Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒറ്റയ്ക്ക് തലസ്ഥാന നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് താമസിക്കാൻ ഒരുക്കിയ എന്റെ കൂട് പദ്ധതി വൻ വിജയം; ആറ് മാസം പിന്നിടുമ്പോൾ പദ്ധതിക്ക് എങ്ങും നല്ല പ്രതികരണം മാത്രം; ഇതുവരെ കൂടിനുള്ളിൽ ധൈര്യമായി അന്തിയുറങ്ങിയത് മൂവായിരത്തിലധികം വനിതകൾ; മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി സാമൂഹ്യനീതി വകുപ്പ്; കൈയടിക്കാം പിണറായി സർക്കാരിന്റെ ഈ സ്ത്രീ സുരക്ഷാ മോഡലിന്

ഒറ്റയ്ക്ക് തലസ്ഥാന നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് താമസിക്കാൻ ഒരുക്കിയ എന്റെ കൂട് പദ്ധതി വൻ വിജയം; ആറ് മാസം പിന്നിടുമ്പോൾ പദ്ധതിക്ക് എങ്ങും നല്ല പ്രതികരണം മാത്രം; ഇതുവരെ കൂടിനുള്ളിൽ ധൈര്യമായി അന്തിയുറങ്ങിയത് മൂവായിരത്തിലധികം വനിതകൾ; മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി സാമൂഹ്യനീതി വകുപ്പ്; കൈയടിക്കാം പിണറായി സർക്കാരിന്റെ ഈ സ്ത്രീ സുരക്ഷാ മോഡലിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ അസമയത്ത് എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി കഴിയുവാനൊരിടം എന്ന ലക്ഷ്യത്തിൽ സംസ്ഥാന സർക്കാർ സ്ഥാപിച്ച എന്റെ കൂട് പദ്ധതി വൻ വിജയം. ആറ് മാസം പിന്നിടുമ്പോൾ മൂവായിരത്തിലധികം സ്ത്രീകളും കുട്ടികളുമാണ് സർക്കാരിന്റെ ഈ സംവിധാനം ഉപയോഗിച്ചത്. തലസ്ഥാന നഗരത്തിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യമായി സുരക്ഷിത താമസ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജയുടെ നിർദേശപ്രകാരം 'എന്റെ കൂട് 'പദ്ധതി തുടങ്ങിയത്. തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിന്റെ എട്ടാം നിലയിൽ പ്രവർത്തിക്കുന്ന എന്റെ കൂട് അതിഥി ഭവനം ഇതിനകം 3300 സ്ത്രീകൾക്കാണ് രാത്രികാല സുരക്ഷിത താമസ സങ്കേതമായി തീർന്നത്.

കഴിഞ്ഞ നവംബറിലാണ്. ഒരേ സമയം 50 പേർക്ക് താമസിക്കാൻ കഴിയുന്ന ശീതീകരിച്ച താമസ സൗകര്യം ആരംഭിച്ചത്. രാത്രിയിൽ സൗജന്യ ഭക്ഷണവുമുണ്ട്. പിഎസ്‌സി പരീക്ഷകൾക്കും മറ്റു സർക്കാർ സംബന്ധമായ ആവശ്യങ്ങൾക്കും എത്തുന്ന സ്ത്രീകളാണ് കൂടുതലും എത്താറുള്ളത്. ദിവസം 20 പേർവരെ താമസിക്കാനെത്തുന്നുണ്ട്. വിവിധ ജില്ലകളിൽനിന്നും ആർസിസി, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലേക്ക് ചികിത്സയ്ക്കായി വരുന്നവരും താമസത്തിനായി ഇവിടെ എത്താറുണ്ട്.

മൂന്നുദിവസംവരെ തുടർച്ചയായി കൂടിൽ താമസിക്കാം. ഒപ്പം താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നു. തിരിച്ചറിയൽ രേഖയുള്ളവർക്കാണ് താമസം അനുവദിക്കുന്നത്. വരുന്നവരുടെ വിവരങ്ങളടങ്ങിയ രജിസ്റ്ററും സൂക്ഷിക്കുന്നുണ്ട്. എത്തുന്നവർ എല്ലാവർക്കും മികച്ച അഭിപ്രായമാണ് കൂടിനെക്കുറിച്ചുള്ളത്. നിലവിൽ സാമൂഹികനീതി വകുപ്പിന്റെ കീഴിലാണ് എന്റെ കൂട് പ്രവർത്തിക്കുന്നത്. കുടുംബശ്രീ വഴിയാണ് ഇവിടേക്ക് ജീവനക്കാരെ നിയോഗിക്കുന്നത്.

എയർ കണ്ടീഷൻ ചെയ്ത റൂമുകൾ ആണ് വൺ ഡേ ഹോമിൽ. തമ്പാനൂർ ബസ് ടെർമിനലിന്റെ എട്ടാംനിലയിലാണ് 1,650 ചതുരശ്ര മീറ്ററുള്ള അഭയകേന്ദ്രം പ്രവർത്തിക്കുന്നത്. 22 ലക്ഷം ആണ് ഇന്റീരിയർ സൗകര്യങ്ങൾ ഒരുക്കാൻ ചെലവാക്കിയത്. 'സാധാരണ, സ്ത്രീകൾക്ക് ഹോട്ടലുകളിൽ കുറച്ചു ദിവസം താമസിക്കാൻ വൻ തുകയാണ് ചെലവാവുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് വൃത്തിയും സുരക്ഷിതവുമായ താമസ സൗകര്യം കുറഞ്ഞ ചെലവിൽ ഒരുക്കികൊടുക്കുക എന്നാണ് പദ്ധതിയിലുടെ ലക്ഷ്യം വച്ചത്. ഇതിന് ആവശ്യമായ ഫണ്ട് സർക്കാർ നൽകിയിട്ടുണ്ട്.

നഗരത്തിലെത്തുന്ന നിർധനരായ സ്ത്രീകൾക്കും 12 വയസ്സു വരെയുള്ള കുട്ടികൾക്കും ഇവിടെ പ്രവേശനം ലഭിക്കും. വൈകിട്ട് അഞ്ചു മുതൽ രാവിലെ ഏഴു വരെ അമ്മമാർക്കും കുട്ടികൾക്കും സൗജന്യമായി സുരക്ഷിത വിശ്രമ സൗകര്യം ഉറപ്പു വരുത്തുന്ന രീതിയിലാണ് ക്രമീകരണം. തുടർച്ചയായി മൂന്നു ദിവസം വരെ ഈ സൗകര്യം വിനിയോഗിക്കാം.

ഒരേസമയം 50 പേർക്ക് താമസിക്കാൻ സൗകര്യമുള്ള ശീതികരിച്ച മുറികളും അടുക്കളയും ശുചിമുറികളും ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. 24 മണിക്കൂറും സുരക്ഷാ കാവലുള്ള ഇവിടെ ഭക്ഷണവും താമസവും സൗജന്യമാണ്. ജില്ലാ ഭരണകൂടം, പൊലീസ്, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ജില്ലാ സാമൂഹികനീതി ഓഫിസറുടെ മേൽനോട്ടത്തിലാണ് പദ്ധതി. രണ്ടു വാച്ച്മാൻ, മാനേജർ, രണ്ടു മിസ്ട്രസുമാർ എന്നിങ്ങനെ ആറുപേരാണ് മേൽനോട്ടവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി ഉള്ളത്. 'എന്റെ കൂട്' പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് സാമൂഹികനീതി വകുപ്പിന്റെ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP