Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഒരേ വിമാനങ്ങൾ നൽകി കച്ചവടം ഉറപ്പിക്കാനുള്ള നീക്കം ഇന്ത്യ പൊളിച്ചു; പാക്കിസ്ഥാന് കൊടുത്ത എഫ്-16 വിമാനത്തിന് പകരം ഇന്ത്യയ്ക്ക് മാത്രമായി എഫ്-21 വിമാനങ്ങൾ നിർമ്മിച്ച് തരാമെന്ന് അമേരിക്ക; കരുത്ത് കുറഞ്ഞ വിമാനം പാക്കിസ്ഥാനും കൂടിയത് ഇന്ത്യക്കും നൽകിയതിനെതിരെ പ്രതിഷേധിച്ച് പാക്കിസ്ഥാൻ

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഒരേ വിമാനങ്ങൾ നൽകി കച്ചവടം ഉറപ്പിക്കാനുള്ള നീക്കം ഇന്ത്യ പൊളിച്ചു; പാക്കിസ്ഥാന് കൊടുത്ത എഫ്-16 വിമാനത്തിന് പകരം ഇന്ത്യയ്ക്ക് മാത്രമായി എഫ്-21 വിമാനങ്ങൾ നിർമ്മിച്ച് തരാമെന്ന് അമേരിക്ക; കരുത്ത് കുറഞ്ഞ വിമാനം പാക്കിസ്ഥാനും കൂടിയത് ഇന്ത്യക്കും നൽകിയതിനെതിരെ പ്രതിഷേധിച്ച് പാക്കിസ്ഥാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചൈനീസ് യുദ്ധ വിമാനങ്ങൾ പാക്കിസ്ഥാന് വലിയ പണിയാണ് നൽകിയത്. യുദ്ധത്തിന് അതുമായി ഇറങ്ങാനാവാത്ത അവസ്ഥ. പരീക്ഷണ പറക്കലിൽ പോലും വിമാനം തകർന്ന് വീഴുകയായിരുന്നു. അതുകൊണ്ട് തന്നെ അമേരിക്കയിൽ നിന്ന് ലഭിക്കുന്ന പോർ വിമാനങ്ങളാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ. ഇന്ത്യയെ പിടിച്ചു നിർത്താനുള്ള ഏക പ്രതീക്ഷ. എന്നാൽ അതും തകരുകയാണ്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഒരേ വിമാനങ്ങൾ നൽകി കച്ചവടം ഉറപ്പിക്കാനുള്ള അമേരിക്കൻ നീക്കം ഇന്ത്യ പൊളിച്ചതോടെയാണ് ഇത്. കൂടുതൽ സാങ്കേതിക വിദ്യയുള്ള വിമാനം ഇന്ത്യ്ക്ക് നൽകാമെന്നാണ് അമേരിക്കയുടെ പുതിയ നിലപാട്.

അത്യാധുനിക പോർവിമാനമായ എഫ് 21 ഇന്ത്യൻ വ്യോമസേനക്ക് വേണ്ടി പ്രത്യേകമായി നിർമ്മിക്കുമെന്ന് അമേരിക്കൻ പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ കൈവശമുള്ള അമേരിക്കൻ നിർമ്മിത എഫ്16 നേക്കാൾ ഏറെ മികച്ചതാണ് എഫ്21. ഇന്ത്യയ്ക്കും എഫ് 16 വിമാനം നൽകാനായിരുന്നു നീക്കം. എന്നാൽ പാക്കിസ്ഥാന്റെ കൈയിലുള്ളത് വേണ്ടെന്നും അതിനേക്കാൾ നല്ലത് വേണമെന്നും ഇന്ത്യ നിലപാട് എടുത്തു. ഇത് ഒടുവിൽ അമേരിക്കൻ കമ്പനിയെ സമ്മർദ്ദത്തിലാക്കി. ഇതോടെയാണ് എഫ് 21 വിമാനങ്ങൾ നൽകാമെന്ന് സമ്മതിച്ചത്. ഇന്ത്യൻ വ്യോമ സേനയുടെ കരുത്ത് കൂടുതൽ ശക്തമാക്കുന്നതാണ് എഫ് 21 വിമാനങ്ങളുടെ വരവ്.

അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ എഫ് -22 എഫ്-35 എന്നിവയിലെ സാങ്കേതിക മികവുകൾ എഫ് - 21ൽ ഉണ്ടെന്ന് അമേരിക്കൻ കമ്പനി പറയുന്നു. 30,000 മീറ്റർ വരെ ഉയരത്തിൽ പറക്കും, മണിക്കൂറിൽ 2,285 കിലോമീറ്റർ വേഗത, 7250 കിലോ ആയുധങ്ങൾ വഹിക്കും, എയർ ടു എയർ മിസൈലുകൾ, റഡാറുകളെ വെട്ടിക്കുന്ന സ്റ്റെൽത്ത് വിദ്യ, ഒരു ആവനാഴിയിൽ മൂന്ന് മിസൈലുകൾ, ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാം എന്നിവാണ് ഈ വിമാനങ്ങളുടെ പ്രത്യേകതകൾ. ഇത് ഇന്ത്യൻ വ്യോമസേനയ്ക്ക് വലിയൊരു മുതൽക്കൂട്ടായി മാറുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെ അമേരിക്കൻ കമ്പനിയുടെ കരാർ ഇന്ത്യ ഉറപ്പിക്കുമെന്നാണ് സൂചന. ഇതിനെതിരെ പാക്കിസ്ഥാൻ അമേരിക്കയോട് പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.

മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ കമ്പനിയായ ടാറ്റയോട് ചേർന്നു ഇന്ത്യയിൽ തന്നെ പോർവിമാനം നിർമ്മിക്കാമെന്ന വാഗ്ദാനവും ലോക്ഹീഡ് മാർട്ടിൻ നൽകുന്നുണ്ട്. ശതകോടിയുടെ പോർവിമാനകരാർ ഇന്ത്യയിൽ നിന്നും സ്വന്തമാക്കുന്നതിന്റെ ഭാഗമായാണ് ലോക്ഹീഡ് മാർട്ടിന്റെ വാഗ്ദാനങ്ങൾ. ഇന്ത്യൻ വ്യോമസേനക്കാവശ്യമായ പോർവിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള കരാറിനായി ഏഴ് കമ്പനികളാണ് സമീപിച്ചിരിക്കുന്നത്. 114 എഫ് 21 പോർവിമാനങ്ങൾ നിർമ്മിക്കാമെന്നാണ് കരാർ. ഇതിനൊപ്പം ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് കമ്പനിയെകൂടി ഉൾപ്പെടുത്തി വ്യോമസേനക്കാവശ്യമായ പരിഷ്‌കാരങ്ങൾ നടത്താമെന്ന വാഗ്ദാനം കൂടി നൽകിയതോടെ കരാർ സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് ലോക്ഹീഡ് മാർട്ടിൻ. ഇത് സാധിച്ചെടുക്കുന്നതിന് കൂടി വേണ്ടിയാണ് കൂടുതൽ മെച്ചപ്പെട്ട എഫ് 21 വിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകാമെന്ന തീരുമാനം.

ബംഗളൂരുവിൽ നടക്കുന്ന എയറോ ഇന്ത്യ ഷോക്കിടെയായിരുന്നു ഈ പ്രഖ്യാപനം. നേരത്തെ എഫ്16 വിമാനങ്ങൾ ഇന്ത്യക്ക് നിർമ്മിച്ചു നൽകാമെന്ന് ലോക്ഹീഡ് മാർട്ടിൻ പറഞ്ഞിരുന്നെങ്കിലും വ്യോമസേന വലിയ താത്പര്യം കാണിച്ചിരുന്നില്ല. ഇതേ പോർവിമാനമാണ് പാക്കിസ്ഥാൻ ഉപയോഗിക്കുന്നത്. അതോടെ കൂടുതൽ ആധുനിക പോർവിമാനമായ എഫ്21 നിർമ്മിക്കാമെന്ന വാഗ്ദാനവുമായി ലോക്ഹീഡ് മാർട്ടിൻ എത്തുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കമ്പനികളിലൊന്നായ ലോക്ഹീഡ് മാർട്ടിനൊപ്പം ഇന്ത്യയിലെ വമ്പൻ വ്യവസായികളായ ടാറ്റയും സഹകരിക്കുമെന്നാണ് സൂചന. ഇതോടെ ഇന്ത്യയിലെ വിമാന നിർമ്മാണത്തിന്റെ കുത്തക ഇവരിലേക്ക് എത്തും. ആഗോളതലത്തിൽ ഒരു ലക്ഷത്തിലേറെ ജീവനക്കാരുള്ള പ്രതിരോധ കമ്പനിയാണ് ലോക്ഹീഡ് മാർട്ടിൻ.

പാക്കിസ്ഥാനു എഫ്16 പോർവിമാനങ്ങൾ വിൽക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായി രംഗത്തുവന്നിരുന്നു. പാക്കിസ്ഥാനിലെ ഭീകരവാദം തുടച്ചുനീക്കാൻ ഈ വിമാനങ്ങൾക്ക് കഴിയുമെന്നാണ് നേരത്തെ അമേരിക്ക പറഞ്ഞിരുന്നത്. ഇത് പാക്കിസ്ഥാന്റെ അയൽ രാജ്യങ്ങൾക്ക് ഭീഷണിയാണെന്നാണ് ഇന്ത്യയുടെ വാദം. അമേരിക്കൻ നിർമ്മിത അത്യാധുനിക സംവിധാനങ്ങളുള്ള പോർവിമാനമാണ് എഫ്16. എഫ് 16 ഫൈറ്റിങ് ഫാൽക്കൺ എന്നാണ്. പോരാടും പരുന്ത് എന്നർഥം വരുന്ന ഈ പോർവിമാനം അമേരിക്കൻ പ്രതിരോധ മേഖലയുടെ ഏറ്റവും വലിയ ശക്തികളിലൊന്നാണ്. ബാറ്റിൽ സ്റ്റാർ ഗലാക്റ്റിക്ക എന്ന പ്രസിദ്ധമായ സ്റ്റാർവേർൾഡ് മിനി സിരീസിനു ശേഷം വൈമാനികർ ഇതിനെ 'വൈപർ'(ഢശുലൃ) എന്നും വിളിക്കുന്നു.

ചുരുങ്ങിയത് 25 രാജ്യങ്ങളിലേയ്ക്കു എഫ്16 കയറ്റുമിതി ചെയ്തിട്ടുണ്ട്. പഴക്കം ചെന്ന 300 മിഗ് 21-കൾക്ക് പകരം വയ്ക്കാനായി നേരത്തെ ഇന്ത്യയും എഫ്16 വാങ്ങാൻ നീക്കം നടത്തിയിരുന്നു. എന്നാൽ ഈ നീക്കം ഉപേക്ഷിച്ച ഇന്ത്യ ഫ്രാൻസിന്റെ റാഫെൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. എല്ലാ കാലാസ്ഥയിലും രാത്രിയും പകലും മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നവയാണ് എഫ്16 യുദ്ധവിമാനങ്ങൾ. ആക്രമണങ്ങൾ നടത്തുന്നതിനും പ്രതിരോധം തീർക്കുന്നതിനും എഫ്-16 വിമാനങ്ങൾ ഉപയോഗിക്കാനാകും. ഈ എഫ് 16 യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാമെന്നാണ് ലോക്ഹീഡ് മാർട്ടിൻ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളുടെ പക്കൽ ഈ വിമാനമുള്ളതിനാൽ ഇന്ത്യ ഇതിനോട് താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെ അത്യാധുനിക എഫ് 21 യുദ്ധവിമാനങ്ങൾ നിർമ്മിക്കാൻ ലോക്ഹീഡ് മാർട്ടിൻ തയ്യാറാവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP