Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് അവർ പറഞ്ഞപ്പോൾ വീട്ടിൽ ഇരുപ്പുറച്ചില്ല; അരിയും സാധനങ്ങളും വാങ്ങി എത്തിച്ചത് പെങ്ങളുടെ മകളുടെ കയ്യിൽ നിന്ന് വാങ്ങിയ 5000 രൂപയും ചേർത്ത്; പ്രളയകാലത്ത് മലയാളി കണ്ട നൗഷാദിന്റെ നന്മ കൊറോണക്കാലത്തും കെട്ടുപോകുന്നില്ല

'ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് അവർ പറഞ്ഞപ്പോൾ വീട്ടിൽ ഇരുപ്പുറച്ചില്ല; അരിയും സാധനങ്ങളും വാങ്ങി എത്തിച്ചത് പെങ്ങളുടെ മകളുടെ കയ്യിൽ നിന്ന് വാങ്ങിയ 5000 രൂപയും ചേർത്ത്; പ്രളയകാലത്ത് മലയാളി കണ്ട നൗഷാദിന്റെ നന്മ കൊറോണക്കാലത്തും കെട്ടുപോകുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊറോണക്കാലത്തും നൗഷാദിന്റെ മനസ്സിലെ നന്മ വറ്റുന്നില്ല. പ്രളയകാലത്ത് സഹായമഭ്യർത്ഥിച്ച് വന്നവർക്ക് കടയിലെ വസ്ത്രങ്ങളെല്ലാം നൽകിയ എറണാകുളം ബ്രോഡ് വേയിലെ വ്യാപാരി നൗഷാദ് സഹജീവി സ്നേഹത്തിലൂടെ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ബ്രോഡ് വേയിൽ തെരുവുകച്ചവടം നടത്തുന്ന ഇതര സംസ്ഥാനക്കാർക്കാണ് നൗഷാദ് ഇത്തവണ തുണയായത്. ഇവരുടെ കുടുംബങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചാണ് നൗഷാദ് സ്ഹജീവി സ്‌നേഹം പ്രകടിപ്പിച്ചത്.

ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് ഇവർ വിളിച്ചു പറഞ്ഞതനുസരിച്ചാണ് സാധനങ്ങൾ എത്തിച്ചതെന്ന് നൗഷാദ് പറയുന്നു. 'ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് അവർ പറഞ്ഞപ്പോൾ വീട്ടിൽ ഇരുപ്പുറച്ചില്ല. പെങ്ങളുടെ മകളുടെ കയ്യിൽ നിന്ന് വാങ്ങിയ 5000 രൂപയും എന്റെ കയ്യിലുണ്ടായിരുന്ന കുറച്ച് പണവും ചേർത്ത് അരിയും മറ്റു സാധനങ്ങളും വാങ്ങി എത്തിക്കുകയായിരുന്നു'-നൗഷാദ് കൂട്ടിച്ചേർത്തു.

സഹായിക്കാൻ പോകുമ്പോഴും സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങളെല്ലാം പാലിച്ചിരുന്നു നൗഷാദ്. എറണാകുളം സെൻട്രൽ സ്‌റ്റേഷനിൽ ചെന്ന് ആവശ്യമറിയിച്ച് സത്യവാങ്മൂലം വാങ്ങിച്ച ശേഷമാണ് സാധനങ്ങൾ വാങ്ങി എത്തിച്ചത്. മാസ്‌കും ഗ്ലൗസും ഉൾപ്പെടെയുള്ള സുരക്ഷാകവചങ്ങളും ധരിച്ചിരുന്നു. കൂടുതൽ പേർക്ക് സഹായം ചെയ്യണമെന്നുണ്ടെന്നും എന്നാൽ, സാമ്പത്തിക പരിമിതിയാണ് വെല്ലുവിളിയാകുന്നതെന്നും നൗഷാദ് പറയുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇൻസാനിയത് എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റും നൗഷാദ് ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ പ്രളയകാലത്താണ് വൈപ്പിൻ മാലിപ്പുറം സ്വദേശി നൗഷാദ് വാർത്തകളിൽ ഇടംപിടിച്ചത്. സഹായമഭ്യർത്ഥിച്ച് തന്റെ കടയിലെത്തിയ സന്നദ്ധ പ്രവർത്തകർക്ക് കണക്കുകൾ നോക്കാതെയും പറയാതെയും തുണിത്തരങ്ങൾ എടുത്ത് നൽകുകയായിരുന്നു. രാജേഷ് ശർമയെന്നയാൾ തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ ലൈവായാണ് നൗഷാദിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്.

തങ്ങൾ ബ്രോഡ് വേയിൽ കളക്ഷൻ നടത്തിക്കൊണ്ടിരിക്കുമ്പോൾ എന്റെ കൈയിൽ സാധനം ഉണ്ടെന്ന് പറഞ്ഞ് നൗഷാദ് വിളിച്ച് കൊണ്ടുപോവുകയാണെന്ന് പറഞ്ഞാണ് രാജേഷ് ശർമയുടെ ഫേസ്‌ബുക് ലൈവ് ആരംഭിക്കുന്നത്. അടച്ചിട്ട കടതുറന്നാണ് തങ്ങൾക്ക് വസ്ത്രങ്ങൾ നൽകുന്നതെന്നും രാജേഷ് വീഡിയോയിലൂടെ പറഞ്ഞു. നൗഷാദിനോട് എങ്ങിനെയാണ് നന്ദി പറയേണ്ടതെന്ന സങ്കടമാണ് തങ്ങൾക്കെന്നാണ് സന്നദ്ധപ്രവർത്തകർ വീഡിയോയിലൂടെ പുറംലോകത്തോട് അന്ന് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP