Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാടിന്റെ ആത്മാവ് തൊട്ടറിയാനുള്ള സെൻസ് ഉണ്ടാവണം സെൻസിബിലിറ്റി ഉണ്ടാവണം സെൻസിറ്റിവിറ്റി ഉണ്ടാവണം; 'ദി കിംഗി'ലെ 'ജോസഫ് അലക്‌സിനെ' പോലെ ഉദ്യോഗസ്ഥരുടെ തോന്ന്യാസത്തിനെതിരെ പടപ്പുറപ്പാടുമായി എറണാകുളം ജില്ലാ കളക്ടർ; 'നമ്മളെല്ലാം ജനങ്ങൾ കൊടുക്കുന്ന പൈസ കൊണ്ട് ശമ്പളം വാങ്ങുന്നവരാണ്..പണി പൂർത്തിയാക്കിയില്ലെങ്കിൽ കേസെടുക്കും...നിങ്ങളുടെ ശമ്പളത്തിൽ നിന്ന് പിടിക്കും; കൊച്ചിയിലെ റോഡുകൾ നന്നാക്കാത്ത ഉദ്യോഗസ്ഥരെ പൊരിക്കുന്ന എസ്.സുഹാസിന്റെ വീഡിയോ വൈറൽ

നാടിന്റെ ആത്മാവ് തൊട്ടറിയാനുള്ള സെൻസ് ഉണ്ടാവണം സെൻസിബിലിറ്റി ഉണ്ടാവണം സെൻസിറ്റിവിറ്റി ഉണ്ടാവണം; 'ദി കിംഗി'ലെ 'ജോസഫ് അലക്‌സിനെ' പോലെ ഉദ്യോഗസ്ഥരുടെ തോന്ന്യാസത്തിനെതിരെ പടപ്പുറപ്പാടുമായി എറണാകുളം ജില്ലാ കളക്ടർ; 'നമ്മളെല്ലാം ജനങ്ങൾ കൊടുക്കുന്ന പൈസ കൊണ്ട് ശമ്പളം വാങ്ങുന്നവരാണ്..പണി പൂർത്തിയാക്കിയില്ലെങ്കിൽ കേസെടുക്കും...നിങ്ങളുടെ ശമ്പളത്തിൽ നിന്ന് പിടിക്കും; കൊച്ചിയിലെ റോഡുകൾ നന്നാക്കാത്ത ഉദ്യോഗസ്ഥരെ പൊരിക്കുന്ന എസ്.സുഹാസിന്റെ വീഡിയോ വൈറൽ

പ്രകാശ് ചന്ദ്രശേഖർ

 കൊച്ചി: കൊച്ചിയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കിയെടുക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ്. റോഡുകൾ നന്നാക്കാൻ കലക്ടർ നൽകിയ സമയ പരിധി തിങ്കളാഴ്ച അവസാനിച്ചു. എന്നാൽ, റോഡിലെ കുഴികൾ നികന്നു തുടങ്ങുന്നതേയുള്ളൂ. കോൺക്രീറ്റ് മിക്‌സ് ഉപയോഗിച്ചുള്ള ഓട്ടയടയ്ക്കലാണു പല സ്ഥലങ്ങളിലും നടക്കുന്നത്. ചിലയിടങ്ങളിലൊക്കെ ഇത് ഇപ്പോൾ തന്നെ പൊട്ടി പൊളിഞ്ഞു തുടങ്ങി. പറഞ്ഞ്ത് പോലെ പണി പൂർത്തിയായില്ലെന്ന് രാത്രി റോഡ് പരിശോധനയ്ക്ക് ഇറങ്ങിയ കളക്ടർ കണ്ടെത്തി. ഉദ്യോഗ്സ്ഥരുടെ യോഗം വളിച്ചപ്പോൾ കളക്ടർ ക്ഷമ കെട്ടു പൊട്ടിത്തെറിച്ചു. ഫസ്റ്റ് പിബ്ലുഡിയാണ് എല്ലാ റോഡ്‌സിന്റെയും വർക്കിന്റെയും ഫോട്ടോ ഒക്കെയുണ്ടോ? പണി പൂർത്തിയായോ എന്നൊക്കെ ചോദിച്ചപ്പോൾ എല്ലാം പാതിവഴിയിൽ. അപ്പോഴാണ് സുഹാസ് മമ്മൂട്ടി ചിത്രമായ 'ദി കിങ്ങിലെ' കഥാപാത്രമായ ജോസഫ് അലക്‌സായത്.

'നമ്മളെല്ലാം ജനങ്ങൾ കൊടുക്കുന്ന നികുതി കൊണ്ട് ശമ്പളം വാങ്ങുന്നവരാണ്. എന്നിട്ട് നമ്മൾ ജനങ്ങൾക്ക് വേണ്ടി പണിയെടുക്കുന്നില്ല. തുശരിയല്ല.അതുകൊണ്ട് ഇന്ന് ഞാൻ പണിയുടെ വിശദാശംങ്ങളെല്ലാം പരിശോധിക്കാൻ പോവുകയാണ്. എന്തൊക്കെ ചെയ്തതെന്ന് അറിയണമെല്ലോ. പണി നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഞാൻ റോഡുകൾ സന്ദർശിക്കും. ഇന്നലെ രാത്രി ഞാൻ പരിശോധനയ്ക്ക് പോയിരുന്നു. ഇനിയം അത്തരം പരിശോധനകൾ ഉണ്ടാകും.

ഇവിടെ നിങ്ങൾ പൂർത്തിയാക്കിയെന്ന് കാട്ടി സമർപ്പിച്ച റിപ്പോർട്ടും ശരിക്കും ചെയ്ത പണിയും തമ്മിൽ അന്തരമുണ്ടായതായി കണ്ടെത്തിയാൽ ഉറപ്പായി നടപടി സ്വീകരിക്കും. 133 ഞാൻ 138 ആക്കി മാറ്റും. 138 പ്രകാരം നിങ്ങൾക്കെതിരെ കേസെടുക്കും. ജോലി പൂർത്തിയാക്കിയെന്ന് ഞാൻ ഉറപ്പുവരുത്തും. കൂടാതെ തുക ഞാൻ നിങ്ങളുടെ ശമ്പളത്തിൽ നിന്ന് പിടിക്കും. ഇതാണ് ഞാൻ ചെയ്യാൻ പോകുന്നത്. എത്ര തവണയാണ് ഇത്തരം കാര്യങ്ങൾക്ക് വേണ്ടി ഞാൻ മീറ്റിങ് വിളിച്ചുചേർക്കുന്നത്. ഞാൻ ഇത് പറഞ്ഞ് പറഞ്ഞ് മടുത്തുകഴിഞ്ഞു. എനിക്ക് ഉത്തരവാദിത്വം തരൂ. ഞാൻ ചെയ്യാം.'

തേവര പണ്ഡിറ്റ് കറുപ്പൻ റോഡുൾപ്പെടെ നഗരസഭയ്ക്കു കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾക്കു കരാറായിട്ടുണ്ട്. എന്നാൽ, മഴ മൂലം ജോലികൾ തുടങ്ങിയില്ല പൈപ്പിടാനായി ജല അഥോറിറ്റി കുഴിയെടുത്തതാണ് പല റോഡുകളുടെയും പ്രശ്‌നം. കുഴികൾ മൂടി പൂർവസ്ഥിതിയിലാക്കുന്നതിനു മുൻപു മഴ പെയ്തതോടെ റോഡ് കുളമായി. പ്രധാന റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞു നാശമായതോടെയായിരുന്നു കലക്ടർ എസ്. സുഹാസിന്റെ ഇടപെടൽ. പലവട്ടം അന്ത്യശാസനം നൽകിയെങ്കിലും റോഡുകൾ പഴയ പടി തന്നെ തുടർന്നു.റോഡ് നന്നാക്കാൻ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികളുണ്ടാകുമെന്ന കളക്ടറുടെ മുന്നറിയിപ്പോടെയാണു പണി കുറച്ചെങ്കിലും ആരംഭിച്ചത്. നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ എത്രത്തോളം പൂർത്തിയാക്കിയെന്ന റിപ്പോർട്ട് ഫോട്ടെ അടക്കം തിങ്കളാഴ്ച സമർപപിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, മുക്കിയും മൂളിയുമുള്ള മറുപടികൾ വന്നതോടെയാണ് കളക്ടർ പൊട്ടിത്തെറിച്ചത്. നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും റോഡ് അറ്റകുറ്റപ്പണികൾ തടസ്സപ്പെടില്ലെന്നു കലക്ടർ എസ്. സുഹാസ് വ്യക്തമാക്കിയിട്ടുണ്ട്.

കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള 45 റോഡുകളാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനായി കണ്ടെത്തിയിട്ടുള്ളത്. ബന്ധപ്പെട്ട വകുപ്പുകൾ ഈ റോഡുകളുടെ പണി ഉടൻ പൂർത്തിയാക്കണം. പൊതുമരാമത്ത് വകുപ്പ്, ജി.സി.ഡി.എ, എൻ.എച്ച്, കൊച്ചി കോർപ്പറേഷൻ, എൻ.എച്ച് 66, എൻ.എച്ച് 85, കൊച്ചി മെട്രോ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ, കൊച്ചിൻ റിഫൈനറീസ് ലിമിറ്റഡ്, എൻഎച്ച്എ.ഐ എന്നീ വകുപ്പുകളുടെ കീഴിലുള്ള റോഡുകളാണ് അടിയന്തരമായി നന്നാക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP