Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുംബൈ അധോലോകത്തെ ഭീകരരെ ഉരുക്കുമുഷ്ടിയോടെ വിറപ്പിച്ച എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ്; മുപ്പത്തിയഞ്ചു വർഷത്തെ സർവീസിൽ 150 ക്രിമിനലുകളെ വെടിവച്ചു വീഴ്‌ത്തി ടൈം മാഗസിന്റെ കവർചിത്രം വരെയായ ആഗോള പ്രശസ്തൻ; ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും ഷാർപ്പ് ഷൂട്ടറുമായ സാദിഖ് കാല്യയെ ഏറ്റുമുട്ടലിൽ വധിച്ച മിടുമിടുക്കൻ; മുംബൈ പൊലീസിലെ എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് സർവീസ് അവസാനിപ്പിച്ച് ബിജെപിയിലേക്ക്; മോദിയുടെ അനുയായി ആകാൻ ഒരുങ്ങുന്ന പ്രദീപ് ശർമയുടെ കഥയിങ്ങനെ

മുംബൈ അധോലോകത്തെ ഭീകരരെ ഉരുക്കുമുഷ്ടിയോടെ വിറപ്പിച്ച എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ്; മുപ്പത്തിയഞ്ചു വർഷത്തെ സർവീസിൽ 150 ക്രിമിനലുകളെ വെടിവച്ചു വീഴ്‌ത്തി ടൈം മാഗസിന്റെ കവർചിത്രം വരെയായ ആഗോള പ്രശസ്തൻ; ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും ഷാർപ്പ് ഷൂട്ടറുമായ സാദിഖ് കാല്യയെ ഏറ്റുമുട്ടലിൽ വധിച്ച മിടുമിടുക്കൻ; മുംബൈ പൊലീസിലെ എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് സർവീസ് അവസാനിപ്പിച്ച് ബിജെപിയിലേക്ക്; മോദിയുടെ അനുയായി ആകാൻ ഒരുങ്ങുന്ന പ്രദീപ് ശർമയുടെ കഥയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മുംബൈ അധോലോകത്തെ വിറപ്പിച്ച എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് മഹാരാഷ്ട്രാ പൊലീസിലെ എൻകൗണ്ടർ സ്പെഷലസ്റ്റ് സർവീസ് അവസാനിപ്പിച്ച് ബിജെയിൽ ചേരാൻ പോകുന്നു. സർവീസിലെ കാലയിളവിൽ 150തിലേറെ ക്രിമിനലുകളെ ക്രിമിനലുളെ കൊലപ്പെടുത്തി ഭീകരരുടെ പേടിസ്വപ്‌നവുമായി മാറിയ മിടുമിടുക്കനായ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് ശർമ്മയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായി ആകാൻ ഒരുങ്ങുന്നത്. ഭീകരരുടെ പേടി സ്വപ്‌നമായി ആഗോള പ്രശസ്തനായ വ്യക്തിയാണ് പ്രദീപ്. ടൈം മാഗസിന്റെ കവർ ചിത്രം വരെയായി അദ്ദേഹം ഇടംപിടിച്ചിരുന്നു. മുപ്പത്തിയഞ്ചു വർഷത്തെ സർവീസ് അവസാനിപ്പിച്ചു കൊണ്ടാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്.

നിലവിൽ താനെ ആന്റി എക്സ്ടോർഷൻ സെൽ തലവനാണ് പ്രദീപ് ശർമ. ഡിജിപിക്കു രാജിക്കത്ത് അയച്ചതായും റിലീവിങ് ഓർഡറിനു കാത്തിരിക്കുകയാണെന്നും പ്രദീപ് ശർമ പറഞ്ഞു. മുംബൈയിലെ അന്ധേരിയിൽനിന്നോ നല്ലസൊപ്പാറയിൽനിന്നോ ശർമ ബിജെപി ടിക്കറ്റിൽ നിയമസഭയിലേക്കു മത്സരിച്ചേക്കും. രാജിവച്ച കാര്യം സ്ഥിരീകരിച്ച പ്രദീപ് ശർമ രാഷ്ട്രീയത്തിൽ ചേരുന്നതിനെക്കുറിച്ച് വ്യക്തമായി ഒന്നും പറയാൻ തയാറായില്ല. ്സ്വന്തം എൻജിഒ വഴി സാമൂഹ്യ സേവനം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ശർമ പറഞ്ഞു.

തൊണ്ണൂറുകളിൽ വിജയ് സലാസ്‌കർ, പ്രഫുൽ ഭോസലേ, അരുൺ ബൊറുഡേ തുടങ്ങിയവർക്കൊപ്പം മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന പൊലീസ് ഉദ്യോഗസ്ഥനാണ് പ്രദീപ് ശർമ. മുംബൈ അധോലോകത്തെയും ഭീകരരെയും ഉരുക്കുമുഷ്ടിയോടെ നേരിട്ട ശർമ 150ലേറെ ക്രിമിനലുകളെ വെടിവച്ചു വീഴ്‌ത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന ബിജെപി നേതാക്കളുമായി അദ്ദേഹം നേരത്തെ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. നൂറിലേറെ അധോലോക കുറ്റവാളികളെ വകവരുത്തിയ ശർമ, ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന മുംബൈയിലെ റാക്കറ്റിനെ ഒതുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു പ്രശസ്തനായിരുന്നു പ്രദീപ് ശർമ്മ. പിന്നീട് വ്യാജ ഏറ്റുമുട്ടൽ ആരോപണങ്ങൾ ഇദ്ദേഹത്തിനെതിരെ ഉയർന്നതോടെ ഈ ഇമേജിന് ഇടിവുണ്ടായി.

2008ൽ അധോലോക ബന്ധത്തിന്റെ പേരിൽ പുറത്താക്കപ്പെട്ട ശർമ മഹാരാഷ്ട്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും ഹൈക്കോടതിയും ക്ലീൻ ചിറ്റ് നൽകിയതിനെ തുടർന്ന് വീണ്ടും സർവീസിൽ പ്രവേശിക്കുകയായിരുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിനെ ഉൾപ്പെടെ ശർമ അറസ്റ്റ് ചെയ്തിരുന്നു. 1984ൽ മാഹിം പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടറായി ചേർന്ന ശർമ, വിനോദ് മത്കർ, പർവേശ് സിദ്ദിഖി, റഫീഖ് ഡബ്ബാവാല, സാദിഖ് കാലിയ തുടങ്ങി നൂറോളം അധോലോക കുറ്റവാളികളെ വകവരുത്തിയാണ് പ്രശസ്തിയാർജിച്ചത്. 2008ൽ അധോലോക ബന്ധത്തിന്റെ പേരിൽ പൊലീസിൽനിന്നു പുറത്താക്കിയ ശർമ മഹാരാഷ്ട്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും ഹൈക്കോടതിയും ക്ലീൻ ചിറ്റ് നൽകിയതിനെ തുടർന്ന് പിന്നീട് സർവീസിൽ തിരികെ പ്രവേശിച്ചു.

താനെ ക്രൈംബ്രാഞ്ചിലെ സേവനത്തിനിടെയാണ് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിനെ അറസ്റ്റ് ചെയ്യുന്നത്. ഗുണ്ടാത്തലവന്മാരും അധോലോക സംഘാംഗങ്ങളുമായുള്ള നേർക്കുനേർ ഏറ്റുമുട്ടലിലൂടെയാണു പ്രദീപ് ശർമ പേരെടുത്തത്. ഒരുകാലത്ത് ഇദ്ദേഹം അധോലോകത്തിനു പേടിസ്വപ്നമായിരുന്നു. ഏറ്റുമുട്ടി കീഴ്പ്പെടുത്തൽ എളുമല്ലെന്നു കണ്ടെത്തിയ അധോലോക സംഘം, ഇതേത്തുടർന്ന് അദ്ദേഹത്തെ പാട്ടിലാക്കാനുള്ള നീക്കം നടത്തി. ഈ നീക്കത്തിൽ അദ്ദേഹം കുടുങ്ങിയെന്നായിരുന്നു പൊലീസ് വിലയിരുത്തൽ. അധോലോകത്തിന്റെ 'അന്തകൻ' എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടത്.

ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും ഷാർപ്പ് ഷൂട്ടറുമായ സാദിഖ് കാല്യയെ 1999 ൽ ദാദറിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ വെടിവച്ചു വീഴ്‌ത്തിയത് പ്രദീപ് ശർമയാണ്. സുഭാഷ് താക്കൂർ സംഘത്തിലെ റഫിഖ് ഡബ്ബാവാലയെ 2001 ൽ വെടിവച്ചിട്ട പ്രദീപ്, ഛോട്ടാ രാജൻ സംഘത്തിലെ വിനോദ് മത്കറെയും വെടിവച്ചു കൊന്നിട്ടുണ്ട്. ഇരകളുടെ എണ്ണത്തിൽ ശർമയ്ക്കു തൊട്ടുപിന്നാലെ 82 പേരെ വകവരുത്തിയ റെക്കോർഡുമായി എസ്‌ഐ ദയാ നായ്ക്കുണ്ട്. ഇൻസ്പെക്ടർ പ്രഫുൽ ഭോസ്ലെ 77 പേരെയും രവീന്ദ്ര ആംഗ്രെ 51 പേരെയും വിജയ് സാലസ്‌കർ 40 പേരെയും വകവരുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP