Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

`അടുക്കള വഴി ആണുങ്ങളെ അകത്തേക്ക് കയറ്റുന്നു`; പീഡക മെത്രാൻ ഫ്രാങ്കോയ്‌ക്കെതിരെ നിന്ന ലൂസി കളപ്പുരയെ അക്രമിച്ച് മതിവരാതെ കത്തോലിക്ക സഭ; പൂട്ടിയിട്ടത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരുടെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് അപവാദ പ്രചാരണവുമായി മാനന്തവാടി രൂപത; സഭയ്ക്കുള്ളിൽ കർത്താവിന്റെ കുഞ്ഞാടുകളോ സാത്താന്റെ സന്തതികളോയെന്ന് സോഷ്യൽ മീഡിയ

`അടുക്കള വഴി ആണുങ്ങളെ അകത്തേക്ക് കയറ്റുന്നു`; പീഡക മെത്രാൻ ഫ്രാങ്കോയ്‌ക്കെതിരെ നിന്ന ലൂസി കളപ്പുരയെ അക്രമിച്ച് മതിവരാതെ കത്തോലിക്ക സഭ; പൂട്ടിയിട്ടത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരുടെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് അപവാദ പ്രചാരണവുമായി മാനന്തവാടി രൂപത; സഭയ്ക്കുള്ളിൽ കർത്താവിന്റെ കുഞ്ഞാടുകളോ സാത്താന്റെ സന്തതികളോയെന്ന് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: ലൂസി കളപ്പുരയ്ക്ക് എതിരെ പ്രതികാരനടപടി തുടർന്ന് കത്തോലിക്ക സഭ. ഇപ്പോൾ അവരെ മോശക്കാരിയായ ചിത്രീകരിക്കാനായി അപവാദ പ്രചാരണമാണ് പുതിയ പദ്ധതി. മഠത്തിന്റെ അടുക്കള വഴി ഇവർ അന്യപുരുഷന്മാരെ അകത്തേക്ക് പ്രവേശിപ്പിക്കുന്നുവെന്നും ഇറക്കിവിടുന്നുവെന്നുമാണ് പ്രചാരണം. എന്നാൽ മാധ്യമപ്രവർത്തകർ മഠത്തിൽ എത്തിയ ചിത്രങ്ങളും വിഡിയോകളും എഡിറ്റ് ചെയ്താണ് മാനന്തവാടി രൂപതയുടെ പ്രചാരണം. മാധ്യമപ്രവർത്തകർ എത്തിതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് നടത്തുന്ന പ്രചാരണത്തിന് എതിരെ ലൂസി കളപ്പുര പരാതി നൽകുമെന്നും അവർ പറയുന്നു.

മാനന്തവാടി രൂപതയുടെ പിആർഒ ടീം അംഗമായ വൈദികൻ ആണ് തനിക്കെതിരെ അപവാദപ്രചാരണം നടത്തിയതെന്ന് സിസ്റ്റർ പറയുന്നു. സഭയിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെ സിസ്റ്ററെ മഠത്തിൽ പൂട്ടിയിട്ടതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. ഈ വിവരം ലൂസി കളപ്പുര തന്നെ മാധ്യമപ്രവർത്തകരെ അറിയിക്കുകയും അതേക്കുറിച്ച് അന്വേഷിക്കാൻ വാർത്താ സംഘങ്ങൾ അവിടെയെത്തുകയും ചെയ്തിരുന്നു. മാധ്യമപ്രവർത്തകർ എത്തുമ്പോഴും മഠത്തിന്റെ മുൻവാതിൽ പൂട്ടിയിട്ട നിലയിലായിരുന്നു. പിന്നീട് പൊലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്.

ആ സാഹചര്യത്തിൽ അടുക്കള വാതിൽ വഴിയാണ് മാധ്യമപ്രവർത്തകർ അകത്തുകടന്നതും ലൂസി കളപ്പുരയെ നേരിൽക്കണ്ട് വിവരങ്ങൾ തിരക്കിയതും. ഇങ്ങനെ മാധ്യമപ്രവർത്തകരായ പുരുഷന്മാർ മഠത്തിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്താണ് ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചാരണം.അതേസമയം, സിസ്റ്ററെ കാണാൻ ബന്ധുക്കൾ ഇന്ന് മഠത്തിലെത്തി. സിസ്റ്റർക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ച് നേരത്തെ ലൂസി സിസ്റ്ററെ ഫ്രാൻസിസ്‌കൻ ക്ലാരിസ് സന്യാനി സമൂഹം (എഫ് സി സി) അടിയന്തരമായി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ അവരുടെ അമ്മയെ വിളിച്ച് എത്രയും വേഗം മകളെ കൂട്ടിക്കൊണ്ട് പോകണം എന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ 84 വയസ്സുള്ള തന്റെ അമ്മയ്ക്ക് ധിക്കാരപരമായി ക്തതെഴുതിയ സഭ നടപടിയേയും അവർ വിമർശിച്ചിരുന്നു.അച്ചടക്ക ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിസ്റ്റർ ലൂസിയെ എഫ് സി സി സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻജോസഫ് പുറത്താക്കിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഉൾപ്പെട്ട കന്യാസ്ത്രീ പീഡനക്കേസിൽ സമരം നടത്തിയ കന്യാസ്ത്രീകൾക്കൊപ്പം നിന്നതടക്കമുള്ള സംഭവങ്ങളാണ് സിസ്റ്റർ ലൂസിയെ സഭയ്‌ക്കെതിരാക്കിയത്.

കാരണം കാണിക്കൽ നോട്ടീസിന് ഇവർ നൽകിയ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും നിരവധി തവണ താക്കീത് നൽകിയിട്ടും എല്ലാം അവഗണിച്ചെന്നുമാണ് പുറത്താക്കലിന് കാരണമായി സഭ ചൂണ്ടിക്കാട്ടിയത്.എഫ് സി സിയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി, കഴിഞ്ഞ ദിവസം വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് അപ്പീൽ നൽകിയിരുന്നു. തന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന ഉറപ്പുള്ളതു കൊണ്ടാണ് അപ്പീൽ നൽകിയതെന്നാണ് സിസ്റ്റർ പറയുന്നത്. മഠത്തിൽ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP