Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിമാനത്തിൽ നൽകിയ ഭക്ഷണം മൂലം രോഗം ബാധിച്ചു; നൂറോളം യാത്രക്കാർക്ക് ന്യൂയോർക്കിൽ ഇറങ്ങും മുമ്പ് കടുത്ത പനി; ജോൺ എഫ്.കെന്നഡി വിമാനത്താവളത്തിൽ ദുബായിൽ നിന്നും 500 യാത്രക്കാരുമായി ഇറങ്ങിയ എമിറേറ്റ്‌സ് വിമാനം തടഞ്ഞിട്ട് അധികൃതർ; നാണക്കേട് കൊണ്ട് തലതാഴ്‌ത്തി ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ എമിറേറ്റ്‌സ്; കാത്തിരിക്കുന്നത് കനത്ത പിഴയും നഷ്ടപരിഹാരവും

വിമാനത്തിൽ നൽകിയ ഭക്ഷണം മൂലം രോഗം ബാധിച്ചു; നൂറോളം യാത്രക്കാർക്ക് ന്യൂയോർക്കിൽ ഇറങ്ങും മുമ്പ് കടുത്ത പനി; ജോൺ എഫ്.കെന്നഡി വിമാനത്താവളത്തിൽ ദുബായിൽ നിന്നും 500 യാത്രക്കാരുമായി ഇറങ്ങിയ എമിറേറ്റ്‌സ് വിമാനം തടഞ്ഞിട്ട് അധികൃതർ; നാണക്കേട് കൊണ്ട് തലതാഴ്‌ത്തി ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ എമിറേറ്റ്‌സ്; കാത്തിരിക്കുന്നത് കനത്ത പിഴയും നഷ്ടപരിഹാരവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ലോകത്തില ഏറ്റവും വലിയ വിമാന കമ്പനിയാണ് എമിറേറ്റ്‌സ്. പ്രളയകാലത്ത് ഉൾപ്പെടെ മലയാളികളുടെ യാത്രയ്ക്ക് താങ്ങും തണലുമായ കമ്പനി. എന്നാൽ ഈ വിമാന കമ്പനി ഇന്ന് വലിയ പ്രതിസന്ധിയെ നേരിടുകയാണ്. ന്യൂയോർക്കിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാർക്കു രോഗബാധ കണ്ടതിനെ തുടർന്ന് വിമാനം തടഞ്ഞിട്ടുതോടെയാണ് ഇത്. വിമാന കമ്പനിയുടെ വിശ്വസ്തത പോലും ചോദ്യം ചെയ്യപ്പെടുന്ന സംഭവാണ് ഇത്. വിമാനക്കമ്പനിയുടെ സൽപേരിനെ ബാധിക്കുന്ന സംഭവമാണ് ഇത്.

യുഎസിലെ ജോൺ എഫ്.കെന്നഡി വിമാനത്താവളത്തിൽ പ്രാദേശിക സമയം രാവിലെ ഒൻപതു മണിക്കുശേഷമാണ് എമിറേറ്റ്‌സിന്റെ വിമാനം നിലത്തിറക്കിയത്. ദുബായിൽനിന്നു പുറപ്പെട്ട വിമാനത്താവളത്തിൽ 521 യാത്രക്കാരാണുള്ളത്.100 ലേറെ പേരും രോഗബാധിതരാണെന്ന് യു എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പകർച്ചവ്യാധി ഭീഷണി ഭയന്ന് വിമാനം പ്രധാന ടെർമിനലിൽ നിന്നും മാറ്റിയതായും , അടിയന്തിര വൈദ്യസഹായം ഉൾപ്പെടെയുള്ളവ ഒരുക്കിയിട്ടുണ്ടെന്നും ന്യൂയോർക്കി സിറ്റി മേയറുടെ പ്രസ് സെക്രട്ടറി എറിക് ഫിലിപ്‌സ് ട്വിറ്ററിൽ വ്യക്തമാക്കി. 

ദുബായിൽനിന്ന് ന്യൂയോർക്കിലേക്കു പോകുകയായിരുന്ന വിമാനത്തിലെ അസുഖബാധിതരായതെന്നു വിമാനക്കമ്പനിയുടെ വക്താവ് പറഞ്ഞു. വിമാനം പറന്നിറങ്ങിയ ഉടൻ ഇവർക്ക് ചികിത്സ നൽകിയതായും അറിയിച്ചു. ഭക്ഷ്യവിഷബാധയേറ്റതാണെന്നാണു ലഭിക്കുന്ന വിവരം. അസുഖബാധിതരൊഴിച്ചു മറ്റു യാത്രക്കാരെയെല്ലാം പോകാനനുവദിച്ചു. ഡോക്ടർമാരും എയർപോർട്ട് അഥോറിറ്റി പൊലീസും സംഭവ സ്ഥലത്തുണ്ട്. വിമാനം അവർ പരിശോധിക്കുകയും ചെയ്തു. ഇതിൽ നിന്നാണ് ഭക്ഷ്യ വിഷബാധയുടെ സൂചന കിട്ടിയത്. ഇത് ഐസ് ക്രീമിൽ നിന്ന് പകർന്നതാണെന്ന സൂചനയും ഉണ്ട്.

പനി ബാധിച്ചവരിൽ മൂന്ന് യാത്രക്കാരുടെ നില ഗുരതമായി. ഏഴ് ജീവനക്കാർക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിട്ടുണ്ട്. ഇവരുടെ രക്തപരിശോധനയും മറ്റും പൂർത്തിയായാലേ രോഗത്തിന്റെ യഥാർത്ഥ കാരണം പുറത്തു വരൂ. അതുകൊണ്ട് തന്നെ രോഗത്തിന്റെ യഥാർത്ഥ കാരണം അമേരിക്കൻ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ വിമാനത്തിൽ കയറും മുമ്പ് ചിലർക്ക് കടുത്ത പനിയുണ്ടായിരുന്നുവെന്ന വാദത്തെ യാത്രക്കാർ തന്നെ തള്ളിക്കളഞ്ഞു.

അതിനിടെ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എമിറേറ്റ്‌സ് കമ്പനി മാപ്പ് പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയാണ് കമ്പനിക്ക് പ്രധാനമെന്നും ട്വീറ്റ് ചെയ്തു. അതിനിടെ യാത്രക്കാർക്ക് വലിയ നഷ്ടപരിഹാരം കമ്പനി നൽകേണ്ടി വരുമെന്നാണ് സൂചന. വിമാനത്തിലെ ഭക്ഷണത്തിൽ നിന്ന് വിഷബാധയുണ്ടായ സാഹചര്യത്തിലാണ് ഇത്. ഈ വിമാനത്തിൽ ധാരളം മലയാളികളും ഉണ്ടായിരുന്നു. അവധി ആഘോഷം കഴിഞ്ഞ് മടങ്ങിയവരാണ് ഇതിൽ ഏറെയും. എയർബസ് 380ലാണ് പ്രശ്‌നങ്ങളുണ്ടായത്. ഇത് ലോകത്തെ ഏറ്റവും വലിയ എയർബസാണ്. ഇതിൽ 521 പേർക്ക് പരമാവധി യാത്ര ചെയ്യാം.

ഏറ്റവും മികച്ച അന്താരാഷ്ട്ര വിമാന കമ്പനിയാണ് എമിറേറ്റ്‌സ് എയർ. അന്താരാഷ്ട്ര തലത്തിലുള്ള വിമാന യാത്രക്കാരുടെ ഇടയിൽ നടത്തിയ വോട്ടിങിലാണ് 2016ലെ ലോകത്തെ ഏറ്റവും മികച്ച 100 വിമാനക്കമ്പനികളിൽ എമിറേറ്റ്‌സ് എയർ ഒന്നാം സ്ഥാനത്തെത്തിയത്. ഇതുകൊണ്ട് തന്നെ ലോകോത്തര സംവിധാനങ്ങലാണ് വിമാനത്തിൽ ഏർപ്പെടുത്താറുള്ളത്. ഇത്തരത്തിലൊരു കമ്പനിയാണ് അമേരിക്കയിൽ വിവാദത്തിൽ പെടുന്നത്. ആഗോള തലത്തിൽ ഇത് കമ്പനിക്ക് ഏറെ പ്രശ്‌നമായി മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP