Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തമിഴ് പുലികളെ തോക്കിൻ മുനയിൽ നിർത്തിയ പഴയപട്ടാളക്കാരൻ ഇന്ന് ജീവിക്കുന്നത് ചെരുപ്പ് തുന്നി; മലപ്പുറത്തെ ചെറിയപീടികയിൽ തുന്നലുമായി ഇരിക്കുന്ന ശിവപ്രസാദിനെ ആരും അറിയണമെന്നില്ല; ശ്രീലങ്കൻ യുദ്ധകാലത്തെ കയ്‌പ്പേറിയ അനുഭവങ്ങൾ പറയാനുള്ളവയിൽ ഏറെ; തോക്കു പിടിച്ച കൈകൾ ഇന്ന് ചെരുപ്പ് തുന്നുന്നത് ജീവത്തോട് തോൽക്കാതിരിക്കാൻ

തമിഴ് പുലികളെ തോക്കിൻ മുനയിൽ നിർത്തിയ പഴയപട്ടാളക്കാരൻ ഇന്ന് ജീവിക്കുന്നത് ചെരുപ്പ് തുന്നി; മലപ്പുറത്തെ ചെറിയപീടികയിൽ തുന്നലുമായി ഇരിക്കുന്ന ശിവപ്രസാദിനെ ആരും അറിയണമെന്നില്ല; ശ്രീലങ്കൻ യുദ്ധകാലത്തെ കയ്‌പ്പേറിയ അനുഭവങ്ങൾ പറയാനുള്ളവയിൽ ഏറെ; തോക്കു പിടിച്ച കൈകൾ ഇന്ന് ചെരുപ്പ് തുന്നുന്നത് ജീവത്തോട് തോൽക്കാതിരിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: തമിഴ് പുലികളെ തോക്കിൻ മുനയിൽ വിറപ്പിച്ച പഴയ പട്ടാളക്കാരൻ ഇന്ന് ഉപജീവനം കണ്ടെത്തുന്നത് ചെരുപ്പ് തുന്നി. ശ്രീലങ്കയെ വിറപ്പിച്ച തമിഴ് പുലികളെ നേരിടാൻപോയ പട്ടാളക്കാരിലൊരാളാണ് മലപ്പുറം നഗരത്തിലെ ചെറിയ പീടികയിലിരുന്ന് ചെരുപ്പ് തുന്നുന്നതെന്ന് ആർക്കുമറിയില്ല. കടയിലെത്തുന്ന കസ്റ്റമേഴ്‌സിനോട് പഴംകഥകൾ പറയാൻ അദ്ദേഹത്തിന് നേരവുമില്ല. അതിനാൽ തന്നെ തമിഴ്പുലികളെ വിറപ്പിച്ച ഈ പഴയ സൈനികന്റെ ജീവിതം പലർക്കും അറിയാനും ഇടയുണ്ടാകില്ല.

15-ാം വയസ്സിൽ ജ്യേഷ്ഠനോടൊപ്പം പണിചെയ്തു തുടങ്ങിയതാണ് കൂട്ടിലങ്ങാടി നല്ലൂർ വീട്ടിൽ ശിവപ്രകാശ്. പുലികളോട് തോറ്റിട്ടില്ലാത്ത താൻ ജീവിതത്തോടും തോൽക്കില്ലെന്ന ഉറച്ച ആത്മവിശ്വാസമാണ് താൻപഠിച്ച സ്‌കൂളിനു മുന്നിൽത്തന്നെ ബസ് സ്റ്റാൻഡിനോട് ചേർന്ന് ഒരു ചെരിപ്പുകുത്തിയായി തുടർന്നും ജീവിക്കാൻ ശിവപ്രകാശിന് ശക്തിയേകുന്നത്.സെന്റ് ജെമ്മാസ് ഹൈസ്‌കൂളിൽ പത്താംക്ലാസ് വരെ പഠിച്ചു. വീട്ടിലെ സാഹചര്യം കൊണ്ട് പണിക്കിറങ്ങേണ്ടിവന്നു. ചെരിപ്പും കുടയും നന്നാക്കുന്ന പണിതന്നെ കുറേക്കാലം ചെയ്തു.

ജേഷ്ഠനെ സഹായിച്ച് വരുമ്പോഴാണ് കണ്ണൂരിൽ പട്ടാളക്യാമ്പിൽ മദ്രാസ് റെജിമെന്റിലേക്ക് ആളെ എടുക്കുന്ന വിവരമറിഞ്ഞത്. അങ്ങനെ 1981-ൽ, 17-ാം വയസ്സിൽ പട്ടാളക്കാരനായി. ഡൽഹി, വിശാഖപട്ടണം, ഊട്ടി, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം ജോലിചെയ്തു. പുലികളുടെ പ്രശ്നം രൂക്ഷമായ ശ്രീലങ്കയിലേക്ക് ഇന്ത്യ അയച്ച സമാധാനസേനയുടെ കൂട്ടത്തിൽ റൈഫിൾമാനായി ശിവപ്രകാശും ഉണ്ടായിരുന്നു.

അന്നത്തെ ഓർമകൾ ഇന്നും ശിവപ്രസാദിന്റെ കൂടയുണ്ട്. മദ്രാസിൽനിന്ന് ടിപ്പുസുൽത്താൻ എന്ന കപ്പലിൽ ഒന്നരദിവസത്തെ യാത്രയ്ക്കുശേഷം കിങ്കേശ്വരൻതുറൈ എന്ന സ്ഥലത്തിറങ്ങിയ അനുഭവമാണ് അദ്ദേഹം പങ്കുവച്ചത്. കിങ്കേശ്വർ തുറയിലെ കയ്‌പ്പേറിയ അനുഭവവും അദ്ദേഹം പങ്കുവയ്ക്കുന്നു.

'അവിടെ തങ്ങാൻ ഒരു ചെറിയ കെട്ടിടംമാത്രമേ ഉണ്ടായിരുന്നുള്ളൂ. അസഹ്യമായ ദുർഗന്ധംകാരണം നോക്കിയപ്പോൾ കണ്ടത് ഏതോ മനുഷ്യന്റെ മുറിഞ്ഞുപോയ കൈയാണ്. ഒട്ടേറേ ഏറ്റുമുട്ടലുകൾ, തകർന്ന വീടുകൾ, സ്‌കൂളുകൾ, ഭീതിനിറഞ്ഞ ജീവിതങ്ങൾ, പട്ടിണി, കൊച്ചു കുട്ടികളുടെയടക്കം മൃതദേഹങ്ങൾ...

ആറുമാസമേ അവിടെ ഉണ്ടായിരുന്നുള്ളൂവെങ്കിലും മനുഷ്യജീവിതത്തിലെ ദുരിതാവസ്ഥകണ്ട ദിനങ്ങളായിരുന്നു അത്. പുലി വേലുപ്പിള്ളൈ പ്രഭാകരന്റെ ജാഫ്നയിലെ വീടു സന്ദർശിച്ചത് പ്രകാശൻ ഇപ്പോഴും ഓർക്കുന്നു.പിന്നെ അധികകാലം പട്ടാളത്തിൽ നിൽക്കാൻ തോന്നിയില്ല. അവിടെനിന്ന് മുങ്ങി. വൈകാതെ പട്ടാളക്കാർ തിരഞ്ഞുവന്നു. വീട്ടിൽ ആരുമില്ലെന്നും രക്ഷിതാക്കളെ നോക്കേണ്ടതുണ്ടെന്നും പറഞ്ഞ് തത്കാലം രക്ഷപ്പെട്ടു.'പിന്നെ പഴയ കൈത്തൊഴിലിലേക്ക്..

ഭാര്യയും രണ്ടുമക്കളുമുള്ള കുടുംബത്തോടൊപ്പം വാടകവീട്ടിലാണ് ശിവപ്രകാശ് താമസം. സർവീസ് പാതിപോലും ആകാത്തതിനാൽ പെൻഷനടക്കം ഒരു ആനുകൂല്യങ്ങളുമില്ല. മകളുടെ കല്യാണം കഴിഞ്ഞു. രണ്ടാൺമക്കളിലൊരാൾ ബസ്സിൽ ജോലിചെയ്യുന്നു. മറ്റേയാൾ പെയിന്റിങും.പരാധീനതകൾക്കിടയിലും പരാതിയില്ലാതെ ആത്മാഭിമാനത്തോടെ താൻ പഠിച്ച കൈത്തൊഴിൽ ചെയ്യുകയാണ് ശിവപ്രകാശ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP