Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മുതിർന്ന സ്ത്രീകൾക്കുള്ള കളിപ്പാട്ടങ്ങൾ ലഭ്യമാണ്; സാധനം ഇലക്ട്രിക് ആണ്, സ്പീഡ് കൺട്രോൾ സ്വിച്ചൊക്കെ ഉണ്ട്'; ശിവലിംഗത്തെ അവഹേളിച്ച് അബ്ദുൾ ഖാദർ പുതിയങ്ങാടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; വിവാദമായ പോസ്റ്ററിന് താഴെ വിമർശനവും തെറിവിളികളും ഉപദേശവും; ആവിഷ്‌കാര സ്വാതന്ത്യത്തെ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണവുമായി സൈബർ ലോകം; യുവാവിന്റെ പോസ്റ്റിനെതിരെ ഉറഞ്ഞുതുള്ളി വിശ്വാസികളും

'മുതിർന്ന സ്ത്രീകൾക്കുള്ള കളിപ്പാട്ടങ്ങൾ ലഭ്യമാണ്; സാധനം ഇലക്ട്രിക് ആണ്, സ്പീഡ് കൺട്രോൾ സ്വിച്ചൊക്കെ ഉണ്ട്'; ശിവലിംഗത്തെ അവഹേളിച്ച് അബ്ദുൾ ഖാദർ പുതിയങ്ങാടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; വിവാദമായ പോസ്റ്ററിന് താഴെ വിമർശനവും തെറിവിളികളും ഉപദേശവും; ആവിഷ്‌കാര സ്വാതന്ത്യത്തെ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണവുമായി സൈബർ ലോകം; യുവാവിന്റെ പോസ്റ്റിനെതിരെ ഉറഞ്ഞുതുള്ളി വിശ്വാസികളും

മറുനാടൻ ഡെസ്‌ക്‌

അബ്ദുൾ ഖാദർ പുതിയങ്ങാടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമാകുന്നു. മുതിർന്ന സ്ത്രീകൾക്കുള്ള കളിപ്പാട്ടങ്ങൾ ലഭ്യമാണ് എന്ന എഴുത്തോടെ ശിവലിംഗത്തിന്റെ പടമാണ് അബ്ദുൾ ഖാദർ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. മുതിർന്ന സ്ത്രീകൾക്കുള്ള കളിപ്പാട്ടങ്ങൾ ലഭ്യമാണ്. ബന്ധപ്പെടുക. ഫോൺ നമ്പർ 9993333 എന്നെഴുതി ശിവലിംഗവും ഉൾപ്പെടുന്ന പോസ്റ്റാണ് ഇയാൾ പങ്ക് വെച്ചിരിക്കുന്നത്. സാധനം ഇലക്ട്രിക് ആണ്. താഴെ സ്പീഡ് കൺട്രോൾ സ്വിച്ച് ഒക്കെയുണ്ട് എന്നും ഇയാൾ കുറിക്കുന്നു.

നിരീശരവാദി എന്ന് സ്വയം പരിചയപ്പെടുത്തുന്ന അബ്ദുൾ ഖാദറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനങ്ങളാണ് സൈബർ ലോകത്ത് ഉയരുന്നത്. തെറിവിളി മുതൽ ഇവനെ നിയമത്തിന് മുന്നിൽ എത്തിക്കണം എന്ന് വരെയാണ് കമന്റ് ബോക്‌സിലെ അഭിപ്രായ പ്രകടനങ്ങൾ. സമൂഹ മാധ്യമങ്ങളിലൂടെ മതങ്ങലെയും ദൈവത്തേയും അധിക്ഷേപിക്കുന്ന സംഭവങ്ങൾ കൂടിവരികയാണെന്ന് അടുത്തിടെ പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നു.

മതപരമായ അവഹേളനത്തിന് സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നതിനെതിരെ സൈബർ പൊലീസ് പലപ്പോഴും കർശന നടപടികൾ എടുക്കാറുണ്ട്. എന്നാൽ പലപ്പോഴും വീണ്ടും ഇത്തരം അവഹേളനങ്ങൾ പല ഭാഗത്ത് നിന്നും ഉയർന്ന് വരാറുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അബ്ദുൾ ഖാദറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഹിന്ദു വിശ്വാസം അനുസരിച്ച് കോടിക്കണക്കിന് ആളുകൾ ആരാധിക്കുന്ന ശിവലിംഗത്തെയാണ് സ്ത്രീകൾക്ക് ഉപയോഗിക്കാനുള്ള സെക്‌സ് ടോയ് എന്ന നിലയിൽ അബ്ദുൾ ഖാദർ പുതിയങ്ങാടി ചിത്രീകരിച്ചിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ദുരുപയോഗം ചെയ്യുക മാത്രമല്ല വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുക കൂടിയാണ് ഇതെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു.

ഹിന്ദു വിശ്വാസമനുസരിച്ച് പ്രപഞ്ച നാഥനായ ശിവന്റെ പ്രതിരൂപമാണ് ശിവലിംഗം. ലിംഗപുരാണം എന്ന പൗരാണികവേദം പറയുന്നത് ഏറ്റവും പരമമായ ലിംഗം; സൗരഭ്യം, വർണ്ണം, സ്വാദ് തുടങ്ങിയ ഏതുമേ ഇല്ലാതെ നിർവ്വികാരമായി നിലകൊള്ളുന്നതും, പ്രകൃതിയെന്നോ വിശ്വം എന്നോ ഒക്കെ വിളിക്കപ്പെടുകയും ചെയ്യുന്നതാണ്. വേദകാലാനന്തരം ശിവലിംഗം ശിവഭഗവാന്റെ പുനരുല്പാദനശക്തിയുടെ പ്രതീകമായിത്തീർന്നു.

ശിവലിംഗത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്. ഏറ്റവും ചുവട്ടിലുള്ള ഭാഗത്തെ ബ്രഹ്മപീഠമെന്നും, മദ്ധ്യഭാഗത്തെ വിഷ്ണുപീഠമെന്നും, ഏറ്റവും മുകളിലുള്ള ഭാഗത്തെ ശിവപീഠമെന്നും പറയുന്നു. ഇവ പ്രപഞ്ചത്തിലെ മഹാദേവതാഗണവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതായത്ഃ ബ്രഹ്മാവ് (സൃഷ്ടി), വിഷ്ണു (സ്ഥിതി), ശിവൻ (സംഹാരി).

വിശിഷ്ടമായും വൃത്താകാരത്തിലുള്ള ചുവട് അഥവാ പീഠം (ബ്രഹ്മപീഠം) മുകൾവശം വെട്ടിവിട്ടിരിക്കുന്ന തൂമ്പോടുകൂടിയ പരന്ന ചായപ്പാത്രത്തെ അനുസ്മരിപ്പിക്കുന്ന ദീർഘാകാരത്തിലുള്ള ഒരു പാത്രത്തിന്റെ ഘടനയെ (വിഷ്ണുപീഠം) ഉൾക്കൊള്ളുന്നു. ഈ പാത്രാകാരത്തിനുള്ളിൽ ഉരുണ്ട ആകൃതിയിൽ മേൽഭാഗമുള്ള (ശിവപീഠം) ഒരു വൃത്തസ്തംഭം നിലകൊള്ളുന്നു. പലരും ലിംഗത്തെ ദർശിക്കുന്നത് ഈ ഭാഗത്താണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP