Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതത്തിന്റെ കയ്യേറ്റങ്ങൾ ഒഴിവാക്കിയ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്ന് എല്ലാ മതപരതയും വലിച്ചിഴയ്ക്കുന്നത് ഗുണപ്രദമാണോ? അതോ പിന്നോക്കം പായലോ? ആലോചനകളുമായി എസെൻസ് അയർലൻഡ് വാർഷിക യോഗവും സെമിനാറും സെപ്റ്റംബർ ഒന്നിന്

മതത്തിന്റെ കയ്യേറ്റങ്ങൾ ഒഴിവാക്കിയ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്ന് എല്ലാ മതപരതയും വലിച്ചിഴയ്ക്കുന്നത് ഗുണപ്രദമാണോ? അതോ പിന്നോക്കം പായലോ? ആലോചനകളുമായി എസെൻസ് അയർലൻഡ് വാർഷിക യോഗവും സെമിനാറും സെപ്റ്റംബർ ഒന്നിന്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: ശാസ്ത്ര അഭിരുചിയും സ്വതന്ത്രചിന്തയും വളർത്തുന്നതിന് ലക്ഷ്യമിട്ട് അയർലൻഡിൽ പ്രവർത്തിക്കുന്ന എസ്സൻസ് അയർലണ്ടിന്റെ വാർഷിക പൊതുയോഗം സെപ്റ്റംബർ ഒന്നിന് തലയിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 5 മണി മുതൽ ഒൻപത് മണിവരെ നടത്തുന്നതാണെന്ന് എസ്സൻസ് ഭാരവാഹികൾ അറിയിച്ചു. ഇന്ന് ലോകത്തിൽ Happy living index, prosperity index, educational index എന്നിവയിലൊക്കെ മുൻനിരയിലുള്ള നോർവേ, സ്വീഡൻ, ഡെന്മാർക്ക്, ഫിൻലൻഡ് പോലെയുള്ള പല രാജ്യങ്ങളും മതരഹിത സമൂഹങ്ങൾ ആണ്. മതം ഓരോരുത്തരുടെയും സ്വകാര്യതയിൽ നിന്ന് ഇറങ്ങി രാഷ്ട്ര നിർമ്മാണത്തിൽ മുതൽ, മറ്റുള്ളവരുടെ വ്യക്തി ജീവിതത്തിലേക്ക് വരെ എത്തിനോക്കുന്ന രാജ്യങ്ങൾ ഇന്ന് ഈ സൂചികകളിൽ ഏറ്റവും പിന്നിലാണ്.

മതങ്ങൾ ശക്തി പ്രകടനങ്ങളായി തെരുവുകൾ പിടിച്ചെടുക്കുന്ന കാഴ്ച യൂറോപ്പിൽ കാണാനാവില്ല. പക്ഷേ ഇത്തരം ശക്തി പ്രകടനങ്ങൾ നടത്തുന്ന രാജ്യങ്ങൾ ഭൂമിയിലെ നരകങ്ങൾ തന്നെയാണ്. ഇത്തരം മതത്തിന്റെ കയ്യേറ്റങ്ങൾ ഒഴിവാക്കാനായി എന്നതാണ് യൂറോപ്യൻ രാജ്യങ്ങൾ പ്രത്യേകിച്ചും സ്‌കാൻഡിനേവിയൻ ലോകത്തിന് കാണിച്ചു കൊടുക്കുന്നത്. അത്തരമൊരു സമൂഹത്തിൽ ജീവിക്കുമ്പോഴും, കേരളത്തിൽ നിന്നും എല്ലാ മതപരതയും യൂറോപ്യൻ നഗരങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടു വരുന്ന മലയാളി സമൂഹത്തിന്റെ പരിച്ഛേദമാണ് നമ്മൾ. ഇത് സമൂഹത്തിന് ഗുണപ്രദം ആണോ അതോ പിന്നോക്കം പായൽ ആണോ എന്ന ചിന്തയാണ് എസെൻസ് മുന്നോട്ടുവയ്ക്കുന്നത്.

വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കുന്ന സെമിനാറിൽ സെബി സെബാസ്റ്റ്യൻ 'ജീവിതത്തിൽ മത നേതാക്കളുടെയും മത ഗ്രന്ഥങ്ങളുടെയും സ്വാധീനം' എന്ന വിഷയത്തിലും, ബിനു ഡാനിയേൽ 'മരണമെത്തുന്ന നേരത്ത്' എന്ന വിഷയത്തിലും, ടോമി സെബാസ്റ്റ്യൻ മിത്തോളജിയും ചരിത്രവും എന്ന വിഷയത്തിലും സംസാരിക്കും. തുടർന്ന് നടത്തുന്ന പൊതു ചർച്ചയിൽ എസൻസ് അടുത്ത വർഷം ഏതെല്ലാം മേഖലകളിൽ പ്രവർത്തനം നടത്തണം എന്നതിനെക്കുറിച്ച് വിശദമായ ചർച്ച നടത്തും.

വരും വർഷത്തേക്കുള്ള ഭാരവാഹികളെയും യോഗത്തിൽ വച്ച് തെരഞ്ഞെടുക്കുന്നതാണ് എന്ന് എസ്സൻസ് ഭാരവാഹികൾ അറിയിച്ചു. പൊതുയോഗത്തിൽ എസെൻസ് അയർലണ്ടിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങൾ ഉണ്ടെങ്കിൽ അതും അറിയിക്കാവുന്നതാണ്. സെമിനാറിലും പൊതുയോഗത്തിൽ പങ്കെടുക്കുന്നതിന് എല്ലാവരെയും ഹൃദയപൂർവം ക്ഷണിക്കുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP