Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

3200 കനേഡിയൻ ഡോളറും താമസ സൗകര്യവും ഭക്ഷണവും വാഗ്ദാനം ചെയ്തു; ഒക്ടോബറിൽ യാത്രയെന്ന് പറഞ്ഞപ്പോൾ രണ്ടര ലക്ഷം അക്കൗണ്ടിൽ ഇട്ടു; പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിയുടെ സ്വരം; നേഴ്‌സാകാൻ കൊതിച്ച് ചതിക്കുഴിയിൽ വീണത് അഞ്ചു പേർ; ഡോക്ടറായ പാസ്റ്ററുടെ വാക്കിൽ വീണ ഹതഭാഗ്യരുടെ കഥ

3200 കനേഡിയൻ ഡോളറും താമസ സൗകര്യവും ഭക്ഷണവും വാഗ്ദാനം ചെയ്തു; ഒക്ടോബറിൽ യാത്രയെന്ന് പറഞ്ഞപ്പോൾ രണ്ടര ലക്ഷം അക്കൗണ്ടിൽ ഇട്ടു; പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിയുടെ സ്വരം; നേഴ്‌സാകാൻ കൊതിച്ച് ചതിക്കുഴിയിൽ വീണത് അഞ്ചു പേർ; ഡോക്ടറായ പാസ്റ്ററുടെ വാക്കിൽ വീണ ഹതഭാഗ്യരുടെ കഥ

അരുൺ ജയകുമാർ

തിരുവനന്തപുരം: വിദേശത്ത് ജോലി എന്ന് കേട്ടാൽ വീഴാത്ത മലയാളികൾ വിരളമാണ്. മുന്തിയ ശമ്പളവും യൂറോപ്പ്യൻ ജീവിതവുമെന്ന് കേട്ടാൽ വീണ് പോകുന്ന മാനസിക അവസ്ഥയെ തട്ടിപ്പിന് മാർഗമാക്കുന്നതും നാം നിരവധി തവണ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. അത്തരം തട്ടിപ്പുകളുടെ പട്ടികയിൽ ഏറ്റവും അവസാനമായി പുറത്ത് വരുന്നത് കർണ്ണാടകയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഏഷ്യൻ ഫെഡറേഷൻ ഫോർ പെന്തകോസ്തൽ ചർച്ചസ് അംഗവുമായ സജി സൈമൺ എന്ന പാസ്റ്ററുടെ പേരാണ്. കാനഡയിൽ ജോലി തരപ്പെടുത്താം എന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയിരിക്കുകയാണ് തൃശ്ശൂർ കുന്നംകുളം സ്വദേശിയായ സജി സൈമൺ.

കൊല്ലം, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും അഞ്ച് പേരെയാണ് പാസ്റ്റർ തട്ടിപ്പിന് ഇരയാക്കിയത്. 2016 എപ്രിൽ മെയ് മാസങ്ങളിലായിട്ടാണ് പാസ്റ്റർക്ക് പണം ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതെന്നും തട്ടിപ്പിനിരയായ യുവതിയുടെ ഭർത്താവ് മറുനാടൻ മലയാളിയോട് പറഞ്ഞു. കൊല്ലം കുണ്ടറ നല്ലില സ്വദേശിയായ ലിജു പാസ്റ്റർക്കെതിരെ പരാതി നൽകാനൊരുങ്ങുകയാണ്. കാനഡയിൽ ജോലിയും ആറ് മാസം കഴിയുമ്പോൾ പെർമനെന്റ് റെസിഡൻസിയും ശരിയാക്കാം എന്ന് വാഗ്ദാനം നൽകിയാണ് ഓരോരുത്തരിൽ നിന്നും രണ്ടര ലക്ഷം രൂപ വീതം വാങ്ങിയത്.

കുണ്ടറയിലെ ഏഷ്യൻ ഫെഡറേഷൻ ഫോർ പെന്തകോസ്തൽ ചർച്ചസിന്റെ ഓഫീസിൽ വച്ചാണ് സജി സൈമണിനെ ലിജുവിന്റെ അച്ഛൻ അലക്‌സാണ്ടർ എബ്രഹാം പരിചയപ്പെടുന്നത്. താൻ നിരവധി ആളുകളെ വിദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും കാനഡയിലെ ടൊറാനോ എന്ന് പട്ടണത്തിലെ മൗണ്ട് സെനയ് ഹോസ്പിറ്റലിൽ ജോലി വാങ്ങി തരാം എന്നായിരുന്നു ഉറപ്പ്. പാസ്റ്റർ ആയതുകൊണ്ടും അതിലുപരി ഡോക്ടറായതിനാലുമാണ് തങ്ങൾ ഇയാളുടെ വാക്കുകൾ വിശ്വസിച്ചതെന്നും പരാതിക്കാർ പറയുന്നു.

ജോലിയിൽ പ്രവേശിക്കുമ്പോൾ 3200കനേഡിയൻ ഡോളർ അതായത് ഇന്ത്യൻ മണി ഒന്നര ലക്ഷം രൂപ ശമ്പളം ലഭിക്കുമെന്നുമാണ് വാഗ്ദാനം നൽകിയത്. ഇതിന് പുറമേ താമസ സൗകര്യവും ഭക്ഷണവും ആശുപത്രി അധികൃതർ നൽകുമെന്നും പറഞ്ഞാണ് പാസ്റ്റർ വിശ്വസിപ്പിച്ചത്. വിസയുടേയും ജോലിയുടേയും അപേക്ഷയ്ക്കായി പൂരിപ്പിച്ച് നൽകേണ്ട ഫോമുകൾ കൊറിയറായ അയച്ച് തരാമെന്ന് പറഞ്ഞിരുന്നു. ഇതെല്ലാം അയച്ചു തന്നത് അനുസരിച്ച് തിരികെ പൂരിപ്പിച്ച് അയച്ച് കൊൊടുക്കുകയും ചെയ്തു. എംബസിയിൽ നിന്നും അഭിമുഖത്തിനും ആശുപത്രി അധികൃതരും ബന്ധപ്പെടുമെന്നും അറിയിക്കുകയും ചെയ്തിരുന്നു.

ഒക്ടോബറോടെ കാനഡയിലേക്ക് പോകാനാകുമെന്നും തയ്യാറെടുപ്പുകൾ നടത്താനും നിർദ്ദേശിക്കുകയും ചെയ്തു. രണ്ട് തവണയായി രണ്ടരലക്ഷം രൂപ ഫെഡറൽ ബാങ്കിന്റെ ശാഖയിലേക്ക് പാസ്റ്റർ പറഞ്ഞ പ്രകാരം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തതായും ലിജോ മറുനാടൻ മലയാളിയോട് പറഞ്ഞു. പിന്നീട് ഒക്ടോബർ മാസത്തോട് അടുത്തിട്ടും വിദേശയാത്രയ്ക്കുള്ള മറ്റ് കാര്യങ്ങളൊന്നും ശരിയാകാതായതോടെ സംശയം തോന്നി.

ബന്ധുക്കൾ ഓരോ സംശയം പ്രകടിപ്പിച്ച് തുടങ്ങിയതോടെ പാസ്റ്റർ ഫോണെടുക്കാതെ ഒഴിഞ്ഞ് മാറിതുടങ്ങി. പിന്നീട് ബന്ധുക്കളും മറ്റും നിരന്തരം ഫോൺ വിളി തുടർന്നതോടെ ഓരോ ഒഴിവുകൾ പറഞ്ഞ് രക്ഷപെടാൻ ശ്രമിച്ച പാസ്റ്റർ പിന്നീട് ഭീഷണിയുടെ സ്വരത്തിലേക്ക് മാറിയെന്നും ഇപ്പോൾ തങ്ങളുടെ നമ്പർ കണ്ടാൽ ഫോൺ എടുക്കുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. ഇയാളെക്കുറിച്ച് ഇപ്പോൾ കൂടുതൽ അന്വേഷണങ്ങൾ നടത്തിവരുന്നതായും ബന്ധുക്കൾ പറയുന്നു.

അതേസമയം കാനഡയിലേക്ക് കൊണ്ട് പോകാം എന്ന് പറഞ്ഞ് താൻ പണം വാങ്ങിയിട്ടുണ്ടെന്ന് സജി സൈമൺ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. പണം വാങ്ങി എന്നത് സത്യം തന്നെ പക്ഷേ അത് തട്ടിപ്പിനാണെന്ന് പറയുന്നതിന് അടിസ്ഥാനമില്ലെന്നും പാസ്റ്റർ പറയുന്നു. സ്പോൺസർഷിപ്പോടെ കാനഡയിലേക്ക് കൊണ്ട് പോകാമെന്നാണ് താൻ നൽകിയ ഉറപ്പെന്നും സ്പോൺസർഷിപ്പ് റെഡിയാകാത്തതിനാലാണ് കാലതാമസമുണ്ടായതെന്നും പാസ്റ്റർ പറയുന്നു.

അവരുടെ പണം വാങ്ങിയത് ബാങ്ക് വഴിയാണ്. തട്ടിപ്പിനായിട്ടാണെങ്കിൽ രേഖയാകുമെന്ന് ഉറപ്പുള്ള ബാങ്കുവഴി വാങ്ങേണ്ട കാര്യമില്ലല്ലോയെന്നും പാസ്റ്റർ പറയുന്നു. കാലതാമസം വന്നതിലെ വിശ്വാസമില്ലായ്മയാണ് ഇപ്പോഴുണ്ടായതെന്നും മൂന്ന് നാല് ദിസത്തിനുള്ളിൽ പണം തിരികെ ലഭിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നും പാസ്റ്റർ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP