Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുരളീധരനും ഉണ്ണിത്താനും ജയിപ്പോൾ പന്തയത്തുക നൽകാമെന്ന് ഫേസ്‌ബുക്ക് സുഹൃത്തുക്കൾ; പന്തയത്തിൽ തോറ്റ സിപിഎമ്മുകാരന്റെ ഒന്നേകാൽ ലക്ഷം കെ.എസ്.യുക്കാരനായ റാഫിയുടെ കിഡ്‌നി മാറ്റിവയ്ക്കലിനെന്ന് സോഷ്യൽ മീഡിയയിൽ പ്രഖ്യാപനവും; കൈയടികൾ കഴിഞ്ഞപ്പോൾ തുക കൈമാറാതെ മുങ്ങി സഖാവ് അഷ്‌ക്കർ; പണത്തിനായി ബന്ധപ്പെട്ടപ്പോൾ പറഞ്ഞത് ഗൾഫിലെ ബാങ്കിങ് പ്രശ്‌നമെന്ന്; പന്തയത്തിൽ വിജയിച്ചവരുമായി ബന്ധപ്പെട്ടപ്പോൾ വ്യക്തമായത് അഷ്‌ക്കറിന്റെ ചതി; സഖാവിന്റെ ചതിയിൽ പൊലിഞ്ഞത് റാഫിയുടെ ജീവിത പ്രതീക്ഷകൾ

മുരളീധരനും ഉണ്ണിത്താനും ജയിപ്പോൾ പന്തയത്തുക നൽകാമെന്ന് ഫേസ്‌ബുക്ക് സുഹൃത്തുക്കൾ; പന്തയത്തിൽ തോറ്റ സിപിഎമ്മുകാരന്റെ ഒന്നേകാൽ ലക്ഷം കെ.എസ്.യുക്കാരനായ റാഫിയുടെ കിഡ്‌നി മാറ്റിവയ്ക്കലിനെന്ന് സോഷ്യൽ മീഡിയയിൽ പ്രഖ്യാപനവും; കൈയടികൾ കഴിഞ്ഞപ്പോൾ തുക കൈമാറാതെ മുങ്ങി സഖാവ് അഷ്‌ക്കർ; പണത്തിനായി ബന്ധപ്പെട്ടപ്പോൾ പറഞ്ഞത് ഗൾഫിലെ ബാങ്കിങ് പ്രശ്‌നമെന്ന്; പന്തയത്തിൽ വിജയിച്ചവരുമായി ബന്ധപ്പെട്ടപ്പോൾ വ്യക്തമായത് അഷ്‌ക്കറിന്റെ ചതി; സഖാവിന്റെ ചതിയിൽ പൊലിഞ്ഞത് റാഫിയുടെ ജീവിത പ്രതീക്ഷകൾ

എം മനോജ് കുമാർ

കോഴിക്കോട്: ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ കഥയെന്നു സോഷ്യൽ മീഡിയ വാഴ്‌ത്തിയ ബെറ്റിന്റെ കഥയിൽ വൻ ചതി അരങ്ങേറിയെന്നു സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബെറ്റിൽ കോൺഗ്രസുകാരനോട് തോറ്റ സിപിഎമ്മുകാരൻ പന്തയത്തുകയായ ഒന്നേകാൽ ലക്ഷം രൂപ കെഎസ് യുക്കാരന്റെ കിഡ്‌നി മാറ്റിവയ്ക്കൽ സർജറിക്കായി നൽകിയില്ല. ബെറ്റിൽ ജയിച്ചവരുടെ നിർദ്ദേശ പ്രകാരം പന്തയത്തുക കെഎസ് യുക്കാരനായ റാഫിയുടെ കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നൽകുമെന്ന് ബെറ്റിൽ പരാജയമടഞ്ഞ സിപിഎമ്മുകാരനായ അഷ്‌കർ കെ.എ.വ്യക്തമാക്കിയിരുന്നു. പക്ഷെ പണം നൽകിയെന്ന് പറഞ്ഞു വാർത്തകളിൽ നിറഞ്ഞു നിന്ന അഷ്‌കർ ആ തുക റാഫിക്ക് കൈമാറാതിരിക്കുകയായിരുന്നു. റാഫിയുടെ സുഹൃത്തുക്കൾ വിളിച്ചപ്പോൾ പ്രതികരിക്കാൻ അഷ്‌കർ തയ്യാറായതുമില്ല. ഇതോടെയാണ് ബെറ്റിന്റെ കഥയിൽ റാഫി ചതി മണത്തത്. വലിയ ചതിയാണ് ഈ കാര്യത്തിൽ നടന്നതെന്ന് പറഞ്ഞു റാഫി മറുനാടൻ മലയാളിയോട് പ്രതികരിച്ചപ്പോഴാണ് ബെറ്റിന്റെ പേരിൽ നടന്ന ചതിയുടെ പൂർണരൂപം വെളിച്ചത്ത് വന്നത്.

നിയാസ് മലബാറി, ബഷീർ എടപ്പാൾ, അഷ്‌കർ കെ.എ.എന്നിവരാണ് ബെറ്റിനായി നിന്നത്. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരന് വേണ്ടി ബഷീർ എടപ്പാളും കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരന് വേണ്ടി നിയാസ് മലബാറിയുമാണ് അഷ്‌കർ കെ.എയുമായി ബെറ്റ് വെച്ചത്. രാജ്‌മോഹൻ ഉണ്ണിത്താന്റെ വിജയം പ്രവചിച്ച് നിയാസ് മലബാറി 25000 രൂപയും കെ.മുരളീധരന്റെ വിജയം പ്രവചിച്ച് ബഷീർ എടപ്പാൾ ഒരു ലക്ഷം രൂപയ്ക്കുമാണ് അഷ്‌കറുമായി ബെറ്റിൽ ഏർപ്പെട്ടത്. മുസ്ലിം ലീഗിൽ നിന്ന് സിപിഎമ്മിലേക്ക് കടന്നുവന്ന അഷ്‌കറിന് വടകര, കാസർകോട് സീറ്റുകൾ ഇടതുമുന്നണിക്ക് ലഭിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമുണ്ടായിരുന്നില്ല.

അതിനാൽ തന്നെ ഫെയ്‌സ് ബുക്ക് ചാറ്റിൽ 125000 ലക്ഷം അഷ്‌കർ ബെറ്റ് വെച്ചത്. പക്ഷെ മുരളീധരൻ വടകരയിൽ വിജയിക്കുകയും കാസർകോട് രാജ്‌മോഹൻ ഉണ്ണിത്താൻ വിജയിക്കുകയുമായിരുന്നു. ഇതോടെ ബെറ്റിന്റെ തുക നൽകാൻ അഷ്‌കർ അന്ന് തയ്യാറാവുകയായിരുന്നു. പക്ഷെ പറഞ്ഞതല്ലാതെ തുക അഷ്‌കർ കൈമാറിയില്ല. മൂന്നു പേർ നടത്തിയ ബെറ്റിൽ അഷ്‌കർ തോറ്റപ്പോൾ ആ പണം ഇവരുടെ പൊതു സുഹൃത്തായ റാഫിയുടെ വൃക്ക മാറ്റിവയ്ക്കൽ ഫണ്ടിലേക്ക് നൽകാമെന്നു പറഞ്ഞു ആ ഘട്ടത്തിൽ വാർത്തയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു പന്തയത്തിൽ പങ്കാളികളായ അഷ്‌കറും നിയാസ് മലബാറി, ബഷീർ ഇടപ്പാളും. ഇവരുടെ മനുഷ്യസ്‌നേഹമാണ് സോഷ്യൽ മീഡിയ അന്ന് ചർച്ച ചെയ്തത്. ഒന്നേകാൽ ലക്ഷം രൂപ എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി നൽകാം എന്നാണ് അഷ്‌കർ കെ.എ. തന്നെ പറ്റിക്കുകയായിരുന്നുവെന്നാണ് റാഫി പറഞ്ഞത്. ഇപ്പോൾ തന്നെ മാസങ്ങൾ കഴിഞ്ഞു. ആ തുക എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നില്ല.

റാഫി ആദ്യം ബന്ധപ്പെട്ടപ്പോൾ ഗൾഫിലെ ബാങ്കിങ് പ്രശ്‌നമാണ് എന്നാണ് അഷ്‌കർ പറഞ്ഞത്. അതുകൊണ്ട് തന്നെ റാഫി പണത്തിനായി കാത്തു. പക്ഷെ തുക അക്കൗണ്ടിലെക്ക് വന്നതേയില്ല. നാട്ടിലെ സുഹൃത്തുക്കളെ വിളിച്ച് ശരിയാക്കാം എന്ന് പിന്നെ പറഞ്ഞു. പക്ഷെ ആ കാര്യത്തിലും പിന്നീട് ഒന്നും നടന്നില്ല. തുടർന്ന് റാഫി സന്ദേശം അയച്ചു. എന്നാൽ അഷ്‌കർ പ്രതികരിച്ചതേയില്ല. അഷ്‌കർ പണം നൽകിയെന്ന് വാർത്തയിൽ നിറഞ്ഞു നിന്നപ്പോൾ അത് കിഡ്‌നി പ്രശ്‌നവുമായി അസുഖക്കിടക്കയിൽ കിടന്ന റാഫിക്ക് ദോഷവുമായി. റാഫിക്ക് ധാരാളം പണം കിട്ടിയെന്ന തോന്നലിൽ റാഫിയെ സഹായിക്കാൻ രംഗത്ത് വന്നിരുന്ന പലരും പിന്മാറി. അഷ്‌കർ തരാമെന്നു പറഞ്ഞ തുക നൽകാതിരുന്നപ്പോൾ മറ്റുള്ളവരിൽ നിന്ന് റാഫിക്ക് ലഭിക്കുമെന്ന് തുക അഷ്‌കറിന്റെ ചതി കാരണം റാഫിക്ക് നഷ്ടമാവുകയും ചെയ്തു. ചികിത്സയുടെ ഘട്ടത്തിൽ, അതും കിഡ്‌നി മാറ്റിവയ്ക്കൽ പോലുള്ള ശസ്ത്രക്രിയയ്ക്ക് വേണ്ടി കാക്കുമ്പോൾ നടന്ന ഇത്തരമൊരു ചതി റാഫി പ്രതീക്ഷിച്ചതുമില്ല. അഷ്‌കർ നടത്തിയ ചതിയുടെ കഥ റാഫി മാറുനാടനോട് പറഞ്ഞത് ഇങ്ങിനെ:

എനിക്ക് ലഭിക്കാനുള്ള പണം കൂടി അഷ്‌കർ കാരണം നഷ്ടമായി: റാഫി

കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ സ്റ്റേജിലാണ് ഞാൻ. ഒരുപാട് പണം ആവശ്യമുള്ള ഘട്ടത്തിലാണ് ബെറ്റിന്റെ വാർത്ത പുറത്തു വരുന്നത്. എന്റെ ഫെയിസ് ബുക്ക് സുഹൃത്തുക്കൾ കൂടിയായ ഇവർ മൂവരും തമ്മിൽ ബെറ്റ് വെച്ചപ്പോൾ ആ തുക എന്റെ അസുഖത്തിനായി നൽകുമെന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി. വലിയ വാർത്തകളും ആ ഘട്ടത്തിൽ വന്നു. പക്ഷെ വാർത്ത വന്നതല്ലാതെ പണം കൈമാറിയില്ല. ഇങ്ങിനെ വാർത്ത വന്നപ്പോൾ ധാരാളം പണം എനിക്ക് ലഭിച്ചുവെന്ന് പലരും കരുതി. ആ ഘട്ടത്തിൽ എന്നെ സഹായിക്കാൻ പലരും രംഗത്ത് വന്നിരുന്നു.

ഇവരൊക്കെ പിന്മാറി. ഇവരിൽ നിന്നും എനിക്ക് ലഭിക്കുമായിരുന്ന പണം കൂടി അഷ്‌കർ കാരണം നഷ്ടമായി. അഷ്‌കറുമായിബെറ്റ് വെച്ച നിയാസ് മലബാറി, ബഷീർ ഇടപ്പാളുമായോക്കെ ഞാൻ ബന്ധപ്പെട്ടിരുന്നു. പക്ഷെ അഷ്‌കറിൽ നിന്നും പണം ലഭിക്കില്ലാ എന്ന സൂചനതന്നെയാണ് ഇവരിൽ നിന്നും ലഭിച്ചത്. അഷ്‌കർ പറ്റിച്ചു എന്ന് തന്നെയാണ് ഇരുവരും പറഞ്ഞ്ത്. ഇവർക്ക് വാർത്ത വഴി വന്ന പബ്ലിസിറ്റി എനിക്ക് ദോഷമായി മാറി. ഹോസ്പിറ്റലിൽ എനിക്ക് എട്ടു ലക്ഷത്തോളം രൂപ ആവശ്യമുണ്ട്. മരുന്നുകൾക്കായി 35000 രൂപയും മാസം തോറും ആവശ്യവും വരും. ഈ ഘട്ടത്തിൽ വന്ന ചതിയെ എങ്ങിനെ കാണും-റാഫി ചോദിക്കുന്നു. എല്ലാം കൂടി 20 ലക്ഷം രൂപയാണ് ടാർജറ്റ്. എനിക്ക് ഒരു എട്ടു ലക്ഷം രൂപകൂടി ഇനിയും ആവശ്യവുമുണ്ട്-റാഫി പറയുന്നു.

ഇതുവരെ മുഖത്തോട് മുഖം പോലും കണ്ടിട്ടില്ലാത്ത നാല് സുഹൃത്തുക്കളിൽ മൂന്നു പേർ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വാതുവെപ്പിൽ ഏർപ്പെട്ടപ്പോൾ വിജയികൾ ലഭിച്ച തുക നൽകിയത് നാലാമത് സുഹൃത്തിന്റെ വൃക്ക മാറ്റിവയ്ക്കൽ ഫണ്ടിലേക്ക്. ഇതാണ് അന്ന് വാർത്തയിൽ നിറഞ്ഞത്. അഷ്‌കർ, നിയാസ് മലബാറി, ബഷീർ എടപ്പാൾ എന്നിവരും ഒരേപോലെ ആ ഘട്ടത്തിൽ വാർത്തയിൽ നിറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാതുവയ്‌പ്പിലെ ഒന്നേകാൽ ലക്ഷം രൂപയാണ് ഇവർ സുഹൃത്തായ റാഫിയുടെ വൃക്ക മാറ്റിവയ്ക്കൽ ഫണ്ടിലേക്ക് നൽകുമെന്ന് പറഞ്ഞത്. നാലുപേരും ഫെയ്‌സ് ബുക്ക് സുഹൃത്തുക്കൾ മാത്രമാണ് എന്നതാണ് ഈ വാതുവയ്‌പ്പിലെ സവിശേഷതയായി സോഷ്യൽ മീഡിയ കണ്ടത്.

സോഷ്യൽ മീഡിയ സൗഹൃദകൂട്ടായ്മയിൽ നിന്ന് മറ്റൊരു നന്മമരം കൂടി പിറവിയെടുക്കുകയാണ്. സോഷ്യൽ മീഡിയ അന്ന് വാഴ്‌ത്തി. രാജ്‌മോഹൻ ഉണ്ണിത്താന്റെ വിജയം പ്രവചിച്ച് നിയാസ് മലബാറി 25000 രൂപയും കെ.മുരളീധരന്റെ വിജയം പ്രവചിച്ച് ബഷീർ എടപ്പാൾ ഒരു ലക്ഷം രൂപയ്ക്കുമാണ് അഷ്‌കർ കെ.എ.യുമായി ബെറ്റിൽ ഏർപ്പെട്ടത്. മുസ്ലിം ലീഗിൽ നിന്ന് സിപിഎമ്മിലേക്ക് കടന്നുവന്ന അഷ്‌കറിന് വടകര, കാസർകോട് സീറ്റുകൾ ഇടതുമുന്നണിക്ക് ലഭിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമുണ്ടായിരുന്നില്ല. അതിനാൽ തന്നെ ഫെയ്‌സ് ബുക്ക് ചാറ്റിൽ 125000 ലക്ഷം രൂപയ്ക്ക് ബെറ്റിനു അഷ്‌കർ സന്നദ്ധനാവുകയായിരുന്നു.

കടുത്ത യുഡിഎഫ് അനുഭാവിയായ നിയാസ് മലബാറി ഗൾഫിൽ നിന്ന് ലീവെടുത്ത് വന്നു ഉണ്ണിത്താന് വേണ്ടി നാലുമാസത്തോളമായി കാസർകോട് പ്രവർത്തിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ കാസർകോട് ഉണ്ണിത്താൻ ജയിക്കുമെന്ന് നിയാസ് മലബാറിക്ക് ഉറപ്പുമുണ്ടായിരുന്നു. ഫലം വന്നപ്പോൾ കാറ്റ് കേരളത്തിൽ യുഡിഎഫിന് അനുകൂലമായി വീശുകയും ചെയ്തു. 19 ലോക്സഭാ മണ്ഡലങ്ങളിലും ഇടതുമുന്നണി പരാജയപ്പെട്ടപ്പോൾ കാശ് എങ്ങിനെ നൽകണം എന്നാണ് ബഷീറിനൊടും നിയാസിനോടും അഷ്‌കർ ചോദിച്ചത്. ഇവർക്കിടയിൽ ഉണ്ടായ തീരുമാനം കാശ് റാഫിയുടെ സഹായ നിധിയിലേക്ക് നൽകുകഎന്നതായിരുന്നു. റാഫിയുടെ അക്കൗണ്ടിലേക്ക് ഒന്നേകാൽ ലക്ഷം രൂപയോളം നൽകിയ ശേഷം അവർ റാഫിയെ ഈ വിവരം വിളിച്ചറിയിക്കുകയും ചെയ്തു.

അഷ്‌കറിന്റെ ചതി പ്രതീക്ഷിക്കാതെ നിയാസ് മലബാറി അന്ന് മറുനാടൻ മലയാളിക്ക് പ്രതികരണം നൽകിയിരുന്നു. അന്ന് നിയാസ് പറഞ്ഞത് ഇങ്ങനെ: അഷ്‌കറും ബഷീറും റാഫിയും ഞാനും സോഷ്യൽ മീഡിയാ സുഹൃത്തുക്കളാണ്. ഞങ്ങൾ ഇതേവരെ നേരിട്ട് കണ്ടിട്ടുപോലുമില്ല. ഇതിൽ ഞാനും ബഷീറും യുഡിഎഫ് ആണ്. അഷ്‌കർ സിപിഎമ്മും. ഫെയ്‌സ് ബുക്കിൽ ഞങ്ങൾ ഇപ്പോഴും ചാറ്റ് ചെയ്യും. ഇത്തരമൊരു ചാറ്റിലാണ് ഞങ്ങൾ തിരഞ്ഞെടുപ്പിലേക്കും പ്രവചനത്തിലേക്കും ബെറ്റിലേക്കും ഒക്കെ നീങ്ങിയത്. കാസർകോട് ഉണ്ണിത്താൻ ജയിക്കുമെന്ന് ഉറപ്പുള്ള ഒരാളാണ് ഞാൻ. അതുകൊണ്ട് അഷ്‌കറുമായി ബെറ്റ് വയ്ക്കുന്നതിൽ ഒരു മടിയും എനിക്കുണ്ടായിരുന്നില്ല. അതിനാൽ 25000 രൂപ ബെറ്റ് വയ്ക്കാൻ ഞാൻ ഒരു മടിയും കാട്ടിയില്ല. പക്ഷെ ബഷീർ ഒരു ലക്ഷം രൂപയ്ക്ക് തന്നെ ബെറ്റിൽ ഏർപ്പെട്ടു.

വടകര പക്ഷെ ബഷീറിന് തന്നെ സംശയമുണ്ടായിരുന്നു. അഷ്‌കറിനു ആണെങ്കിൽ വടകര പി.ജയരാജൻ ജയിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. അതിനാൽ ഒരു ലക്ഷം രൂപയുടെ ബെറ്റ് എങ്ങോട്ട് പോകും എന്ന കാര്യത്തിൽ ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു. പക്ഷെ ഫലം അറിഞ്ഞപ്പോൾ ബെറ്റ് അഷ്‌കറിന് എതിരായി വന്നു. അഷ്‌കർ വിളിച്ചു ചോദിച്ചു. കാശ് എങ്ങിനെ തരേണ്ടത് എന്ന കാര്യത്തിൽ. കാശ് എനിക്ക് വേണ്ട അത് റാഫിക്ക് നൽകാം എന്ന് ഞാൻ പറഞ്ഞു. ഇതേ തീരുമാനം തന്നെയാണ് ബഷീറും കൈക്കൊണ്ടത്. ഒരുപാട് ആളുകളുമായി അഷ്‌കർ ബെറ്റ് വെച്ചിട്ടുണ്ട് എന്നാണ് പിന്നീട് ഞാൻ മനസിലാക്കിയത്-നിയാസ് പറഞ്ഞു. പക്ഷെ ഇപ്പോൾ അഷ്‌കറിന്റെ വാക്ക് വിശ്വസിച്ച നിയാസും ബഷീർ എടപ്പാളും പറ്റിക്കപ്പെട്ട അവസ്ഥയിലുമായി. കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണം കാത്തുനിന്ന റാഫിക്ക് ഇവരുടെ ബെറ്റ് വലിയ ചതിയും തിരിച്ചടിയായും മാറുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP