Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എത്തിക്കേണ്ടതെല്ലാം എത്തിക്കുന്നുണ്ട്...ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട് ..അതുപോരെയെന്ന് ചോദിക്കുന്ന കാലം മാറി; എല്ലാം എല്ലാവരിലും എത്തിക്കണമെന്ന വാശിയോടെ ചട്ടപ്പടിപരിപാടി വിട്ട് എറണാകുളം ജില്ല ഇൻഫർമേഷൻ ഓഫീസ്; സർക്കാർ വാർത്തകളും നാട്ടുകാരറിയേണ്ട വാർത്തകളും കഥ പറയും പോലെ മുമ്പിൽ; സോഷ്യൽ മീഡിയയും മോജോയും വഴിയുള്ള കിടിലൻ അവതരണത്തിന്റെ തലപ്പൊക്കത്തിൽ കൊച്ചിക്കാരും

എത്തിക്കേണ്ടതെല്ലാം എത്തിക്കുന്നുണ്ട്...ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട് ..അതുപോരെയെന്ന് ചോദിക്കുന്ന കാലം മാറി; എല്ലാം എല്ലാവരിലും എത്തിക്കണമെന്ന വാശിയോടെ ചട്ടപ്പടിപരിപാടി വിട്ട് എറണാകുളം ജില്ല ഇൻഫർമേഷൻ ഓഫീസ്; സർക്കാർ വാർത്തകളും നാട്ടുകാരറിയേണ്ട വാർത്തകളും കഥ പറയും പോലെ മുമ്പിൽ; സോഷ്യൽ മീഡിയയും മോജോയും വഴിയുള്ള കിടിലൻ അവതരണത്തിന്റെ തലപ്പൊക്കത്തിൽ കൊച്ചിക്കാരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സർക്കാർ ജീവനക്കാരെ കുറിച്ച് എന്തെല്ലാമാണ് നമ്മൾ ധരിച്ച് വച്ചിരിക്കുന്നത്. ചട്ടപ്പടി ജോലി, ചുവപ്പു നാട, ജോലിയിൽ നിന്ന് മുങ്ങി പിരിവിന് പോകൽ, രാഷ്ട്രീയ പ്രവർത്തനം, അങ്ങനെ ഫയലുകൾ മേശപ്പുറത്ത് കുന്നുകൂടുന്നതിന്റെ കാരണങ്ങൾ എത്രയെത്ര പറഞ്ഞ് മടുത്തിരിക്കുന്നു. കാലം മാറി. കഥമാറി. സർക്കാർ ജീവനക്കാരും മാറുകയാണ്. നാട്ടുകാർ ഇതൊക്കെ കാണുന്നുണ്ടെന്ന് ജീവനക്കാർക്കും അറിയാം. ഇതൊക്കെ മനസ്സിൽ കണ്ട് പുത്തൻ സാങ്കേതിക വിദ്യയുടെ സദ്ഫലങ്ങൾ ജനങ്ങളിൽ എത്തിക്കാനുള്ള തീരുമാനമാണ് എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ് എടുത്തത്.

എറണാകുളംകാർക്ക് മാത്രമല്ല കേരളത്തിനാകെ അഭിമാനിക്കാവുന്ന പരീക്ഷണം. സർക്കാർ വാർത്തകളും, നാട്ടുകാർക്ക് അറിയാനുള്ള വാർത്തകളും നല്ല സ്റ്റൈലായി അവതരിപ്പിക്കുക. അത് സ്റ്റോറിയുടെ രൂപത്തിലാകാം. അതല്ലെങ്കിൽ വാർത്ത അവതരിപ്പിച്ചുകൊണ്ടാകാം. ഇതിനായി സോഷ്യൽ മീഡിയയെയും മോജോ ലൈവിനെയും ഒക്കെ ജില്ല ഇൻഫർമേഷൻ ഓഫീസ് കൂട്ടുപിടിക്കുന്നു.

പ്രളയ ദുരിതാശ്വാസത്തിൽ രണ്ടാം ഘട്ടം ലഭിച്ചത് എത്ര അപേക്ഷകൾ? അപേക്ഷകളുടെ വിവരങ്ങൾ, റീബിൽഡ് വെബ്‌സൈറ്റിലെ അപ്ലോഡിങ് പൂർത്തിയായി, തുടർ നടപടികൾക്കുള്ള പരിശീലനം പഞ്ചായത്ത് സെക്രട്ടറിമാർക്ക് നൽകി, ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി, കർഷകർക്കും വിദ്യാർത്ഥികൾക്കും സൗജന്യമായി വിത്തുകളും തൈകളും വിതരണം ചെയ്തു, സരർക്കാരിന്റെ വിവിധ പ്രളയ പുനരുദ്ധാരണ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു, സഹകരണ ദിനാഘോഷം, അവാർഡ് വിതരണം, വൃക്ഷത്തൈകൾ നട്ടുവളർത്തുന്നത് പ്രോത്സാഹിപ്പിക്കുന്ന പദ്ധതി, എന്നിങ്ങനെ പോകുന്നു ജില്ലാ ഇൻഫർമേഷൻ ഓഫീസ് വാർത്തകൾ.

ഇൻഫർമേഷൻ ഓഫീസറായ നിജാസ് ജൂവലാണ് വാർത്തകൾ അവതരിപ്പിക്കുന്നത്. നിജാസിന്റെയും കൂട്ടുകാരുടെയും വാർത്താവതരണത്തെ സോഷ്യൽ മീഡിയയും പ്രോത്സാഹിപ്പിക്കുന്നു. ഇത് നല്ല സംരംഭമാണെന്നും അഭിമാനം തോന്നുന്നുവെന്നും പലരും അഭിപ്രായപ്പെടുന്നു. അതേസമയം, ചട്ടപ്പടി ജോലി ചെയ്താൽ പോരേ പാരകൾ വന്നാൽ ഉണ്ട തിന്നേണ്ടി വരുമെന്നും ചിലർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എറണാകുളം പോലെ തന്നെ തൃശൂർ ആലപ്പുഴ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ വാർത്താവതരണവും അറിയിപ്പുകളുമുണ്ട്. പുത്തൻ കാലത്തെ മാറിയ പ്രവണതകൾക്കൊപ്പിച്ചുള്ള പരീക്ഷണത്തിന് ഏതായാലും എറണാകുളം തന്നെയാണ് രാജ്യത്തിന് മികവിന്റെ മാതൃക കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP