Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാമ്പത്തിക പ്രതിസന്ധിയിൽ മുടന്തുന്ന പൊതുമേഖല ടെലികോം കമ്പനികൾക്ക് ആശ്വാസം; ബി.എസ്.എൻ.എൽ രക്ഷാപദ്ധതിക്ക് അംഗീകാരം; ബിഎസ്എൻഎൽഎംടിഎൻഎൽ ലയനം ഉടനെന്ന് കേന്ദ്രസർക്കാർ; ജീവനക്കാർക്കായി വി. ആർ.എസ് പദ്ധതിയും ധനസമാഹരണത്തിനായി ആസ്തി വിൽപ്പന, ബോണ്ടും നടപ്പിലാക്കും; ഏതെങ്കിലും സ്ഥാപനം അടച്ചുപൂട്ടില്ലെന്നും രവിശങ്കർ പ്രസാദ്

സാമ്പത്തിക പ്രതിസന്ധിയിൽ മുടന്തുന്ന പൊതുമേഖല ടെലികോം കമ്പനികൾക്ക് ആശ്വാസം; ബി.എസ്.എൻ.എൽ രക്ഷാപദ്ധതിക്ക് അംഗീകാരം; ബിഎസ്എൻഎൽഎംടിഎൻഎൽ ലയനം ഉടനെന്ന് കേന്ദ്രസർക്കാർ; ജീവനക്കാർക്കായി വി. ആർ.എസ് പദ്ധതിയും ധനസമാഹരണത്തിനായി ആസ്തി വിൽപ്പന, ബോണ്ടും നടപ്പിലാക്കും; ഏതെങ്കിലും സ്ഥാപനം അടച്ചുപൂട്ടില്ലെന്നും രവിശങ്കർ പ്രസാദ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; പൊതുമേഖലയിലെ ടെലികോം കമ്പനികളായ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയുടെ പുനരുജ്ജീവന പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.എം ടി.എൻ.എലും ബി.എസ്.എൻ.എലും ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗം ഇതിന് തത്വത്തിൽ അംഗീകാരം നൽകിയതായി ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ മുടന്തി നീങ്ങുന്ന ഇരു കമ്പനികളിലെയും ജീവനക്കാർക്കായുള്ള വി. ആർ.എസ് പദ്ധതി, ധനസമാഹരണത്തിനായി ആസ്തി വിൽപ്പന, ബോണ്ട് തുടങ്ങിയ നിർദ്ദേശങ്ങളുൾക്കൊള്ളുന്നതാണ് പുനരുജ്ജീവന പാക്കേജ്.

കടപ്പത്രത്തിലൂടെ 15000 കോടിയും ആസ്തി വിൽപനയിലൂടെ 38,000 കോടിയും നാല് വർഷം കൊണ്ട് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.ലയനം പൂർണ്ണമായതിന് ശേഷം ബിഎസ്എൻലിന്റെ അനുബന്ധ സ്ഥാപനമായി എംടിഎൻഎൽ പ്രവർത്തിക്കും. ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി ഏർപ്പെടുത്തുന്നത്. ആകർഷകമായ സ്വയം വിരമിക്കൽ പാക്കേജാകും നടപ്പിലാക്കുക. ഇതിനായി 29,937 കോടി രൂപ സർക്കാർ നീക്കിവെക്കുമെന്നും രവിശങ്കർ പ്രസാദ് അറിയിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചത്.

ബിഎസ്എൻഎല്ലിലെ അൻപത്തി മൂന്നര (53 വർഷവും ആറ് മാസവും ) വയസ് പൂർത്തിയായ ജീവനക്കാർക്കായാണ് സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.നിർദിഷ്ട പ്രായപരിധി കഴിഞ്ഞ എല്ലാ ജീവനക്കാർക്കും 60 വയസ് വരെയുള്ള ശമ്പളവും പെൻഷനും ഗ്രാറ്റുവിറ്റിയും കൂടി സർക്കാർ നൽകും. വിരമിക്കുന്ന ജീവനക്കാർക്ക് ശമ്പളത്തിന്റെ 125 ശതമാനം തുകയും, പെൻഷനും ഗ്രാറ്റുവിറ്റിയും അറുപത് വയസ് വരെ ലഭിക്കും.

2009-10 മുതൽ തുടർച്ചയായി ബിഎസ്എൻഎൽ നഷ്ടത്തിലാണ്. പ്രതിമാസം 1600 കോടി രൂപയോളം വരുമാന ഇനത്തിൽ ലഭിക്കുന്നുണ്ടെങ്കിലും അതിൽ ഭൂരിഭാഗവും നടത്തിപ്പു ചെലവുകൾക്കായി മാറ്റേണ്ടി വരുന്നതാണ് പ്രതിസന്ധിക്കു കാരണം. പ്രതിമാസം 750-850 കോടി രൂപയാണു ബിഎസ്എൻഎൽ ജീവനക്കാർക്കു ശമ്പളം നൽകാൻ മാത്രം വേണ്ടത്. കഴിഞ്ഞ സാമ്പത്തിക വർഷം 13,804 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു. ബിഎസ്എൻഎല്ലിൽ 1.63 ലക്ഷം ജീവനക്കാരുണ്ട്. ഇതിൽ നല്ലൊരു ശതമാനം അധികമാണെന്നാണ് കണക്കാക്കുന്നത്. 22,000 ആണ് എംടിഎൻഎൽ ജീവനക്കാരുടെ എണ്ണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP