Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇത് താനാ സേർന്ത കൂട്ടം; സിബിഐ ഓഫീസർ ചമഞ്ഞ ജോലിക്കാരനെ ശബ്ദം ചതിച്ചു; നടന്നത് സൂര്യയുടെ സിനിമ മോഡൽ റെയ്ഡ്; പഴയ മുതലാളിയുടെ വീട് റെയ്ഡ് ചെയ്യാൻ ആൾമാറാട്ടം നടത്തിയെത്തിയ മുൻ ജോലിക്കാരനെ നാട്ടുകാർ കൈകാര്യം ചെയ്തു; വിരുതൻ പരിശോധനയ്‌ക്കെത്തിയത് പൊലീസ് സഹായവുമായി; തിരികെ സ്റ്റേഷനിൽ കൊണ്ടുപോയതും അതേ പൊലീസുകാർ

ഇത് താനാ സേർന്ത കൂട്ടം; സിബിഐ ഓഫീസർ ചമഞ്ഞ ജോലിക്കാരനെ ശബ്ദം ചതിച്ചു; നടന്നത് സൂര്യയുടെ സിനിമ മോഡൽ റെയ്ഡ്; പഴയ മുതലാളിയുടെ വീട് റെയ്ഡ് ചെയ്യാൻ ആൾമാറാട്ടം നടത്തിയെത്തിയ മുൻ ജോലിക്കാരനെ നാട്ടുകാർ കൈകാര്യം ചെയ്തു; വിരുതൻ പരിശോധനയ്‌ക്കെത്തിയത് പൊലീസ് സഹായവുമായി; തിരികെ സ്റ്റേഷനിൽ കൊണ്ടുപോയതും അതേ പൊലീസുകാർ

മറുനാടൻ ഡെസ്‌ക്‌

മുസാഫർനഗർ: സിനിമസ്റ്റെലിൽ ആസൂത്രണം ചെയ്‌തെങ്കിലും സ്വന്തം ശബ്ദം തന്നെ വില്ലനായപ്പോൾ പൊളിഞ്ഞത് കൃത്യമായി ആസൂത്രണം ചെയ്ത് റെയ്ഡ് നാടകം. അടുത്തിടെ ഇറങ്ങിയ സൂര്യ നായകനായ താനാ സേർന്ത കൂട്ടം എന്ന തമിഴ് സിനിമ പലർക്കും ഓർമയുണ്ടാകും. സിനിമയെ അതേപടി ആവർത്തിക്കുകയായിരുന്നു ഈ വിരുതൻ. എന്നാൽ നടത്തിപ്പിലെ പാളിച്ച വിനയായി.

സിബിഐ ഓഫീസർമാരെന്ന വ്യാജേന അതിസമ്പന്നരുടെ വീടുകൾ റെയ്ഡ് ചെയ്യുകയും പിടിച്ചെടുക്കുന്ന പണവും ആഭരണങ്ങളുമായി മുങ്ങുകയും ചെയ്യുന്ന ഒരു സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. 2013ൽ പുറത്തിറങ്ങിയ അക്ഷയ്കുമാറിന്റെ ഹിന്ദി ചിത്രം സ്പെഷൽ 26 എന്ന ചിത്രത്തിന്റെയും പ്രമേയം ഇതുതന്നെ. ഈ സിനിമകളിലെ ചില രംഗങ്ങളാണ് ഉത്തർപ്രദേശിലെ മുസാഫർനഗറിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. സിനിമയിലെ നായകൻ പിടിക്കപ്പെടുമ്പോഴും രക്ഷപ്പെടാൻ കെൽപ്പുള്ള ആളായിരുന്നു. എന്നാൽ യാഥാർത്ഥ്യത്തിലെ നായകന് രക്ഷപ്പെടാനായില്ല. പകരം നാട്ടാകാർ ഇടിച്ച് പരിപ്പെടുത്തു.

കഥയുടെ സാരം

സിബിഐ ഓഫീസർ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ ന്യൂ മാൻഡി പൊലീസ് സ്റ്റേഷനിലെത്തുകയും മുസാഫർനഗറിലെ ഒരു കച്ചവടക്കാരന്റെ വീട് റെയ്ഡ് ചെയ്യുന്നതിന് പൊലീസുകാരെ വിട്ടുനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആകാശ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ ഒരു സിബിഐ ഓഫീസറാണെന്ന് വ്യക്തമാക്കുന്ന ഐഡന്റിറ്റി കാർഡും വീട് സെർച്ച് ചെയ്യാനുള്ള ഉത്തരവും സ്റ്റേഷൻ ഓഫീസറെ കാണിച്ചു. ഇതോടെ പൊലീസുകാർക്കും സംശയം തോന്നിയില്ല.

താടിവെച്ച സിഖുകാരനായിരുന്നു സിബിഐ ഓഫീസർ. കാഴ്ചയിൽ സംശയകരമായി ഒന്നും ഉണ്ടായിരുന്നില്ല. ആദേഷ് ഗോയൽ എന്ന കച്ചവടക്കാരന്റെ വീട്ടിൽ പരിശോധന നടത്തുന്നതിനാണ് ഇയാൾ പൊലീസ് സഹായം ആവശ്യപ്പെട്ടത്. രേഖകൾ കണ്ട് ബോധ്യപ്പെട്ടതിനെ തുടർന്ന് രണ്ടു പൊലീസ് കോൺസ്റ്റബിൾമാരെ വിട്ടുനൽകുകയും ചെയ്തു. തുടർന്ന്, പൊലീസുമായി കച്ചവടക്കാരന്റെ വീട്ടിലെത്തിയ ആകാശ് വീട്ടിൽ പരിശോധന ആരംഭിച്ചു. വീടു കുലുക്കിയുള്ള റെയ്ഡായിരുന്നു ഓഫീസർ നടത്തിയത്.

റെയ്ഡ് നടക്കുന്നതറിഞ്ഞ് തടിച്ചുകൂടിയ അയൽക്കാർക്ക് അധികം വൈകാതെ സിബിഐ ഉദ്യോഗസ്ഥനെക്കുറിച്ച് ചില സംശയങ്ങൾ തോന്നിത്തുടങ്ങി. അയാളുടെ ശബ്ദം എവിടെയോ കെട്ടുമറന്നതുപോലെ പലർക്കും തോന്നി. ഇതോടെ കൂട്ടത്തിലൊരാൾ സിബിഐ ഓഫീസറുടെ താടിയിൽ പിടിച്ചു വലിച്ചതോടെ രംഗം കൂടുതൽ നാടകീയമായി മാറി. സിബിഐ ഓഫീസറുടെ താടി പറിഞ്ഞു പോയതോടെ കച്ചവടക്കാരന്റെ വീട്ടിലെ മുൻ ജോലിക്കാരൻ ത്രവേന്ദർ കുമാറാണ് സിബിഐ ഓഫീസറായെത്തിയതെന്ന് വീട്ടുകാർക്കും അയൽക്കാർക്കും ബോധ്യപ്പെട്ടു. തുടർന്ന് സിബിഐ ഓഫീസറെ നാട്ടുകാർ നന്നായി കൈകാര്യം ചെയ്തു.

മുസാഫർനഗർ സ്വദേശിയായ ത്രിവേന്ദർ കുമാർ കുറച്ചുകാലം മുൻപുവരെ കച്ചവടക്കാരനായ ആദേഷ് ഗോയലിന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു. ആദേഷ് ഗോയലിന്റെ വീട്ടിൽ പണവും സ്വർണവും ഉണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ത്രിവേന്ദർ കുമാർ സിബിഐ വേഷത്തിലെത്തി റെയ്ഡ് നടത്താൻ തീരുമാനിച്ചത്. ഇതിനായി കൃത്രിമമായി രേഖകൾ ഉണ്ടാക്കുകയും സിഖുകാരന്റെ വേഷം ധരിക്കുകയുമായിരുന്നു.

റെയ്ഡ് നാടകം പൊളിഞ്ഞതിനെ തുടർന്ന് പൊലീസ് ഇയാളെ കൈയോടെ അറസ്റ്റ് ചെയ്യുകയും വഞ്ചന, ആൾമാറാട്ടം അടക്കമുള്ള നിരവധി വകുപ്പുകൾ ചേർത്ത് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഐഡന്റിറ്റി കാർഡും സർച്ച് വാറൻഡും കാട്ടിയതിനെ തുടർന്നാണ് രണ്ട് പൊലീസുകാരെ ഇയാൾക്കൊപ്പം വിട്ടുകൊടുത്തതെന്ന് പൊലീസ് സൂപ്രണ്ട് യോഗേന്ദ്ര സിങ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP