Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എക്സ് എംപി ബോർഡു വെച്ച വാഹനത്തിൽ താൻ ഇത് വരെ യാത്ര ചെയ്തിട്ടില്ലെന്ന് എ സമ്പത്ത്; 'ചിലപ്പോൾ ചിത്രം വ്യാജമായിരിക്കും' എന്നും പ്രതികരണം; എക്സ് എംപി ബോർഡു വെച്ച ഇന്നോവാ കാർ സോഷ്യൽ മീഡിയയിൽ വിമർശന ശരങ്ങൾ ഏറ്റുവാങ്ങി വൈറലാകുമ്പോൾ സമ്പത്തിന്റെ പ്രതികരണം ഇങ്ങനെ

എക്സ് എംപി ബോർഡു വെച്ച വാഹനത്തിൽ താൻ ഇത് വരെ യാത്ര ചെയ്തിട്ടില്ലെന്ന് എ സമ്പത്ത്; 'ചിലപ്പോൾ ചിത്രം വ്യാജമായിരിക്കും' എന്നും പ്രതികരണം; എക്സ് എംപി ബോർഡു വെച്ച ഇന്നോവാ കാർ സോഷ്യൽ മീഡിയയിൽ വിമർശന ശരങ്ങൾ ഏറ്റുവാങ്ങി വൈറലാകുമ്പോൾ സമ്പത്തിന്റെ പ്രതികരണം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വൈറലാണ് ആറ്റിങ്ങൽ മുൻ എംപി എ സമ്പത്ത് എക്‌സ് എംപി ബോർഡു വെച്ച കാറിന്റെ ചിത്രം. സമ്പത്തിനെ കുറ്റപ്പെടുത്തി നിരവധി പേർ രംഗത്തുവരുമ്പോൾ ഈ വിഷയത്തിൽ വേണ്ട വിധത്തിൽ പ്രതികരിക്കാൻ എംപി തയ്യാറല്ല. എക്സ് എംപി ബോർഡുമായി താൻ ഇത് വരെ യാത്ര ചെയ്തിട്ടില്ലെന്നും ചിലപ്പോൾ ചിത്രം വ്യാജമായിരിക്കാം എന്നും എ. സമ്പത്ത് പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോടാണ് സമ്പത്തിന്റെ പ്രതികരണം.

KL-01, BR-657 എന്ന നമ്പരിലുള്ള കാറിൽ Ex.MP' എന്ന് എഴുതിയ ബോർഡ് ഘടിപ്പിച്ചിരിക്കുന്നതാണ് ചിത്രം. ഈ നമ്പറിലുള്ള വാഹനം എ. സമ്പത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റ് പറയുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയിൽപ്പെട്ടവർ, എത്രത്തോളം 'പാർലമെന്ററി വ്യാമോഹ'ങ്ങൾക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്ന വിധത്തിലായിരുന്നു വിവാദത്തോട് സോഷ്യൽ മീഡിയ പ്രതികരിച്ചത്. തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളെ കുറഇച്ചും ബൽറാം പരിഹിച്ചു കൊണ്ട് പോസ്റ്റിട്ടിരുന്നു.

തിവവനന്തപുരം വിമാനത്താവളത്തിന് മുമ്പിലാണ് കെ എൽ 01 ബി ആർ 657 എന്ന കാർ നിർത്തിയിരിക്കുന്നതെന്നും ചിത്രങ്ങളിൽ വ്യക്തമാണ്. എംപി സ്ഥാനം നഷ്ടമായപ്പോൾ എക്സ് എംപിയെന്ന് കാറിൽ എഴുതി വയ്ക്കുന്നു. ഇത് തീർത്തും വിചത്രമാണ്. ജനപ്രതിനിധികളിൽ എംപിക്കും എംഎൽഎമാർക്കും മാത്രമേ കാറിൽ ഇത്തരത്തിൽ എഴുതി വയ്ക്കുന്ന ചുവപ്പു ബോർഡുകൾ വയ്ക്കാനാകൂ. എക്സ് എംപിമാർക്ക് ഈ അവകാശമില്ല. അതുകൊണ്ട് കൂടിയാണ് ബൽറാമിന്റെ പോസ്റ്റ് ചർച്ചകൾക്ക് വിധേയമാകുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ സിപിഎമ്മിന്റെ മുൻ എംപിമാർക്ക് നില തെറ്റിയ അവസ്ഥയിലാണെന്നാണ് സോഷ്യൽ മീഡിയയിൽ കോൺഗ്രസുകാർ ഈ വിവാദത്തോട് പ്രതികരിക്കുന്നത്. മുസ്ലിം ലീഗിലെയും കോൺഗ്രസിലെയും പ്രവർത്തകർ തന്നെ ഫോൺവിളിക്കുന്നുവെന്നും തോൽപ്പിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു എം.ബി. രാജേഷിന്റെ പരിഭവം. ഈ പരിഭവത്തിന് സോഷ്യൽ മീഡിയയിൽ നിന്ന് കണക്കിന് ട്രോളും ഏറ്റുവാങ്ങി. ഇപ്പോഴിതാ മറ്റൊരു സിപിഎം മുൻ എംപിയുടെ വാഹനവും അതിലെ ബോർഡുമാണ് കൗതുകമാകുന്നതെന്ന തരത്തിലാണ് ചർച്ചകൾ.

സ്വന്തം കാറിൽ വലിയൊരു ബോർഡും സ്ഥാപിച്ചാണ് ഡോ.എ. സമ്പത്ത് യാത്ര. ബോർഡിലെ വാചകം ഇങ്ങനെ 'Ex. MP' അതായത് തോറ്റ എംപിയെന്നൊക്കെ പറയുന്ന പോലെയാണെന്നാണ് കോൺഗ്രസുകാരുടെ ട്രോളുകൾ. എന്തുതന്നെയായാലും യാത്രപോകുന്നിടത്തൊക്കെ ആളുകൾക്ക് കൗതുക കാഴ്‌ച്ചയൊരുക്കുന്ന തോറ്റ എംപി ഡോ. എ. സമ്പത്തിന്റെ മാതൃക സിപിഎമ്മിന്റെ ബാക്കിയുള്ള തോറ്റ എംപിമാരും പിൻപറ്റുമോ എന്ന് കാത്തിരിക്കുകയാണ് മലയാളികളെന്നും കോൺഗ്രസുകാർ കളിയാക്കുന്നത്.

കാറിന്റെ എക്‌സ് എംപി ബോർഡ് വൈറലായിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. ട്രോളുകളും വിമർശനങ്ങളുമായാണ് എക്‌സ് എംപി ബോർഡിനെ സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ ഈ പോസ്റ്റുകൾ അധികം ശ്രദ്ധയിലേക്ക് വന്നില്ല. എന്നാൽ വിഷയം വിടി ബൽറാം ഏറ്റെടുത്തതോടെ സജീവ ചർച്ചയായി ഇത് മാറി. മോട്ടോർ വാഹന വകുപ്പിന്റെ രേഖകളിലും കാർ സമ്പത്തിന്റെ പേരിലാണ്. 2014ലാണ് ഈ ഏഴ് സീറ്റുള്ള വാഹനം സമ്പത്ത് വാങ്ങിയിരിക്കുന്നതെന്നും വ്യക്തം.

ഈ രേഖ സഹിതമാണ് കാർ സമ്പത്തിന്റേതാണെന്ന് കോൺഗ്രസുകാർ ആരോപിക്കുന്നത്. ഏതായാലും ചർച്ചകൾ ആറ്റിങ്ങലിൽ തോറ്റ സമ്പത്തിന് ഏറെ തിരിച്ചടിയുമാണ്. സാധാരണ തോൽക്കുന്ന എംപിമാർ കാറിൽ നിന്ന് ബോർഡ് മാറ്റുകയാണ് പതിവ്. ബൽറാമിന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകളിൽ സമ്പത്തിന്റെ പ്രവൃത്തിയെ അൽപ്പത്തരമെന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP