1 usd = 71.82 inr 1 gbp = 88.18 inr 1 eur = 80.73 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.15 inr

Aug / 2019
26
Monday

ബോംബെ സ്‌ഫോടനം ഹിന്ദു വിരുദ്ധമെന്ന് പറഞ്ഞ് ദാവൂദുമായി തെറ്റി; ഷാരൂഖിനേയും സൽമാനേയും കരൺ ജോഹറിനേയും വിരട്ടി താരമായി; ഭാഷകളിലെ അറിവ് കൈമുതലാക്കി രാജ്യമൊട്ടാകെ നെറ്റ് വർക്ക്; കൊലയും ഭീഷണിപ്പെടുത്തലും നേരിട്ട് നടത്തി 'ഡോൺ' പദവിയിലെത്തി; ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയ അധോലോക രാജാവ് രവി പൂജാരി നിസ്സാരക്കാരനല്ല

October 24, 2016 | 01:22 PM IST | Permalink



ബോംബെ സ്‌ഫോടനം ഹിന്ദു വിരുദ്ധമെന്ന് പറഞ്ഞ് ദാവൂദുമായി തെറ്റി; ഷാരൂഖിനേയും സൽമാനേയും കരൺ ജോഹറിനേയും വിരട്ടി താരമായി; ഭാഷകളിലെ അറിവ് കൈമുതലാക്കി രാജ്യമൊട്ടാകെ നെറ്റ് വർക്ക്; കൊലയും ഭീഷണിപ്പെടുത്തലും നേരിട്ട് നടത്തി 'ഡോൺ' പദവിയിലെത്തി; ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയ അധോലോക രാജാവ് രവി പൂജാരി നിസ്സാരക്കാരനല്ല

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഭീഷണി സന്ദേശം അയച്ചത് ദുബായിലുള്ള രവി പൂജാരിയെന്ന അധോലോക നായകനാണെന്ന പ്രാഥമിക വിലയിരുത്തലിൽ കേരളാ പൊലീസ്. അതുകൊണ്ട് തന്നെ ഗൗരവത്തോടെ ഭീഷണിയെ കാണും. വിദേശത്തിരുന്നാണ് പ്രവർത്തനമെങ്കിലും കേരളത്തിൽ പോലും സജീവമാണ് രവി പൂജാരിയുടെ അധോലോക സംഘം. ലക്ഷ്യം തെറ്റാത്ത വെടിയുതിർത്തുന്ന പ്രൊഫഷണലുകൾ രവി പൂജാരിയുടെ സംഘത്തിന്റെ കരുത്താണ്. ദാവൂദ് ഇബ്രാഹിം ഇന്ത്യ വിട്ടതോടെ മുംബൈയിലും അധോലോക പ്രവർത്തനങ്ങൾ സജീവമാക്കിയ രവി പൂജാരി ബോളിവുഡ് സൂപ്പർതാരങ്ങളുടെ പേടി സ്വപ്‌നമാണ്. ആദ്യം ഒന്നു വിരട്ടുക. വഴങ്ങിയില്ലെങ്കിൽ വകവരുത്തുകഇതാണ് രവി പൂജാരിയെന്ന ഡോണിന്റെ പ്രവർത്തനം രീതി. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസുള്ള രവി പൂജാരി വേഷം മാറി തട്ടകമായ മാംഗ്ലൂരിൽ എത്തുക പതിവാണ്.

ദാവൂദ് ഇബ്രാഹിമിനാണ് അധോലക നായകനെന്ന വിശേഷണം ആദ്യമായി കിട്ടുന്നത്. മുസ്ലിം വർഗ്ഗീയതയായിരുന്നു ദാവൂദിന്റെ പ്രധാന ദൗർബല്യം. തീവ്രവാദത്തിന്റെ വഴിയിലേക്ക് ദാവൂദിനെ എത്തിച്ചതും ബോംബെ സ്‌ഫോടനവുമെല്ലാം ഇതിന്റെ പ്രതിഫലനമായരുന്നു. ഇതിന് ഘടക വിരദ്ധമാണ് രവി പൂജാരിയുടെ പ്രവർത്തന ശൈലി. ഹൈന്ദവ തീവ്രവാദമാണ് രവി പൂജാരിയുടെ പ്രവർത്തന ശൈലി. അങ്ങനെ ദാവൂദിന്റെ ഇഷ്ടക്കാരെ രവി പൂജാരി നോട്ടമിട്ടു. മുംബൈയിലും കർണ്ണാടകയിലെ മംഗളുരുവിലുമാണ് പ്രധാന ശ്രദ്ധ. ഇവിടെ ഹൈന്ദവ വ്യവസായികളുടെ രക്ഷകനെന്ന നിലയിൽ ഗുണ്ടാ പ്രവർത്തനം സജീവമാക്കി. 'ഹിന്ദു' ഡോൺ എന്ന വിശേഷണം രവി പൂജാരിക്ക് എത്തിയത് അങ്ങനെയാണ്. ഹിന്ദിയും ഇംഗ്ലീഷും അനായാസം സംസാരിക്കും. ഒപ്പം മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളും രവി പൂജാരി കൈകാര്യം ചെയ്യും. അതുകൊണ്ട് തന്നെ രാജ്യത്ത് എവിടേയും ഗുണ്ടാ കച്ചവടത്തിന് രവി പൂജാരിക്ക് കഴിയുമായിരുന്നു. പത്താംക്ലാസിന് അപ്പുറം പഠിക്കാത്ത രവി പൂജാരി എങ്ങനെ ഈ ഭാഷകളെല്ലാം പഠിച്ചെന്നതിന് ആർക്കും ഉത്തരമില്ല. മുംബൈ അധോലോകത്തിലെ താഴെ തട്ടിലെ പ്രവർത്തനമാണ് രവി പൂജാരിയെ ഭാഷകളുമായി അടുപ്പിച്ചതെന്നാണ് വിലയിരുത്തൽ.

ബണ്ണഞ്ചെ രാജ എന്ന കർണാടകയിലെ അധോലോകനായകനെ മൊറോക്കോയിൽ അറസ്റ്റു ചെയ്തതിന് പിന്നാലെ രവി പൂജാരി അടക്ക മുള്ളവരെ വലയിലാക്കാൻ കർണാടക പൊലീസ് തീവ്രശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. രവി പൂജാരിക്കെതിരേ കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലുമായി 102 കേസുകളുണ്ട്. ഒന്നിലധികം പാസ്‌പോർട്ടുകളുള്ള പൂജാരി കുറച്ചു വർഷങ്ങൾക്കു മുമ്പ് ബംഗളൂരുവിലെത്തി പഞ്ചാബി പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നു. ഇപ്പോൾ ആഫ്രിക്കയിലേക്ക് ഒളിച്ചുകടന്ന ഇയാൾ അവിടെയും പ്രദേശത്തെ പെൺകുട്ടിയെ വിവാഹം കഴിച്ചതായും സൂചനയുണ്ട്.

ഗുണ്ടാ പിരിവിൽ തുടങ്ങി മുംബൈ അധോലോകത്ത് എത്തി ഡോണായി മാറിയ രവി പൂജാരി ബോളിവുഡിന്റെയും പേടി സ്വപ്‌നമാണ്. പലപ്പോഴും ബോളിവുഡ് താരങ്ങളെ അടക്കം നേരിൽ ഫോണിൽ വിൡച്ച് ഭീഷണിപ്പെടുത്തുകയാണ് പൂജാരിയുടെ ശൈലി. ഇപ്പോൾ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഭീഷണി സന്ദേശം അയച്ച രവി പൂജാരി എവിടെയാണെന്ന് വ്യക്തമായ അറിവൊന്നുമില്ല. ആഫ്രിക്കയിൽ നിന്ന് രവി പൂജാരി ഓസ്‌ട്രേലിയയിൽ എത്തിയെന്നായുരുന്നു രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. എന്നാൽ രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ച സന്ദേശത്തിന്റെ ഉറവിടം മനസ്സിലാക്കിയാൽ മാത്രമേ ഇപ്പോൾ എവിടെയാണെന്ന് മനസ്സിലാക്കാൻ അന്വേഷണ സംഘങ്ങൾക്ക് സാധിക്കുകയുള്ളൂ. രവി പൂജാരിയെ പോലൊരു ഗുണ്ടയെ അറസ്റ്റ് ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷ പൊലീസിനുമില്ല. അന്വേഷണത്തിനായി വലിയ ഏജൻസികളെ സമീപിക്കാമെന്ന് മാത്രം. ചെന്നിത്തലയ്ക്കും കുടുംബത്തിനുമുള്ള സുരക്ഷ ശക്തമാക്കുക മാത്രമേ വഴിയൂള്ളൂവെന്നാണ് വിലയിരുത്തൽ.

മുംബൈയിൽ അന്ധേരിയിലാണ് രവി പൂജാരിയുടെ ഗുണ്ടാ പ്രവർത്തനം തുടങ്ങുന്നത്. സ്‌കൂളിൽ നിന്ന് തോറ്റ് പുറത്തായതോടെ ചെറിയ പണികളുമായി രവി പൂജാരി എത്തി. ബാലാ സേട്ടിനെ കൊന്നതോടെ ഗ്രാഫ് ഉയർന്നു. അങ്ങനെ ചോട്ടാ രാജന്റെ വിശ്വസ്തനായി. പതിയേ ദാവൂദ് ഇബ്രഹാമിന്റെ കണ്ണിലുമെത്തി. ഏൽപ്പിക്കുന്ന ജോലിയെല്ലാം കൃത്യമായി ചെയ്യുന്ന പയ്യനെ ദാവൂദിനും പിടിച്ചു. പിന്നെ അധോലോകത്ത് വച്ചടി വച്ചടി കയറ്റമായിരുന്നു. അപ്പോഴും ഹൈന്ദവ വർഗ്ഗീയതയോടായിരുന്നു രവി പൂജാരിക്ക് താൽപ്പര്യം. ചോട്ടാ രാജനും ഇതേ പക്ഷക്കാരനായിരുന്നു 1992ൽ ബാബറി മസ്ജിദ് തകർന്ന് വീണത് മുംബൈയിലെ അധോലോക ബന്ധങ്ങളെ മാറ്റി മറിച്ചു. ബോംബെ സ്‌ഫോടനം ദാവൂദ് ആസൂത്രണം ചെയ്തത് ചോട്ടാ രാജന്റേയും രവി പൂജാരിയുടേയും പിന്തുണ ഇല്ലാതെയായിരുന്നു. ചോട്ടാ ഷക്കീൽ മാത്രമായ ദാവൂദിന്റെ അനുയായി. രാജനും പൂജാരിയും ഒരുമിച്ചതോടെ ബോംബെ സ്ഫാടനത്തിലെ ചുരുൾ അഴിഞ്ഞു. ദാവൂദ് രാജ്യം വിടുകയും ചെയ്തു.

ദേശീയ സരുക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ നടത്തിയ ഇടപെടലുകളാണ് ദാവൂദിനെ കുടുക്കിയത്. ദാവൂദ് ഇന്ത്യ വിട്ടതോടെ മുംബൈ അധോലോകത്തിന്റെ നിയന്ത്രണം രവി പൂജാരിക്കും ചോട്ടാരാജനുമായി. ദാവൂദിനെ വക വരുത്തുകയായിരുന്നു പ്രധാന ലക്ഷ്യം. ചോട്ടാ ഷക്കീലിനെ കൊല്ലാൻ രാജൻ കരുക്കൾ നീക്കി. ഇതു പൊളിഞ്ഞത് രാജനേയും പൂജാരിയേയും അകറ്റി. അങ്ങനെ രണ്ടു പേരും രണ്ട് വഴിക്കായി. അത്യാഡംബരമാണ് നാൽപ്പത്തിയാറുകാരനായ രവി പൂജാരിയുടെ സ്‌റ്റൈൽ. അതുകൊണ്ട് തന്നെ അടിച്ചു പൊളിക്ക് യാത്രകൾ പ്രധാനവും. മെക്കാവുവും ഓസ്‌ട്രേലിയയും ആണ് ഇഷ്ട സ്ഥലങ്ങൾ. പക്ഷേ ഒരിടത്തും സ്ഥിരമാക്കില്ല. ചോട്ടാ രാജനെ തന്ത്രപരമായി അകത്താക്കിയ അജിത് ഡോവലിന്റെ അടുത്ത ലക്ഷ്യം രവി പൂജാരിയാണ്. ദാവൂദ് ഇബ്രാഹിം എന്ന ലക്ഷ്യത്തിലെത്താൻ രവി പൂജാരിയെ കുടുക്കണമെന്നാണ് ഡോവലിന്റെ വിലയിരുത്തൽ. ദാവുദുമായി തെറ്റിലാണെങ്കിലും ഡി കമ്പനിയുടെ ചലനമെല്ലാം രവി പൂജാരിക്ക് അറിയാമെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

ഇത്തരം നീക്കങ്ങൾ സജീവമാക്കവേയാണ് പ്രതിപക്ഷ നേതാവിന് ഭീഷണി സന്ദേശമെത്തുന്നത്. തന്നെ വലവീശിപ്പിടിക്കാൻ ശ്രമിക്കുന്നവർ ഇപ്പോൾ എവിടെയുണ്ടെന്ന് വ്യക്തമാക്കിയാണ് രവി പൂജാരിയുടെ സന്ദേശം. അതുകൊണ്ട് തന്നെ ഡോവൽ വല വീശുമെന്ന് ഉറപ്പാണ്. ഇങ്ങനെ വിരിച്ച വലപൊട്ടിച്ച് പോകുന്ന രവി പൂജാരിയുടെ പ്രവർത്തന ശൈലി നേരിട്ടുള്ള ഇടപെടലാണ്. കച്ചവടത്തിന് സ്വന്തം പേരു തന്നെ ഉപയോഗിക്കും. അറിയിക്കാനുള്ളത് നേരിട്ട് വിളിച്ചു പറയുകയും ചെയ്യും. രമേശ് ചെന്നിത്തലയെ നെറ്റ് ഫോണിൽ വിളച്ചതും രവി പൂജാരി തന്നെയാകുമെന്നാണ് വിലയിരുത്തൽ. മുംബൈയിലാണ് വേരുകളെങ്കിലും കർണ്ണാടകയിലായിരുന്നു കുറച്ചുകാലമായി പ്രധാന ശ്രദ്ധ. മംഗളുരുവിലേയും മറ്റും സാധ്യതകൾ പരമാവധി ഉപയോഗിക്കാനായിരുന്നു അത്. ജനനം മുംബൈയിലാണെങ്കിലും കന്നഡക്കാരനാണ് രവി പൂജാരിയെന്ന വാദവും സജീവമാണ്.

ഇതിന് സമാനമായി രവി പൂജാരി പണം ആവശ്യപ്പെട്ട് കൊണ്ട് ബോളിവുഡിലെ പ്രശസ്ത സംവിധായകനും നിർമ്മാതവുമായ കരൺ ജോഹറിന് ഭീഷണി സന്ദേശം അയച്ചിരുന്നു. ളിവിൽ കഴിയുകയാണ്. സംഭവത്തെത്തുടർന്ന് കരൺ ജോഹറിന്റെ സബർബൻ ഖറിലെ വസതിയിൽ സുരക്ഷ ഏർപ്പെടുത്തി. അടുത്തകാലത്ത് ബോളിവുഡിലെ ശ്രദ്ധേയനായ നിർമ്മാതാവ് ബോണി കപൂറിനും ഇത്തരത്തിൽ പണം നൽകാൻ ആവശ്യപ്പെട്ട് കൊണ്ട് ഭീഷണി ഫോൺകോൾ വന്നിരുന്നു. ഷാരൂഖാനും സൽമാൻ ഖാനുമെല്ലാം രവി പൂജാരിയുടെ ഹിറ്റ് ലിസ്റ്റിലുണ്ട്. പൊലീസിന് കണ്ട് പിടിക്കാൻ കഴിയാത്ത തരത്തിൽ ഇന്റർനെറ്റ് ടെലിഫോണിംഗിലൂടെയാണ് പൂജാരി ഭീഷണിപ്പെടുത്തുന്നത്. ഈയിടെ ജെഎൻയുവിലെ പ്രതിഷേധങ്ങളുടെ ആസൂത്രകൻ എന്ന് പൊലീസാരോപിക്കുന്ന ഉമർ ഖാലിദിനെ വധിക്കുമെന്ന് രവി പൂജാരി ഭീഷണിപ്പെടുത്തിയിരുന്നു. ഉമറിന്റെ പിതാവ് ഇല്ല്യാസിനാണ് ഫോണിലൂടെയാണ് വധഭീഷണി സന്ദേശം ലഭിച്ചത്.

ഛോട്ടാ രാജനെ പിടികുടിയതിനു പിന്നാലെ അധോലോകത്ത് നടക്കുന്ന അധികാര വടംവലിയുടെ ഭാഗമായി രവി പൂജാരിയുടെ ഇടപെടലും പൊലീസിന് തലവേദനയായിരുന്നു. ദുബായിൽ ഛോട്ടാ രാജന്റെ അനുയായി ആയിരുന്നു വിക്കി ഷെട്ടിയുമായി പലപ്പോഴും കൊമ്പ് കോർത്തു. ഛോട്ടാ രാജന്റെ അറസ്റ്റോടെ ആ സ്ഥാനത്ത് എത്താനുള്ള കിട മത്സരം രവി പൂജാരി ശക്തമാക്കിയിരുന്നു. കാസർകോട് ജില്ലയിലെ ചെർക്കുള ബേവിഞ്ചയിൽ പൊതുമരാമത്ത് കരാറുകാരൻ എംപി.മുഹമ്മദ് കുഞ്ഞിയെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നിലും രവി പൂജാരിയാണെന്നായിരുന്നു സംശയം. അതേസമയം പൊലീസ് അന്വേഷണം നാടകീയമായി അട്ടിമറിക്കപ്പെട്ടു. രവി പൂജാരിയുടെ ആളുകൾ അന്വേഷണ ഉദ്യോഗസ്ഥരെ വിലയ്ക്കെടുത്തുവെന്ന് സംശയിക്കത്തക്കവിധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കേരളത്തിലെ രാഷ്ട്രീയക്കാരുമായി രവി പൂജാരിക്ക് ബന്ധമുണ്ടെന്ന വിലയിരുത്തലുമെത്തി. സോളാർ കേസിനിടെ കുരുവിള തനിക്ക് രവി പൂജാരിയുടെ ഭീഷണിയുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതോടെ യുഡിഎഫ് സർക്കാരിലെ ചിലർക്ക് രവി പൂജാരിയുമായി ബന്ധമുണ്ടെന്നും വിലയിരുത്തലെത്തി.

ഇതിന് കരുത്ത് പകരുന്നതാണ് മുഹമ്മദ് കുഞ്ഞ് കേസ് മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ രണ്ടാംതവണ വെടിവെപ്പ് നടത്തിയതിന് പിന്നിൽ അധോലോക നായകൻ രവി പൂജാരിയാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. രവി പൂജാരിയെന്ന് സ്വയം പരിചയപ്പെടുത്തി കരാറുകാരൻ മുഹമ്മദ് കുഞ്ഞിയെ ഫോൺ ചെയ്യുകയും പണം ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബംഗ്ലൂരു ജയിലിൽ തടവിൽ കഴിയുന്ന രവി പൂജാരി സംഘാംഗങ്ങളായ മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തിന് സഹായകമായ വിവരങ്ങളൊന്നും കിട്ടിയില്ല. ഇതോടെ അന്വേഷണവും നലിച്ചു. മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ വെടിവെപ്പ് നടത്തിയ സംഭവത്തിന്റെ സൂത്രധാരൻ മഞ്ചേശ്വരം സ്വദേശിയാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. അതിന് ശേഷം ഒന്നും നടന്നില്ലെന്നതാണ് യാഥാർത്ഥ്യം.

രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയതോടെ വീണ്ടും രവി പൂജാരിയുടെ പേര് കേരളത്തിൽ ചർച്ചയാവുകയാണ്. ജയിലിലുള്ള നിസാമിന് അധോലോക ബന്ധങ്ങളുണ്ടെന്ന നിഗമനങ്ങളെ ശക്തിപ്പെടുത്തുന്നതാണ് രവി പൂജാരിയുടെ ഈ സന്ദേശമയക്കലെന്നതാണ് മറ്റൊരു വസ്തുത. നിസാമിന്റെ ബിസിനസ് - റിയൽ എസ്റ്റേറ്റ് ബന്ധങ്ങൾ പലപ്പോഴും കേരളത്തിന് പുറത്താണ്. ബാംഗ്ലൂർ കണക്ഷൻ അടക്കം ഇപ്പോഴും ദുരൂഹമാണ് താനും. നിസാം ചന്ദ്രബോസ് വധക്കേസിൽ അറസ്റ്റിലായ സമയത്ത് നിസാമിന്റെ റിയൽഎസ്‌റ്റേറ്റ് ബന്ധങ്ങൾക്ക് പിന്നിൽ പണം മുടക്കിയത് ആരെന്ന ചോദ്യം ഉയർന്നിരുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ജമ്മു കാശ്മീർ സിവിൽ സെക്രട്ടറിയേറ്റിൽ നിന്നും ആ സംസ്ഥാന പതാക നീക്കം ചെയ്തു; ഇനി പാറിപ്പറക്കുക ഇന്ത്യയുടെ ത്രിവർണ പതാക മാത്രം; ആളുകൾ മരിക്കുന്നതിനേക്കാൾ നല്ലതാണ് വാർത്താവിനിമയ സംവിധാനങ്ങളുടെ നിയന്ത്രണം; നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം ഒരാൾ പോലും കാശ്മീരിൽ മരിച്ചിട്ടില്ലെന്ന് ഗവർണർ സത്യപാൽ; കാശ്മീരിൽ ഇന്ത്യ കളിക്കുന്നത് തീ കളിയാണെന്ന പതിവു കരച്ചിലുമായി പാക്കിസ്ഥാൻ; ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം മൂന്നാഴ്‌ച്ച പിന്നിടുമ്പോൾ ശാന്തമായി ജമ്മുകാശ്മീർ
ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തിട്ടും അബ്ദുൾ ഖാദർ റഹീമിന് തീവ്രവാദികളുമായി ബന്ധമുണ്ട് എന്നതിന് സൂചനകൾ ഒന്നുമില്ല; തനിക്ക് ഭീകര സംഘടനകളുമായി ബന്ധമില്ലെന്നും അബു ഇല്യാസിനെ പരിചയമില്ലെന്നും ആവർത്തിച്ചതോടെ വിട്ടയച്ചത് ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും എന്ന മുന്നറിയിപ്പോടെ; പൊലീസും എൻഐഎയും തമിഴ്‌നാട് ക്യു ബ്രാഞ്ചും മിലിട്ടറി ഇന്റലിജൻസും ചേർന്ന് കൊടുങ്ങല്ലൂർ സ്വദേശിയെ ചോദ്യം ചെയ്തത് 24 മണിക്കൂർ
മക്കളേക്കാൾ ഇഷ്ടപ്പെട്ടു.. കാമുകിയെ പോലെ പരിചരിച്ചു; ഒരോ മനുഷ്യനേയും പേരുചൊല്ലി വിളിച്ചു; ഒരു മഹാനഗരത്തെ പോലെ റോഡുകളെ സമ്പന്നമാക്കി; മീനച്ചൽ ആറിന്റെ തീരത്തു ഉയർന്നു വന്ന വിസ്മയ സങ്കൽപ്പം; രാഷ്ട്രീയവും മതവും മറന്ന് പാലാ ഇതുവരെ ജയിപ്പിച്ചത് സാറിനെ മാത്രം; അടുത്തമാസം 23ന് പാല ബൂത്തിലേക്ക് പോകുക മാണിക്യത്തിന്റെ പിൻഗാമിയെ കണ്ടെത്താൻ; ജോസ് കെ മാണിക്കായി കേരളാ കോൺഗ്രസിൽ മുറവിളി; ഇടതിൽ സാധ്യത മാണി സി കാപ്പനും; ചർച്ചയാകുക മാണി ഇഫക്ട് തന്നെ
പാക്കിസ്ഥാന് രാജ്യരഹസ്യം ചോർത്തി നൽകി സഹായിച്ചതിന് അറസ്റ്റിലായത് ബജ്രംഗ്ദൾ പ്രവർത്തകർ; ദിവസക്കൂലിക്ക് രാജ്യരഹസ്യങ്ങൾ ഐഎസ്‌ഐക്ക് ചോർത്തി നൽകിയെന്ന് സംശയം; പാക്കിസ്ഥാൻ ആസ്ഥാനമായ സിംകാർഡുകളും നിരവധി മൊബൈൽ ഫോണുകളും പണവും കണ്ടെടുത്തു; മധ്യപ്രദേശ് ഭീകരവിരുദ്ധ സേനയുടെ കണ്ടെത്തൽ നടുക്കുന്നത്; വിധ്വംസക പ്രവർത്തനങ്ങൾ മധ്യപ്രദേശ് മണ്ണിൽ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി കമൽനാഥ് പറയുമ്പോഴും പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്താത്തതിൽ വിമർശനം
20 ദിവസമായി കാശ്മീരിലെ ജനങ്ങൾക്ക് മൗലിക അവകാശങ്ങൾ അനുവദിക്കുന്നില്ല; ആർട്ടിക്കിൾ 370 റദ്ദാക്കിയത് തന്റെ വിഷയമല്ല, എന്നാൽ പൗരന്മാർക്ക് അവകാശങ്ങൾ നിഷേധിക്കുന്നതിനോട് യോജിക്കാനാകില്ല; ഇതാണ് പ്രശ്നം, പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ സ്വാഗതം ചെയ്യാനോ പ്രതിഷേധിക്കാനോ കശ്മീരികൾക്ക് അവകാശമുണ്ട്; കണ്ണൻ ഗോപിനാഥ് ഐഎഎസ് രാജിവെച്ചത് കാശ്മീർ വിഷയം എടുത്തു പറഞ്ഞു കൊണ്ട്; മോദിയുടെ വിശ്വസ്തന്റെ കണ്ണിലെ കരടായതും ഈ കോട്ടയത്തുകാരന്റെ രാജിക്ക് പ്രേരണയായി
കോൺഗ്രസിന്റെ ചെലവിൽ വേണ്ട; മോദിയെ സ്തുതിക്കുന്നവർക്ക് ബിജെപിയിൽ പോകാം; തരൂരിനെതിരെ തുറന്നടിച്ച് കെ മുരളീധരൻ; ആയിരം തെറ്റുകൾ ചെയ്തതിന് ശേഷം ഒരു ശരി ചെയ്തുവെന്ന് പറഞ്ഞ് മോദിയെ ഉയർത്തിപ്പിടിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് കുറ്റപ്പെടുത്തി ചെന്നിത്തലയും; തന്നെ ആരും പഠിപ്പിക്കാൻ വരേണ്ടതില്ല, കോൺഗ്രസിൽ മറ്റാരെക്കാളും മോദിയെ എതിർക്കുന്നയാളാണ് താനെന്ന് പറഞ്ഞ് തിരിച്ചടിച്ച് തരൂരും: മോദി സ്തുതിയുടെ പേരിൽ കേരള നേതാക്കൾ വാളെടുത്തു ഉറഞ്ഞു തുള്ളുമ്പോഴും കൂസലില്ലാതെ തരൂർ
ഫാ പുതൃക്കയിൽ അർദ്ധരാത്രി മതിലു ചാടി എത്തുന്നത് പലവട്ടം കണ്ട സാക്ഷി; സിസ്റ്റർ സെറ്റഫിയെ അച്ചന്മാർ കാണാനെത്തുന്നുവെന്ന് സിബിഐ ആദ്യം ഉറപ്പിച്ചത് ഈ മൊഴിയിലൂടെ; മരണ ദിവസം പുതൃക്കയിലിനെ ദാസ് കാണാത്തതും നിർണ്ണായകമായി; കൊലപാതകത്തിലെ പ്രതികാരം സിബിഐ ഉറപ്പിച്ചത് ആറാം സാക്ഷിയുടെ ഈ മൊഴിയിൽ; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും സത്യം ജയിക്കാനായി ഉറച്ച നിലപാട് എടുത്തു; അഭയ കേസിൽ മൊഴി നൽകാൻ കോടതി സമൻസ് അയച്ചത് വർഷങ്ങൾ മുൻപ് മരിച്ച നൈറ്റ് വാച്ച് മാന്
വോളിബോൾ കോർട്ടിലെ പ്രണയത്തിൽ പിറന്ന ബാഡ്മിന്റൺ സ്വർണം! പുസരല വെങ്കട്ട സിന്ധു പിറന്നത് വോളിബോൾ കുടുംബത്തിൽ; മാതാപിതാക്കളുടെ വഴിമാറി ബാഡ്മിന്റൺ തിരഞ്ഞെടുത്തപ്പോൾ തൊട്ടതെല്ലാം നേട്ടങ്ങളായി; റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡൽ നേട്ടക്കാരി ലോക ചാമ്പ്യൻഷിപ്പിൽ കിരീട നേട്ടവും ചൂടി; പ്രകാശ് പദുകോണിനും ഗോപീചന്ദിനും സൈന നേവാളിനും സാധിക്കാതെ പോയതു നേടിയ ഈ തെലുങ്കാന സ്വദേശിനിയുടെ അടുത്ത ലക്ഷ്യം ടോക്യോ ഒളിമ്പിക്‌സ് സ്വർണം
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
ഇസ്ലാമികമല്ലാത്ത ജീവിതരീതി; പരപുരുഷ ബന്ധം; അനുമതിയില്ലാതെ വിദേശയാത്രകൾ; തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ; വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന്; വഫയ്ക്ക് കേരളത്തിലുള്ളത് ഉന്നത ബന്ധങ്ങളെന്നും വിവാഹമോചന ഹർജിയിൽ ആരോപണം; ഫിറോസ് വിവാഹ മോചനത്തിന്; ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതെല്ലാം പച്ചക്കള്ളം
നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
ഒരുകോടി ദിർഹം കൊടുക്കാതെ ചെക്ക് കൊടുത്ത് പറ്റിച്ചു; പത്ത് വർഷമായി ചോദിച്ചിട്ടും തിരിച്ച് തന്നില്ല; ചർച്ച ചെയ്ത് പരിഹരിക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു; ബിഡിജെഎസ് ചെയർമാനും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് അജ്മാൻ പൊലീസ്; തുഷാറിനെ പുറത്തിറക്കാൻ ഗൾഫിലെ പ്രമുഖ മലയാളി വ്യവസായികളെല്ലാം പാഞ്ഞെത്തിയെങ്കിലും പരാതിക്കാരനായ നാസിൽ അബ്ദുള്ള ഉറച്ച് നിന്നതിനാൽ തുഷാറിനെ ഇരുമ്പഴിക്കുള്ളിൽ അടച്ച് യുഎഇ പൊലീസ്
സങ്കടം പറയാൻ വന്ന വയോധികയോട് കയർത്ത് മുഖ്യമന്ത്രി; കൈതട്ടിമാറ്റി.. ഇരിക്കവിടെ പോയി..ഇരിക്കവിടെ എന്ന് കയർക്കുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ത്? സംഭവം കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ; ആവശ്യങ്ങൾ ആദ്യം ചിരിച്ചുകൊണ്ടുകേൾക്കുന്ന പിണറായി പ്രകോപിതനായത് കൈവിടാതെ സംസാരം തുടർന്നപ്പോൾ; വയോധികയ്ക്ക് മാനസിക അസ്വാസ്ഥ്യമെന്ന് പൊലീസ് ഭാഷ്യം; സോഷ്യൽ മീഡിയയിലെ വിമർശനം കാര്യമറിയാതെയെന്ന് വാദം; വിവാദം ഇങ്ങനെ
5 കോടി രൂപയും പിന്നെ ഇന്ദ്രാണിയുടെയും രണ്ട് ടിവി ആങ്കർ പെൺകുട്ടികളുടെയും ശരീരങ്ങളും കൈക്കൂലിയായി കൊടുത്തു! 12 വീടുകൾ.. 40 മാളുകൾ... 16 തിയേറ്ററുകൾ... 500 വാസൻ ഐ കെയർ ഹോസ്പിറ്റൽ രാജ്യം മുഴുവൻ.. 2000 ആംബുലൻസുകൾ രാജസ്ഥാനിൽ; ബാഴ്‌സലോണയിൽ ടെന്നീസ് ക്ലബ്; ചിദംബരത്തിനെതിരെ ഉയരുന്നത് ഗൗരവതരമായ ആരോപണങ്ങൾ; സിബിഐയുടെ ചോദ്യശരത്തിന് മുമ്പിൽ മുൻ കേന്ദ്രമന്ത്രിക്ക് ഉത്തരവും മുട്ടി; നേതാവിനെ കാത്തിരിക്കുന്നത് പരീക്ഷണ ദിനങ്ങൾ തന്നെ
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ