Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇ പി ജയരാജൻ വ്യവസായ മന്ത്രിയായി മടങ്ങിയെത്തിയപ്പോൾ നിയമസഭയിൽ സീറ്റ് നഷ്ടമായത് മന്ത്രി എ കെ ബാലന്; മടങ്ങിവരവിലെ ആദ്യ സമ്മേളനത്തിൽ ഇരിപ്പിടം മുഖ്യന്റെ തൊട്ടടുത്ത്; മന്ത്രിസഭാ യോഗത്തിലും ഇരിപ്പിലും രണ്ടാമനായി ഇ പി തന്നെ! പിണറായി അമേരിക്കയ്ക്ക് പോകുമ്പോൾ മുഖ്യമന്ത്രി 'ഇൻചാർജ്ജും' കണ്ണൂരിലെ കരുത്തന് തന്നെയാകും; വീണ്ടും യുഡിഎഫ് ബ്ലോക്കിലെത്തി കെഎം മാണി

ഇ പി ജയരാജൻ വ്യവസായ മന്ത്രിയായി മടങ്ങിയെത്തിയപ്പോൾ നിയമസഭയിൽ സീറ്റ് നഷ്ടമായത് മന്ത്രി എ കെ ബാലന്; മടങ്ങിവരവിലെ ആദ്യ സമ്മേളനത്തിൽ ഇരിപ്പിടം മുഖ്യന്റെ തൊട്ടടുത്ത്; മന്ത്രിസഭാ യോഗത്തിലും ഇരിപ്പിലും രണ്ടാമനായി ഇ പി തന്നെ! പിണറായി അമേരിക്കയ്ക്ക് പോകുമ്പോൾ മുഖ്യമന്ത്രി 'ഇൻചാർജ്ജും' കണ്ണൂരിലെ കരുത്തന് തന്നെയാകും; വീണ്ടും യുഡിഎഫ് ബ്ലോക്കിലെത്തി കെഎം മാണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇ പി ജയരാജൻ വ്യവസായ മന്ത്രിയായി മടങ്ങിയെത്തിയപ്പോൾ നിയമസഭയിൽ സീറ്റ് നഷ്ടമായത് മന്ത്രി എ കെ ബാലന്. പ്രളയത്തെക്കുറിച്ച് ചർച്ച ചെയ്യാനായി പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മന്ത്രിസഭയിലെ സ്ഥാനം വ്യക്തമാക്കുന്ന സീറ്റു പുനക്രമീകരണം വീണ്ടം നടത്തിയത്. വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിൽ തന്നെ മുഖ്യമന്ത്രിയുടെ സമീപത്തെ സീറ്റ് ഇ.പി. ജയരാജനു ലഭിച്ചു. ഈ സീറ്റിലുണ്ടായിരുന്ന മന്ത്രി എ.കെ. ബാലന് മുൻ നിരയിൽ ഘടകകക്ഷി മന്ത്രിമാർക്കു ശേഷം ഇരിപ്പിടം നൽകി. ഇവിടെ ഉണ്ടായിരുന്ന മന്ത്രി ജി. സുധാകരനെ രണ്ടാം നിരയിലേക്കു മാറ്റി.

ഇതോടെ ഇ.പി. ജയരാജൻ മുൻപു മന്ത്രിയായിരുന്നപ്പോഴത്തെ അതേ ക്രമീകരണത്തിലേക്കു നിയമസഭയിൽ മന്ത്രിമാരുടെ സീറ്റുകൾ മാറി. നേരത്തെ, മുഖ്യമന്ത്രി ചികിൽസയ്ക്കായി അമേരിക്കയിലേക്ക് പോകാൻ തീരുമാനിച്ചപ്പോഴും പകരം ചുമതല നൽകാൻ വേണ്ടിയായിരുന്നു മന്ത്രിസഭയിലേക്ക് ഇപിയെ തിരിച്ചെടുത്തത്. മന്ത്രിസഭയിലെ രണ്ടാമനാര് എന്നതിനെച്ചൊല്ലിയുള്ള ഊഹാപോഹങ്ങൾക്ക് ഇതോട്കൂടി അവസാനമായിരിക്കുന്നുവെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടതും.

2016 നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം നിമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന് വലത് വശത്തായിട്ടാണ് വ്യവസായ മന്ത്രിയായ ഇപി ജയരാജന് ഇരിപ്പിടം ലഭിച്ചത്. പിന്നീട് ബന്ധു നിയമന വിഷയത്തിൽ മന്ത്രി സ്ഥാനം നഷ്ടപ്പെട്ട ഇ.പിക്ക് മുഖ്യമന്ത്രിയുടെ അടുത്തുള്ള ഇരിപ്പിടവും നഷ്ടമായിരുന്നു. മന്ത്രി സ്ഥാനം നഷ്ടപ്പെട്ട് വെറും എംഎൽഎ മാത്രമായിരുന്ന കാലത്ത് ഇപിക്ക് പകരം സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലനായിരുന്നു മുഖ്യമന്ത്രിയുട തൊട്ടടുത്ത് ഇരുന്നിരുന്നത്.

തിരികെ മന്ത്രിയായി സച്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായിട്ടാണ് ഇന്ന് നിയമസഭ സമ്മേളിച്ചത്. പ്രളയക്കെടുതികളും സംസ്ഥാന പുനർനിർമ്മാണവും ചർച്ച ചെയ്യുന്നതിനായി കൂടിയപ്പോഴാണ് ഇ.പിക്ക് തന്റെ പഴയ ഇരിപ്പിടം തിരിച്ച് കിട്ടിയത്.പ്രളയത്തിന് മുൻപ് മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് മുൻപേ ജയരാജനെ തിരിച്ചെത്തിച്ചത് മുഖ്യമന്ത്രി ഇൻ ചാർജ് എന്ന പദവി കൂടി നൽകുന്നചിനായിരുന്നു. മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകാൻ തീരുമാനിച്ചിരുന്നത് മൂന്ന് ആഴ്ചയോളമാണ്.

മുൻപ് മുഖ്യമന്ത്രി വിദേശ പര്യടനത്തിന് പോയ സമയത്ത് ആർക്കും ചുമതല നൽകാതിരുന്നത് വ്യാപകമായി വിമർശനത്തിന് വഴിവെച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഇപിയെ തിരിച്ചെത്തിച്ചത്. എന്നാൽ അപ്രതീക്ഷിതമായി സംസ്ഥാനത്ത് മഹാപ്രളയം രൂപ്പപെട്ടതോടെ മുഖ്യമന്ത്രി തന്റെ ചികിത്സയും യാത്രയും മാറ്റിവയ്ക്കുകയായിരുന്നു.യുഡിഎഫ് വിട്ട ശേഷം പ്രത്യേക ബ്ലോക്കായി മാറി ഇരുന്ന കെഎം മാണിയും എംഎൽഎമാരും വീണ്ടും ബ്ലോക്ക് ഒഴിവാക്കി പഴയപോലെ ഒരുമിച്ചിരിക്കാൻ തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP