Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കശുമാവു തോട്ടത്തിൽ എൻഡോസൾഫാൻ തളിച്ചതു മൂലം യാതൊരു രോഗവും ഉണ്ടായിട്ടില്ലെന്ന കാസർകോട് കലക്ടറുടെ പ്രസ്താവനയെ ചൊല്ലി വിവാദം; കേരള സർക്കാറും സുപ്രീംകോടതിയും എൻഡോ സൾഫാൻ നിരോധിച്ച സാഹചര്യത്തിൽ കലക്ടറുടെ കസേരയിലിരുന്ന് ഇങ്ങനെ പറയാൻ ഡോ. ഡി. സജിത്ത് ബാബുവിന് അവകാശമില്ലെന്ന് എൻഡോ സൾഫാൻ പീഡിത മുന്നണി; കലക്ടറെ പിന്തുണച്ച് ശാസ്ത്രീയ പഠനം ആവശ്യപ്പെട്ടും അപമാന വിമോചന സമിതി നേതാക്കളും

കശുമാവു തോട്ടത്തിൽ എൻഡോസൾഫാൻ തളിച്ചതു മൂലം യാതൊരു രോഗവും ഉണ്ടായിട്ടില്ലെന്ന കാസർകോട് കലക്ടറുടെ പ്രസ്താവനയെ ചൊല്ലി വിവാദം; കേരള സർക്കാറും സുപ്രീംകോടതിയും എൻഡോ സൾഫാൻ നിരോധിച്ച സാഹചര്യത്തിൽ കലക്ടറുടെ കസേരയിലിരുന്ന് ഇങ്ങനെ പറയാൻ ഡോ. ഡി. സജിത്ത് ബാബുവിന് അവകാശമില്ലെന്ന് എൻഡോ സൾഫാൻ പീഡിത മുന്നണി; കലക്ടറെ പിന്തുണച്ച് ശാസ്ത്രീയ പഠനം ആവശ്യപ്പെട്ടും അപമാന വിമോചന സമിതി നേതാക്കളും

രഞ്ജിത്ത് ബാബു

കാസർഗോഡ്: എൻഡോ സൾഫാൻ വിഷയത്തിൽ ജില്ലാ കലക്ടർ ഡോ. ഡി. സജിത്ത് ബാബുവിന്റെ പ്രസ്താവനയെ ചൊല്ലി വിവാദങ്ങൾ കത്തിപടരുന്നു. ജില്ലാ കലക്ടറെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് എൻഡോ സൾഫാൻ പീഡിത മുന്നണിയും ജില്ലാ കലക്ടർക്ക് പിൻതുണയുമായി എൻഡോ സൾഫാൻ അപമാന വിമോചന സമിതിയും പ്രത്യക്ഷമായി രംഗത്തിറങ്ങി. കാസർഗോട് ജില്ലയിലെ പ്ലാൻന്റേഷൻ കോർപ്പറേഷന്റെ കശുമാവു തോട്ടത്തിൽ എൻഡോ സൾഫാൻ തളിച്ചതു മൂലം യാതൊരു രോഗമുണ്ടായിട്ടില്ലെന്നും രോഗമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും കലക്ടർ നടത്തിയ പ്രസ്താവനയാണ് എൻഡോ സൾഫാൻ പീഡിത മുന്നണിയെ സമരത്തിനിറക്കാൻ കാരണമായത്.

കേരള സർക്കാറും സുപ്രീം കോടതിയും എൻഡോ സൾഫാൻ നിരോധിച്ച സാഹചര്യത്തിൽ കലക്ടറുടെ കസേരയിലിരുന്ന് ഇങ്ങിനെ പറയാൻ അദ്ദേഹത്തിന് അവകാശമില്ലെന്ന് പീഡിത മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണൻ ' മറുനാടൻ മലയാളിയോട് ' പറഞ്ഞു. കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ന് കലക്ടേറ്റിന് മുന്നിൽ പീഡിത മുന്നണി ധർണ നടത്തുകയാണ്. കാർഷിക ശാസ്ത്രജ്ഞൻ കൂടിയായ ജില്ലാ കലക്ടർ പറഞ്ഞത് ഇങ്ങിനെ:

'എൻഡോ സൾഫാൻ മൂലം ഏതെങ്കിലും വ്യക്തികൾക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടുണ്ടെങ്കിൽ വ്യക്തിപരമായും ഔദ്യോദികമായും താൻ അവർക്കൊപ്പമാണ്.' എന്നാൽ കലക്ടറുടെ വാക്കുകൾ ചില മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. ഏതൊരു കീടനാശിനിയേയും പോലെ കൃത്യമായ അളവിൽ ഉപയോഗിച്ചില്ലെങ്കിൽ എൻഡോ സൾഫാനും വിഷമയമായി മാറും. അങ്ങിനെ വിഷമയമായതു മൂലം ആർക്കെങ്കിലും ആരോഗ്യ പ്രശ്നമുണ്ടെങ്കിൽ താൻ അവർക്കൊപ്പമാണ് നിലകൊള്ളുകയെന്നും കലക്ടർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ സംഭവത്തോടെ കലക്ടറെ ക്രൂശിക്കാനാണ് ചിലരുടെ ശ്രമം. കാർഷിക ശാസ്ത്രജ്ഞൻ കൂടിയായ ജില്ലാ കലക്ടറുടെ അഭിപ്രായത്തെ സ്വാഗതം ചെയ്തു കൊണ്ടാണ് എൻഡോ സൾഫാൻ അപമാന വിമോചന സമിതി രംഗത്തെത്തിയത്. കലക്ടർക്ക് പിൻതുണ പ്രഖ്യാപിച്ചു കൊണ്ട് ഇനിയെങ്കിലും ശാസ്ത്ര സത്യം പുറത്ത് വരേണ്ടത് അനിവാര്യമാണെന്ന് എൻഡോ സൾഫാൻ അപമാന വിമോചന സമിതി നേതാവ് എം. ഗംഗാധരൻ നായർ പറയുന്നു.

എൻഡോസൾഫാൻ കീടനാശിനി കൊണ്ട് ആരും രോഗികളായിട്ടില്ലെന്നും ഇതിലെ അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തിരുന്നു. എൻഡോസൾഫാൻ മൂക്ക് പോലും പൊത്താതെ കുറ്റിപമ്പ് കൊണ്ട് തളിക്കുകയും ഹെലികോപ്റ്ററിൽ നിറക്കുകയും ചെയ്ത പ്ലാന്റേഷൻ കോർപ്പറേഷൻ ജീവനക്കാരനായ ബോവിക്കാനത്തെ എം ഗംഗാധരൻ നായരാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. എൻഡോസൾഫാൻ ഇരകളെന്ന് പറയുന്ന 4500 പേരിൽ ഒരാൾക്ക് പോലും ഇ#ൗ കീടനാശിനി തളിച്ചതിന്റെ പേരിൽ രോഗം വന്നിട്ടില്ലെന്ന് ഗംഗാധരൻ നായർ മറുനാടൻ മലയാളിയോട് പറഞ്ഞു.

വിജിലൻസ് ഡയറക്ടർ ആയിരുന്ന ജേക്കബ് തോമസിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ കലക്ട്രേറ്റിൽ നിന്നായി കണ്ടെടുത്ത രേഖകൾ പ്രകാരം നിരവധി പേർ എൻഡോസൾഫാൻ ആനുകൂല്യം തട്ടിയെടുത്തതായി തെളിവ് ലഭിച്ചിരുന്നു. അങ്ങനെയെങ്കിൽ എൻഡോസൾഫാൻ തളിക്കുന്ന ജോലിയിലേർപ്പെട്ട നാനൂറിലേറെ പേർക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന് ഗംഗാധരൻ നായർ ഹരജിയിൽ പറയുന്നു. 1982 മുതൽ പ്ലാന്റേഷൻ കോർപ്പറേഷൻ തൊഴിലാളിയായ ഗംഗാധരൻ നായരും നാനൂറോളം തൊഴിലാളികളും എൻഡോസൾഫാൻ തളിക്കുന്നതിൽ വ്യാപൃതരായിരുന്നു. ആദ്യത്തെ പത്ത് വർഷക്കാലം കുറ്റിപമ്പ് കൊണ്ട് മൂക്ക് പോലും പൊത്താതെ ജോലി ചെയ്തു.

ഈ കീടനാശിനി തളിക്കുന്നതിന് സമീപം വെച്ച് കഞ്ഞിവെച്ച് കുടിച്ചവരാണ് തൊഴിലാളികളായ നാനൂറിലേറെ പേരും. എന്നാൽ അവർക്കൊന്നും എൻഡോസൾഫാൻ കൊണ്ട് ഒരു രോഗവും ഉണ്ടായിട്ടില്ല. രാഷ്ട്രീയപാർട്ടികളും ചില സന്നദ്ധസംഘടനകളും അംഗൻവാടി അധികൃതരും ആശാവർക്കർമാരും ചേർന്ന് എൻഡോസൾഫാൻ ദുരിതബാധിതരുടെ ലിസ്റ്റുണ്ടാക്കുകയാണ് ചെയ്തത്. കാസർകോട്ടെ ചില ഡോക്ടർമാർ കണ്ണടച്ച് എൻഡോസൾഫാൻ ഇരകളെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

ഇതാണ് ഇത്രയേറെ രോഗികൾ ഉണ്ടായതെന്ന് ഗംഗാധരൻ നായർ മറുനാടൻ മലയാളിയോട് വിശദീകരിച്ചു. എൻഡോസൾഫാൻ വെറും കൈകൾ കൊണ്ട് കലക്കിയാണ് കശുമാവിൻ തോട്ടത്തിൽ തളിച്ചിരുന്നത്. അന്നൊന്നും ആരോഗ്യവകുപ്പോ സർക്കാരോ ഇത് മാരകവിഷമാണെന്ന് പറഞ്ഞിരുന്നില്ല. മാരകവിഷമായിരുന്നുവെങ്കിൽ യാതൊരു സുരക്ഷിതത്വവുമില്ലാതെ നേരിട്ട് കീടനാശിനിയുമായി ബന്ധപ്പെട്ട നാനൂറ് പേരിൽ ഒരാൾക്കോ അവരുടെ മക്കൾക്കോ ഇത് മൂലം ഉള്ള രോഗബാധയുണ്ടാകേണ്ടതാണെന്ന് ഗംഗാധരൻ നായർ പറഞ്ഞു. ജില്ലാ കലക്ടറെ അനുകൂലിച്ചും പ്രതികൂലിച്ചും സംഘടനകൾ രംഗത്ത് വന്നതോടെ എൻഡോ സൾഫാൻ വിഷയം വീണ്ടും സജീവമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP