Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചെറുവള്ളി എസ്‌റ്റേറ്റ് കൈയറാൻ ശ്രമിച്ചാൽ എന്തുവില കൊടുത്തും തടയും; എല്ലാ കോടതിവിധികളും സഭയ്ക്ക് അനുകൂലം; സഭ ഇവിടെ വിമാനത്താവളം പണിയുന്നില്ല; സർക്കാർ പണിയുന്നുവെന്ന് അറിഞ്ഞത് മാധ്യമങ്ങളിൽ നിന്ന്; സ്ഥലം വിട്ടുനൽകുന്നതും ആവശ്യപ്പെട്ടാൽ മാത്രം ചർച്ച ചെയ്യേണ്ട കാര്യം; അപവാദ പ്രചാരണത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സിനഡ് യോഗം

ചെറുവള്ളി എസ്‌റ്റേറ്റ് കൈയറാൻ ശ്രമിച്ചാൽ എന്തുവില കൊടുത്തും തടയും; എല്ലാ കോടതിവിധികളും സഭയ്ക്ക് അനുകൂലം; സഭ ഇവിടെ വിമാനത്താവളം പണിയുന്നില്ല; സർക്കാർ പണിയുന്നുവെന്ന് അറിഞ്ഞത് മാധ്യമങ്ങളിൽ നിന്ന്; സ്ഥലം വിട്ടുനൽകുന്നതും ആവശ്യപ്പെട്ടാൽ മാത്രം ചർച്ച ചെയ്യേണ്ട കാര്യം; അപവാദ പ്രചാരണത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സിനഡ് യോഗം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം വരുന്നതും കൈയേറാനുള്ള നീക്കവും സംബന്ധിച്ച് സഭയുടെ ബിലിവേഴ്സ് ചർച്ചിന്റെ ഔദ്യോഗിക പ്രതികരണം. ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ച എല്ലാ കോടതി വിധികളും (ഹൈക്കോടതി, സുപ്രീംകോടതി) അടക്കം സഭയ്ക്ക് അനുകൂലമാണ്. സുപ്രീംകോടതി വിധി അംഗീകരിക്കാതെ സഭയുടെ സ്ഥലം അതിക്രമിച്ചു കയറാനുള്ള നീക്കം എന്തു വില കൊടുത്തും ചെറുക്കാൻ ഇന്ന് സമാപിച്ച സിനഡും സഭാ കൗൺസിലും തീരുമാനിച്ചതായി സഭയുടെ പിആർഒ ഫാ സിജോ പന്തപ്പള്ളിൽ അറിയിച്ചു.

ചെറുവള്ളി എസ്റ്റേറ്റിൽ സഭ എയർ പോർട്ട് പണിയുന്നില്ല. സർക്കാർ പണിയാനുദ്ദേശിക്കുന്ന കാര്യം മാധ്യമങ്ങളിൽ നിന്നു മാത്രമാണ് അറിഞ്ഞത്. നാളിതു വരെയായി ഔദ്യോഗിക ചർച്ചയോ ആശയവിനിമയമോ സർക്കാരുമായി ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. സ്ഥലം വിട്ടു കൊടുക്കുന്ന കാര്യം സർക്കാർ ആവശ്യപ്പെട്ടാൽ മാത്രം ചർച്ച ചെയ്യേണ്ടതാണ്. അല്ലാത്തിടത്തോളം അതിന് പ്രസക്തിയില്ലെന്നും കൗൺസിൽ വിലയിരുത്തി. ചില സംഘടനകളും വ്യക്തികളും ദുരുദ്ദേശത്തോടെ സഭയ്ക്കെതിരേ അപവാദ പ്രചാരണം അഴിച്ചു വിടുകയും സഭയുടെ സ്ഥലം കൈയേറാൻ ശ്രമിക്കുന്നതും അംഗീകരിക്കാൻ കഴിയില്ല. അതിനെതിരേ ശക്തമായി പ്രതിഷേധിക്കുവാനും കൗൺസിൽ തീരുമാനിച്ചു.

ഇത്തരക്കാർക്കെതിരേ സർക്കാർ നടപടി സ്വീകരിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. സഭ ഒരു സ്ഥലവും കൈയേറിയിട്ടില്ല. നിലവിലുള്ള നിയമങ്ങൾ പാലിച്ച് രജിസ്ട്രേഷൻ നടത്തിയ സ്ഥലം വർഷങ്ങൾക്ക് ശേഷമാണ് ചില തൽപര കക്ഷികൾ മുൻകൈയെടുത്ത് വിവാദമാക്കിയത്. രാജ്യത്തെ നിയമങ്ങൾ പാലിച്ചാണ് സഭ പ്രവർത്തിക്കുന്നത്. കോടതിയുടെ വിധി അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.

ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് വിട്ടുനൽകേണ്ടതില്ലെന്ന് ബിലീവേഴ്‌സ് ചർച്ച് തീരുമാനിച്ചിരുന്നു. ശബരിമല എല്ലാദിവസവും തുറക്കാനും അതിനു വിനോദസഞ്ചാരപദവി നൽകാനും ശ്രമിക്കുന്നതായി ഒരുകൂട്ടം വിശ്വാസികൾ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

ബിലീവേഴ്‌സ് ചർച്ച് ചെറുവള്ളി ഭൂമി വിട്ടുനൽകുന്നത് ഇതിനനുകൂലമായതിനാലാണെന്നു വിമർശനമുയർന്നു. ശബരിമല പരിപാവനമായി കാണുന്നയിടമാണെന്നും അതിനു ദോഷമെന്നുവരുന്ന ഒരുകാര്യത്തിനും ഭൂമി വിട്ടുനൽകില്ലന്നും സഭാ പി.ആർ.ഒ. ഫാ.സിജോ പന്തപ്പള്ളിൽ പറഞ്ഞിരുന്നു.

കഴിഞ്ഞദിവസം, ഹാരിസൺ ഭൂമികളിൽനിന്നു സോപാധികമായി നികുതി സ്വീകരിക്കാനും സർക്കാരിനു ഭൂമി മടക്കിക്കിട്ടാൻ അതതു സിവിൽ കോടതികളിൽ കേസ് നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. ഹാരിസൺ ബിലീവേഴ്‌സ് ചർച്ചിനു വിറ്റ 2263 ഏക്കർ ഭൂമിയാണ് നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയത്. സ്വകാര്യ ദേവസ്വത്തിൽനിന്ന് 1947-ൽ ഹാരിസൺ സ്വന്തമാക്കിയ ഭൂമിയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP