകാരനാണ് നീലകണ്ഠനെ ധർമാശാസ്താ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. ഏഴ് വർഷങ്ങൾക്ക് മുൻപ് കാലിലെ മുൻകാലിൽ നീരുവന്നതോടെയാണ് ആന ദുരിതജീവിതത്തിൽ അകപ്പെട്ടത്. ചട്ടം പഠിപ്പിക്കുന്നതിന്റെ ഭാഗമായി പാപ്പാന്മാർ കാലിൽ കുത്തി വൃണപ്പെടുത്തിയതാണ് ആനയുടെ ദുരിതത്തിന് കാരണമായതെന്ന് നാട്ടുകാരും ആരോപിക്കുന്നുണ്ട്. ആദ്യ പാപ്പാന്റെ ഉപദ്രവത്തോടെയാണ് 19 വയസ് പ്രായം മാത്രമുള്ള നീലകണ്ഠൻ കിടപ്പിലായത്.

മുൻകാല് വീശി നടക്കാൻ സാധിക്കാതെ വന്നതോടെ തീറ്റിയെടുപ്പും ദുസഹമായി. പിന്നീട് ഭക്ഷണം കഴിക്കാനും നീലൻ മടിച്ച് തുടങ്ങി. ആനയെ മദപ്പാട് എന്ന പേരിലായിരുന്നു ശാസ്താം കോട്ടയിലെ ആനത്തറയിൽ തളച്ചത്. നീലകണ്ഠന്റെ ശോചനീയവസ്ഥയെക്കെതിരെ ദേവസ്വം ബോർഡും പ്രതികരിക്കാതെ ഇരുന്നതോടെയാണ് നാട്ടുകാരും ആനപ്രേമികളും പ്രശ്‌നത്തിൽ ഇടപെട്ടത്. തുടക്കത്തിൽ ചികിത്സ നൽകിയതിലെ പാളിച്ചയാണ് നീലകണ്ഠനെ പൂർണമായുംും ഇരുട്ടിലാഴ്‌ത്തിത്. 1994ൽ ശാസ്താംകോട്ടയിലെ മണികണ്ഠൻ എന്ന ആന ചരിഞ്ഞതോടെയാണ് പ്രവാസിയായ അജിത് വീയൂർ നീലകണ്ഠൻ എന്ന നീലകണ്ഠനെ നടയ്ക്കിരുത്തിയത്.

കാലിലെ നീര് രൂക്ഷമായതോടെ സിമന്റ് തറയിൽ നിൽക്കാൻ പോലും ആനയ്ക്ക് സാധിക്കാതെ വന്നു. പിന്നീട് ക്ഷേത്രത്തിനോട് ചേർന്നുള്ള പൂങ്കാവനത്തിലേക്ക് ആനയെ മാറ്റുകയായിരുന്നു. മാസങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ആനയെ കോട്ടൂരേക്ക് മാറ്റിയത്. ആനിമൽ ലീഗൽ ഫോഴ്‌സ് എന്ന സംഘടനയുടെ ഇടപെടലുകളെ തുടർന്ന് 2018 ഡിസംബർ 11 ന് കേരള ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. ഡിസംബർ 20 ന് ആനയെ അഴിച്ചു എന്ന് വനം വകുപ്പ് കോടതിയിൽ തെറ്റായ വിവരം നൽകി. പക്ഷെ ഡിസംബർ 22 ന് നീലനെ പരിചരിച്ചിരുന്ന പഴയ പാപ്പാനായ മനീഷ് തിരിച്ചെത്തിയതോടെയാണ് ആനയെ കെട്ടഴിക്കാൻ സാധിച്ചു.

ദേവസ്വം ബോർഡിന്റെ 20% ആനകൾ 2018 ൽ മതിയായ പരിചരണം ലഭിക്കാതെ ചത്തൊടുങ്ങിയിരുന്നു. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ വനം വകുപ്പിനെ നീലകണ്ഠന്റെ ചികിത്സ എൽപ്പിക്കരുതെന്ന് എന്ന ആനിമൽ ലീഗൽ ഫഴോഴ്‌സും കോടതിയിൽ വാദിച്ചിരുന്നു. ആഗ്രയിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് നീലനെ അയക്കണമെന്നാണ് ആനിമൽ ലീഗൽ ഫോഴ്‌സും ആവശ്വപ്പെട്ടിരുന്നത്.ആഗ്രവരെയുള്ള 2500 കിലോ മീറ്റർ ദൂരം ആനക്ക് സഞ്ചരിക്കാൻ പറ്റുമോ എന്ന ആശങ്കയാണ് കടുത്ത നിബന്ധനകളോടെ ആനയെ കോട്ടൂരിലേക്ക് മാറ്റാൻ കോടതി ഉത്തരവ് സ്വീകരിച്ചത്. ശാസ്താംകോട്ട ക്ഷേത്രത്തിൽ നിലകണ്ഠന്റെ ഭൗതികശരീരം പൊതുദർശനത്തിന് വച്ച ശേഷം അവിടെ തന്നെ സംസ്‌കാരിക്കുമെന്നാണ് അറിയാൻ കഴിയുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP