Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനുജനെയും കൂട്ടുകാരനെയും ജീവിതത്തിലേക്ക് എടുത്തുയർത്തി താഴ്ന്നു പോയത് മരണത്തിലേക്ക്; ആന്തരികാവയവങ്ങളിൽ കയറിയ ചെളി വെള്ളവുമായി ജീവന് വേണ്ടി മല്ലടിച്ചത് നാലുനാൾ; നാട്ടുകാരുടെ പ്രാർത്ഥനയും പ്രയത്‌നവും വിഫലമാക്കി കണ്ണടച്ചത് ഒരു നാടിനെയാകെ കണ്ണീരിലാഴ്‌ത്തി; മുഹമ്മദ് ഫിറോസിന് സർവോത്തം ജീവൻ രക്ഷാ പതക് പുരസ്‌കാരം ലഭിക്കുമ്പോൾ ആദരിക്കപ്പെടുന്നത് പതിനാലുകാരന്റെ സ്‌നേഹവും ധീരതയും

അനുജനെയും കൂട്ടുകാരനെയും ജീവിതത്തിലേക്ക് എടുത്തുയർത്തി താഴ്ന്നു പോയത് മരണത്തിലേക്ക്; ആന്തരികാവയവങ്ങളിൽ കയറിയ ചെളി വെള്ളവുമായി ജീവന് വേണ്ടി മല്ലടിച്ചത് നാലുനാൾ; നാട്ടുകാരുടെ പ്രാർത്ഥനയും പ്രയത്‌നവും വിഫലമാക്കി കണ്ണടച്ചത് ഒരു നാടിനെയാകെ കണ്ണീരിലാഴ്‌ത്തി; മുഹമ്മദ് ഫിറോസിന് സർവോത്തം ജീവൻ രക്ഷാ പതക് പുരസ്‌കാരം ലഭിക്കുമ്പോൾ ആദരിക്കപ്പെടുന്നത് പതിനാലുകാരന്റെ സ്‌നേഹവും ധീരതയും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുഹമ്മദ് ഫിറോസിന് ഉന്നത ജീവൻ രക്ഷാ പുരസ്‌കാരമായ സർവോത്തം ജീവൻ രക്ഷാ പതക് പ്രഖ്യാപിക്കുമ്പോഴും ഒരു നാട് ആ ഒമ്പതാം ക്ലാസുകാരനെ ഓർത്ത് കണ്ണീരണിയുകയാണ്. സ്വന്തം അനുജനെയും കൂട്ടുകാരനെയും ജീവിതത്തിലേക്ക എടുത്തുയർത്തിയിട്ട് സ്വയം മരണത്തിന് കീഴടങ്ങിയ ധീരനായ ബാലനെ കുറിച്ച് അഭിമാനം കൊള്ളുമ്പോഴും ഉറ്റവർക്കും നാട്ടുകാർക്കും കണ്ണുനീരടക്കാനാകുന്നില്ല. ക്ലാസിലെ മിടുക്കനായ വിദ്യാർത്ഥിക്കു വേണ്ടി പ്രാർത്ഥനയോടെ കാത്തിരുന്ന സിറ്റി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകർക്കും കൂട്ടുകാർക്കും നാട്ടുകാർക്കും സങ്കടം ബാക്കിയാക്കിയാണ് അവൻ യാത്രയായതെങ്കിലും രാജ്യം അവനെ, അവന്റെ ധീരതയെ ആദരിക്കുകയാണ്.

2018 ജൂലായ് അഞ്ചിനാണ് കണ്ണൂർ ആദികടലായിക്ക് സമീപം കാനാമ്പുഴയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഫിറോസിന്റെ അനുജൻ എട്ടാംക്ലാസുകാരനായ ഫഹദും കൂട്ടുകാരൻ മുഫാസും പുഴയിൽവീണത്. ഇവരെ കരയ്ക്ക് കയറ്റുന്നതിനിടെ ഫിറോസ് ചെളിയിൽ മുങ്ങിത്താഴുകയായിരുന്നു.

സമീപത്തുണ്ടായിരുന്നവരുടെ സഹായത്തോടെ ഫഹദിനെയും സുഹൃത്തിനെയും കരയ്ക്കു കയറ്റുന്നതിനിടെ ഫിറോസ്(14) ചെളിയിൽ മുങ്ങിത്താഴ്ന്നു പോയി. തിരച്ചിലിനൊടുവിൽ പുഴയിൽ നിന്നു കണ്ടെടുക്കുമ്പോൾ ആന്തരികാവയവങ്ങളിലെല്ലാം ചെളിവെള്ളം കയറി അബോധാവസ്ഥയിലായിരുന്നു. ജീവന്റെ നേർത്ത തുടിപ്പു മാത്രമുണ്ടായിരുന്ന ഫിറോസ് നാലു ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞു. ചികിത്സയ്ക്കു പണം തടസ്സമായപ്പോൾ സ്‌കൂൾ അദ്ധ്യാപകർ പിരിവെടുത്തു നൽകി, അവന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കാത്തിരുന്നു. മെച്ചപ്പെട്ട ചികിത്സയ്ക്കായി കൂടുതൽ തുക സമാഹരിക്കാൻ നാട്ടുകാരും ശ്രമിക്കുന്നതിനിടെയാണു ഫിറോസ് യാത്രയായത്.

തിരച്ചിലിനൊടുവിൽ പുഴയിൽനിന്ന് കണ്ടെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്നു. ആന്തരികാവയവങ്ങളിൽ ചെളിവെള്ളം കയറിയതിനാൽ ഉടൻതന്നെ വിദഗ്ധ ചികിത്സയ്ക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ഒരുനാടിനെയാകെ ദുഃഖത്തിലാഴ്‌ത്തി നാലുദിവസത്തിനുശേഷം മരണം ഫിറോസിനെ തട്ടിയെടുത്തു. ഇതിനിടയിൽ, മകനില്ലാത്തവീട്ടിലേക്കില്ല എന്ന് പറഞ്ഞ് മകൻ വിടപറയുന്നതിന് രണ്ടു നാൾ മുന്നേ അവന്റെ പിതാവ് ആശുപത്രി വിട്ട് പോയിരുന്നു. പിന്നീട് ആശുപത്രി വിട്ടിറങ്ങിയ പിതാവിനെ മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ കണ്ടെത്തി.

ലോകകപ്പ് ഫുട്ബോൾ നടക്കുന്നതിനിടെയായിരുന്നു ഫിറോസിന്റെ മരണം. പക്ഷേ, തന്റെ ഇഷ്ട ടീമായ ഫ്രാൻസ് ഫൈനലിൽ പ്രവേശിച്ചതും കപ്പടിച്ചതും കാണാൻ അവന് വിധിയുണ്ടായില്ല. അനുജനെയും സുഹൃത്തിനെയും അപകടത്തിൽനിന്ന് രക്ഷപ്പെടുത്തി അവൻ മരണത്തിലേക്ക് മുങ്ങിപ്പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP