Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെൺവീട്ടുകാരുടെ ഗുണ്ടകൾ വളഞ്ഞതിനാൽ രജിസ്റ്റർ ചെയ്യാൻ പോലും പുറത്തിറങ്ങാൻ ആയില്ല; പ്രാണൻ ഭയന്ന് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പെൺകുട്ടിയെ പൊലീസ് സമ്മർദ്ദത്തിലാക്കി വീട്ടുകാർക്കൊപ്പം പറഞ്ഞുവിട്ടു; കോടതിയിൽ എത്തിയപ്പോൾ കാമുകനെ തള്ളിപ്പറഞ്ഞപ്പോൾ എല്ലാം ശുഭം; ഈരാറ്റു പേട്ടയിൽ നിന്നും കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടി തിരിച്ചു വീട്ടിൽ എത്തിയപ്പോൾ പ്രാണ ഭയം മാറാതെ കാമുകനും

പെൺവീട്ടുകാരുടെ ഗുണ്ടകൾ വളഞ്ഞതിനാൽ രജിസ്റ്റർ ചെയ്യാൻ പോലും പുറത്തിറങ്ങാൻ ആയില്ല; പ്രാണൻ ഭയന്ന് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പെൺകുട്ടിയെ പൊലീസ് സമ്മർദ്ദത്തിലാക്കി വീട്ടുകാർക്കൊപ്പം പറഞ്ഞുവിട്ടു; കോടതിയിൽ എത്തിയപ്പോൾ കാമുകനെ തള്ളിപ്പറഞ്ഞപ്പോൾ എല്ലാം ശുഭം; ഈരാറ്റു പേട്ടയിൽ നിന്നും കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടി തിരിച്ചു വീട്ടിൽ എത്തിയപ്പോൾ പ്രാണ ഭയം മാറാതെ കാമുകനും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മതത്തിന്റെ വേലക്കെട്ടുകൾ ഭേദിച്ച പ്രണയകഥയ്ക്ക് ശോകാന്ത്യം. അവർ ഒരുമിക്കില്ല. പൊലീസ് സ്റ്റേഷനും പിന്നെ ഹൈക്കോടതിയിലും എത്തിയ കമിതാക്കൾ വഴിപിരിയുന്നു. ഹൈക്കോടതിയിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണക്കവേയാണ് പെൺകുട്ടി മനസു മാറിയത്്. കടുത്ത സമ്മർദ്ദമായിരുന്നു ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. താൻ ഈരാറ്റുപേട്ടയിലെ മാതാപിതാക്കൾക്കൊപ്പം പോകുകയാണെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചു. ഇതോടെ യുവാവിന് മറ്റു വഴിയില്ലാതായി. ഇരുവരും രക്ഷിതാക്കൾക്കൊപ്പം ഇനി കഴിയും. മനസിൽ പൂവിട്ട പ്രണയത്തിന്റെ മധുരനൊമ്പരവുമായി.

ഈരാറ്റുപേട്ടയിലെ പ്രമുഖ മുസ്ലിം വ്യവസായ കുടുംബത്തിലെ പെൺകുട്ടിയും പാമ്പാടി സ്വദേശിയായ ഹിന്ദു യുവാവും തമ്മിലുള്ള പ്രണയവും ഒരുമിച്ചു ജീവിക്കാനായുള്ള പ്രയാണവും ഏറെ ചർച്ചയായിരുന്നു. മറുനാടനാണ് ഈ വിവരം പുറത്തു വിട്ടത്. മതത്തിന്റെ കടുംനിറങ്ങളിൽ പ്രണയ വർണം ചാലിച്ച ബന്ധം കതിർമണ്ഡലത്തിലെത്തിക്കുന്നതിനായുള്ള പരിശ്രമത്തിലായിരുന്നു ഇരുവരും. ഈരാറ്റുപേട്ടയിലെ യാഥാസ്ഥിത വിഭാഗത്തിന്റെയും വീട്ടുകാരുടെയും ശക്തമായ എതിർപ്പും ഭീഷണിയും കാരണം നാടുവിട്ടു. രണ്ടു ദിവസം മുമ്പ് പാമ്പാടി പൊലീസ് സ്റ്റേഷനിൽ ഇരുവരും അഭയം തേടി.

പൊലീസ് സ്റ്റേഷനിൽ തങ്ങളെ ഒരു വിഭാഗം വേട്ടയാടിയ കഥ ഇരുവരും വ്യക്തമാക്കിയിരുന്നു. ജീവനു ഭീഷണി ഉണ്ടെന്ന് യുവാവ് പറഞ്ഞു. ഇതോടെ ഇരുവരുടെയും മാതാപിതാക്കളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി. തുടർന്ന് പെൺകുട്ടിയുമായി വീട്ടുകാർ സംസാരിക്കുകയുണ്ടായി. പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. ഒരു കോടി രൂപയോളം ധനമായി വാഗ്ദാനം ചെയ്തായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നതെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. തനിക്ക് യുവാവിനൊപ്പം ജീവിക്കണമെന്നും വീട്ടുകാർ നിശ്ചയിച്ച വിവാഹത്തോട്് താൽപര്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഇതിനിടെ വിവാഹം രജിസ്ട്രർ ചെയ്യാൻ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. രജിസ്‌ട്രേഷൻ ഓഫീസിൽ പോകുന്നതിനിടെ ഉണ്ടായ ഭീഷണി കാരണം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഫെബ്രുവരി 17 മുതൽ ഇരുവരും വിവാഹം രജിസ്ട്രർ ചെയ്യാനുള്ള നെട്ടോട്ടത്തിലായിരുന്നു. അത് നടക്കില്ലെന്ന് മനസിലായതോടെയാണ് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്്. ഇതിൽ പൊലീസിന് ഒന്നും ചെയ്യാനില്ലെന്നും ഇരുവരെയും കോടതിയിൽ ഹാജരാക്കുമെന്നും പാമ്പാടി പൊലീസ് വ്യക്തമാക്കി. ഇതിന് ശേഷം ആൺകുട്ടിയെ കോട്ടയത്തെ കോടതിയിലേക്ക് കൊണ്ടു പോയി. ഇതിനിടെ പെൺകുട്ടിയെ കാണാതായതാണെന്ന് കാട്ടി രക്ഷിതാക്കൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ്്് ഹർജി നൽകിയിരുന്നു. അതുകൊണ്ട് കുട്ടികളെ ഹൈക്കോടതിയിൽ ഹാജരാക്കാൻ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.

എന്നാൽ കള്ളക്കളിയുടെ ഭാഗമായി പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം ഈരാറ്റുപേട്ടയിലേക്ക് പോകാൻ അനുവദിച്ചു. പ്രായപൂർത്തിയായ പെൺകുട്ടിക്ക് ആർക്കൊപ്പം വേണമെങ്കിലും പോകാൻ സാഹചര്യമുണ്ടായിരുന്നു. എന്നാൽ പൊലീസിന്റെ ഇടപെടലാണ് ഈരാറ്റുപേട്ടിയിലേക്ക് പെൺകുട്ടിയെ എത്തിച്ചത്. പിന്നീട് പെൺകുട്ടി ഹൈക്കോടതിയിൽ എത്തി്.. ഹർജിയുടെ വിചാരണ വേളയിൽ ഇരുവരോടും കോടതി വിവരങ്ങൾ ചോദിച്ചറിഞ്ഞു. പെൺകുട്ടി തനിക്ക് രക്ഷിതാക്കൾക്കൊപ്പം പോകാനാണ് ഇപ്പോൾ താൽപര്യമെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം പോകാൻ അനുവദിച്ചത്്. പെൺകുട്ടി ഇപ്പോൾ ഈരാറ്റുപേട്ടയിലെ വസതിയിലാണ്. യുവാവ് അച്ഛനും അമ്മയ്ക്കും ഒപ്പം പാമ്പാടിയിലും. ഇതോടെയാണ് ഹൈക്കോടതയിലെത്തിയ പ്രണയത്തിന് തിരശീല വീണത്്്്.

കോട്ടയത്ത് നിന്ന് പൊലീസ് ഈരാറ്റുപേട്ടയിലേക്ക് പെൺകുട്ടിയെ പറഞ്ഞുവിടാൻ സാഹചര്യമൊരുക്കിയ പൊലീസാണ് ആന്റി ക്ലൈമാക്‌സിലേക്ക് കാര്യങ്ങളെത്തിച്ചത്. വീട്ടിലെത്തിയ പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിന് ഇരായായെന്ന് കാമുകൻ പറയുന്നു. ഈ ബ്രെയിൻ വാഷിന്റെ ഫലമായി പെൺകുട്ടി ഹൈക്കോടതിയിൽ മനസ്സുമാറ്റിയെന്നാണ് ആൺകുട്ടിയുടെ കൂട്ടുകാർ പറയുന്നത്. അതിനിടെ കാമുകനെ തേടി വധ ഭീഷണിയും എത്തുന്നു. മുസ്ലിം യുവതിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയവും അത് സഫലീകരിക്കാനുള്ള യാത്രയും ഏറെ ചർച്ചാവിഷയമായിരുന്നു. മതം മാറാതെ തന്നെ ഒരുമിച്ച് ജീവിക്കാനായിരുന്നു ഇവരുടെ പരിപാടി. പക്ഷേ ഈ ബന്ധത്തിനെതിരെ ചില സംഘടനകളിൽ നിന്നും കടുത്ത എതിർപ്പും ഭീഷണിയും ഉയർന്നിരുന്നു. സദാചാര ഗുണ്ടായിസം കൊടികുത്തി വാഴുന്ന കാലത്ത്്് അതിർവരമ്പുകളെ അലിയിച്ച ന്യൂജെൻ പ്രണയവും ഒടുവിൽ കൊഴിയുകയാണ്.

ഒളിവ് ജീവിതത്തിനിടെ പെൺവീട്ടൂകാരിൽ നിന്നു ഭീഷണി ഉണ്ടായതോടെ പെൺകുട്ടിയും ആൺകുട്ടിയും ചേർന്ന് തങ്ങൾക്ക് ഒരുമിച്ച് ജീവിക്കണം എന്ന് ആവശ്യപ്പെട്ട് വീഡിയോ റിക്കോർഡ് ചെയ്ത് ചിലർ വഴി മറുനാടനിൽ എത്തിച്ചിരുന്നു. എന്നാൽ ഇരുവരുടേയും സുരക്ഷ കരുതി മറുനാടൻ ഇത് പുറത്തു വിട്ടില്ല. പെൺകുട്ടിയുടെ പേരോ വിവരങ്ങളോ പുറത്ത് വിടാതെ വാർത്തി പ്രസിദ്ധീകരിച്ച മറുനാടൻ എഡിറ്റർക്ക് വധ ഭീഷണി ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഡിജിപിക്ക് നൽകിയ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നുമുണ്ട്.

കോളേജ് പഠനത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. പൂഞ്ഞാർ ഐഎച്ച്ആർഡി കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ് യുവാവ്. യുവതി മറ്റൊരു കോളേജിൽ ഇപ്പോഴും പഠിക്കുന്നു. മുസ്ലിം യുവതിയുമായുള്ള പ്രണയം യുവാവ് തന്റെ വീട്ടിൽ തുറന്നു പറഞ്ഞിരുന്നു. ഹിന്ദു കുടുംബത്തിൽ നിന്ന് പ്രതീക്ഷിച്ചതു പോലെ എതിർപ്പുണ്ടായി. എങ്കിലും വീട്ടുകാർ സമ്മതിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ മുസ്ലിം യുവതിക്ക് കുടുംബത്തിൽ അറിഞ്ഞതോടെ പീഡനമായിരുന്നു ഫലം. ദേഹോപദ്രവവും മാനസിക പീഡനവും തുടർന്നു. ഇതിനിടെ പെൺകുട്ടിയുടെ വിവാഹവും ഉറപ്പിച്ചു. പെൺകുട്ടിയുടെ പ്രണയം ബോധ്യപ്പെടുത്തിയായിരുന്നു വിവാഹം ഉറപ്പിച്ചത്. ഒരു കോടി രൂപയാണ് ഇതിന് നിക്കാഹിന് സമ്മതിച്ചയാൾക്ക് പെൺകുട്ടിയുടെ വീട്ടുകാർ വാഗ്ദാനം ചെയ്തത്. അത്രയ്ക്ക് പ്രമാണിമാരായിരുന്നു പെൺവീട്ടുകാർ. ഒരു കോടി ലഭിക്കുമെന്ന് വന്നതോടെ വരൻ മറ്റൊന്നും നോക്കിയില്ല. വിവാഹത്തിന് ഇയാൾ സമ്മതിച്ചു. എന്തുവന്നാലും ഒരു കോടി കിട്ടിയാൽ കെട്ടാമെന്ന നിലപാടിലുമെത്തി.

ഇതോടെ ഇരുവരും ഒരുമിച്ച് താമസിക്കാൻ വീടുവിട്ടിറങ്ങുകയായിരുന്നു. എന്നാൽ ഇവരെ കൊന്നു കളയുമെന്ന ഭീഷണിയുമായി ചില സംഘടനാ പ്രവർത്തകർ എത്തി. പെൺകുട്ടിയുടെ വീട്ടുകാരുടെ നിർബന്ധപ്രകാരമായിരുന്നു ഇവരുടെ രംഗപ്രവേശം. ഈരാറ്റുപേട്ടയിലെ അറിയപ്പെടുന്ന ബിസിനസ്സ് കുടുംബത്തിന് വേണ്ടി പൊലീസുമെത്തി. കേസ് രജിസ്റ്റർ ചെയ്യാത്ത രഹസ്യമായുള്ള അന്വേഷണമാണ് നടക്കുന്നത്. ഈരാറ്റുപേട്ട പൊലീസ് ഒളിച്ചോടിയവർക്കായി എങ്ങും വലവിരിച്ചു. ഇതോടെ പുറത്തിറങ്ങി വിവാഹം രജിസ്റ്റർ ചെയ്യാൻ പോലും കഴിയാത്ത അവസ്ഥ. ഈ മാസം 17നാണ് ഇരുവരും വീടുവിട്ടിറങ്ങയത്. രജിസ്റ്റർ വിവാഹം കഴിക്കാനായിരുന്നു ഇവരുടെ ഉദ്ദേശ്യം.

ഒളിച്ചോട്ടം പുറത്തറിഞ്ഞതോടെ മത സംഘടനകളെ വീട്ടുകാർ രംഗത്തിറക്കിയിരുന്നു. ഇതോടെയാണ് പൊലീസിൽ കീഴടങ്ങേണ്ട സാഹചര്യം ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP