Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളെ പീഡിപ്പിച്ചെന്ന് പിതാവിനും സുഹൃത്തിനുമെതിരെ വ്യാജ പരാതി; അമ്മയ്‌ക്കെതിരെ കേസെടുക്കാൻ പോക്‌സോ കോടതി ഉത്തരവ്; കുറ്റവിമുക്തനാക്കിയ പിതാവിനോടും സുഹൃത്തിനോടും മൊഴിനൽകാനും കോടതി; കുടുംബവഴക്കിൽ ഭർത്താവിന് പണികൊടുത്ത ഭാര്യ ഇനി അഴിയെണ്ണും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: മകളെ പീഡിപ്പിച്ചെന്ന് പിതാവിനും സുഹൃത്തിനുമെതിരെ വ്യാജ പരാതി നൽകിയ അമ്മയ്ക്കെതിരെ കേസെടുക്കാൻ പോക്സോ കോടതി ഉത്തരവ്. കുടുംബ കലഹത്തെ തുടർന്നാണ് അമ്മ പിതാവിനെതിരെ വ്യാജ പരാതി നൽകിയത്. പരാതി വ്യാജമെന്ന് പത്തനംതിട്ട പോക്സോ കോടതിയാണ് കണ്ടെത്തിയത്.പന്തളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കോടതി കുറ്റവിമുക്തനാക്കിയ ഗീവറുഗീസ്, സുഹൃത്ത് സുരേഷ് കുമാർ എന്നിവരോട് കേസിൽ മൊഴി നൽകാൻ കോടതി നിർദ്ദേശിച്ചു.പത്തുവയസുകാരിയായ മകളെ പിതാവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചതായാണ് അമ്മ പരാതി നൽകിയത്. ആദ്യ ഘട്ടത്തിൽ വിസ്തരിക്കപ്പെടാതിരുന്ന പെൺകുട്ടി പിന്നീട് കോടതിയിൽ വിവരങ്ങൾ തുറന്നു പറയുകയും ചെയ്തു.

കുടുംബ കോടതിയിൽ കേസുണ്ടെന്നും. 2013 മുതൽ ഇരുവരും സ്വര ചേർച്ചയിലല്ലെന്നും നാലു വർഷമായി ഇവർ അകന്നുകഴിയുകയാണെന്നും പ്രതിഭാഗം തെളിവുകൾ നിരത്തി ബോധ്യപ്പെടുത്തി. ആദ്യഘട്ടത്തിൽ വിസ്തരിക്കപ്പെടാതിരുന്ന പെൺകുട്ടി, കോടതിയിൽ വിവരങ്ങൾ തുറന്നു പറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വ്യാജപ്പരാതിയിൽ ജഡ്ജി സാനു എസ് പണിക്കർ കടുത്ത നടപടി സ്വീകരിച്ചതെന്ന് അഭിഭാഷകൻ സരോജ് മോഹൻ വ്യക്തമാക്കിയത്.

പന്തളം പറന്തൽ സ്വദേശികളായ ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളുണ്ട്. ഒരാൾ അച്ഛനൊപ്പവും മറ്റൊരാൾ അമ്മയ്‌ക്കൊപ്പവുമാണ്. ഒപ്പം കഴിഞ്ഞ കുട്ടിയെ സ്വാധീനിച്ചാണ് പിതാവിനും സുഹൃത്തിനുമെതിരെ അമ്മ പരാതി നൽകിയത്.ഈ സാഹചര്യത്തിലാണ് വ്യാജപരാതിയിൽ ജഡ്ജി സാനു എസ് പണിക്കർ കടുത്ത നടപടി സ്വീകരിച്ചത്.

2013 മുതൽ ഇരുവരും സ്വര ചേർച്ചയിലല്ലെന്നും നാലു വർഷമായി ഇവർ അകന്നുകഴിയുകയാണെന്നും പ്രതിഭാഗം തെളിവുകൾ നിരത്തി ബോധ്യപ്പെടുത്തിയതോടെ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP