Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വജ്രശോഭ കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച് വീണ്ടും എമിറേറ്റ്‌സ് എയർ; എ 380 വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് ലോഞ്ച് വജ്രത്തിൽ പൊതിഞ്ഞ ചിത്രം ഫോട്ടോഷോപ്പെന്ന് ചിലർ; ലോകത്തെ അത്ഭുതപ്പെടുത്തുന്ന വജ്രത്തിൽ പൊതിഞ്ഞ വിമാനത്തിന്റെ കഥ ഇങ്ങനെ

വജ്രശോഭ കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച് വീണ്ടും എമിറേറ്റ്‌സ് എയർ; എ 380 വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് ലോഞ്ച് വജ്രത്തിൽ പൊതിഞ്ഞ ചിത്രം ഫോട്ടോഷോപ്പെന്ന് ചിലർ; ലോകത്തെ അത്ഭുതപ്പെടുത്തുന്ന വജ്രത്തിൽ പൊതിഞ്ഞ വിമാനത്തിന്റെ കഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: എമിറേറ്റ്‌സ് എയർലൈൻ വജ്രശോഭ കൊണ്ട് വീണ്ടും ഞെട്ടിക്കുകയാണ് ലോകത്തെ. കമ്പനിയുടെ എ 380 വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് ലോഞ്ചിലെ വജ്രത്തിളക്കമാണ് ഇപ്പോൾ ലോകമാകെ ചർച്ചയാകുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ കമ്പനി തന്നെയാണ് തങ്ങളുടെ വിമാനത്തിനുള്ളിലെ വജ്രത്തിളക്കം ലോകത്തെ അറിയിച്ചത്. നേരത്തേ മുഴുവനായും വജ്രം പൊതിഞ്ഞ വിമാനം പ്രദർശിപ്പിച്ചും കമ്പനി ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. 'ഞങ്ങളുടെ ബ്ലിങ് 777 നിങ്ങൾക്ക് ഇഷ്ടപ്പെട്ടുവെന്ന് ഞങ്ങൾക്കറിയാം, അതിനാൽ ഇതാ എമിറേറ്റ്‌സ് 'ഡയമണ്ട്' എ 380 ഓൺബോർഡ് ലോഞ്ച്' എന്ന അടിക്കുറിപ്പോടെ ആണ് ഇപ്പോഴത്തെ ചിത്രം പുറത്തുവിട്ടത്.

ഡയമണ്ട് ഓൺബോർഡ് ലോഞ്ചിന്റെ ചിത്രം പുറത്തുവിട്ട് ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ദുബായ് ആസ്ഥാനമായുള്ള ലോകത്തെ ഏറ്റവുംവലിയ വിമാനക്കമ്പനികളിലൊന്നായ എമിറേറ്റ്സ് എയർലൈൻ. എമിറേറ്റ്സിന്റെ ഡയമണ്ട് എ 380 ഓൺബോർഡ് ലോഞ്ചിലെ സീറ്റുകളും ടേബിളുകളും മധ്യഭാഗത്തുള്ള സെർവിങ് സ്റ്റേഷനുമെല്ലാം വജ്രത്താൽ പൊതിഞ്ഞിട്ടുണ്ട്.

നേരത്തെയും വജ്രശോഭയാൽ തിളങ്ങുന്ന എമിറേറ്റ്സ് വിമാനത്തിന്റെ ചിത്രം എയർലൈൻ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. മുഴുവനായും വജ്രക്കല്ലുകൾ പതിച്ച വിമാനം ബ്ലിങ് 777 ലോകത്തെയാകെ അമ്പരപ്പിച്ചിരുന്നു. ആഡംബരത്തിനായി എമിറേറ്റ്സ് ഇങ്ങിനെയെല്ലാം ചെയ്യുമോ എന്നുപോലും പലരും ചിന്തിച്ചു.

എന്നാൽ ഏവരുടെയും സംശയങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് എമിറേറ്റ്സ് ഇക്കാര്യത്തിൽ വിശദീകരണവുമായി പിന്നീട് രംഗത്തെത്തിയത്. ട്വിറ്റർ പേജിലൂടെ പങ്കുവെച്ച വജ്രക്കല്ലുകൾ തിളങ്ങുന്ന എമറേറ്റ്സ് ബ്ലിങ് 777 എന്ന വിമാനം സാറ ഷക്കീൽ എന്ന ചിത്രകാരിയുടെ കരവിരുതാണ്. സാറ ഷക്കീൽ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട ചിത്രം 54,000-ത്തോളം ലൈക്കുകൾ സ്വന്തമാക്കിയതോടെ പിന്നീട് എമിറേറ്റ്സ് ചിത്രം തങ്ങളുടെ ട്വിറ്റർവഴി പങ്കുവെക്കുകയായിരുന്നു.

എന്നാൽ ഇപ്പോഴത്തെ ഫോട്ടോ സംബന്ധിച്ച് രണ്ട് തരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്. ആഡംബരത്തിനായി ഇത്രയധികം തുക ചെലവിടാമോ എന്ന നിലയിൽ ഒരുവിഭാഗം സംശയം പ്രകടിപ്പിക്കുമ്പോൾ ഇത് യാതാർത്ഥ്യമേ അല്ല എന്ന നിലപാടാണ് മറ്റൊരു കൂട്ടർക്ക്. തടി കൊണ്ടും സ്വർണ്ണ വർണം കൊണ്ടുമുള്ള പഴയ ഡിസൈൻ ഇതിനെക്കാൾ ഭംഗിയുള്ളതായിരുന്നു എന്നും ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ഇതെല്ലാം ഫോട്ടോഷോപ്പല്ലേ എന്ന് പറഞ്ഞ് തള്ളിക്കളയുന്നവരും ധാരാളമാണ്.

ഇത്തരം ചർച്ചകൾക്കെല്ലാം വഴി തെളിക്കുന്നത് സാറാ ഷക്കീൽ എന്ന ചിത്രകാരിയുടെ ഒരു ചെറു കുസൃതിയാണ്. അവരാണ് കഴിഞ്ഞ വർഷം ഇസ്ലാമാബാദിൽ നിന്നും മിലാനിലേക്ക് പറക്കുന്നതിന് മുമ്പ് എമിറേറ്റ്‌സ് എയറിന്റെ ചിത്രങ്ങൾ പകർത്തിയത്. പിന്നീട് കഴിഞ്ഞ ഡിസംബറിൽ ഇവർ ഇതിന് വജ്രങ്ങൾ വരച്ച് ചേർത്ത് സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കുകയായിരുന്നു. പിന്നീട് ഈ ചിത്രം എമിറേറ്റ്‌സ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും പങ്ക് വെച്ചു.

സാറാ ഷക്കീലിന്റെ ഏറ്റവും അവസാനത്തെ കരവിരുതാണ് ഇപ്പോൾ 'ഡയമണ്ട്' എ 380 ഓൺബോർഡ് ലോഞ്ച്' എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം. തടിയും സ്വർണവർണവും ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ലോഞ്ചിന് വജ്രശോഭ സാറ വരച്ച് ചേർക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP